Home Latest ഇത്രയും നാൾ പാവത്തിന്റെ പങ്ക് പറ്റി ജീവിച്ചു ഗതികേട് കൊണ്ടാണ് അങ്ങനെ സംഭവിച്ചതു… Part –...

ഇത്രയും നാൾ പാവത്തിന്റെ പങ്ക് പറ്റി ജീവിച്ചു ഗതികേട് കൊണ്ടാണ് അങ്ങനെ സംഭവിച്ചതു… Part – 24(അവസാന ഭാഗം)

0

Part – 23 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കണ്മണി പറഞ്ഞ കഥ Part 24 (അവസാന ഭാഗം)

“നിങ്ങളോട് പിന്നെയും ഞാൻ ആവർത്തിക്കുന്നു എല്ലാം അതിന്റെ മുറപോലെ സംഭവ്യമാകും , നിങ്ങൾ ഒന്നും തേടി പോകേണ്ട എല്ലാം നിങ്ങളെ തേടി വരും ” കണ്മണി പറഞ്ഞു… .

ഞാൻ ഒരു മറുപടിയും കൊടുത്തില്ല. എന്റെ സംസാരം കേട്ടു കൊണ്ടാകും ഉമ്മ എന്റെ ഡോറിൽ തട്ടുന്നുണ്ടായിരുന്നു. ഞാൻ കതകു തുറന്നു ഉമ്മ എന്നോട് ചോദിച്ചു??

“മോൻ ഇന്നലെ എപ്പോൾ തിരിച്ചു  വന്നു”

“കുറച്ചു ലേറ്റ് ആയി ഉമ്മാ, പിന്നെ ഉമ്മക്കു വയനാട്ടിൽ ബന്ധുക്കൾ ആരെക്കിലുമുണ്ടോ ” എന്ന് ചോദിച്ചു??

ഉമ്മ പറഞ്ഞു……. “ഇല്ല മോനെ, മോൻ എന്താ ഇപ്പോൾ അങ്ങനെ ചോദിച്ചേ?”

“ഇനി ഉമ്മയും ആമിനയും ജീവിക്കാൻ പോകുന്നത് അവിടെയാ കുറച്ചു കഴിയുമ്പോൾ ഒരാൾ വരും നിങ്ങളേ അങ്ങോട്ട്‌ കൂട്ടി കൊണ്ടു പോകാൻ. അയാൾ അവിടെ ഉമ്മക്കും ആമിനക്കും  വീടും പുരയിടവും  വാങ്ങി ആ പരിസരമൊക്ക പരിജയപ്പെടുത്തിതരും എന്നിട്ടേ പുള്ളി മടങ്ങു, അയാളോട്  സാബുവിന്റെ ഉമ്മയെന്നു പറയണ്ട വേറെന്തെകിലും ഒരു കഥ പറഞ്ഞാൽ മതി കാരണം ആരും നിങ്ങൾ എവിടെ ഉണ്ടെന്നു ആറിയേണ്ട. പിന്നെ കുറച്ചു കാശു ഉമ്മയുടെ ആക്കോണ്ടിൽ ഉണ്ട്‌, അത് എങ്ങനെ എവിടന്നു വന്നു ഒന്നും ഉമ്മ ഇപ്പോൾ അറിയേണ്ട.തൽക്കാലം ഉമ്മ ഇപ്പോൾ പോകാൻ തൈയ്യാറായികൊള്ളു ”

ഉമ്മ ഒന്നും മറുത്തു പറയാതെ റൂമിനു  അകത്തേക്ക് പോയി. ഞാൻ എന്റെ മുറിയിലേക്കും. കുളിച്ചു ഫ്രഷ് ആയി സോഫയിൽ വന്നിരുന്നു. രാത്രിയിലെ സംഭവങ്ങൾ എല്ലാം ഒരു സ്വപ്നം പോലെ മറക്കുവാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു.   രവിയേട്ടൻ ഇന്നലെ പറഞ്ഞ ബ്രോക്കർ സണ്ണി എനിക്കു അറിയാവുന്ന സണ്ണിച്ചൻ ആയിരിക്കും എന്നെ പ്രദീക്ഷയോടെ ഞാൻ കാത്തിരുന്നു. എന്റെ ഉള്ളില്ലെ ദുഃ സ്വപ്‌നങ്ങൾക്കു ഒരു ഇടവേള കൊടുത്തത് രേണുവിന്റെ ഫോൺ വന്നപ്പോൾ ആണ്

