Home തുടർകഥകൾ ഉണ്ണി അമ്പരന്നു ഹരിയേയും ഗൗരിയെയും നോക്കി നിനക്ക് ഇവളെ എങ്ങിനെ അറിയാം??? Part –...

ഉണ്ണി അമ്പരന്നു ഹരിയേയും ഗൗരിയെയും നോക്കി നിനക്ക് ഇവളെ എങ്ങിനെ അറിയാം??? Part – 11

1

Part – 10 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

ഹരിനന്ദനം. പാർട്ട്‌ -11

ഗൗരി…. താനെന്താ ഇവിടെ..

ഉണ്ണി വിളിച്ചുകൊണ്ടു വാതില്കലേക്കു ചെന്നു

ഹരിയേട്ടാ…

നന്ദു ഹരിയുടെ കൈയിൽ മുറുക്കി പിടിച്ചു

പേടിക്കണ്ട…. അവൻ കണ്ണടച്ച് കാണിച്ചു

വാ ഗൗരി താനെന്താ അവിടെ തന്നെ നില്കണേ

അവൾ അകത്തേക്ക് കയറി

ഹരി ഞാൻ പറഞ്ഞില്ലെ ഗൗരിയെ പറ്റി… മാലിമുളക്.. ആ കക്ഷി ആണ് ഇതു

അവൾ ഹരിയുടെ മുഖത്തേക്ക് നോക്കി

എന്താ ഹരി സുഖമല്ലേ…

അതെ പരമസുഖം…

അവൻ പുച്ഛത്തോടെ പറഞ്ഞു

ഹരി നിനക്ക് അറിയാമോ ഗൗരിയെ..

അറിയാം….

ഉണ്ണി അമ്പരന്നു ഹരിയേയും ഗൗരിയെയും നോക്കി

നിനക്ക് ഇവളെ എങ്ങിനെ അറിയാം

ഇവൾ എന്റെ ഗുരുനാഥൻ വാസുദേവൻ മാഷിന്റെ മകന്റെ വളർത്തുമകൾ ആണ്…
എന്നേക്കാൾ നിനക്കും നിന്റെ ഫാമിലിക്കും ഇവളെ അറിയാം ഉണ്ണി…

ഉണ്ണിയേട്ടാ…. നന്ദു പതിയെ വിളിച്ചു

ആ.. മോളെ..

ഉണ്ണിയേട്ടാ നമ്മുടെ വേണു അങ്കിളിന്റെ മകളാണ്..

വേണു അങ്കിൾ…… ഉണ്ണി ആലോചിചു🤔🤔

വെള്ളാരം കണ്ണുമായി കുഞ്ഞു പാവാടയും ബ്ലൗസുമിട് തന്റെ പിറകെ ഉണ്ണിയേട്ടാ എന്ന് വിളിച്ചുനടന്ന അമ്മുട്ടിയെ അവൻ ഓർത്തു

അമ്മുട്ടി…. അവൻ ചുണ്ടുകൾ അനക്കി

അപ്പോൾ ആരും എന്നെ മറന്നിട്ടില്ല അല്ലെ….

അതുവരെ എല്ലാവരെയും നോക്കികൊണ്ട്‌ നിന്ന ഗൗരി ചോദിച്ചു..

ഹരി…….. നീ എനിക്ക് നഷ്ടമായാൽ ഗൗരി എല്ലാവരെയും കൊല്ലും… ഇവരുടെ അച്ഛൻ കാരണം എനിക്ക് എല്ലാരേയും നഷ്ടമായി ഇവൾ കാരണം നിന്നെ എനിക്ക് നഷ്ടമായാൽ…..

നന്ദുവിന്‌ നേരെ വിരൽ ചുണ്ടി ഗൗരി…

ഉണ്ണിക്കൊന്നും മനസിലായില്ല

ഹരി എന്താ ഇതൊക്ക….

