Home തുടർകഥകൾ ചെയ്യാത്ത തെറ്റിനാണ് നീ അവളെ അടിച്ചത് അത് അവൾക്ക് എത്ര വേദനിച്ചിട്ടുണ്ടാവും എന്നു നീ ഒന്ന്...

ചെയ്യാത്ത തെറ്റിനാണ് നീ അവളെ അടിച്ചത് അത് അവൾക്ക് എത്ര വേദനിച്ചിട്ടുണ്ടാവും എന്നു നീ ഒന്ന് ഓർത്തു നോക്ക്… Part – 12

0

Part – 11 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ധ്വനി

ഗീതാർജ്ജുനം Part – 12

കാർത്തി നിയെന്തൊക്കെയാ ഈ കാട്ടി കൂട്ടുന്നെ ഗായത്രിയെ അടിക്കാൻ മാത്രം എന്ത് തെറ്റാ അവൾ ചെയ്തത്..ഈ കാണാതെപോയ പ്രസന്റേഷൻ നിന്റെ കയ്യിൽ എങ്ങനെ എത്തി അഭി ഒന്നും മനസിലാവാതെ ചോദിച്ചു..

“പറയാടാ എല്ലാം പറയാം… അതിനുമുൻപ് അർജുൻ നിന്നോട് ‘എന്ത് അധികാരത്തിലാണ് നീ ഗീതുവിനെ തല്ലിയത് അവളാണ് ആ പ്രേസന്റേഷൻ നഷ്ടപെടുത്തിയതെന്നും അത് കുത്തിവരച്ചു നാശമാക്കിയതെന്നും നിനക്ക് എന്താ ഉറപ്പ് അതവളാണ് ചെയ്തത് എന്നു സ്വയം തീരുമാനിച്ചു അവൾക്ക് പറയാൻ ഉള്ളതൊന്ന് കേൾക്കാൻ പോലും നീ തയ്യാറായില്ലല്ലോ.. ”

കാർത്തിയുടെ പെട്ടെന്നുള്ള മനോഭാവം കണ്ടപ്പോൾ അർജുനും താൻ എടുത്ത് ചാടിയപോലെ തോന്നി പേടിച്ചു വിറച്ചു നിന്ന ഗീതുവിന്റെ മുഖം അവനോർമ വന്നു ” പക്ഷെ
അവൾ അത് കുളമാക്കി തരുമെന്ന് പറയുന്നത് ഗായത്രി കേട്ടതാ കാർത്തി .. ” അർജുൻ അവന്റെ ഭാഗം പറഞ്ഞു

” നീ തന്നെയല്ലേ അന്ന് അവൾ തയ്യാറിക്കിയ റിപ്പോർട്ട്‌ ഡസ്ട് ബിനിലേക്ക് ഇട്ടത് അന്ന് ഒരു ദിവസം മുഴുവനും അവൾ കഷ്ടപ്പെട്ട് ചെയ്തതിനു ഒരു വാല്യൂവും കൊടുക്കാതെ ഇരുന്നപ്പോൾ ഇതും അങ്ങനൊരു പണി ആണെന്ന് അവൾക്ക് തോന്നിയത് ഒരു തെറ്റ് ആണോ …?? കാർത്തിയുടെ ചോദ്യത്തിന് അർജുൻ മറുപടി ഉണ്ടായിരുന്നില്ല..

