Home Short story ഞാന്‍ അന്നേ പറഞ്ഞതാണ് അവന് ഇഷ്ടമില്ലാത്ത കല്യാണമാണ് നടത്തിയത് എന്നു ഇപ്പോള്‍ എന്തായി…

ഞാന്‍ അന്നേ പറഞ്ഞതാണ് അവന് ഇഷ്ടമില്ലാത്ത കല്യാണമാണ് നടത്തിയത് എന്നു ഇപ്പോള്‍ എന്തായി…

0

ലോക്ക് കുളമാക്കിയ ആദ്യരാത്രി 

രചന : Sandeep Cn

സത്യത്തില്‍ ഒരാഴ്ചയില്‍ കൂടുതല്‍ ആയി ശരിക്കും ഉറങ്ങാത്തത് കല്യാണ തിരക്കുകള്‍ ആയിരുന്നു ഇന്നാണെങ്കില്‍
റിസെപ്ഷന്‍ ആയതുകൊണ്ട് ആളുകളെ വരവേല്‍ക്കാന്‍ ഒരേ നില്‍പായിരുന്നു നിന്നു നിന്നു കാലില്‍ നീര് വന്നു തുടങ്ങിയിരുന്നു
മുഖം ആണെങ്കില്‍ എല്ലാവരെയും ചിരിച്ചു കൊണ്ട് വരവേറ്റതായത് കൊണ്ട് രണ്ടു സൈസിഡിലും ചെറുതായി വേദനിക്കുന്നുണ്ട്
വീഡിയോ ഗ്രാഫര് മാരുടെയും ഫോടോ ഗ്രാഫെര്‍മാരുടെയും മാറി മറിയുള്ള ലൈറ്റ് അടിയാണെങ്കില്‍ പറയുകയും വേണ്ട
ആകെ മൊത്തം ക്ഷീണം എങ്ങിനെലും ഓക്കെ കഴിഞ്ഞു എവിടേലും ഒന്നു ചുരുണ്ടു കൂടി കിടന്നുറങ്ങിയാല്‍
മതിയെന്നായി കൂടെ അവളും ഇതേ അവസ്ഥയില്‍ ആയിരുന്നു മുഖത്ത് നോക്കുമ്പോള്‍ സങ്കടം തോന്നും അവളും ഒരു പരിചയവും ഇല്ലാത്ത ആളുകള്‍ ആണെന്ന യാതൊരു വിധ ഭാവവും ഇല്ലാതെ
110 വാട് ബള്‍ബ് കത്തിച്ച് വചപോലെ ചിരിച്ചു പിടിച്ചിട്ടുണ്ട് അങ്ങിനെ ആളുകള്‍ വന്നും പോയും കൊണ്ടിരുന്നു

ഞങ്ങള്‍ ആണെങ്കില്‍ അടുത്തിട്ടിരിക്കുന്ന സീറ്റില്‍ ചെറുതായി ഒന്നിരിക്കും ആരേലും വരുമ്പോള്‍ ചിരിച്ചൊണ്ട്
എണീറ്റ് നില്ക്കും ഒന്പതു മണിവരെ ആയിരുന്നു റിസെപ്ഷന്‍ ഏതാണ്ട് സമയം ആയപ്പോള്‍ ഏട്ടത്തി വന്നു
ഭക്ഷണം കഴിക്കാന്‍ വിളിച്ച് കൊണ്ട് പോയി അങ്ങിനെ വീട്ടുകാര്‍ എല്ലാവരും ഇരുന്നു ഭക്ഷണം ഓക്കെ കഴിച്ചു കൂട്ടുകാര്‍ക്ക്
അടിക്കാന്‍ ഉള്ള കുപ്പിയൊക്കെ സെറ്റക്കി ഞാന്‍ ഒരു തുള്ളി അകത്തക്കാതെ
നേരെ പോയി പെട്ടന്നൊരു കുളി പാസാക്കി കുറച്ചു നേരം വീട്ടുകാരോട് സോറയൊക്കെ പറഞ്ഞു .