“ഹലോ നെൽസൺ ഗുഡ് മോർണിംഗ്”
“ഗുഡ് മോർണിംഗ് രേണു ”

അവൾ തുടർന്നു…. “നെൽസാ ഞാൻ ഇപ്പോൾ ഓപ്പറേഷൻ ടീയെറ്ററിലേക്ക് പോകുവുകയാ നീയും പ്രാർത്ഥിക്കണം എല്ലാം നന്നായി വരാൻ, ഡോക്ടർ ആയിട്ടു ഞാൻ ഇങ്ങനെ പറയുന്നത്തിനു കാരണം എല്ലാം തീരുമാനിക്കുന്നത് മുകളിരിക്കുന്നവനാണ്. അല്ലാതെ  എന്നിൽ എനിക്കുള്ള വിശ്വാസം കുറവായതു കൊണ്ടല്ലാ ”

ഞാൻ പറഞ്ഞു,…. “രേണുവിനെ എനിക്കു പൂർണ്ണ വിശ്വാസമാണ്, എന്റെ പ്രാത്ഥന എപ്പോളും ഉണ്ടാകും ”

“മ്മ്മ്മ്മ്മ്.. എന്നാൽ പിന്നെ എല്ലാം കഴിഞ്ഞിട്ട് ഞാൻ നിന്നെ വിളിക്കാം “അത്രയും പറഞ്ഞു രേണു ഫോൺ കട്ട്‌ ചെയ്തു

ഉമ്മയും ആമിനയും റെഡിയായി പുറത്തു വന്നു. ഞാൻ ആംഗ്യ ഭാഷയിൽ പറഞ്ഞു…. “ആമിന സുന്ദരി ആയല്ലോ ”
അവൾ നാണകുണിങ്ങി ചിരിച്ചു. ഉമ്മ എന്റെ അരികിലേക്ക് വന്നു കരഞ്ഞു കൊണ്ടു പറഞ്ഞു….. “എന്റെ ദുഃഖം കണ്ടe പടച്ചോൻ  അയച്ചതാണ് മോനെ. ഒരിക്കലും തീർത്താൽ തീരാത്ത കടപ്പാടുണ്ട് ഇനിയുള്ള എന്റെ നിസ്കാരം എനിക്കു ജനിക്കാതെ പോയ മോന്റെ ദീർഘയിസ്സ്നു വെണ്ടിയാകും, നമ്മളെ കാണാൻ മോൻ വരണം. ഇത്രയും നാൾ പാവത്തിന്റെ പങ്ക് പറ്റി ജീവിച്ചു ഗതികേട് കൊണ്ടാണ് അങ്ങനെ സംഭവിച്ചതു, ഞാൻ ഇതു മോനെ ഏല്പിക്കുന്നു ആരുടെയോ താലിയാ എന്നെങ്കിലും  ഒരിക്കൽ ഇതിന്റെ ഉടമസ്ഥനെ മോനു കണ്ടു കിട്ടും അന്ന് അവർക്കു കൊടുക്കണം ”

