Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Athmika Ami
ഭദ്രയുടെ സ്വന്തം. Part – 10
സഞ്ജുവിനെ പ്രതീക്ഷിച്ച് ഭദ്ര ഫോൺ എടുത്തു നോക്കി. അമ്മ കോളിങ്ങ് അവൾ ഫോൺ എടുത്ത് റൂമിന് പുറത്തേക്ക് പോയി.
മോളെ… ഹലോ അമ്മാ അവരുടെ ശബ്ദത്തിൽ ഒരു വിഷമം ഉള്ളതായി ഭദ്രയ്ക്ക് അനുഭവപ്പെട്ടു.
നീ എന്താ രണ്ട് ദിവസമായി വിളിക്കാഞ്ഞത്. ശ്രീദേവിയുടെ ചോദ്യത്തിൽ ഭദ്ര ഒന്ന് തപ്പി തടഞ്ഞു. അത് അമ്മ. ഹാ പഠിക്കാൻ ഉണ്ടാകുമല്ലേ. ഭദ്ര ഒന്ന് മൂളി. അമ്മയ്ക്ക് എന്താ പറ്റിയേ. മോളെ ശ്രുതി ചേച്ചിക്ക് ആരോടേലും ഇഷ്ടമുള്ളതായി നിനക്ക് അറിയൂ. ഇല്ല അമ്മേ എന്താ. വരുന്ന എല്ലാ ആലോചനയ്ക്കും അവൾ ഓരോന്ന് പറഞ്ഞ് വേണ്ടാന്ന് വെയ്ക്കുവാ. ചേച്ചിക്കും ചേട്ടനും ഒരുപാട് വിഷമം ഉണ്ട്. പിന്നീട് അവളോട് തുറന്നു സംസാരിച്ചപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് അവൾക്ക് ഒരു ക്രിസ്ത്യൻ ചെക്കനുമായി ഇഷ്ടമുണ്ടന്ന്.ഭദ്രയുടെ കണ്ണുകളിൽ അവളുടെ ഞെട്ടൽ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. എനിക്ക് ഒന്നും അറിയില്ലായിരുന്നു അമ്മാ.. ശ്രുതി ഭദ്രയുടെ വല്യമ്മയുടെ മകൾ ആണ്.
എല്ലാവരും നല്ല വിഷമത്തിൽ ആണ് ചേച്ചിയും ചേട്ടനും എന്താ വേണ്ടതെന്ന് അറിയില്ല.
ശ്രീദേവിയുടെ ശബ്ദത്തിൽ നിന്ന് അവരുടെ ടെൻഷൻ എത്രയാണെന്ന് ഭദ്രയ്ക്ക് ഊഹിക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
സ്വന്തം മകളുടെ കാര്യത്തിൽ ഉള്ള പേടിയും അതിൽ നിറഞ്ഞു കാണുന്നുണ്ടായിരുന്നു.
ഭദ്ര മോളെ മോളെ ഞങ്ങൾക്ക് വിശ്വാസക്കുറവു ഉണ്ടായിട്ട് പറയുക അല്ല. എന്നാലും ഒരു കുഴപ്പത്തിലും പോയി ചാടാതിരിക്കാൻ പറയുന്നതാ. അമ്മാവൻമാരൊക്കെ ഭയങ്കര ദേഷ്യത്തിലാണ്. വളർത്തുദോഷം എന്നൊക്കെ പറയുവാ. മോൾ ആയിട്ട് ഒന്നിനും പോകരുത്. ഇത്രയും വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്താനും സാധിക്കും. ഭദ്രയ്ക്ക് എന്ത് പറയണം എന്നറിയാതെ ആയി. ശരി അമ്മാ ഞാൻ പിന്നെ വിളിക്കാം.
ഭദ്രയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഈശ്വരാ ഞാൻ ചെയ്യുന്നത്. ഇന്ന് ഒരു പക്ഷേ ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നെങ്കിൽ. പക്ഷെ, നമ്മുടെ കൂട്ടരു ആയതു കൊണ്ട് അവർക്ക് ഒക്കെ ആകില്ലേ?. ഞാൻ എന്താ ചെയ്യാ…
ഭദ്ര റൂമിലേക്ക് ചെന്നു. അനു അവിടെ ഉണ്ടായിരുന്നില്ല. അവളുടെ ഫോൺ അടിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. രോഹൻ ആയിരുന്നു. സഞ്ജു എന്താ ലീവ് ആയത് ഞാൻ ആയിട്ട് ചോദിച്ചാൽ അവൻ കളിയാക്കുവോ!!
ഞാൻ ആണെന്ന് പറയണ്ട .ഹലോ അവൾ ഫോൺ എടുത്തു. അനൂ.. അവൾ ഒന്ന് മൂളി.
ഭദ്ര നിന്നോട് വല്ലതും പറഞ്ഞുവോ. അവൻ എന്താ വരാഞ്ഞത്. ഭദ്ര തിരിച്ച് ചോദിച്ചു.
