Home തുടർകഥകൾ നിങ്ങൾ സംസാരിച്ചത് അവൾടെ വീട്ടിൽ ആരെങ്കിലും കേട്ട് കാണും അതായിരിക്കും അവളെ മാറ്റിയത്… Part –...

നിങ്ങൾ സംസാരിച്ചത് അവൾടെ വീട്ടിൽ ആരെങ്കിലും കേട്ട് കാണും അതായിരിക്കും അവളെ മാറ്റിയത്… Part – 6

0

Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 6

“ഡാ എന്റെ അമ്മു ‘
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അജിന്റെ കൈകളിൽ പിടിച്ചു

“പേടിക്കാതെ വീട്ടിൽ എല്ലാവരും അറിഞ്ഞു കാണും അവളെ എങ്ങോട്ടെങ്കിലും മാറ്റിയതാവും”
അജിൻ അശ്വസിപ്പിക്കാനായി എന്നോട് പറഞ്ഞു
“നാളെ ഒരു ദിവസം കൂടിയേ ഉള്ളു”
“നാളെ ഒരു പകൽ ഇല്ലേ നമുക്ക് അന്വേഷിക്കാം ”
“നാളെ ഒരു ദിവസം കൊണ്ട് കണ്ട് പിടിക്കാൻ പറ്റിയില്ലെങ്കിൽ ”
ഞാൻ ആത്മവിശ്വാസം ഇല്ലാത്ത പോലെ അജിനെ നോക്കി

“അതാപ്പോഴല്ലേ നമുക്ക് നോക്കാം നീ സമാധാനം ആയി ഇരിക്ക് ”
“അവളുടെ റിലേറ്റീവ്സ്ന്റെ ഒക്കെ വീട്ടിൽ ഈ രാത്രി പോയി അന്വേഷിക്കാൻ പറ്റില്ല അതിനു നേരം വെളുത്തേ പറ്റു ”

എനിക്ക് എല്ലാം കൂടി ഓർത്തു ഭ്രാന്ത് പിടിച്ചു
ഞാൻ കൈവിരലുകൾ മുടിയിൽ കോർത്തു വലിച്ചു ഒച്ച വെച്ചു
“ശ്രീ നീ ഒന്ന് സമാധാനപ്പെട്”
അവൻ എന്നെ അവിടെ എന്ന് പിടിച്ചു കാറിൽ കൊണ്ടു ഇരുത്തി

“നീ അവളെ എപ്പോഴാ അവസാനം വിളിച്ചത്? ”
അജിൻ ചോദിച്ചു ഞാൻ എന്റെ ദേഷ്യവും ടെൻഷനും മുഴുവൻ എന്റെ മുടിയിഴകളിൽ തന്നെ തീർത്തു കൊണ്ടു ഇരിക്കുകയായിരുന്നു അവന്റെ ചോദ്യം കേട്ട് ഞാൻ ഞെട്ടി അവനെ നോക്കി
“ഡാ നിന്നോടാ ചോദിച്ചേ രാത്രി അവൾ എപ്പോഴെങ്കിലും വിളിച്ചോ? ”
“അവൾ വിളിച്ചില്ല ഞാൻ വിളിച്ചു ഒരു എട്ടര കഴിഞ്ഞു ”
‘അവളാണോ ഫോൺ എടുത്തേ”
“മ്മ് അതേ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു”
“മ്മ് അപ്പൊ നിങ്ങൾ സംസാരിച്ചത് അവൾടെ വീട്ടിൽ ആരെങ്കിലും കേട്ട് കാണും അതായിരിക്കും അവളെ മാറ്റിയത്”

ഞാനും ചിന്തിച്ചു നോക്കി അങ്ങനെ ആയിരിക്കും സംഭവിച്ചിരിക്കുക എന്ന് എനിക്ക് തോന്നി
വെളുക്കുവോളം അവളെ കുറിച്ച് യാതൊരു അറിവും ഇല്ലാതെ അവിടെ തന്നെ ഇരുന്നു ഇടക്ക് ഇടക്ക് ഫോൺ ചെയ്തും നോക്കി. ഫോൺ അപ്പോഴും സ്വിച് ഓഫ്‌ തന്നെ ഞാൻ കൈകൾകൂട്ടി തിരുമി മനസിലെ സംഘർഷം കുറക്കാൻ ശ്രമിച്ചു