” ശരിയാ ഗീതു അത് കുളമാക്കി തരുമെന്ന് പറഞ്ഞു അതിനു ശേഷം അഥവാ ഇത് നടക്കാൻ പോണതാണോ എന്നൊരു സംശയം തോന്നിയപ്പോൾ അത് അവൾ ചോദിക്കേണ്ടവരോട് ചോദിച്ചു കൺഫോം ചെയ്തു.. കഷ്ടപ്പെട്ട് ആ പ്രസന്റേഷൻ എഴുതിയും തുടങ്ങി… എന്നെയും മഞ്ജുവിനെയും അവൾ അത് കാണിച്ചതാ… “കാർത്തി ദേഷ്യത്തോടെ പറഞ്ഞുനിർത്തി

“പിന്നെയാരാ ആ പ്രേസേന്റേഷൻ നാശമാക്കിയത് ” അഭി ചോദിച്ചു
“ഇവൾ ഈ ഗായത്രി അവൾക്ക് നേരെ കൈചൂണ്ടി കാർത്തി പറഞ്ഞതും
“NO ഞാൻ അല്ല സർ ഇയാൾ പറയുന്നതൊന്നും വിശ്വസിക്കരുത് ഞാൻ അത് ചെയ്തിട്ടില്ല ഗായത്രി കണ്ണീരോടെ പറഞ്ഞു ”

” തർക്കിക്കുന്നതിനും കള്ളകണ്ണീർ പൊഴിക്കുന്നതിനും മുന്നേ മാഡം ഇതൊന്ന് നോക്കിയാട്ടെ അന്ന് നേരത്തെ പോയതുകൊണ്ട് ഇവിടെയുള്ള cctv ക്യാമെറാസ് മാഡം കണ്ടുകാണില്ലല്ലോ ആർക്കും പെട്ടെന്ന് ശ്രെദ്ധ ചെല്ലാത്ത രീതിയിൽ ആണത് ഫിറ്റ്‌ ചെയ്തിരുന്നത് അവൾ ഗീതുവിന്റെ സീറ്റിൽ നിന്നും ഫയൽ എടുത്ത് പകരം വേറൊരെണ്ണം അവിടെ വെക്കുന്നതും കൃത്യമായി അതിൽ പതിഞ്ഞിരുന്നു ”

ഇവൾ രാവിലെ മുതൽ ഗീതുവിന്റെ സീറ്റിലൂടെ നടക്കുന്നത് ഞാൻ കണ്ടതാ അപ്പോൾ ഒരു സംശയം തോന്നി പുറകെ പോയി നോക്കിയപ്പോഴാ അവൾ ഈ ഫയൽ എടുത്ത് മാറ്റി പകരം വെക്കുന്നതും കണ്ടത്.. ഇവളുടെ പിന്നാലെപോയപ്പോൾ ഇവളുടെ ക്യാബിനിലെ ഡസ്റ്റബിനിലേക്ക് അവളത് ഇടുന്നതും ഞാൻ കണ്ടു.. ഡസ്റ്റ്ബിനിൽ പോയി ആരും ഫയൽ തപ്പില്ലല്ലോ?? എന്നിട്ട് ഈ നിക്കുന്ന &*#*# മോൾ ചെയ്തതിനു നീ ശിക്ഷിച്ചതോ ഒരു തെറ്റും ചെയ്യാത്ത ആ പാവത്തിനെ കാർത്തി പറഞ്ഞു നിർത്തിയതും അർജുൻ തലകുനിച്ചുനിന്നു പക്ഷെ അതെ സമയം അവന്റെ കണ്ണിൽ ഗായത്രിയോടുള്ള ദേഷ്യം അലയടിച്ചു

“ഇതുവരെയുള്ള എല്ലാ ചോദ്യത്തിനും എനിക്ക് ഉത്തരം കിട്ടി…. ഗീതുവാണ്‌ ഇത് ചെയ്തതെന്ന സംശയം എനിക്ക് തോന്നിയതുപോലും അവളോട് ഞാൻ അന്ന് ചെയ്തതിനു അവൾ പകരം വീട്ടിയതാണെന്ന് ഒരു ചിന്ത മനസ്സിൽ കൂടി കടന്നു പോയതുകൊണ്ടാണ് …. പക്ഷെ നീ… നീ എന്തിനാ ഇത് ചെയ്തേ എന്നോട് ഇത്രയും വലിയൊരു ക്രൂരത കാട്ടാൻ മാത്രം നിനക്ക് എന്നോട് എന്താ ഇത്ര പക?? മിണ്ടാതെ നിക്കുന്ന ഗായത്രിയെ കണ്ടപ്പോൾ അർജുന്റെ കണ്ണുകളിൽ ദേഷ്യം വർധിച്ചു അവൻ ഗായത്രിയോട് അലറി കൊണ്ട് പിന്നെയും ചോദിച്ചു… ശബ്ദമുയർന്നതും ഗായത്രി പേടിച്ചുവിരണ്ടു