ഉണ്ണി ചോദിച്ചു

ഹരിയേട്ടാ… നന്ദു തന്റെ കൈൽ മുറുക്കി പിടിക്കുന്നത് അവൻ അറിഞ്ഞു…. അവൻ അവളുടെ കൈൽ അമർത്തി പിടിച്ചു ഒരിക്കലും തന്നെ അവൾക് നഷ്ടം ആവില്ല എന്നാ രീതിയിൽ…

ഉണ്ണി ഇവൾ ആണ് എന്നെ വിളിക്കാറുള്ള ആ പ്രൈവറ്റ് നമ്പർ…. പിന്നെ നമ്മുടെ നന്ദുവിനെ ഈ അവസ്ഥയിൽ ആക്കിയത്….

അവൻ ദേഷ്യത്തോടെ ഗൗരിയുടെ നേരെ വിരൽ ചൂണ്ടി

ഉണ്ണി ഗൗരിയെ നോക്കി അവന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു

താൻ സ്നേഹിക്കാൻ തുടങ്ങിയത് തന്റെ കളികൂട്ടുകാരിയെ ആയിരുന്നു എന്നാ സന്തോഷത്തേക്കാൾ അവനെ നോവിച്ചത് ഗൗരിയാണ് തന്റെ എല്ലാമെല്ലാമായ പെങ്ങളുട്ട്ടി യെ കൊല്ലാൻ ശ്രെമിച്ചത് എന്നറിഞ്ഞതിൽ ആണ്

അവൻ അവളുടെ നേരെ തിരിഞ്ഞു… അവന്റെ കണ്ണുകൾ ചുവന്നിരുന്നു

അവൻ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു

ഡീ നിന്നെ ഞാൻ ജീവനോടെ വച്ചേക്കില്ല..

ഗൗരിക് ശ്വാസം കിട്ടാതെ വന്നു

ഉണ്ണി കൈയെടുക്..

ഹരി അവനെ പിടിച്ചു മാറ്റി ഹരിയെ തള്ളി മാറ്റിയിട്ടു അവൻ ഗൗരിയുടെ കവിളിൽ ആഞ്ഞടിച്ചു… അവൾ താഴേക്കു വീണു… അവളുടെ ചുണ്ടുപൊട്ടി രക്തം ഒഴുകാൻ തുടങ്ങി..

ഏട്ടാ.. ഒന്നും ചെയ്യല്ലേ… നന്ദു ഓടിവന്നു ഉണ്ണിയെ തടഞ്ഞു

നിങ്ങളൊക്കെ ഒന്ന് മിണ്ടാതിരിക്കു അവൻ എന്നെ കൊല്ലട്ടെ.. അവൾ ചീറി
നിങ്ങൾ ഞാൻ ആരാണെന്നറിഞ്ഞാൽ വെറുതെ വിടുമെന്നു കരുതി ഞൻ കൈയും വീശി കയറിവരുമെന്നു കരുതിയോ.. എനിക്ക് എന്തെങ്കിലും സമ്പവിച്ചാൽ നീയും ഹരിയും കുടുങ്ങില്ല.. ഇവൾ നന്ദന ഇവളവും ജയിലിൽ പോകുക..

ഉണ്ണി ഞെട്ടി പിന്നിലേക്ക് മാറി..