“നീ ടെൻഷൻ ആവണ്ട നമുക്ക് അന്വേഷിക്കാം”
അജിൻ ഒരിക്കൽ പോലും അവൾ നിന്നെ ചതിച്ചതാ എന്നുള്ള രീതിയിൽ സംസാരിക്കുകയോ എന്റെയും അവളുടെയും തീരുമാനം തെറ്റാണെന്ന രീതിയിൽ കുറ്റപ്പെടുത്തിയതോ ഇല്ലഅതെനിക്കു കുറച്ചു ആശ്വാസം നൽകി ഞാനും അവനും ഇടക്ക് എപ്പോഴോ ഒന്ന് കണ്ണു ചിമ്മിയപ്പോൾ കാറിന്റെ വിന്ഡോ ഗ്ലാസിൽ ആരോ തട്ടി വിളിച്ചു ഞാൻ പെട്ടന്ന് ഉണർന്നു തുറന്നു നോക്കിയപ്പോൾ അത് അച്ഛൻ ആയിരുന്നു നേരം വെളുത്തു തുടങ്ങി

“അവൾ വന്നില്ലേ”
അച്ഛൻ എന്നെ നോക്കി ചോദിച്ചു
“അവൾക്ക് അവൾക്കു എന്തോ പറ്റി അച്ഛാ വീടും പൂട്ടി ഇട്ടിരിക്കുവാ അവളെ അവരെങ്ങോട്ടോ മാറ്റിയായതാണച്ഛാ”
ഞാൻ മനസിലെ സംഘർഷം ഒതുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടുകൊണ്ട് അച്ഛനോട് പറഞ്ഞു
“ഉം ”
അച്ഛൻ ഒന്ന് മൂളി
“നേരം വെളുത്തിട്ട് അന്വേഷിക്കാം ഇപ്പൊ നീ വീട്ടിലേക്ക് പോ ”

ഞാൻ മടിച്ചു നിന്നു അജിൻ നിർബന്ധിച്ചു എന്നെ കൂട്ടികൊണ്ട് പോയി വീട്ടിൽ അധികം ആരും ഉണർന്നിട്ടില്ല റൂമിൽ എത്തിയതും അവൻ കട്ടിലിലേക്ക് വീണു ഞാൻ അമ്മുന്റെ കാര്യം ഒന്നും അറിയാതെ ആകെ വല്ലാത്ത അവസ്ഥയിൽ മുറിയിൽ ആകമാനം നടക്കുക ആയിരുന്നു കുറച്ചു നേരത്തിനു ശേഷം മോനുക്കുട്ടൻ ചായയുമായി വന്നു ഞാൻ അജിനെ വിളിച്ചുനർത്തി ചായ കൊടുത്തു
“ചേട്ടൻ അറിഞ്ഞോ വിശ്വം മാമൻ , സുഖമില്ലാതെ ഹോസ്പിറ്റലിൽ അയീന്ന് ”

” എപ്പോ ” ഞാനും അജിനും ഒരുമിച്ചാണ് ചോദിച്ചത്
” ഇന്നലെ രാത്രി ബാബു ചേട്ടന്റെ വണ്ടീലാ കൊണ്ട് പോയെന്ന് അയാള് വന്നപ്പോ പറഞ്ഞതാ ”
“ഏതു ഹോസ്പിറ്റലിൽ ”
“അതറിയില്ല അയാള് താഴെ ഉണ്ട് പോയി ചോദിക്ക് ” അവൻ ചായ കപ്പുകളും കൊണ്ട് തിരികെ പോയി
എനിക്ക് ആകെ പേടിയായി അമ്മുന്റെ അച്ഛന് ഏന്തേലും സംഭവിച്ചിരിക്കോ ഈ അവസ്ഥയിൽ നാളെ ഞാൻ എന്ത് ചെയ്യും ഞാൻ തളർന്നു കട്ടിലിൽ ഇരുന്ന്