അടുക്കളയില് എന്തോ തിരഞ്ഞോണ്ടിരിക്കുന്ന അവളുടെ അടുത്തു പോയി ചെറിയ
ചമ്മലോടെ ഞാന്‍ മുകളിലത്തെ റൂമില്‍ ഉണ്ട് എന്നും പറഞ്ഞു നേരെ അകത്തു കയറി അറിയാതെ എപ്പോഴും
ചെയ്യുന്നത് പോലെ ഡോര്‍ ലോക്ക് ഇട്ടു ഇന്ന് ആദ്യ രാത്രി ആണെന്നും ഒരാള്‍ കൂടെ ഈ മുറിയിലേക്ക് വരാന്‍
ഉണ്ടെന്നും ഉള്ള യാതൊരു വിധ ബോധവും ഇല്ലാതെ അകത്തു നിന്നും ഡോര്‍ ലോക്ക് ചെയ്തു ആഘാതമായ നിദ്രയിലേക്ക്
അവന്‍ വഴുതി വീണിരുന്നു, കുറച്ചു സമയത്തിന് ശേഷം എന്തോ പൊട്ടുന്ന തരത്തിലുള്ള ശബ്ദം കേട്ടു ഞെട്ടി എണീറ്റ് നിന്നു .

റൂമിന്റെ ഡോര്‍ ആരോ ഇടിച്ചു പൊട്ടിക്കുന്ന ശബ്ദം ആയിരുന്നു ഉടനെ ലൈറ്റ് ഇട്ടു ക്ലോക്കില്‍ സമയം നോക്കി 1 മണി കഴിഞ്ഞിരിക്കുന്നുഉടനെ തന്നെ ഡോര്‍ തുറന്നു നോക്കിയപ്പോള്‍ വീട്ടില്‍ ഉള്ളവര്‍ പോരാഞ്ഞിട്ടു
അടുത്ത വീട്ടില്‍ ഉള്ളവര്‍ വരെ എത്തിയിട്ടുണ്ട് ഏട്ടന്‍ ഫുള്‍ ചൂടില്‍ ആയിരുന്നു അമ്മ ഇനിയൊന്നും പറയാന്‍ ബാക്കി ഇല്ല അച്ചന്റെ മുഖത്തേക്ക് നോക്കിയില്ല ഏട്ടത്തി എന്തൊക്കെയോ ഭാവത്തില്‍ ഇങ്ങനെ നില്ക്കുന്നു എന്നെ രണ്ടു പറയണം എന്നുണ്ടാവും സ്നേഹം കൊണ്ട് മിണ്ടാതിരിക്കുന്നു
അവള്‍ ആണെങ്കില്‍ എന്തു ചെയ്യണം എന്നറിയാതെ കരഞ്ഞോണ്ടിരിക്കുന്നു കിളവന്‍ അമ്മാവന്‍ വക ഒരു ഡയലോഗ്
‘ഞാന്‍ അന്നേ പറഞ്ഞതാണ് അവന് ഇഷ്ടമില്ലാത്ത കല്യാണമന്നു നടത്തിയത് എന്നു ഇപ്പോള്‍ എന്തായി” എന്നൊക്കെ ഉള്ള ഒരു പരട്ട ഡയലോഗ് അമ്മച്ചിയാനെ അമ്മാവന്‍ ആയിപ്പോയി അല്ലേല്‍ അന്ന് തീര്‍ന്നെന്നെ അങ്ങേര് .

ഒരു ഭാഗത്ത് കരഞ്ഞു കൊണ്ടിരിക്കുന്ന അവളോടു ഞാന്‍ വിളിച്ച് പറഞ്ഞു എനിക്കു കുടിക്കാന്‍ കുറച്ചു വെള്ളം വേണം സത്യത്തില്‍ ഞാന്‍ സാധാരണ ഏത് ഡോര്‍ അടച്ചാലും ലോക്ക് ഇട്ടു പോകും മുന്പെ ഉള്ള ശീലം ആണ് അ സമയത്ത് അങ്ങിനെ ചെയ്തു പോയതാണ് പിന്നെ ഒടുക്കത്തെ ക്ഷീണവും ആയിരുന്നു അതാണ് വിളിച്ചിട്ടു അറിയതായി പോയത് .

അവിടുന്നു എല്ലാവരെയും പിരിച്ചു വിട്ടു പുറത്തു ടാബിളില്‍ ആദ്യ രാത്രി ആഘോഷിക്കാന്‍ വെച്ച പാല് എന്നെ നോക്കി ആക്കി ചിരിക്കുന്നതായി എനിക്കു ഫീല്‍ ചെയ്തു അതും എടുത്തു മുറിയിലേക്ക് കേറി വാതിലും തുറന്നിട്ട് വെള്ളം എടുക്കാന്‍ താഴെ പോയ കല്‍ബിന്റെ
കല്‍ബായ പെണ്ണിനെയും കാത്തിരുന്നു…….

ശുഭം

LEAVE A REPLY

Please enter your comment!
Please enter your name here