ഞാൻ അത്ഭുതപ്പെട്ടുപോയി ഒട്ടും പ്രദീക്ഷിക്കത്തെ ഒരു സംഭവം കൺമണിയുടെ മായാ വലയങ്ങൾക്ക് മനുഷ്യ മനസ്സിനെ വാശികരിക്കാനുള്ള ശക്തിയുടെന്നു ഞാൻ മനസിലാക്കി. ഈ ഫ്ലാറ്റിൽ അവളുടെ ജീവിതവുമായി ബന്ധപ്പെട്ടു ആദ്യമെത്തിയത് രവിയേട്ടൻ ആയിരുന്നു. അദ്ദേഹത്തെ കൊണ്ടു അവളുടെ ശത്രുക്കളെ ഉന്മൂലനം ചെയ്തു, ഇപ്പോൾ ഇതാ ഉമ്മ അവർ പോലും അറിയാതെ അവരുടെ കൈൽനിന്നും അവളുടെ എല്ലാം തിരിച്ചു വാങ്ങി ഒരു മോഡേൺ യെക്ഷി ആരുടെയും നെഞ്ചു കീറാതെ ആരുടെയും ചോര കുടിക്കാതെ പ്രതികാരം തീർത്തവൾ. എല്ലാത്തിനും  ഞാൻ വെറുമൊരു നിമിത്തം

ഞാൻ ഉമ്മയോട് പറഞ്ഞു,,,,,, “എന്റെ പെറ്റമ്മയെ ഞാൻ സ്നേഹിച്ചു കൊതിതീരും മുൻപേ എന്നെ വിട്ടുപോയി അതിനു പകരം കിട്ടിയതാ ഉമ്മയെ, സമയം കിട്ടുബോൾ എല്ലാം ഞാൻ വരും എന്റെ ഉമ്മയെയും ആമിനെയും കാണാൻ, ഈ താലിക്കും അതിന്റെ കൂടെയുള്ള ഈ ആഭരണങ്ങളും ഉടമസ്ഥനെ തേടിപിടിച്ചു ഞാൻ തിരിച്ചേല്പിക്കും ”

ആ ഉമ്മ കരഞ്ഞുകൊണ്ട് എന്റെ നെറ്റിയിൽ ചുംബിച്ചു അമ്മയുടെ വാത്സല്യം അതിൽ നിറഞ്ഞിട്ടുണ്ടായിരുന്നു. അധികം വൈകാതെ രവിയേട്ടൻന്റെ ഫോൺ വന്നു “സണ്ണി “താഴെ എത്തി ഞങ്ങളെ കാത്തു നില്കുന്നു എന്ന് അറിയിച്ചു. എനിക്കു തെറ്റിയില്ല ഞാൻ ഉദ്ദേശിച്ച ആൾ ആയിരുന്നു അതു എന്നെ കണ്ടപാടെ സണ്ണിച്ചൻ വണ്ടിയിൽ നിന്നിറങ്ങി അടുത്തേക്ക് വന്നു “ഇതാരാ നെൽസനോ പിന്നെ അങ്ങോട്ടൊന്നും കണ്ടില്ല സുഖമാണോ ”
“പരമ സുഖം സണ്ണിച്ചയോ,, എന്തെക്കൊയുണ്ട് വിശേഷം “???? എന്ന് ഞാനും ചോദിച്ചു
സണ്ണിച്ചായൻ പറഞ്ഞു…… “എന്തു വിശേഷം നെൽസ കുറച്ചു കാലത്തിനു ശേഷം നമ്മുടെ രവി  സാറിന്റെ സുഹൃത്തിന്റെ ബന്ധുവിനു വേണ്ടി ഒരു വീടും സ്ഥലവും നോക്കാൻ പറഞ്ഞു അങ്ങനെ അതുമായി വന്നതാ,,, ആട്ടെ സെൽവനും ഇവരുമായി എന്താ ബന്ധം ”
സന്നിച്ചായനോട് സംസാരിച്ചു നിന്നാൽ മിക്കവാറും ഇന്നത്തെ പോക്ക് നാളെ ആക്കേണ്ടി വരും അതു കൊണ്ടു പേടിപ്പിക്കുന്ന ഒരു കള്ളം ഞാനും പറഞ്ഞു….
“അതേ സണ്ണിച്ചയോ ഇതു രവി സാറിന്റെ അച്ഛന്റെ രണ്ടാം ഭാര്യയും ചെറുമോളുമാ നാട്ടുകരും വീട്ടുകാരും അറിയാതിരിക്കാനാ രഹസ്യമായി ഇപ്പോൾ പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം. അതു കൊണ്ടു ഞാൻ ഇപ്പോൾ പറഞ്ഞ രഹസ്യം പരസ്യമാക്കണ്ട അയാൾ ഇതു അറിഞ്ഞാൽ സണ്ണിച്ചന് അറിയാല്ലോ രവി സാറിന്റെ സ്വഭാവം ”