“വാ പോയി നോക്കാം “അജിൻ എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോയി താഴെ മുറ്റത്തു പന്തൽ പണിക്കർ വന്നു പണി തുടങ്ങിയിരുന്നു അഥിതികൾക്ക് ഇരിക്കാനും ഭക്ഷണം കഴിക്കാനും ഉള്ള മേശകളും കസേരകളും ഇറക്കി വച്ചിരിക്കുന്നു മുറ്റത്തു നിന്ന് അച്ഛനോട് സംസാരിക്കുകയായിരുന്നു ബാബു ചേട്ടൻ എന്നെ കണ്ടു ചിരിച്ചു
“നാളത്തെ ഓട്ടത്തിനു ബാബുന്റെ വണ്ടിയും പറഞ്ഞിട്ടുണ്ട് ” എന്റെ മുഖത്തു നോക്കാതെ പറഞ്ഞു കൊണ്ടു അച്ഛൻ അകത്തേക്ക് കയറി പോയി

“നീ ഇവിടെ നിക്ക് ഞാൻ പോയി ചോദിക്കാം” അജിൻ ബാബു ചേട്ടനെ മാറ്റി നിർത്തി അമ്മുവിന്റെ അച്ഛന്റെ കാര്യം അന്വേഷിച്ചു എല്ലാം അറിഞ്ഞു കഴിഞ്ഞു എന്റെ നേർക്കു വണ്ടിയുടെ അടുത്തേക്ക് വരാൻ എന്ന പോലെ കണ്ണ് കാണിച്ചു ഞാൻ അടുത്തേക്ക് ചെന്നതും അവനും വന്നു കാറിൽ കയറി ഞങ്ങൾ അവിടേക്ക് തിരിച്ചു കാറിൽ ഇരിക്കെ അവൻ പറഞ്ഞു രാത്രി അമ്മുവിന്റെ അച്ഛന് ഒരു നെഞ്ച് വേദന വന്നു കുറച്ചു സീരിയസ് ആണ് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി
അമ്മുവിന്റെ അച്ഛൻ iccu ൽ ആണ് പുറത്തു സുഭദ്രാമ്മയും അമ്മുവും അപ്പുവും ഉണ്ട് അമ്മു മുഖമുയർത്തി ഒന്ന് നോക്കുക പോലും ചെയ്യാതെ കുറ്റവാളിയെ പോലെ നിന്ന് കണ്ണീർവാർക്കുന്നു സുഭദ്രാമ്മ കരഞ്ഞു തളർന്നു ഇരിക്കുന്നു അപ്പു അമ്മയെ സമാധാനിപ്പിച്ചു കൊണ്ടു അമ്മയുടെ അടുത്ത് നിൽക്കുന്നു ഞാൻ അവന്റെ അടുത്ത് പോയി

എന്താ ഉണ്ടായതെന്ന് ചോദിച്ചു രണ്ടു നിമിഷ നേരത്തേക്ക് എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കിനിന്നു
“താനും ഇവളും കൂടി ചേർന്നു എന്റെ അച്ഛനെ ഈ പരുവം ആക്കീട്ടു ഇപ്പൊ അന്വേഷിക്കാൻ വന്നേക്കുന്നു ”
അവൻ പല്ലു കടിച്ച് ദേഷ്യം ഒതുക്കി കൊണ്ടു പറഞ്ഞു ആ വാക്കുകൾ കേട്ട് അമ്മു കൈകളാൽ മുഖം പൊത്തി എങ്ങലടിക്കാൻ തുടങ്ങി ഞാൻ ആകെ തളർന്നു അവന്റെ കൈവിട്ടു അവിടുന്ന് മാറി പോയി എനിക്കും ഒന്ന് കരയണം എന്നു തോന്നി ഞാൻ ഹോസ്പിറ്റൽ റിസപ്ഷനിൽ പോയി അവിടെ കസേരകളിൽ ഒന്നിൽ ഇരുന്നു സങ്കടവും ദേഷ്യവും അടക്കാൻ ശ്രമിച്ചു അജിനും എന്റെ പിന്നാലെ വന്നു അടുത്ത് ഇരുന്നു അവൻ സമധാനിപ്പിക്കാനായ് എന്നെ ചേർത്ത് പിടിച്ചു കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീരിനെ തടഞ്ഞു നിർത്താൻ ആകാതെ ഞാൻ അവന്റെ തോളിലേക്ക് ചാഞ്ഞു.

