Home തുടർകഥകൾ പെട്ടന്ന് സങ്കടം വന്നു. തന്റെ ഉപ്പാക് എല്ലാം കൂടി അത്രയല്ലേ കഴിയൂ. എന്നാലും… Part –...

പെട്ടന്ന് സങ്കടം വന്നു. തന്റെ ഉപ്പാക് എല്ലാം കൂടി അത്രയല്ലേ കഴിയൂ. എന്നാലും… Part – 14

0

Part – 13 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -14

അവൾ ഷാനു പറഞ്ഞ പോലെ അത് ഒഴിവാക്കി കളഞ്ഞു. എന്നിട്ട് ചിരിക്കുന്ന മുഖവുമായി ഉമ്മാടെ റൂമിലേക്കു നടന്നു.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അപ്പോഴേക്കും ഉമ്മ കുളിക്കാൻ കയറിയിരുന്നു. അവൾ വെല്ലിമ്മ കിടക്കുന്ന മുറിയിൽ ചെന്നു.വെല്ലിമ്മ അവളെ കണ്ടപ്പോൾ അടുത്ത് നിർത്തി നെറുകയിൽ ഉമ്മ വെച്ചു. വീട്ടിലെ വിശേഷങ്ങൾ തിരക്കി. അവൾക്കു സന്തോഷം തോന്നി. എന്നാലും മനസ്സിൽ ഉമ്മ പറഞ്ഞ കാര്യത്തിൽ വിഷമം വന്നു കൊണ്ടിരുന്നു.

ഷാനുക്കാക്ക് ഉമ്മ എന്ന് വെച്ചാൽ ജീവനാണ്. ഉമ്മ എന്നെ പറ്റിയും അങ്ങനെ തന്നെ പറയുന്നു. എന്നാൽ എന്നോട് ഉള്ള ചില നേരത്തെ പെരുമാറ്റം കാണുമ്പോൾ വിഷമം തോന്നുന്നു. എനിക്ക് തോന്നിയതാവും. ഉമ്മ ഒന്നും വിചാരിച്ചു പറഞ്ഞതായിരിക്കില്ല. അവൾ സമദാനിച്ചു. വെല്ലിമ്മയോട് സലാം പറഞ്ഞു നേരെ അടുക്കളയിൽ ചെന്ന്.

റസിയതാ നല്ല തിരക്കിൽ ആണ്. അവൾ അവരുടെ കൂടെ നിന്നു. ഞാൻ സഹായിക്കാം റസിയാത്ത ഐഷു അടുക്കളയിൽ കയറി. വേണ്ട മോളെ നീ ഇവിടെ ഇരിക്ക്. എന്നിട്ട് വീട്ടിലെ വിശേഷങ്ങൾ ഒക്കെ പറ. റസിയാത്ത അവളെ അവിടെ ഇരുത്തി. കുറച്ചു നേരം അവിടെയൊക്കെ ഇരുന്നു നിസ്കരിക്കാൻ ടൈം ആയപ്പോൾ റൂമിൽ വന്നു. നിസ്കാരം കഴിഞ്ഞു കുറച്ചു നേരം ഓതി. അപ്പോഴേക്കും ഭക്ഷണം കഴിക്കാൻ വിളിച്ചു റസിയാത്ത വന്നു. വിഭവ സമ്ർദമായ തീൻ മേശക്ക് മുന്നിൽ ഉമ്മയും ഉപ്പയും വെല്ലിമ്മയും പിന്നെ ഐഷുവും ഇരുന്നു.

അവൾക്കു അത്ഭുതം തോന്നി. പടച്ചോനെ ഇത്രയും അധികം ഈ നാല് പേർക് എന്തിനാ ഇങ്ങനെ ഒരുക്കി വെക്കുന്നത്.. അവൾക്കു അതിശയവും പേടിയും തോന്നി. പിന്നെ കഴിക്കാൻ ഇരിക്കുമ്പോൾ സ്കൂളിൽ കൊണ്ട് പോകാൻ കൂട്ടാൻ ഇല്ലാത്തതിന്റെ പേരിൽ കരഞ്ഞു ഇറങ്ങി പോയ ഫാത്തിമയുടെ മുഖം മനസ്സിൽ തെളിഞ്ഞു. പെട്ടന്ന് സങ്കടം വന്നു. തന്റെ ഉപ്പാക് എല്ലാം കൂടി അത്രയല്ലേ കഴിയൂ. എന്നാലും എന്റെ ഉപ്പ ഭാഗ്യവാൻ ആണ്. സമ്പത് ദൂർതാക്കി കളയുന്നതിന്റെ പേരിൽ റബ്ബിനോട് ഉത്തരം പറയേണ്ടല്ലോ. അങ്ങനെ ഓർത്ത് ഇരുന്നപ്പോൾ ഉമ്മ വിളിച്ചു. എന്താ ഫുഡ്‌ മുന്നിൽ വെച്ച് ആലോചിച്ചു ഇരിക്കുന്നത്. വേണ്ടത് എടുത്തു കഴിക്കാൻ നോക്ക്. അപ്പോഴാ അവൾ ചിന്തയിൽ നിന്നും ഉണർന്നത്.

