Home Short story ആദ്യ പ്രണയം സുഖമുള്ള ഒരു നോവാണ് എന്നും…

ആദ്യ പ്രണയം സുഖമുള്ള ഒരു നോവാണ് എന്നും…

0

ഒരു മോഹം

രചന : Sreebala Sree

ആ ചെങ്കൊടിക്ക് കീഴിൽ അണിനിരക്കുമ്പോൾ എല്ലാം മറന്നു പോയവരാണ് പലരും. നെഞ്ചിൽ വിപ്ലവ വീര്യവും മുഖത്ത് നിശ്ചയദാർഢ്യവും മുഷ്ടികൾ ചുരുട്ടി ഇൻക്വിലാബ് വിളിക്കുമ്പോൾ ആ മിഴികൾ ഞാൻ നോക്കി നിന്നിട്ടുണ്ട്. എന്നെ ഒരിക്കലും തേടിവരാത്ത ഏത് ആൾക്കൂട്ടത്തിലും ഞാൻ തേടിക്കൊണ്ടിരിക്കുന്ന ആ മിഴികൾ. ആ മിഴികൾ എൻ്റേ തു മാത്രം ആവണമെന്ന് ഒരു പാട് മോഹിച്ചിരുന്നു. ഒരു നോട്ടം കൊണ്ട് പോലും എൻ്റെ പ്രണയം ഞാൻ പറഞ്ഞില്ല, പ്രകടിപ്പിച്ചില്ല. കാരണം, ഒരു പക്ഷേ ഞാൻ അതിന് പകരം ബലി അർപ്പിക്കേണ്ടി വരുന്നത് എൻ്റെ സൗഹൃദമായിരിക്കാം.

അച്ഛനോട് പ്രണയ വിവാഹം മാത്രമേ കഴിക്കൂ എന്ന് പറയുമ്പോൾ എൻ്റെ മനസിൽ ആ സഖാവിൻ്റെ മുഖമായിരുന്നു. അച്ഛനോട് പ്രണയത്തെ കുറിച്ച് വാദിക്കുമ്പോൾ അവൻ എന്നെ എന്നെങ്കിലും സ്നേഹിക്കും എന്ന ചിന്തയായിരുന്നു.

എന്നോട് പ്രണയം പറഞ്ഞവർ ശല്യപെടുത്തുമ്പോൾ ഞാൻ പരാതി പറയാറുള്ളത് അവനോടായിരുന്നു. അവർക്ക് താക്കീത് നൽകി എന്നെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കുമ്പോൾ ആ കണ്ണുകളിൽ ഞാൻ പ്രണയം കണ്ടിരുന്നു.

ഒരു പക്ഷേ തോന്നലുകളാവാം.
തകർതിയായി നടക്കുന്ന വിവാഹാലോചനകൾ അവനോട് പറയുമ്പോൾ മാനമായിരുന്നു മറുപടി.ഒടുവിൽ അച്ഛൻ വിവാഹം ഉറപ്പിച്ചപ്പോഴും ചേർത്തു നിർത്തി മൗനമായി ആശ്വസിപ്പിച്ചു.
ആ ദാമ്പത്യം ഇന്ന് വലിയ വിജയമാണ്. എന്നെ മനസിലാക്കുന്ന ഞാൻ മനസിലാക്കുന്ന ഒരു നല്ല ഭർത്താവ്. മുറിച്ചുമാറ്റ പെടാത്ത ബന്ധങ്ങൾ അതിൽ ഉടലെടുത്ത് കഴിഞ്ഞു.

ഇന്ന് ഈ ജിവിതം എൻ്റെ സഖാവിൻ്റെ മൗനത്തിൻ്റെ അവശേഷിപ്പുകളാന്നെന്ന് വിശ്വസിക്കാനാണെനിക്ക് ഇഷ്ടം.
ഇന്ന് ഓരോ ആൾക്കൂട്ടങ്ങൾക്കിടയിലും എൻ്റെ സഖാവിനെ തിരയാറുണ്ട് ഞാൻ .ഒരേ ഒരു ഉത്തരത്തിനു മാത്രം. ആ നെഞ്ചിൽ എനിക്കുള്ള സ്ഥാനം എന്തായിരുന്നു എന്ന് അറിയാൻ.
ആദ്യ പ്രണയം സുഖമുള്ള ഒരു നോവാണ് എന്നും ….
ദാമ്പത്യം അതിനെക്കാൾ സുന്ദരവും …..

LEAVE A REPLY

Please enter your comment!
Please enter your name here