Home തുടർകഥകൾ ഈ ജീവിതകാലം മുഴുവൻ നിന്റെ ഒപ്പം എനിക്ക് എന്റെ പ്രണയം പങ്കിടണം… Part – 10

ഈ ജീവിതകാലം മുഴുവൻ നിന്റെ ഒപ്പം എനിക്ക് എന്റെ പ്രണയം പങ്കിടണം… Part – 10

0

Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.

അനുപല്ലവി പാർട്ട്‌ 10

രചന : അഭി

നിഹ മയക്കത്തിൽ നിന്ന് ഉണർന്നപ്പോൾ മെൽവിൻ അവളുടെ അടുത്തുണ്ടായിരുന്നു.അവൾക്ക് അവനൊരു പുഞ്ചിരി സമ്മാനിച്ചു.അവനെ കണ്ടതും അവൾ പിടഞ്ഞെണീറ്റു,എന്നിട്ട് അവനെ കെട്ടിപിടിച് കരഞ്ഞു, അവനെ ഉമ്മകൾ കൊണ്ട് മൂടി.

കരഞ്ഞുകൊണ്ടിരിക്കെത്തന്നെ അവൾ അവനോട് മാപ്പിരന്നു. “ഇത്രയും നാൾ ആട്ടിഅകറ്റിയതിന് എന്നോട് ക്ഷമിക്ക് മാഷേ, ഇനിയൊരിക്കലും എന്നെ വിട്ട് പോവല്ലേ, പ്ലീസ്… അവൾ കെഞ്ചി.

“ഇനിയെങ്ങോട്ട് പോവാൻ?? ഈ ജീവിതകാലം മുഴുവൻ നിന്റെ ഒപ്പം എനിക്ക് എന്റെ പ്രണയം പങ്കിടണം”. രണ്ട് പേരും പിന്നെയും കെട്ടിപിടിച് ആനന്ദാശ്രുക്കൾ പൊഴിച്ചു. പെട്ടെന്നാണ് പല്ലവി വാതിലും തല്ലിപ്പൊളിച്ചു അകത്തേക്ക് വന്നത്. പിന്നാലെ എല്ലാരും ഉണ്ടായിരുന്നു. അഖിയും പൊന്നുവും അവരെ കളിയാക്കാൻ തുടങ്ങി. “ഓ എന്റെ മാതാവേ, എന്തൊക്കയായിരുന്നു പുകില്, പ്രേമവിരോധം, ഒതുങ്ങികൂടല്, ഇപ്പോ എല്ലാം തീർന്നു.അങ്ങനെ നിഹ, മിസ്സിസ് നിഹാരിക മെൽവിൻ ആകാൻ പോണു, ഇനിയെനിക്ക് ചത്താലും വേണ്ടില്ല. അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു……

പിറ്റേദിവസം രാവിലെ 🌄🌄
“അമ്മേ,അവര് എപ്പഴാ എത്താ??
“എന്റെ പൊന്ന് മോളെ, നിന്നോട് ഞാൻ എത്രാമത്തെ തവണയായി പറയുന്നു , 10 മണിന്ന്”
“അവരൊയൊക്കെ കാണാണാനുള്ള കൊതികൊണ്ടല്ലേന്നാ”
പറഞ്ഞു തീർന്നതും മുറ്റത്ത് മൂന്നു കാറുകൾ വന്നു നിന്നു.ശബ്ദം കേട്ട് പല്ലവി മുറ്റത്തേക്ക് ഓടി, കാറിൽ നിന്നും ഒരു പത്തുവയസ്സുകാരൻ ഇറങ്ങി വന്ന് അവളെ കെട്ടിപിടിച്ചു.
എന്റെ അല്ലുസെ,എത്ര നാളയടാ നിന്നെ കണ്ടിട്ട്??എന്റെ പൊന്നുവേച്ചി ഞാൻ മമ്മിയോട് പറഞ്ഞതാ ഞാൻ വരില്ലാന്ന്, എന്നെ പിടിച് വലിച്ചോണ്ട് പോയതാണ്”അവൻ പരിഭവം പറഞ്ഞു.പിന്നിൽ എല്ലാരും അവളെ നോക്കി കൊണ്ട് പുഞ്ചിരിച് നില്പുണ്ടായിരുന്നു.എന്താ പൊന്നൂട്ടി ഇത്, നിനക്ക് ഞങ്ങളെ ഒന്നും വേണ്ടേ??ജോൺ അദ്ദേഹത്തിന്റെ സംശയം പ്രകടിപ്പിച്ചു.

