Home Latest നോക്കെടി നമ്മുടെ അസുരൻ അവിടെ നിന്നു നിന്നെ തന്നെ നോക്കുന്നുണ്ട്… പക്ഷേ   ഒരു വായിനോട്ടത്തിന്റ    മണം ...

നോക്കെടി നമ്മുടെ അസുരൻ അവിടെ നിന്നു നിന്നെ തന്നെ നോക്കുന്നുണ്ട്… പക്ഷേ   ഒരു വായിനോട്ടത്തിന്റ    മണം  അടിക്കുന്നോ എന്നൊരു സംശയം… Part – 46

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ഇന്ദു സജി

എന്റെ നല്ല പാതി…  ഭാഗം 46

പൂജയോടും ഗായുവിനോടും  ചിരിച്ചു കളിച്ചു  വരുന്ന അവളെ അവൻ കൗതുകത്തോടെ നോക്കി….
മഹിയുടെ നിൽപ്പും നോട്ടവും പൂജയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ  അവൾ ഒതുക്കത്തിൽ അതു ദേവുവിനോട് പറഞ്ഞു…

ദേവൂ…  നോക്കെടി നമ്മുടെ അസുരൻ അവിടെ നിന്നു നിന്നെ തന്നെ നോക്കുന്നുണ്ട്…
പക്ഷേ   ഒരു വായിനോട്ടത്തിന്റ    മണം  അടിക്കുന്നോ എന്നൊരു സംശയം…
അവളുടെ സംസാരം കേട്ടു ദേവൂ ഞെട്ടി ഗായുവിനെ നോക്കി…
മുഖത്ത് വന്ന ചിരി പൂജ കാണാതെ  മറച്ചു കൊണ്ട് അവൾ പൂജയെ  നോക്കി…
ഒന്ന് പോടീ..  സാറ് വേറെ വല്ലോം ആലോചിച്ച  നിന്നതാവും..
ഗായത്രി അവളെ എതിർത്തു.

പിന്നേ  ഞാൻ ആദ്യായിട്ടല്ലേ സാറിനെ കാണുന്നത്  സംശയമുണ്ടെൽ നീയൊന്നു നോക്കിക്കേ….
അവളും വിട്ടുകൊടുത്തില്ല.
മഹി തന്നെ നോക്കുന്നുണ്ടെന്നു മനസിലായ  ദേവു  ഒളി കണ്ണാലെ അവനെ നോക്കി..  അടുത്ത സ്റ്റെപ്പിലേക്ക് കാല് വച്ചതും തെന്നി  താഴേക്ക് വീഴാൻ ആഞ്ഞു…
ഇത് കണ്ട് പൂജ അവളെ വീഴാതെ ചേർത്ത് പിടിച്ചു…
അവൾ നിലത്തുന്നു.

ഈ കാഴ്ച കണ്ടു ഭയന്നു കൊണ്ട് മഹി അവൾ ക്കരികിലേക്ക് ഓടി.
ദേവൂ…
എന്താ പറ്റിയത്..?
നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ..?
അവൻ പരിഭ്രാന്തനായി അവളെ പിടിച്ചെന്നിപ്പിക്കുന്നതിനിടയിൽ തിരക്കി..
മഹിയുടെ പ്രതികരണം കണ്ട് മറ്റു കുട്ടികൾ അന്തം വിട്ടു നിന്നു…
കാര്യം വഷളവുമെന്ന്  കണ്ടതും..
മഹിയിൽ  നിന്നും  തന്റെ കൈ അടർത്തി മാറ്റി ദേവൂ…  ഏയ്യ് കുഴപ്പമില്ല സർ..  ചെറുതായൊന്നു  സ്ലിപ് ആയതാണ്…
അവളുടെ പെരുമാറ്റത്തിൽ ആണ്  താൻ ചെയ്ത മണ്ടത്തരം അവന് ഓർമ വന്നത്…

