Part -10 വായിക്കാൻ ഇവിടെ Click ചെയ്യുക.
പ്രണയ തീർത്ഥം 11
രചന : ശിവന്യ
നീ എന്താ പറഞ്ഞത്….അവൻ റിസൈൻ ചെയ്യുന്നു എന്നോ…എന്നിട്ടു അവൻ ഒന്നും പറഞ്ഞില്ലല്ലോ…..
അതേ…അവന്റെ അമ്മാവന് പാട്നർഷിപ്പ് ഉള്ള കോളേജ് ആണ്…വീട്ടിൽ എല്ലാവരും അവിടെ ജോയിൻ ചെയ്യാൻ അവനെ നിര്ബന്ധിക്കുന്നുണ്ട്…മിക്കവാറും അവൻ അവിടെ ജോയിൻ ചെയ്യും.
പിന്നെ… ഇവിടെ എല്ല സബ്ജെക്റ്റിനും പെർമനന്റ് ടീച്ചേഴ്സ് വരാൻ പോകുകയാണെന്ന് കേട്ടു…
അതൊക്കെ പോട്ടെ…പിന്നെ… നിന്റെ marrige എന്നത്തേക്കാനു ഉറപ്പിച്ചത്….
മിക്കവാറും അടുത്ത മാസം ഉണ്ടാകും… കല്യാണം വേഗം നടത്താൻ അവർക്ക് തിരക്കാണ്.അവിടത്തെ ചേച്ചി pregnent ആണ്… താമസിച്ചാൽ ചേച്ചിക്ക് കൂടാൻ പറ്റില്ല…
എന്തിനാ വെച്ചു താമസിപ്പിക്കുന്നത്…നല്ല ചെറുക്കൻ… നല്ല ജോലി…നല്ല ഫാമിലി..അതൊക്കെ പോരെ….All the best dear…..
*********
ബോട്ട് റൈഡിങ് എല്ലാം കഴിഞ്ഞു അവരെല്ലാം തിരിച്ചെത്തി….അവർ വന്നപാടെ ഞാൻ അവരുടെ കൂടെ പോയി…ഞങ്ങൾ കുറച്ചു നേരം അവിടെയൊക്കെ കറങ്ങി .പിന്നെ ലഞ്ച് കഴിക്കാൻ പോയി….
***********
അഭിക്കു ആകെ ഒരു മൂഡ് ഓഫ് പോലെ കിരണിന് തോന്നി…
എന്താ..നിന്റെ മുഖത്തു ഒരു കനം… ഇന്നും പറഞ്ഞില്ല അല്ലേ…
എങ്ങനെ പറയാനാ…കൂടെ ഗായു ഇല്ലായിരുന്നോ… ഇവൾ എന്തിനാണോ എന്റെ പിറകെ ഇങ്ങനെ നടക്കുന്നത് എന്നെനിക്കു മനസിലാകുന്നില്ല കിരൺ….അപ്പുവിന് പോലും ഒരു പ്രശ്നവും ഇല്ല….
നിന്റെ അമ്മാവൻ അല്ലെ ആളു…. നിന്നെ ഇനി അവളെ കൊണ്ടേങ്ങാനും കെട്ടിച്ചോളാം എന്നു അമ്മയുടെ കയ്യിൽ നിന്നും വാക്ക് വാങ്ങിയോ എന്തോ…വിശ്വസിക്കാൻ പറ്റില്ല രണ്ടാളെയും…
നീ ചുമ്മാ എന്തെങ്കിലും ഒക്കെ വിളിച്ചു പറയല്ലേടാ…അപ്പുവും ഗായുവും തമ്മിൽ എനിക്കെന്താ വിത്യാസം…രണ്ടുപേരും എന്റെ പെങ്ങന്മാർ അല്ലേടാ….