തലേ ദിവസം രാത്രി അമ്മുവിന്റെ വീട്:- വിശ്വനാഥൻ അമ്മുവിന്റെ അച്ഛൻ കുറച്ചു കാശിന്റെ ആവശ്യത്തിന് ആയി പോയിട്ട് വീട്ടിലേക്കു കയറി വന്നു പെങ്ങളും ആയുള്ള സ്വത്തു തർക്ക കേസിൽ ആ കുടുംബത്തിലെ വരുമാന മാർഗമായ കടമുറികൾ നഷ്ടപ്പെട്ടത് കൊണ്ടു വീടിനു മുൻവശത്തുള്ള പറമ്പിൽ ഒരു പലചരക്കു കട തുടങ്ങിയാലോ എന്നൊരു ആലോചന അയാൾക്ക് ഉണ്ടായിരുന്നു അമ്മുവിന്റെ കല്യാണത്തിനായി

സ്വരുക്കൂട്ടി വെച്ചതൊക്കെ എടുത്തു അതിനു തുടക്കം ഇട്ടു അവളുടെ അമ്മക്ക് മകളുടെ വിവാഹആവശ്യത്തിന് വെച്ചിരുന്ന കാശ് എടുത്തു ഉപയോഗിക്കുന്നതിൽ എതിർ ഉണ്ടായിരുന്നു എങ്കിലും അവർ ഒന്നും പറഞ്ഞില്ല അയാൾക്ക് അങ്ങനെ ഒരു പലചരക്കു കട ജീവിത മാർഗം എന്നതിലുപരി അനുജത്തിയുടെ മേലുള്ള വിജയം എന്ന രീതിയിൽ ആണ് കണ്ടിരുന്നത് അങ്ങനെ കാശിന്റെ ആവശ്യത്തിന് പോയിട്ട് കയറി വന്ന അയാൾ വല്ലാതെ ആസ്വസ്ഥൻ ആയിരുന്നു അയാൾ തളർന്ന്‌ കട്ടില്ലിൽ കിടക്കുമ്പോൾ ആണ് ഭാര്യ സുഭദ്ര അവിടേക്ക് വന്നത്

“എന്ത് പറ്റി വയ്യേ”
അവർ പരിഭ്രാമത്തോടെ ചോദിച്ചു
“ഒന്നും ഇല്ല കുറച്ചു വെള്ളം വേണം ”
അയാൾ മുകളിലേക്കു തന്നെ നോക്കി കിടന്നു കൊണ്ടു പറഞ്ഞു
അവർ വെള്ളം എടുത്തു കൊണ്ടു വന്നു കൊടുത്തു അയാൾ അതു വാങ്ങി കുടിച്ചു
“അമ്മു എവിടെ? ”
അയാൾ ചോദിച്ചു
“മുറിയിൽ ഉണ്ട് എന്തേ വിളിക്കണോ? ”
“ഉം ”
അവർ അമ്മുവിനെ വിളിച്ചു അവൾപരിഭ്രാമത്തോടെ മുറിയിലേക്ക് കയറി വന്നു അയാൾ മുഖം ഉയർത്തി അമ്മുവിനെ നോക്കി

“ലക്ഷ്മിയോട് (അമ്മുവിന്റെ അപ്പച്ചി )ജയിക്കാനും കൂടി ആണ് ഞാൻ ഒരു കട മുറി പണിയാൻ ആലോചിച്ചത് നിന്റെ കാര്യത്തിനായി മാറ്റി വെച്ചതൊക്കെ അതിനു വേണ്ടി എടുത്തു പ്രായമായ പെണ്ണിനെ കെട്ടിച്ചു വിടണം എന്നൊക്കെ നിന്റെ അമ്മ പറഞ്ഞതൊന്നും ഞാൻ ചെവി കൊണ്ടില്ല ഇപ്പൊ അത് തെറ്റാണ് തോന്നുന്നു”
അമ്മു കണ്ണുകൾ ഉയർത്തി അതുവരെ സംസാരിച്ചു കൊണ്ടിരുന്ന അച്ഛനെ നോക്കി
“എന്താപ്പോ ഇങ്ങനെ ഒക്കെ പറയാൻ” അമ്മുവിന്റെ അമ്മ ഒന്നും മനസിലാകാതെ അയാളോട് ചോദിച്ചു