നിന്നോട് എനിക്ക് ഒളിക്കാൻ പറ്റില്ല. അവൻ കുറ്റ ബോധം കാരണം ആണ് വരാഞ്ഞത്. ഭദ്ര ഒന്ന് ഞെട്ടി. രോഹൻ തുടർന്നു കൊണ്ടിരുന്നു. ഇന്ന് രാവിലെ വരുന്ന വഴിക്ക് സഞ്ജുവിന്റെ ബൈക്ക് ഒന്നു സ്കിഡ് ആയി. കാലിൽ ചെറിയ മുറിവ് പറ്റി. ഞാൻ ചെയ്തത് തെറ്റാണെന്ന് അവൻ ഒരു തോന്നൽ. അവൾ ഇഷ്ടം പറയുമ്പോൾ എങ്ങനെ ഇത് ഒളിക്കും. ഭദ്രയെ ഫേസ് ചെയ്യാൻ അവനു വല്ലാത്ത ബുദ്ധിമുട്ട്. അവളെ പറ്റിച്ചു എന്ന ഫീൽ.
അന്ന് ഭദ്രയുടെ ലവർക്ക് വേറെ ലൈൻ ഉണ്ടെന്നും ഫോട്ടൊ ഒക്കെ അയച്ചുകൊടുത്തതും എന്റെയും അവന്റേയും പ്ലാൻ ആയിരുന്നു. അമൃത ആണ് സഹായിച്ചത്. നീ പറഞ്ഞ അറിവു വെച്ച് നീതു എന്ന അവളുടെ ഫ്രണ്ടിനെ പോലെ സംസാരിച്ച്, ഒരു ഫോട്ടോ മോർഫ് ചെയ്ത് അയച്ചതാണ്. ഭദ്രയ്ക്ക് ഒരു നിമിഷം ഒന്നും മനസ്സിലായില്ല. നീതു വിളിച്ചത് ഒരു സേവ് ചെയ്യാത്ത നമ്പറിൽ നിന്നായിരുന്നു. ശബ്ദത്തിലെ വ്യത്യാസം ഞാൻ അത്ര ശ്രദ്ധിച്ചുമില്ല. പക്ഷെ ഫോട്ടോ… അന്നത്തെ വിഷമത്തിലും ദേഷ്യത്തിലും അത് ശരിക്ക് നോക്കാതെ ഡിലിറ്റ് ചെയ്തു പോയല്ലോ. നീ ഇത് ഭദ്രയോട് പറയരുത്. പ്ലീസ് നിന്നോട് കളവ് പറയാൻ എനിക്ക് പറ്റില്ല അനൂ. രോഹൻ പറയുന്നത് ഒന്നും ഭദ്രയ്ക്ക് കേൾക്കാത്തത് പോലെ തോന്നി. അവൾ ഒന്നും മിണ്ടാതെ കാേൾ കട്ട് ചെയ്തു.കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു.
അനു റൂമിൽ വന്ന് ഭദ്രയുടെ കരച്ചിൽ കണ്ട് അമ്പരന്നു.
എന്താടാ അനു ഓടി വന്നു അവളുടെ തോളിൽ കൈവച്ചു. അനുവിന്റെ ഫോൺ പിന്നേയും റിങ്ങ് ചെയ്തു. ഭദ്ര ഫോൺ കട്ടാക്കി. എന്താ ഭദ്ര? എല്ലാരും കൂടെ എന്നെ പറ്റിച്ചു അല്ലേ? അനുവിന് ഒന്നും മനസ്സിലായില്ല. രോഹൻ പറഞ്ഞതൊക്കെ ഭദ്ര അനുവിനോട് പറഞ്ഞു.
അനു ഞെട്ടി പോയി.
ഫോൺ ഞാൻ തന്നെ എടുത്തത് നന്നായി അല്ലേ.ഇല്ലെങ്കിൽ നീ എന്നോട് പറയില്ലായിരുന്നല്ലാ.
ഭദ്രയുടെ വാക്കുകൾ അനുവിനെ വല്ലാതെ സ്പർശിച്ചു.
കൂടുതൽ ഒന്നും അനു പറഞ്ഞില്ല.
പിറ്റേന്ന് കോളേജിൽ അനു പോയില്ല.
ഭദ്ര അവളെ നിർബന്ധിച്ചും ഇല്ല.
വഴിയിൽ നിൽക്കുന്ന സഞ്ജുവിനെ ശ്രദ്ധിക്കാതെ ഭദ്ര കടന്നു പോയി. അവൻ കാര്യം അറിയാതെ നിന്നു.
ഞാൻ ഇന്നലെ വരാത്തതു കൊണ്ട് ആയിരിക്കുമോ?!!
പല തവണ രോഹൻ വിളിച്ചു എങ്കിലും അനു ഫോൺ എടുത്തില്ല. അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു കിടന്നു.
തുടരും😇
( സപ്പോർട്ടിനു നന്ദി.)