“അതിനു അവൾക്ക് നിന്നോട് പകയും ദേഷ്യവുമല്ലല്ലോ… പ്രേമം അല്ലെ?? ” ഗായത്രിയെ നോക്കി പുച്ഛിച്ചുകൊണ്ട് കാർത്തി പറഞ്ഞു

അർജുൻ ഒന്നും മനസിലാവാതെ കർത്തിയെ നോക്കി “അതേടാ നീ വന്ന ദിവസം മുതൽ ഇവളുടെ കണ്ണുകളിൽ നിന്നെ കാണുമ്പോൾ ഉള്ള ഭാവം ഞാനും അഭിയും കണ്ടതാ.. ആദ്യമൊന്നും ഞാൻ അത് കാര്യമാക്കിയില്ല.. പക്ഷെ അന്ന് ഹോസ്പിറ്റലിൽ വെച്ച് നിന്റെ നെഞ്ചിൽ വീണു ഗീതു കരഞ്ഞതോർക്കുന്നുണ്ടോ ആ കാഴ്ച കണ്ടുകൊണ്ട് ഇവളും അവിടെ ഉണ്ടായിരുന്നു.. നീയും ഗീതുവും തമ്മിൽ എന്തോ ഉണ്ടെന്ന സംശയം ഇവളുടെ മനസ്സിൽ ഉടലെടുത്തു അന്ന് ഇവളുടെ കണ്ണിൽ ഗീതുവിനെ ചുട്ടെരിക്കാനുള്ള പക ഞാൻ കണ്ടതാ.. അവളെ ഒഴിവാക്കാനായിട്ടായിരുന്നു പിന്നീടുള്ള ഇവളുടെ നീക്കങ്ങൾ ഒക്കെയും പക്ഷെ അതിനുവേണ്ടി ഇത്ര തരം താഴ്ന്ന പണി ഇവൾ ചെയ്യുമെന്ന് ഞാൻ ഓർത്തില്ല…

എല്ലാംകൂടി കേട്ട് കഴിഞ്ഞപ്പോൾ അർജുൻ അവളെ കൊല്ലാനുള്ള ദേഷ്യം തോന്നി അവൻ പക്ഷെ നിയന്ത്രിച്ചു ഗായത്രിയുടെ അടുത്തേക്ക് ചുവടുവെച്ചു

“കാർത്തി പറഞ്ഞതൊക്കെ സത്യമാണോ “അർജുൻ അവളോട് ചോദിച്ചു

“പറയെടി പുല്ലേ ” അർജുന്റെ ശബ്ദം ഉയർന്നതും ഗായത്രി പേടിച്ചു അതെയെന്ന് തലയാട്ടി പിന്നീട് എല്ലാരും നിലത്തിരിക്കുന്നതാണ് കണ്ടത് കുറച്ച് സമയം വേണ്ടി വന്നു അവൾക്ക് എന്താ സംഭവിച്ചതെന്ന് തിരിച്ചറിയാൻ.. അർജുന്റെ അടിയുടെ ആഘാതത്തിൽ അവൾ വേച്ചു നിലത്തു വീണിരുന്നു… ഒരുവിധം എണീറ്റതും അവളെ ക്രോധത്തോടെ നോക്കുന്ന അർജുനെയാണ് കണ്ടത്..