അവൾ വീഴാൻ  പോയത് കൂടി ഓർത്തപ്പോൾ മഹിക്ക്‌  ദേഷ്യം ഇരട്ടിച്ചു…
താനെന്താടോ സ്വപ്നലോകത്താണോ?
അതെങ്ങനാ…  മാനത്തു  നോക്കിയല്ലേ നടക്കുന്നത്.. പിന്നെ വീണില്ലെങ്കിലേ  അത്ഭുതം ഉള്ളു..
പൂജ പിടിച്ചില്ലായിരുന്നെങ്കിൽ
ഇപ്പൊ കാണായിരുന്നു…
മനസ്സിലെ സങ്കടമെല്ലാം ശകാര വർഷമായി അവളുടെ മേൽ ചൊരിഞ്ഞു…
എല്ലാവരുടെയും മുന്നിൽ വച്ചു മഹി ദേഷ്യപ്പെട്ടപ്പോൾ… ദേവുവും ആകെ വേദനിച്ചു..
അവൾ സജ്ജലമായ കണ്ണുകൾ അവൻ കാണാതിരിക്കാനായി തല കുനിഞ്ഞു നിന്നു…

അവളുടെ ഭാവമാറ്റം അവനെ തണുപ്പിച്ചു…
മും  ക്ലാസ്സിലേക്ക് ചെല്ല് …  ആതിര മിസ്സ്‌ വെയിറ്റ് ചെയുന്നുണ്ട്  അവിടെ..
അതും പറഞ്ഞവൻ ആരെയും നോക്കാതെ മേലേക്ക്  പോയി.
ഹോ എന്നാലും ആണ് ദുഷ്ടൻ  എന്തിനാ ഇത്രയും വഴക്ക്  പറഞ്ഞത്..?  പൂജക്ക്‌ മഹിയോടുള്ള ദേഷ്യം കൂടി വന്നു

പോട്ടെടാ… സാർ  പാവമല്ലേ…. പറഞ്ഞതിലും കാര്യമുണ്ടല്ലോ…
ദേവു  പൂജയെ ശാസിച്ചു… അവളുടെ  മറുപടി  കേട്ടു ഗായത്രി ഞെട്ടി…
അവൾ ദേവുവിനെ നുള്ളി…
സസ്  എന്താടി…  ദേവു  കൈ തിരുമ്മി അവളെ നോക്കി…..
ദേ  മിസ് വന്നു  ക്ലാസ്സിൽ ഇനിയേലും ക്ലാസ്സിൽ കേറിക്കൂടെ രണ്ടാൾക്കും…?
ഗായത്രി പറഞ്ഞപ്പോഴാണ് അവർ രണ്ടു പേരും  ശ്രദ്ധിച്ചത്…
അവർ വേഗം ക്ലാസിലേക്ക്  പോയി…

ആതിര പഠിപ്പിക്കുന്ന  നേരമെല്ലാം ദേവുവിന്റെ ഉള്ളിൽ  ദേവൻ പറഞ്ഞ  സത്യങ്ങൾ ആയിരുന്നു….  ഓർക്കും തോറും ഉള്ളു നീറുന്നു
ആതിര  ഒന്നും  അറിയാതെ  എത്ര സന്തോഷവതിയാണ്..
ഈ  സന്തോഷം  എന്നും അവളിൽ  ഉണ്ടായിരുന്നെങ്കിൽ… കൂടെ ദേവട്ടനും…

ദേവപ്രിയ … വാട്ട്‌  ആർ ഡൂയിങ് ?
ഇവിടൊന്നും  അല്ലല്ലോ ആൾ…?

ആതിരയുടെ ശബ്ദം  ദേവുനേ   ചിന്തകളിൽ നിന്നും ഉണർത്തി….
മിസ് ഞാൻ….  എന്തു പറയുമെന്നറിയാതെ അവൾ നിന്ന്…
ദൈവമേ ഞാൻ പെട്ടാലോ…?
ഏത് ടോപ്പിക്ക് ആണ് എടുക്കുന്നതെന്നു പോലും ശ്രദ്ധിച്ചില്ല …  മിസ്  ചോദ്യം ചോദിച്ചാൽ  പുറത്തു പോകുകയേ രക്ഷയുള്ളൂ….
അവൾ ആകെ ഭയന്നു ആതിരയെ നോക്കി..
ഹിഹി  എന്താടോ താൻ കുഞ്ഞിനെ ആലോചിച്ചിരിക്കുകയായിരുന്നു അല്ലെ