നിങ്ങൾ അനുഭവിക്കുന്ന ഈ സുഖവും സന്തോഷവും എനിക്ക് മാത്രം കിട്ടേണ്ടത് ആണ് സ്വത്തിനുവേണ്ടി നിങ്ങളുടെ അച്ഛൻ എന്നിൽ നിന്നു എന്റെ രക്ഷിതാക്കളെ തട്ടിയെടുത്തു….. എന്നെ അനാഥയാക്കി… എന്നെ വിശ്വനാഥൻ അനേഷിച്ചില്ല ആ ആക്‌സിഡന്റിൽ ഞാനും പോയി എന്നു അയാൾ കരുതി എല്ലാം കൈക്കലാക്കി അയാൾ.. എനിക്ക് അറിയാറായപ്പോൾ എല്ലാം മനസിലാക്കി തന്നത് ശിവനെങ്കിൽ ആണ്… എന്നെ അങ്കിളിന്റെ മകളായി വളർത്തി പഠിപ്പിച്ചു… അവിടെ വച്ച ഹരിയെ ഞാൻ കാണുന്നത് അടുത്ത് അറിയുന്നത്….. എല്ലാം നഷ്ടപെട്ട എനിക്ക് ഹരിയെ നേടണം എന്ന് തോന്നി പക്ഷെ അപ്പോളേക്കും ഇവൾ എന്റെ ഹരിയുടെ മനസ്സിൽ കയറിപറ്റി… എല്ലാവരോടും എനിക്ക് പക ആണ്… എന്നിലെ പക അത് തീരണം എങ്കിൽ വിശ്വനാധന്റെ അടിവേരിളക്കണം… അത് നിങ്ങൾ മക്കളിലൂടെ ആവുമ്പോൾ അയാൾക്ക്‌ നോവും…. അതിനു വേണ്ടിയാ ഇവനെ പ്രേമത്തിൽ വീഴ്ത്താൻ നോക്കിയത്….. പിന്നെ ഇവൾ… ഇവളെ കൊല്ലാൻ ശ്രെമിച്ചത് എന്റെ ഹരിയെ നേടാൻ…

നിർത്തേടി……

ഉണ്ണിയുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടു അമ്പരന്നു പോയി ഗൗരി..

എന്റെ അച്ഛൻ നിന്റെ ഫാമിലിയെ കൊന്നുവെന്നോ…

നിനക്കറിയാമോ…. eന്റെ പാപ്പയ്ക് നിന്റെ അച്ഛൻ ആരായിരുന്നുവെന്നു…

മോനെ………

വാതിക്കൽ നിന്നു വിളിയൊച്ച കേട്ടു എല്ലാവരും അങ്ങോട്ട് നോക്കി

ഇന്ദിരാ….

അമ്മ…. അമ്മയോപോൾ വന്നു

ഗൗരി മോൾടെ പിറകെ ഞാനും ഉണ്ടായിരുന്നു

മോളെ ഗൗരി നിന്റെ അച്ഛനെ കൊന്നത് വിശ്വാട്ടൻ അല്ല
മോളെ അങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കുവായിരുന്നു ശിവശങ്കരൻ…

ഗൗരി പുച്ഛത്തോടെ ചീറി കൊട്ടി..

അങ്കിൾ പറഞ്ഞിരുന്നു നിങ്ങൾ ഇതെ പറയൂവെന്നു..

ഇല്ല മോളെ തെളിവ് ഉണ്ട് ഞങ്ങട കൈൽ മോൾ എന്ന് അനേഷിച്ചു വരുന്നു അന്ന് തരുവാൻ അതൊക്കെ സൂക്ഷിച്ചു വച്ചിട്ടുണ്ട്….. ഞങ്ങളുടെ പകുതി സ്വത്തുക്കളും മോളുടെ പേരില് വിശ്വാട്ടെൻ എഴുതി വച്ചിരിക്കുന്നത്…. മോളെ അനേഷിച്ചു ഒരുപാട് ശിവന്റെ അടുത്ത് ഞങ്ങൾ ചെന്നിരുന്നു ഒരിക്കൽ പോലും മോളെ ഞങ്ങളെ കാണിച്ചിട്ടില്ല…… ശിവന്റെ അക്കൗണ്ടിൽ ഇന്നും മോൾക് വേണ്ടി ഒരു തുക വിശ്വാട്ടൻ ഇടുന്നുണ്ട്……. മോൾടെ സ്വത്തുക്കൾക് വേണ്ടിയും മോൾടെ പേരിൽ കിട്ടുന്ന തുകയ്ക്കു വേണ്ടിയുമാ ശിവൻ മോളെ പിടിച്ചു വച്ചേക്കുന്നേ ഞങ്ങളെ ശത്രു ആക്കിയേക്കുനെ…

ഞാനിത് വിശ്വസിക്കില്ല…
അവൾ ദേഷ്യത്തോടെ പറഞ്ഞു….