“അയ്യോ നെൽസാ ഞാൻ ഇതാരോടും പറയാൻ പോകുന്നില്ലാ.. ഉടക്കാൻ പറ്റിയ പാർട്ടിയല്ലാ രാവിസാർ  സ്നേഹിച്ചാൽ നക്കി കൊല്ലും ഉണ്ടാക്കിയാൽ ചവിട്ടി കൊല്ലും, എനിക്കു ചവിട്ടു കൊണ്ടു ചാവണ്ട ഹഹ ”

ഇത്രയും പറഞ്ഞു  സണ്ണിച്ചൻ അവരുമായി യാത്ര പുറപ്പെട്ടു. ഞാൻ തിരികെ ഫ്ലാറ്റിലേക്കും. ഡോർ തുറന്നു അകത്തു കയറിയപ്പോൾ,, ഞാൻ കണ്ടത് തലിയെ നോക്കി കരയുന്ന കൺമണിയെ ആയിരുന്നു. ഞാൻ പറഞ്ഞു…..
“കണ്മണി നിന്റെ ആഗ്രഹം പോലെ നടക്കുന്നു ഇനി സെൽവനും പൂർണ്ണ ആരോഗ്യവനായി ജീവിതത്തിലേക്ക് തിരുച്ചു വരും. ഇന്ന് അവന്റെ സർജ്ജറിയാണു അതു കഴിഞ്ഞാൽ ദിവസങ്ങൾക്കകം ഞാൻ നാട്ടിലെത്തിക്കാം ”
കണ്മണി പറഞ്ഞു…… “മോക്ഷം കിട്ടാത്ത ഞാൻ അലഞ്ഞു നടന്നു. എന്റെ മോക്ഷ പ്രാപ്തി നിങ്ങളിലൂടെ പ്രാപ്തി ആകാൻ പോകുന്നു. എന്റെ സ്വർത്ഥ താല്പര്യതിനായി നിങ്ങൾക്കു നൽകിയ എല്ലാ ബുദ്ധിമുട്ടുകൾക്കും എന്നോട് ക്ഷെമിക്കണം ”

“കണ്മണി ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് മനുഷ്യരെ സഹായിച്ചു അവരിൽ നിന്നും ഒരു പ്രതിഫലവും പ്രതീക്ഷിചിട്ടല്ല. യെക്ഷി കഥകൾ കേൾക്കുന്നത് എനിക്കു വലിയ ഇഷ്ടമായിരുന്നു. അതിലൊന്നും വലിയ വിശ്വാസവും ഇല്ലായിരുന്നു. അന്ന് ഒരു പരീക്ഷണം നടത്തിയതാ. സത്യത്തിൽ കണ്മണി ആദ്യമായി എന്നോട് സംസാരിച്ചപ്പോൾ ഞാൻ ഒരുപാട് ഭയന്നു. പക്ഷെ അടുത്തറിഞ്ഞപ്പോൾ ഞാൻ കേട്ടിട്ടുള്ള യക്ഷി കഥയിലെ യക്ഷികളെക്കാലും വ്യത്യസ്‌തമായരിന്നു കണ്മണിമായുള്ള ഓരോ അനുഭവവും. തികച്ചും ആവിശ്വാസനിയമായ നിമിഷങ്ങൾ, കണ്മണി എന്നെ ഒരിക്കലും ബുദ്ധിമുട്ടിച്ചില്ല അതോർത്തe ഒരിക്കലും വിഷമിക്കരുത് “എന്നു ഞാനും പറഞ്ഞു..