കഴിക്കാൻ തുടങ്ങിയപ്പോഴേക്കും ശാക്കിർ കയറി വന്നു. കൈകൾ കഴുകി അവനും വന്നു ഇരുന്നു. ഐഷു അവനെ ഒന്ന് നോക്കി. ഷാനുക്കയുടെ അതെ ചായ ആണ് അവനും. ഷാനുവിനെകാൾ നിറം കുറച്ചു കുറവുണ്ട്. വേറെ ഒരു മാറ്റവും ഇല്ല. ശാക്കിർ അവളെ കണ്ടതായി ഭാവിചില്ല. എന്തൊക്കെയോ എടുത്തു പത്രത്തിൽ ഇട്ട് എല്ലാം ഓരോന്ന് തൊട്ട് കുറച്ചു കഴിച്ചു ബാക്കി വൈസ്റ്റ്‌ ആക്കി ഇട്ട് അവൻ എണീറ്റു കൈ കഴുകി മുകളിലേക്കു കയറി പോയി.

വൈകുന്നേരം ശാദി മോൾ സ്കൂൾ വിട്ട് വന്നപ്പോൾ തൊട്ട് അവളുടെ കൂടെ കൂടി. സ്കൂളിലെ വിശേഷങ്ങൾ എല്ലാം ഐഷു ചോദിച്ചു അറിഞ്ഞു. അവൾ എല്ലാം പറഞ്ഞു പെട്ടന്ന് തന്നെ കമ്പനി ആയി. രാത്രി കിടക്കാൻ നേരം ഷാനുക്ക വിളിച്ചു. എന്താ അറിയില്ല ഐഷുവിന് കരച്ചിൽ നിർത്താൻ ആയില്ല. അവൾ ചോദിക്കുന്നതിനു ഒന്നും മറുപടി പറയാതെ കരഞ്ഞു മാത്രം നിന്നു. ഷാനുവിനു വിഷമം ആയി.എന്താ നിന്റെ പ്രശ്നം. നിന്റെ വീട്ടിലേക് വിളിക്കുമ്പോൾ നിനക്ക് നൂറ് നാവ് ഉണ്ട്. നല്ല സന്തോഷം ഉണ്ട്. ഇവിടെ വരുമ്പോൾ നിനക്ക് എന്താ ഇങ്ങനെ ഒരു മാറ്റം. അവരെ സ്നേഹിക്കുംപോലെ നീ എന്റെ വീട്ടുകാരെയും സ്നേഹിക്കാൻ നോക്ക്. അപ്പോൾ തീരും ഈ പ്രശ്നങ്ങൾ. ഇങ്ങനെ കരയാൻ ആണെങ്കിൽ ഇനി ഞാൻ വിളിക്കുന്നില്ല . അവൻ ദേഷ്യപ്പെട്ടു.

ഷാനിക്കാ.. ഇനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല. ഇന്നലെ വരെ വീട്ടിൽ നിന്നപ്പോൾ ഷഹല മോൾ എന്റെ തൊട്ട് കിടക്കും. ഇന്ന് അവളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. കാണാൻ തോന്നുന്നു. അപ്പോൾ ഇക്കാടെ സൗണ്ട് കേട്ടപ്പോൾ സങ്കടം വന്നതാ. അല്ലാതെ എനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. ഷാനുവിന് ആകെ ടെൻഷൻ തോന്നി. ദേഷ്യപ്പെടെൻടായിരുന്നു. പാവം എല്ലാരേം വിട്ട് വന്നപ്പോൾ വിഷമം തോന്നിയിരിക്കും. അവൻ കുറച്ചു നേരം മിണ്ടാതെ നിന്ന്. എന്നിട്ട് ഐഷുട്ടി എന്ന് വിളിച്ചു. നിനക്ക് ഷഹല മോളെയും വീട്ടുകാരെയും ദിവസവും കാണാലോ. അവര്ക് ഒരു ഫോൺ ഞാൻ തരാം. ഉപ്പാനെ വിളിച്ചു വരാൻ പറ. ഫോൺ വീട്ടിൽ ഉണ്ടായാൽ നിനക്ക് എന്നും വീഡിയോ കാൾ ചെയ്യാം, ഉമ്മനെയും ഉപ്പനെയും വീട്ടുകാരെയും കാണാം. അപ്പോൾ പിന്നെ ആ പ്രശ്നം തീരുമല്ലോ.. സന്തോഷായി ല്ലേ എന്റെ പെണ്ണിന്… അയ്യോ അതൊന്നും വേണ്ട ഇക്കാ. രണ്ടു ദിവസം കഴിഞ്ഞാൽ അതൊക്കെ തീരും. ഫോൺ ഒന്നും അവര്ക് വേണ്ട. എനിക്ക് കുഴപ്പം ഒന്നുമില്ല. ഷാനുക്ക ഇടക്കിടെ വിളിക്കുന്നുണ്ടല്ലോ, പിന്നെ ഉമ്മയും വെല്ലിമ്മയും ഷാദിയും എല്ലാരും നല്ല കൂട്ടാണ്. എനിക്ക് ഇവിടെ നല്ല സുഖമാണ് ഷാനുക്ക.. അതെ നിനക്ക് സുഖമാണെന്ന് എനിക്കറിയാം. എന്നാലും വീട്ടുകാരെ കാണാത്ത ഒരു കുഞ്ഞു വിഷമം പോലും എന്റെ പെണ്ണിന് ഉണ്ടാകരുത്. ഷാനു പറഞ്ഞു..