നീ വിശ്വസിക്കും നിന്നെ വിശ്വസിപ്പിക്കാൻ എനിക്കറിയാം…
വാടി ഇവിടെ…

ഉണ്ണി ഗൗരിയുടെ കൈൽ പിടിച്ചു വലിച്ചുകൊണ്ട് പുറത്തേക്കിറങ്ങി…

വിടെന്നെ…… അവൾ കുതറി… അവൻ പിടിവിടില്ല പകരം വലിച്ചു കൊണ്ട് പോയി..

മോനെ ഇവിടെ ഉണ്ടാവണേ…

ഹരിയുടെ അടുത്ത് പറഞ്ഞിട്ട് ഇന്ദിരയും അവരുടെ പിറകെ പോയി…

ഹരിയേട്ടാ എനിക്കാകെ പേടിയാവുന്നു…

നന്ദു അവന്റെ ചുമലിലേക് ചാഞ്ഞു..

എന്തിനാ വാവേ പേടിക്കുന്നെ..
നീ കണ്ടില്ലേ നിന്റെ ഉണ്ണിയേട്ടനെ നിനക്ക് കവചം മായി അവൻ ഉണ്ട്.. പിന്നെ ദാ ഇങ്ങനെ ചേർത്ത് പിടിച്ചു കൂടെ നില്കാൻ ഞാനില്ലേ…

അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു…

ഹരിയേട്ടാ ഗൗരിക് ഹരിയേട്ടനോട് ഇഷ്ടം ഉണ്ടായിരുന്നു എന്ന് അറിയരുന്നൊ

ഇല്ലടി മോളെ… മാഷിനെക്കാണാൻ ഞൻ ഇടയ്ക്ക് പോകാറുണ്ട്…. അപ്പോൾ മാഷ്ടെ കൂടെയുണ്ടാവും ഗൗരി…. ദാവണി ചുറ്റി നിൽക്കുന്ന ആ പെണ്ണ് ഇപ്പോൾ പകയോടെ നിൽക്കുന്ന കാണുമ്പോൾ അമ്പരപ്പ് ആണ് എനിക്ക്…. ഇനി എന്താ വേണ്ടത് എന്ന് അങ്കിൾ തീരുമാനിക്കട്ടെ…

ഹരിയേട്ടനെ ഗൗരിക് കൊടുക്കാൻ തീരുമാനിച്ചാൽ….

മിണ്ടാതിരികെടി….. അങ്ങനെ വല്ലോം ഉണ്ടായ അവളെ കൊല്ലും എന്നിട് ജയിലിൽ പോയി ശിക്ഷ കഴിഞ്ഞു വന്നു എന്റെ പെണ്ണിനെ കെട്ടും

അത്രയും ഞൻ കാത്തിരിക്കില്ല..

കാത്തിരിക്കും എന്റെ പെണ്ണ് എനിക്ക് വേണ്ടി എത്ര നാൾ വേണമെങ്കിലും

അവൻ അവളെ ചേർത്ത് പിടിച്ചു……

അവന്റെ മുഖം കൈയിലെടുത്ത ചുമ്പനം കൊണ്ട് മൂടി അവൾ

ഒരു ഗൗരി വന്നാലും എന്റെ ഹരിയേട്ടനെ ആർക്കും വിട്ടുകൊടുക്കില്ല ഈ നന്ദന
😘😘😘😘😘😘

വാതിൽക്കൽ പകയോടെ നോക്കിനില്കുന്നുണ്ടായിരുന്നു ഒരാൾ ….

തുടരും…….

ഉണ്ണി ഗൗരിയെ കെട്ടുമോ…… അതോ ഇനിയും ഹരിക്കും നന്ദനയ്ക്കും പ്രീതിസന്ധികൾ നേരിടേണ്ടി വരുമോ….
കഥയെപ്പറ്റി ഒരു അഭിപ്രായം പറയണേ എല്ലാവരും

സിനി സജീവ് 😍😍😍

1 COMMENT

  1. Plzzzz.. ഇങ്ങനെ tension തരല്ലേ… നല്ല കഥ…. upload ചെയ്യുന്നതിനായി എന്നും wait ചെയ്യുന്ന ഒരാളാണ് njan..

LEAVE A REPLY

Please enter your comment!
Please enter your name here