“നമുക്ക് അങ്ങനെ ഒരു ആലോചന ഇല്ലാത്തോണ്ട് നമ്മുടെ മോള് അവളുടെ കല്യാണകാര്യം ഒറ്റക്കു തീരുമാനിച്ചു ”
അമ്മു ഞെട്ടി അച്ഛന്റെ മുഖത്തു നോക്കി
സുഭദ്രയും ഞെട്ടി നിൽക്കുകയാണ്
“ജീവിതത്തിലെ വല്യ വല്യ തീരുമാനം ഒക്കെ എടുക്കാൻ പാകത്തിൽ നീ വളർന്നു അല്ല അമ്മുകുട്ടി ”
അയാൾ അവളുട മുഖത്തു നോക്കി വിതുമ്പി
“അച്ഛാ ഞാൻ… ”
അവൾ മറുപടി ഇല്ലാതെ നിന്നു വിറച്ചു കണ്ണുകൾ നിറഞ്ഞൊഴുകി

“എന്താന്ന് ഒന്ന് തെളിച്ചു പറ ആരെങ്കിലും” സുഭദ്ര ദേഷ്യപ്പെട്ടു ഒച്ച ഉയർത്തി സുഭദ്രയുടെ ഒച്ച കേട്ടു അടുത്ത മുറിയിൽ നിന്നും അപ്പു അവിടേക്കു വന്നു
“ശ്രീടെ കൂടെ ഇന്ന് രാത്രി ഒളിച്ചോടാൻ തയ്യാറായി ഇരിക്കുകയായിരുന്നു നമ്മുടെ പോന്നു മോള്”
അയാൾ ഒരു പുച്ഛചിരിയോടെ അമ്മുവിന്റെ മുഖത്തു നോക്കി ഇതു കേട്ട് നിന്ന അപ്പു പാഞ്ഞു അവളുടെ അടുത്തേക്ക് വന്നു
“ഡി ഈ കേട്ടത് നേരാണോ? ”
അപ്പു അവളുടെ മുഖത്തു മാറി മാറി അടിച്ചു കൊണ്ടു ചോദിച്ചു അവന്റെ അക്രമം കണ്ട് പേടിച്ച സുഭദ്ര അപ്പുവിനെ പിടിച്ചു മാറ്റി

“പ്രകാശൻ പറഞ്ഞു നമ്മൾ അറിഞ്ഞില്ലായിരുന്നു എങ്കിൽ ഇന്ന് രാത്രി പോയേനെ രണ്ടും കൂടി നാളെ കഴിഞ്ഞാൽ അവന്റെ കല്യാണമാ അവൻ വീട്ടുകാര് പറയുന്നതൊന്നും കേൾക്കാതെ നിൽക്കുവാ ആ പ്രകാശൻ വന്നെന്റെ കാലു പിടിക്കുവായിരുന്നു ഇവളെ പറഞ്ഞോന്നു തടഞ്ഞു നിർത്താൻ അവര് പറഞ്ഞാൽ ഒന്നും കേൾക്കാതെ നിൽക്കുവാ ആ ചെക്കൻ പ്രകാശൻ ഇപ്പോഴാ കാര്യങ്ങൾ ഒക്കെ അറിഞ്ഞേ അപ്പോഴേ എന്നോട് വന്നു പറഞ്ഞു”
അയാൾ സംസാരിച്ചു കിതച്ചു കൊണ്ടു കട്ടിലിൽ ഇരുന്നു നെഞ്ച് തടവി അയാളുടെ അവസ്ഥ കണ്ടു സുഭദ്ര അടുത്തേക്ക് ചെന്നു അയാളുടെ നെഞ്ച് തടവി കൊടുത്തു അയാൾക്ക്‌ വല്ലാത്ത പരവേശം അനുഭവപ്പെട്ടു അതു കണ്ട് എല്ലാ വരും പേടിച്ചു അച്ഛന്റെ അവസ്ഥ കണ്ട് പേടിച്ചു അമ്മുവും അയാളുടെ അടുത്തേക്ക് ചെന്നു “പെൺകുട്ടി ആണെങ്കിലും നിന്റെ കാര്യവും നിന്റെ ഇളയത്തിന്റെ കാര്യവും നീ നോക്കും എന്ന് ഓർത്തു അതു തെറ്റാണെന്നു നീ തെളിയിച്ചല്ലോ അമ്മു ”