ദൈവമേ…  നശിപ്പിച്ചു…  ദേവൂ ദയനീയമായി ഗായത്രിയെ നോക്കി….
ആതിരയുടെ വാക്കുകൾ മറ്റു കുട്ടികൾക്ക്  ഒരത്ഭുതമായി….
മിസ്സേ  നേരാണോ..? ആരൊക്കെയോ  ചോദിക്കുന്നത് കേട്ടു ..

ആഹാ ദേവൂ ആരോടും പറഞ്ഞിയിരുന്നില്ലേ..? സോറി..
ഞാൻ കരുതി എല്ലാവരും അറിഞ്ഞുന്നു. ആതിരക്ക് അപ്പോഴാണ് അബദ്ധം മനസിലായത്..
ദേവു തല താഴ്ത്തി നിൽക്കുകയാണ്.
അവളുടെ  മാനസികാവസ്ഥ മനസിലാക്കി എന്നോണം  ആതിര അവളോട് ഇരിക്കുവാൻ പറഞ്ഞു.

ദേവുവിന്റെ മുഖം ഇരുണ്ടിരുന്നു…  മറ്റുള്ളവർ എങ്ങനെ എടുക്കുമെന്ന്  ഓർത്തു അവൾക്ക് ശ്വാസം ഇല്ലാതെ ആയി….  അവളെ വിയർക്കുന്നുണ്ടായിരുന്നു.
അവളുടെ മനസ്സറിഞ്ഞെന്നോണം  അവിടേക്ക്  മഹി  വന്നു.
മിസ്സ്‌ …  ടൈം ആയി..
മഹി ആതിരയെ വിളിച്ചു…
ഓഹ് ഒക്ക സാർ  വന്നോളൂ…
അപ്പോൾ ബാക്കി നാളെ…

ആതിര പോയതും മഹി ക്ലാസ്സിൽ വന്നു…
എല്ലാവരും എണിറ്റു  വിഷ് ചെയ്‌തെങ്കിലും അവൾക്കു  സംസാരിക്കാൻ കഴിയാത്തത് പോലെ…
ദേവുവിന്റെ മാറ്റം മഹിയും ശ്രദ്ധിച്ചു…
എന്തുപറ്റി  കുട്ടി ….  എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
സാർ ഇനിയങ്ങോട്ട് ബുദ്ധിമുട്ട് മാത്രമാവും….   ദേവൂന്  വിശേഷം ഉണ്ട്…
ഹഹഹ …

എന്നാലും  ഇത്ര വേഗത്തിൽ  ഗോൾ  അടിച്ചുല്ലോ…
ക്ലാസ്സിലെ വിരുതന്മാരിൽ ആരോ വിളിച്ചു പറഞ്ഞതും….
മഹി…  ദേഷ്യത്തോടെ ടേബിളിൽ  ആഞ്ഞടിച്ചു….
സൈലന്റ്…
എന്തായിത് …
ആ കുട്ടി എന്തോ കുറ്റം ചെയ്ത പോലെ ആണല്ലോ..  എല്ലാവരുടെയും പെരുമാറ്റം….
എടോ  കല്യാണം കഴിഞെന്നും  പറഞ്ഞു പഠനം ഉപേക്ഷിക്കാതെ…  വയ്യാതിരിക്കുന്ന   സമയത്ത്  പോലും ക്ലാസ്സിൽ വന്നില്ലേ   അവൾ..
അവളെ സപ്പോർട്ട് ചെയ്യൂ..
അതാണ്  നല്ല സുഹൃത്തുക്കൾ ചെയ്യേണ്ടത്…
മഹിയുടെ വാക്കുകൾ  കേട്ട്  എല്ലാവരും കയ്യടിച്ചപ്പോൾ…
ദേവുവിന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു.

തുടരും…..

LEAVE A REPLY

Please enter your comment!
Please enter your name here