എന്റെ പൊന്ന് ജോണച്ചായാ, എന്റെ നെഞ്ചിൽ കൊള്ളണ വർത്താനം ഒന്നും പറയല്ലേ…..
അപ്പച്ചൻ വെറുതെ പറഞ്ഞതാടി. പിന്നെ എങ്ങനെ ഉണ്ടായിരുന്നു നിന്റെ ഒരു മാസത്തെ ബാംഗ്ലൂർ വാസം?? ഡേവിഡ് വിഷയം മാറ്റി.
അതൊക്കെ പിന്നെ പറയാം ഇപ്പോ എല്ലാരും വേഗം വന്നേ, അമ്മിച്ചിയുടെ സ്പെഷ്യൽ അപ്പോം ചിക്കനും നമ്മളെ വെയിറ്റ് ചെയ്ത് ഡൈനിങ്ങ് ടേബിളിൽ ഇരിപ്പുണ്ട്.

ഇപ്പോ വന്നിറങ്ങിയവരൊന്നും അതിഥികൾ അല്ല കേട്ടോ,എല്ലാരും എലുവത്തിങ്കൽ തറവാട്ടിലെ തന്നെയാണ്. അവരൊക്കെ കൂടി വേളാങ്കണ്ണിക്ക് പോയിട്ട് വന്നതാ. എലുവത്തിങ്കൽ തറവാട്ടിലെ ജോണിനും ഭാര്യ സാറക്കും മൂന്നു മക്കൾ. മൂത്തവൻ ഡേവിഡ്, അവന്റെ ഭാര്യ റബേക്ക.അവർക്ക് 2 മക്കൾ ആദം എന്ന ആദിയും, അല്ലു എന്ന പത്തുവയസ്സുകാരൻ അലനും.പിന്നെ മകൾ എലിസബത്ത്, നമ്മുടെ പോന്നുന്റെ എലിയാന്റി. എലിടെ ഹസ്ബൻഡ് പീറ്റർ. അവർക്ക് രണ്ടാൾക്കും കൂടി വീണ്ടും 2 മക്കൾ. ജോഷ്വാ&ജെനി.

പിന്നെ ലാസ്റ്റ് ബട്ട്‌ നോട്ട് the ലീസ്റ്റ്. ഐസക്കും അന്നയും അവർക്ക് 6 മക്കൾ.മൂത്തവൻ അഖിൽ,ഏറ്റവും താഴെ ഐറിൻ.നടുക്കില്ലത്തെ നാലെണ്ണവും തമ്മിൽ തമ്മിൽ മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിൽ ജനിച്ച quadraplets(ട്വിൻസ് ×2)ആണ്. അതായത് നുമ്മ അഞ്ജലി, നിഹാരിക, പല്ലവി, ഇനിയൊരാളും കൂടിയുണ്ട്,നട്ടാഷാ ഇവരുടെയൊക്കെ നട്ടു.പുള്ളിക്കാരി അങ്ങ് ഫ്രാൻ‌സിൽ എംബിഎക്ക് പഠിച്ചോണ്ട് ഇരിക്കാ…..അപ്പൊ തിതാണ് നമ്മുടെ പൊന്നു ജീവന് തുല്യം സ്നേഹിക്കുന്ന അവളുടെ സ്വന്തം ഫാമിലി ……

തുടരും…..

സൂപ്പർ, നൈസ് എന്നിവ ഒഴിവാക്കി,ഒരു വരി രേഖപ്പെടുത്തണം, പ്ലീസ് എന്റെ അഭ്യർത്ഥനയാണ്. 🥰🥰

LEAVE A REPLY

Please enter your comment!
Please enter your name here