ശരി…..എന്തായാലും ശിവയോട് ഇന്നെങ്കിലും ഒന്നു പറയാൻ നോക്കു……
അവൾക്കു മനസ്സിലാകാഞ്ഞിട്ടു ഒന്നും അല്ല…എന്നെ ഇട്ടു വട്ടു കളിപ്പിക്കുവാ…
********
ലഞ്ച് കഴിഞ്ഞു ഞങ്ങൾ ബോട്ടാണിക്കൽ ഗാർഡനിൽ ആണ് പോയത്. …ബസ്സിൽ നിന്നും ഇറങ്ങാൻ നേരം ആണ് ഞാൻ എന്റെ ഷാൾ നോക്കിയത്..അവിടെ എങ്ങും കണ്ടില്ല…ബോട്ടിങിന് പോകുമ്പോൾ എടുക്കാൻ മറന്നു പോയി…സീറ്റിൽ ഇട്ടിട്ടു അന്ന് ഇറങ്ങിയത്…എല്ലാവരും ഇറങ്ങി…. അപ്പുവും അമനും ഇറങ്ങി…ഞാൻ സീറ്റിനു അടിയിൽ ഒക്കെ നോക്കി….
ശിവാ… നീ എന്തെടുക്കുവാ… അഭിസാറ് ആണ്..
ഇറങ്ങുവാ… എന്റെ ഷാൾ കാണുന്നില്ല..
ഇവിടെ പോയി…….
നീ അവിടെ ഇരുന്നോ…ഞാൻ നോക്കാം….അതും പറഞ്ഞ് സാർ സീറ്റിന്റെ അടിയിൽ ഒക്കെ നോക്കി….
നീ എടുക്കാൻ മറന്നു കാണും…
ഇല്ല സാർ… ഞാൻ എടുത്തതാണ്…ബസ്സിൽ ഉണ്ടായിരുന്നു….
ഇനിയിപ്പോ ഇപ്പോൾ എന്തു ചെയ്യും….തണുപ്പ് ഉണ്ടല്ലോ. .വേറെ ഉണ്ടോ..
ഇല്ല…
കുറച്ചു നീങ്ങി ഇരിക്ക് എന്റെ പെണ്ണേ….
ഇനിയിപ്പോൾ ഒരു കാര്യം ചെയ്യൂ…എന്റെ ഷാൾ എടുത്തോളൂ… പിന്നെ തിരിച്ചു തന്നാൽ മതി…അല്ലേലും ഈ ഷോൾ ഒക്കെ ആരെടുത്തു കൊണ്ടുപോകാനാണ്…ഇവിടെ എങ്കിലും കാണും…
എനിക്ക് വേണ്ട… ..
എന്നാൽ പിന്നെ തണുത്തു നടന്നോ…പനി എങ്ങാനും പിടിച്ചു ഇവിടെ ഉള്ളവർക്ക് മുഴുവൻ പണി കൊടുക്കാണ്ടിരുന്നാൽ മതി..
എനിക്ക് പോണം..അപ്പു അനേഷിക്കുന്നുണ്ടാകും….
പൊയ്ക്കോ….ഞാൻ പോകണ്ടാന്നു പറഞ്ഞോ..
സാർ എഴുന്നേറ്റാലല്ലേ എനിക്ക് പോകാൻ പറ്റു…
ഇതിലൂടെ പോകാൻ പറ്റുവെങ്കിൽ പൊയ്ക്കോ…അല്ലെങ്കിൽ എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ട്…. അതു പറഞ്ഞു കഴിഞ്ഞു ഞാൻ എഴുന്നേൽക്കും….അപ്പോൾ പൊയ്ക്കോ…
പിന്നെ ഈ സാർ വിളി ഭയങ്കര ബോറാണ് കേട്ടോ… ആകെ ഞാൻ മൂന്നോ നാലോ മാസമേ പഠിപ്പിച്ചിട്ടുള്ളൂ… നിനക്കു ആ വിളി ഒന്നു മാറ്റിക്കുടെ…
നിനക്കു എന്നെ അഭിയേട്ടന്നു വിളിച്ചുടെ…നീ അങ്ങനെ അല്ലേ എന്നെ പണ്ട് വിളിച്ചിരുന്നത്….
എനിക്കപ്പോൾ ആരെങ്കിലും ബസ്സിൽ കയറി വരുമോ…ഞങ്ങളെ കാണുമോ…കണ്ടാൽ എന്തു വിചാരിക്കും എന്നൊക്കെയുള്ള ടെൻഷൻ മാത്രമായിരുന്നു മനസ്സിൽ.