രാവിലെ നേരത്തെ ഉണർന്നു. സുബ്ഹി നിസ്കാരം കഴിഞ്ഞു ഖുർആൻ ഓതി കുറെ നേരം ഇരുന്നു. ഷാനുക്ക വിളിച്ചപ്പോൾ സന്തോഷത്തോടെ സംസാരിച്ചു. അടുക്കളയിൽ റസിയാത്ത ചായ ഉണ്ടാകുന്നു. അവിടെ പോയി ചായ കുടിച്ചു കുറച്ചു സംസാരിച്ചു. പിന്നെ പുറത്തു ഇറങ്ങി നിറയെ പല നിരത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചെടികൾ. ഓരോന്നും പിടിച്ചു നോക്കി അതിലൂടെ നടന്നു. മുല്ല വിരിഞ്ഞു നല്ല പരിമളം പരത്തുന്നു. കുറച്ചു മുല്ലപ്പൂക്കൾ പറിച് കോർത്തു ശാദി മോൾക് കൊടുക്കാം അവൾ വിചാരിച്ചു. പൂക്കൾ പറിച് എടുക്കുംപോൾ മുറ്റം വൃത്തിയാക്കുന്ന ചേച്ചി വന്നു.. അവര്ക് ഐഷു വിനെ പുറത്തു കണ്ടപ്പോൾ ആശചര്യം തോന്നി. എന്താ മോളെ ഇത്രയും നേരത്തെ പുറത്ത് ഇറങ്ങി നടക്കുന്നെ. ഇവിടെ ആരും ഈ സമയം എണീക്കൂല എല്ലാരും എട്ടു മണിയെങ്കിലും ആകും ഉണരാൻ. അവർ പറഞ്ഞു. ഞാൻ വീട്ടിൽ നേരത്തെ ഉണർന്നു ശീലിച്ചു ചേച്ചി. വെറുതെ ഇരുന്നപ്പോൾ ഇങ്ങനെ ഇറങ്ങിയതാ. മുല്ലപ്പൂ ഞാൻ കോർത്തു തരാം. മോൾ അങ്ങോട്ട്‌ കയറി നിൽക്കൂ. മഞ്ഞു തട്ടി അസുഖം വരുത്തണ്ട. ചേച്ചി സ്നേഹത്തോടെ അവളെ പിടിച്ചു മുല്ലക്ക് വേണ്ടി കൈ നീട്ടി. വേണ്ട ചേച്ചി.. ഇത് ഞാൻ അകത്തു പോയി ചെയ്തോളാം. ചേച്ചി പൊയ്ക്കോളൂ. അവൾ മുല്ലയും കൊണ്ട് അകത്തു കയറി. അവൾ പോകുന്നത് കണ്ണ്എടുക്കാതെ ചേച്ചി നോക്കി നിന്നു. എന്തോ എടുക്കാൻ വേണ്ടി പുറത്തു വന്ന റസിയാത്ത ചേച്ചി നിൽക്കുന്ന കണ്ടു. എന്താ ചേച്ചി ഇങ്ങനെ നില്കുന്നത്.

പണിയൊക്കെ നേരത്തെ കഴിഞ്ഞോ.. റസിയാത്ത ചോദിച്ചു. .. ആഹാ. ഞാൻ ഇവിടുത്തെ ആ കുട്ടി പോകുന്നത് നോക്കി നിന്നതാ.. ഷാനുവിന്റ് ഭാഗ്യം. എന്തൊരു സുന്ദരിയാ അവൾ. നടത്തം കാണാനും പ്രത്യേകം ചന്തം. സ്വഭാവം ആണെങ്കിൽ അതിലും സുന്ദരം.. ചേച്ചി ഐഷുവിനെ കുറിച്ച് വാ തോരാതെ പറഞ്ഞു.

ഉള്ളിലേക്കു മുല്ലപ്പൂക്കളുമായി ഐഷു മുറിയിലേക്ക് പോകാൻ നിൽകുമ്പോൾ പിന്നിൽ നിന്നും ഒരു വിളി കേട്ടു ഞെട്ടി തിരിഞ്ഞു.

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here