ആദ്യമായി ഞാൻ അവളുടെ മുഖത്തe ഒരു പുഞ്ചിരികണ്ടു,.അവൾ എന്റെ കണ്ണുകളിൽ നിന്നും അപ്രത്യക്ഷമായി.

ആഴ്ചകൾ കടന്നുപോയി ഉമ്മയും ആമിനയും പുതിയ വീടും ചുറ്റുപാടുമായി പൊരുത്തപ്പെട്ടുവെന്നും  അവർ ഒരു  പുതിയ ജീവിതം ആരംഭിച്ചു ആമിന സ്കൂളിലും പോകുന്നുണ്ടന്നു സണ്ണിച്ചൻ തിരിച്ചെത്തി അറിയിച്ചു, അരുണിന്റെയും കുടുബത്തിന്റെയും കൊറോണ കോറന്റെയിൻ അവസാനിച്ചു സാദാരണ ജീവിതത്തിൽ തിരിച്ചെത്തി.  സെൽവന്റെ സർജ്ജറി വിജയകരമായിരുന്നു. സെൽവന്റെ  പുനർജ്ജന്മം കിട്ടിതിന് ശേഷം ആദ്യം അന്വേഷിച്ചത് കൺമണിയെ ആയിരുന്നു. വലിയ ബുദ്ധിമുട്ട് ഉണ്ടായെങ്കിലും ഒരു വിധത്തിൽ ഞാനും രവിയേട്ടനും  കാര്യങ്ങൾ പറഞ്ഞു ബോധിപ്പിച്ചു. ഒരുപാട് കരഞ്ഞുവെങ്കിലും ഒരുവിധം സമദനിപ്പിച്ചു ചേട്ടന്റെ കൂടെ നാട്ടിൽ തിരിച്ചു പോയി. കണ്മണി സെൽവന് തിരിച്ചേല്പിക്കാൻ നൽകിയിരുന്ന അവളുടെ ആഭരണങ്ങൾ എല്ലാം  സെൽവനെ ഏല്പിച്ചിരുന്നു. രേണു ആലപ്പുഴ മെഡിക്കൽ കോളേജിന്റ എല്ലാ അനൂകുല്യങ്ങളും എല്ലാ  മാഫിയയെയും തട്ടി തെറിപ്പിച്ചുകൊണ്ടു സാധരക്കാർക്ക് പ്രയോജനപ്പെടുത്താൻ ആരാഭിച്ചു.  ചാണ്ടിച്ചന്റെയും സാബുവിന്റെയും കേസുകൾ അന്വേഷണം രവിയേട്ടന്റെ ചുമതലയിൽ ഊർജിതമായി മുന്നോട്ടു പോകുന്നു.. കണ്മണി മോക്ഷപ്രാപ്തയായി എന്നെന്നേക്കുമായി അപ്രത്യക്ഷയായി.

—————————————

(ഈ കഥ എത്രത്തോളം നന്നായിരുന്നു എന്ന് എനിക്കറിയില്ല. ഇതു വായിച്ചു അഭിപ്രായങ്ങളും നിർദേശങ്ങളും നൽകിയ നിങ്ങൾ ഓരോർത്താക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏
ഇത്  എന്റെ ആദ്യ  സംരംഭമായിരുന്നു. “എന്റെ പ്രവാസജീവിതത്തിലെ കൊറന്റൈൻ”..ആ 28 ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങൾ ആക്കി തീർത്ത  “കൺമണി പറഞ്ഞ  കഥ” നിങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു പൂർത്തീകരിക്കാൻ ഒരു തുടക്കക്കാരനായ എനിക്കു  നിങ്ങൾ നൽകിയ പ്രചോദനത്തിനും ഉപദേശങ്ങൾക്കും, എല്ലാവിധ സഹായ സഹകരണങ്ങൾക്കും ഒരിക്കൽ കൂടി
നന്ദി 🙏🙏🙏🙏☺️)

S. Surjith

LEAVE A REPLY

Please enter your comment!
Please enter your name here