സാർ… പ്ലീസ്… എന്നെ അവര് അനേഷിക്കും… ഒന്നു മാറാമോ…
നിനക്കു പറഞ്ഞാൽ മനസ്സിലാകില്ലേ ശിവ…എനിക്കൊരു കാര്യം നിന്നോട് പറയാൻ ഉണ്ട്…അതു നീ കേട്ടേ പറ്റു….
അപ്പോഴാണ് അപ്പു കയറി വന്നത്….
ശിവാ… നീ അവിടെ എന്തെടുക്കുവാ…. ഒന്നു വേഗം വാ…ഏട്ടൻ എന്താ ഇവിടെ ..
എന്റെ മോളെ അപ്പു…ഞാൻ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ടു ഒപ്പിച്ചെടുത്തതാ ഒരു പത്തു മിനുറ്റ്…അതിനിടയിൽ നീ എന്തിനാ ഇപ്പൊ എങ്ങോട്ടു കയറിവന്നത്…
എട്ടന്റെ ഈ അനിയത്തി കേൾക്കാൻ പാടില്ലാത്ത എന്താ ഏട്ടന് അവളോട് പറയാൻ ഉള്ളത്…
അനിയത്തി കേട്ടാലും എനിക്ക് ഒരു കുഴപ്പോം ഇല്ല….
അപ്പു…എന്നെ ഒന്നു ഇറക്കി വിടാൻ പറയുമോ….
ഏട്ടൻ പറയട്ടെ ശിവാ…..
അഭി…..നിങ്ങൾ ഏട്ടനും അനിയത്തിയും ഇവിടെ സംസാരിച്ചിരിക്കുവന്നോ…
സമയം പോകുന്നു… ഇരുട്ടുന്നതിനു മുന്നേ എവിടുന്നു ഇറങ്ങണം…ഇപ്പോൾ തന്നെ ഒരു ചെറിയ തണുപ്പ് ഉണ്ട്…
ജോസഫ് സാർ ആണ്… സാർ വന്നതുകൊണ്ട് രക്ഷപ്പെട്ടു… അഭി സാർ വേഗം ഇറങ്ങി പോയി…
ശിവാ…എന്താടി ഏട്ടൻ നിന്നോട് പറഞ്ഞതു….
നിന്റെ ഏട്ടന് നല്ല മുഴുത്ത വട്ടാണ്…പെട്ടന്ന് ഏതേലും ഹോസ്പിറ്റലിൽ പോയി നല്ല ട്രീറ്റ്മെന്റ് കൊടുത്തു നോക്കു…ശരിയാകും
…വരുന്നുണ്ടോ നീ…
നീ എങ്ങോട്ടാ വഴക്കിട്ടു പോകുന്നത്…ഒന്ന് പതുക്കെ പോടി… ഞാനും വരുന്നു.
പിന്നെ മോളെ………….
കാര്യം നീയെന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഒക്കെയാണ്….പക്ഷെ എന്റെ ഏട്ടനെ പറഞ്ഞാൽ മോളേ.. നീ മേടിക്കുമേ…..
*******
സത്യം പറഞ്ഞാൽ എനിക്ക് നന്നായി തണുക്കുന്നുണ്ടായിരുന്നു….പക്ഷെ പറയാൻ പറ്റില്ലല്ലോ….
പക്ഷെ അപ്പുവിന് അതു മനസ്സിലായി…അവള് സാറിന്റെ അടുത്തു ചെന്നു സാറിന്റെ സ്വെറ്റർ ചോദിച്ചു..
ഏട്ടന് തണുപ്പ് ഇല്ലേൽ എനിക്കിത് തരാമോ…
എന്തിനു…നിനക്കു ഉണ്ടല്ലോ….
ശിവക്കു ആണ്….
എങ്കിൽ അവൾക്കു കുറച്ചു തണുക്കട്ടെ.
അവളോട് ഞാൻ ചോദിച്ചതാ….അപ്പോൾ അഹംങ്കരം ആയിരുന്നു..