എന്ന് പറഞ്ഞു കൊണ്ടു അയാളുടെ കണ്ണുകൾ മറഞ്ഞു അയാൾ കുഴഞ്ഞു കട്ടിലിലേക്ക് വീണു
“അച്ഛാന്ന് വിളിച്ചു കൊണ്ടു അമ്മു അയാളെ കുലുക്കി ഉണർത്താൻ നോക്കി സുഭദ്രയും പേടിച്ചു അയാളെ കുലുക്കി വിളിച്ചുആദ്യത്തെ നടുക്കം മാറിയപ്പോൾ അപ്പു വന്നു അവരെ രണ്ടു പേരെയും അവിടുന്ന് മാറ്റി നിർത്തി അയാൾക്ക്‌ സിപിർ കൊടുക്കാൻ തുടങ്ങി (അപ്പു നഴ്സിംഗ് സ്റ്റുഡന്റ് ആണ് ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് സെക്കന്റ്‌ സാറ്റർഡേ യും സൺ‌ഡേയും അവധി ആയതു കൊണ്ടു അവൻ വീട്ടിൽ വന്നതാണ് പഠിക്കുന്നത് തൊട്ടടുത്ത ജില്ലയിൽ തന്നെ ആയത് കൊണ്ടു പോക്ക് വരവ് ബുദ്ധിമുട്ട് ഇല്ല )അയാളുടെ ഹാർട് ബീറ്റ് തുടങ്ങി എന്ന് തോന്നിയപ്പോൾ
അപ്പു തന്നെ ഒരു വണ്ടി വിളിച്ചു അയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകാൻ നേരം സുഭദ്രയും വീട് പൂട്ടി അമ്മുവും കാറിലേക്ക് കയറി
സമയം പൊയ്ക്കൊണ്ടിരുന്നു അമ്മുവിന്റെ അച്ഛൻ ഇപ്പോഴും iccu തന്നെ അജിൻ കണ്ടറിഞ്ഞു അവർക്കു സഹായിയായി നിന്നു ഞാൻ ചിന്തകൾ ഒക്കെ കൈവിട്ട് അവിടെ ഇരുന്നു വൈകുന്നേറ്റത്തോടെ അച്ഛന്റെ ഫോൺ വന്നു എവിടെയാ എന്താ എന്നൊക്കെ അന്വേഷിച്ചു അമ്മുവിന്റെ അച്ഛന്റെ കാര്യം പറഞ്ഞു അച്ഛൻ തിരികെ ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു.

അമ്മുവിന്റെ അച്ഛന്റെ അവസ്ഥ കുറച്ചു കൂടി സീരിയസ് ആയി രാത്രി 7മണിയോടെ അച്ഛനും അച്ഛന്റെ ഏട്ടന്മാരും അളിയനും വന്നു എന്നെ വീട്ടിലേക്കു കൂട്ടികൊണ്ട് പോകാൻ ഞാൻ ആകെ തകർന്ന് പോയി ഞാൻ നാളെ രാവിലെ വരാം എന്ന് മാത്രം പറഞ്ഞു വല്യച്ഛൻ മുറുമുറുത്തു തുടങ്ങിയപ്പോൾ ഞാൻ ദേഷ്യപ്പെട്ടു എന്റെ അവസ്ഥ മനസിലാക്കി അജിൻ അവരെ പറഞ്ഞു മാനസ്സിലാക്കി തിരിച്ചയച്ചു.

നേരം പുലരുമ്പോൾ എന്റെ കല്യാണനാൾ നാളെ പന്തലിൽ എനിക്കായി ഒരു പെണ്ണ് കാത്തിരിക്കും എന്റെ പെണ്ണെന്നു മനസ്സിൽ ഉറപ്പിച്ചവൾ അച്ഛന്റെ ജീവൻ രക്ഷപ്പെടുന്നതും കാത്തു പ്രാർത്ഥനയോടെ ആശുപത്രിയിൽ ഇരിക്കുന്നു എന്ത് ചെയ്യും എന്നറിയാതെ ഞാൻ ഹോസ്പിറ്റലിനു വെളിയിലേക്ക് ഇറങ്ങി

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here