ഏട്ടാ…
വേണമെങ്കിൽ അവളൂടെ എന്നോട് വന്നു ചോദിക്കാൻ പറ…
അവള് തണുപ്പ് സഹിച്ചു നടന്നാലും ഏട്ടനോട് ചോദിക്കില്ല… എന്നാലും അവളുടെ ഷാൾ എടുത്ത ആൾ എന്തൊരു ദുഷ്ടനാണ്…അവൾ എങ്ങനെ നടക്കുന്ന കണ്ടിട്ടും മനസ്സലിവില്ല…
അപ്പു…മോളെ നീ ഇതു അവൾക്കു കൊടുക്കു…
അപ്പു…ജാക്കറ്റ് ശിവയ്ക്കു കൊടുത്തു..ഞാൻ ആദ്യം അതു വാങ്ങിയില്ല എങ്കിലും അപ്പു ഒരുപാട് നിർബന്ധിച്ചപ്പോൾ വാങ്ങി…
എനിക്കതു ഇട്ടപ്പോൾ വല്ലാത്ത ഒരു സുരക്ഷിതത്വം ഫീൽ ചെയ്തു….
അപ്പോഴാണ് ഗായത്രി ഞാൻ അതു ഇട്ടതു കണ്ടത്…
ശിവന്യ…..നീ എന്തിനാ ഇതു ഇട്ടതു…
അപ്പോഴേക്കും അപ്പു ഇടയിൽ കയറി..
ഞാൻ കൊടുത്തതാണ്….ഷി ലോസ്റ് ഹെർ സ്വെറ്റർ…
അതുകൊണ്ടു ഞാൻ ഏട്ടന്റേത് മേടിച്ചു കൊടുത്തു..
ശിവാ…. അതു ഊരി താ…
ഗായത്രി… നിനക്കു വട്ടാണോ….
അപ്പു ഇതിൽ ഇടപെടണ്ട….കണ്ട ലോ ക്ലാസ്സ്കാർക്കു എല്ലാം എന്റെ അഭിയേട്ടന്റെ ഡ്രെസ്സ് കൊടുക്കാൻ നിനക്കു എങ്ങനെ തോന്നി…..
ഗായത്രി….സ്റ്റോപ്പ് ദിസ്… ഐ ഡോണ്ട് വാണ്ട്….ഞാൻ അതു അവൾക്ക് ഊരി കൊടുത്തു…
ഇനി ഇതു ആർക്കെങ്കിലും ഏടാൻ പറ്റുമോ…ഞാൻ ഡസ്റ്റ് ബിന്നിൽ ഏ
ഇടാൻ പോകുവാ….
ഗായത്രി…അതു ഇവിടെ താ. .ഇതു എന്റെ ഏട്ടന്റെ ഫേവറിറ്റ് ആണ്… അതും പറഞ്ഞു അപ്പു അതു അവളുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി…
അതുകൊണ്ടു സാറിന്റെ കയ്യിൽ കൊടുത്തു…
എന്താടി…ശിവക്കു വേണ്ടേ..
ശിവ ഇട്ടതു ഊരി വാങ്ങി വെയിസ്റ്റിൽ ഇടാൻ പോയതാ ഗായത്രി… അവിടെ നിന്നും ഞാൻ പിടിച്ചു വാങ്ങിക്കൊണ്ടു വന്നതാ…എന്തൊരു സ്വഭാവമാണ് അതിന്റേത്….മറ്റുള്ളവരെ വിഷമിപ്പിക്കാൻ മാത്രമേ അറിയൂ…പാവം എന്റെ ശിവാ… ഞാൻ എത്ര നിർബന്ധിച്ചിട്ടാ അവൾ അത് ഇട്ടതു…….എന്നിട്ടും അവൾ എന്തൊക്കെയാ അവൾ വിളിച്ചു പറഞ്ഞതു…. അതും പറഞ്ഞു അപ്പു പോയി.
******
അഭിക്കു ദേഷ്യം സഹിക്കാനായില്ല….കിരൺ ഞാൻ ജാക്കറ്റ് ശിവക്കു കൊടുത്തിട്ട് വരാം..നീ ഇവരെ ശ്രദ്ധിക്കണം കേട്ടോ..
അഭി…നീ ഇപ്പൊ പോകണ്ട…ഗായത്രി എന്തെങ്കിലും ഒക്കെ വളിച്ചു പറയും..ശിവയും നീയും എല്ലാവർക്കും മുന്നിൽ നാണംക്കെടും…
ടാ…. ആ പാവത്തിന്റെ ഷാൾ എടുത്തതു ഞാനാ…എന്നിട്ടു അവളിപ്പോൾ ഈ തണുപ്പത്തു ഇങ്ങനെ നടക്കുമ്പോൾ ഞാൻ…..എനിക്കും വേണ്ട….
*********
ഞങ്ങൾ തിരിച്ചു റിസോർട്ടിൽ വന്നു…ഫ്രഷ് ആയി ഡിന്നർ എല്ലാം കഴിച്ചു ഹാളിൽ വരണം എന്ന് പറഞ്ഞു…ഞങ്ങൾ റെഡിയായി ഹാളിൽ എത്തി…എല്ലാവരും ഒരുമിച്ചു ഇരുന്നു പാട്ടൊക്കെ പാടി….അപ്പോൾ തലവേദനിക്കുന്ന പോലെ തോന്നി…അന്നമ്മാ ടീച്ചരിനോട് പറഞ്ഞു ഞാനും അപ്പുവും റൂമിലേക്ക് പോയി…
കുറച്ചു കഴിഞ്ഞപ്പോൾ അഭിസാറ് വന്നു അപ്പുവിനെ വിളിച്ചു.
നിങ്ങൾ രണ്ടാളും എന്താ ഇങ്ങു പോന്നന്നത്
ശിവക്കു തലവേദന…..
തലവേദനയോ…ഞാൻ നോക്കട്ടെ എന്നും പറഞ്ഞു സാർ വന്നു നെറ്റിയിൽ തൊട്ടു നോക്കി…
പനിക്കുന്നുണ്ടല്ലോ അപ്പു…
സാർ വേഗം പോയി ജോസഫ് സാറിനെ കണ്ടു…
എങ്കിൽ വാ..നമുക്ക് ഹോസ്പിറ്റലിൽ പോയി വരാം..ടീച്ചരേം വിളിക്കാം അഭി….
വേണ്ട സാർ.. നല്ല തണുപ്പുണ്ട്…നിങ്ങൾ കിടന്നോ … ഞാനും പ്രിയയും കിരണും കൂടി പൊയ്ക്കോളാം… ഡോക്ടറെ കാണിച്ചിട്ട് വരാം..
******
പ്രിയ മിസ്സ് വന്നു എന്നോട് ഹോസ്പിറ്റലിൽ പോകാനായി റെഡി അകാൻ പറഞ്ഞു…
എനിക്ക് കുഴപ്പമില്ല മിസ്സ്…
അതൊന്നും പറഞ്ഞാൽ പറ്റില്ല… വേഗം റെഡിയാക് ശിവാ….
ഞാൻ റെഡി ആയി ഇറങ്ങി…അപ്പോഴാണ് അഭി സാറിനെ കണ്ടത്.അപ്പോഴേക്കും ടാക്സി വിളിച്ചിരുന്നു. കിരൺ സർ ഫ്രണ്ട് സീറ്റിൽ കയറി… പ്രിയ മിസ്സും ഞാനും പിന്നെ അഭിസാറും ബാക്ക് സീറ്റിലും കയറി….
അഭിസാർ …എനിക്കൊരു കുഴപ്പോം ഇല്ല… ഹോസ്പിറ്റലിൽ ഒന്നും പോവേണ്ട..ഒരു ടാബ്ലറ്റ് കഴിച്ചാൽ മതി…
അതു നീയാണോ തീരുമാനിക്കുന്നത്…മിണ്ടാതിരിക്കു ശിവന്യ…
ഒരു 20 മിനിറ്റ് ഉണ്ട് ഹോസ്പിറ്റലിലേക്ക്…ഞാൻ ചുമ്മാ കണ്ണടച്ചു കിടന്നു. നല്ല ക്ഷീണവും തലവേദനയും ഉണ്ട്.പെട്ടന്ന് എന്റെ വിരൽ തുമ്പിൽ ആരോ പിടിച്ചത് പോലെ എനിക്ക് തോന്നി….ഞാൻ കയ്യ് പെട്ടന്ന് വലിച്ചെടുത്തു…
സോറി…ശിവ..അറിയാതെ ആണ്…
എനിക്കും മനസ്സിലായിരുന്നു…പക്ഷേ ഞാൻ ദേഷ്യത്തോടെ നോക്കി…ഗായത്രിയോടുള്ള ദേഷ്യം എല്ലാം എന്റെ മനസ്സിൽ കിടക്കുവായിരുന്നു…അവളോട് ഉള്ള ദേഷ്യം കൂടി എനിക്ക് സാറിനോട് തോന്നി….
സാറിനും ദേഷ്യം വന്നെന്നു തോന്നി. പെട്ടന്ന് എന്റെ കൈയിൽ മുറുക്കെ പിടിച്ചു.ഞാൻ കൈ വലിച്ചെടുക്കൻ ഒരുപാട് ശ്രമിച്ചു.. ഞാൻ വലിക്കുംതോറും കൂടുതൽ മുറുക്കി കൊണ്ടിരുന്നു……….
******
അതേസമയം ഗായത്രി ഭ്രാന്ത് പിടിച്ചത് പോലെ നടക്കുവായിരുന്നു…
എപ്പോഴും ഇവിടെ ചെന്നാലും ശിവന്യ.. ശിവന്യ… ശിവന്യ….ക്ലാസിൽ ഫസ്റ്റ്… ഡാൻസിന് പോയാൽ അവിടെ…പാട്ടിനു ചേർന്നാൽ അവിടെ… എല്ലാവർക്കും അവളെ മതി….എനിക്കു മടുത്തു.
എല്ലാം പോട്ടെ…ഇപ്പോൾ അഭിയേട്ടന് കൂടി അവളെ മതി…
ഗായു… നീ ഒന്നു അടങ്ങി ഇരിക്ക്….അഭിസാറ് അങ്ങനെ പറഞ്ഞോ…. ഇല്ലല്ലോ …. പിന്നെന്താ നീ ഓരോന്നു ഊഹിച്ചെടുത്തു പറയുന്നത്…
അല്ല…ഊഹിച്ചെടുത്തതല്ല….എനിക്കറിയാം…അഭിയേട്ടനു അവളെ ഇഷ്ടമാ…..
എല്ലാം അവള് അങ്ങനെ കൊണ്ടുപോകാൻ ഞാൻ സമ്മതിക്കില്ല… ഒരിക്കിലും സമ്മതിക്കില്ല… ഭ്രാന്തു പിടിച്ചത് പോലെ അവൾ പിന്നെയും എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു…
*******
ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ശിവക്കു പനി കൂടിയിയുന്നു….
രാത്രി ആയതുകൊണ്ട് എമർജൻസി മാത്രമേ ഇണ്ടായൊരുന്നുള്ളൂ…ഡോക്ടറെ കണ്ടു…ട്രാവൽ ചെയ്യണ്ടതുകൊണ്ടു ഇൻജക്ഷൻ എടുക്കാം എന്നു പറഞ്ഞു. കുറച്ചു നേരം ഒബ്സർവഷനിൽ കിടക്കണം….
ഞങ്ങൾ ഒബ്സർവഷൻ റൂമിൽ എത്തി…
അപ്പോഴാണ് അപ്പു വിളിച്ചത്…
ഏട്ടാ…അവൾക്കു എങ്ങനെ ഉണ്ട്…
കുഴപ്പമില്ല…ഇൻജക്ഷൻ എടുക്കാൻ പറഞ്ഞു.
ഏട്ടാ..അവൾ ഒന്നും കഴിച്ചിട്ടില്ല കേട്ടൊ…
ok… മോളെ നീ വെച്ചൊ ഞാൻ വിളിക്കാം…
ശിവാ…നീ എന്തെങ്കിലും കഴിച്ചോ..
കഴിച്ചു
കള്ളം പറയുന്നോടി…കിരൺ നീ ഒരു ദോശ കിട്ടുമോ എന്നു നോക്കാമോ..ഇവൾ ഒന്നും കഴിച്ചിട്ടില്ല… ഇനി ഇൻജക്ഷൻ ഒക്കെ എടുക്കുമ്പോൾ വേറെ കുഴപ്പം ഒന്നും വരണ്ട
കിരൺ വേഗം തന്നെ പോയി ദോശ മേടിച്ചു കൊണ്ടുവന്നു അഭിയുടെ കയ്യിൽ കൊടുത്തു അവിടെ നിന്നും പ്രിയയെയും കൂട്ടി റൂമിനു പുറത്തിറങ്ങി…
അഭിയും ശിവയും റൂമിൽ തനിച്ചായി…
എഴുന്നേ
എഴുന്നേറ്റു കഴിക്കു പെണ്ണേ…
എനിക്ക് വിശക്കുന്നില്ല…
മരിയാദക്കു എഴുനേറ്റു ഇരിക്കെടി…
ഞാൻ വേഗം എഴുന്നേറ്റിരുന്നു…
കണ്ടോ….പറയേണ്ടത് പോലെ പറഞ്ഞാൽ കേൾക്കാൻ എന്റെ ശിവകുട്ടിക്ക് അപ്പോൾ അറിയാം…
ഇനി വായ തുറന്നേ…
സാർ…പ്ലീസ്… ഞാൻ തന്നെ കഴിച്ചോളാം…
വേണ്ട….നീ എന്റെ കയ്യിൽ നിന്നും ആദ്യമായൊന്നും അല്ലലോ കഴിക്കുന്നത്…നമ്മള് രണ്ടുപേരും ഒരേ പാത്രത്തിൽ ഒരുമിച്ചു കഴിച്ചിട്ടുണ്ട്…
സാർ …അതു പണ്ടല്ലേ…കിരനേട്ടൻ എങ്ങാനും വന്നാൽ….
അവരാരും വരില്ല… നീ കഴിക്കെന്റെ ശിവകുട്ടി….
നീ എന്തിനാ എന്റെ സ്വെറ്റർ അവൾക്കു കൊടുത്തത്… അതല്ലേ ഇപ്പോൾ ഇങ്ങനെ കിടക്കേണ്ടി വന്നത്..
അവൾ ചോദിച്ചിട്ടല്ലേ….
അഭിസാർ എന്റെ മുഖത്തിനോട് മുഖം അടുപ്പിച്ചു എന്റെ കണ്ണുകളിലേക്കു നോക്കി…
ഞാനൊരു കാര്യം ചോദിക്കട്ടെ ശിവാ…..
ഇനി അവൾ നിന്നോട് എന്നെ …. നിന്റെ അഭിയേട്ടനെ എങ്ങാനും ചോദിച്ചാലോ…. അപ്പോൾ എന്നെയും നീ അവൾക്കു വിട്ടു കൊടുക്കുമോ ശിവാ…
തുടരും
,😍😍😍thank you all…പിന്നെ വയസ്സിന്റെ കാര്യത്തിൽ കൻഫ്യൂഷൻ അന്നോ….ഞാൻ ഒരുപാടൊന്നും ചിന്തിച്ചില്ല.. അതു സത്യം ആണ്…88 മേയ് ജനിച്ച ഞാൻ collegil assistant professor ayi August 2011 nu ജോയിൻ ചെയ്തപ്പോൾ 23 ആയിരുന്നു എന്റെ age… ഞാൻ ഡിഗ്രി + പിജി.. ടോട്ടൽ 6 years പഠിച്ചതാണ്… എനിക്ക് B. Ed ഇല്ല….ഞാൻ B. E d 1 എയർ കോഴ്സ് എന്നാണ് അന്ന് കേട്ടത് . എന്റെ കോഴ്സ് ന് B. Ed ഇല്ലാതിരുന്ന കൊണ്ടു ഞാൻ കൂടുതൽ നോക്കിയിട്ടും ഇല്ല.. …but ഞാൻ 1 year കൂടുതൽ പഠിച്ചത് കൊണ്ടാണ് 23 വെച്ചത്…
.ശിവയുടെ വയസ്സിനും ആ കഥക്കും ഒക്കെയും മുന്നോട്ടുള്ള കഥയിൽ importance ഉണ്ട് കേട്ടോ…😍😍😍