“ഇപ്പോൾ നിനക്ക് ഞാൻ തന്നത് സ്വന്തം ലക്ഷ്യത്തിലേക്ക് എത്താനായി ജോലി ചെയുന്ന സ്ഥാപനത്തെ വഞ്ചിച്ചതിനുള്ള സമ്മാനം ”
വീണ്ടും അര്ജുന്റെ കൈ വായുവിൽ ഉയർന്നു താഴ്ന്നു…

“ഇത് നീ ചെയ്ത കുറ്റം എന്റെ പെണ്ണിന്റെ തലയിൽവെച്ചു അവളെ തെറ്റുകാരി ആക്കിയതിനു.. ഇതുവരെ ഞങ്ങൾ തമ്മിൽ എന്തോ ഉണ്ടെന്നുള്ള സംശയം അല്ലായിരുന്നോ നിനക്ക് എങ്കിൽ ചെവി തുറന്നവെച്ചു കേട്ടോ അർജുൻ ഗീതുവിനെ ഇഷ്ടമാണെന്ന് അല്ല എന്റെ പ്രാണൻ ആണവൾ… അത് കേട്ടതും അഭിയും കാർത്തിയും പോലും ഞെട്ടി.. ഉടനെ അർജുൻ പ്യൂൺ നെ വിളിച്ചു അദ്ദേഹം വന്നു ഗായത്രിയുടെ കയ്യിലേക്ക് ഒരു പേപ്പർ കൊടുത്തു
“ഇതു വരെയുള്ള നിന്റെ സാലറിയും ഡിസ്മിസ്സൽ ലെറ്ററും ആണത്.. ഇനി നിന്റെ സേവനം ഇവിടെ ആവശ്യമില്ല ”

സാർ ഞാൻ… iam സോറി…
ഗായത്രി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചതും

“I say get out ” എന്നൊരു അലർച്ച കേട്ടു പിന്നവൾ അവിടെ നിന്നില്ല…

അർജുൻ തലക്ക് കൈകൊടുത്തു അവിടെ ഒരു ചെയറിൽ ഇരുന്നു.. കുറ്റബോധം കൊണ്ട് അവന്റെ ഉള്ളു നീറി.. ഒന്ന് പറയാനുള്ള അവസരം പോലും കൊടുക്കാതെ അവളെ കൈവെച്ചത് ശരിയായില്ല എന്നു അവനുതോന്നി.. പതിയെ കാർത്തി അർജുന്റെ തോളിൽ കൈവെച്ചു
“ഡാ ഞാൻ നിന്നെ കുറ്റപെടുത്തിയതല്ല.. നീ അവളെ അടിച്ചതും ഞാൻ തെറ്റ് പറയുന്നില്ല അങ്ങനെ ഒരു സാഹചര്യത്തിൽ ആരായാലും കണ്ട്രോൾ പോകുമ്പോൾ അടിച്ചെന്നിരിക്കും പക്ഷെ ചെയ്യാത്ത തെറ്റിനാണ് നീ അവളെ അടിച്ചത് അത് അവൾക്ക് എത്ര വേദനിച്ചിട്ടുണ്ടാവും എന്നു നീ ഒന്ന് ഓർത്തു നോക്ക്… ഒന്ന് ചോദിക്കുകയെങ്കിലും ചെയ്യാമായിരുന്നു..

“ശരിയാ ഞാൻ അവളെ കൈവെച്ചു പക്ഷെ അത് ഈ കാര്യത്തിനുവേണ്ടി മാത്രമല്ലെടാ എനിക്ക് അന്ന് ആക്‌സിഡന്റ് ആയപ്പോൾ പോലും നീ ചോദിച്ചില്ലേ എവിടെ നോക്കിയാടാ കോപ്പേ വണ്ടി ഓടിക്കുന്നതെന്ന്…. എന്റെ മനസ്സിൽ അത്രയും വലിയ സങ്കർഷങ്ങൾ നടന്നുകൊണ്ടിരുന്നപ്പോൾ പിടിവിട്ട് പോയതാടാ അതുകൊണ്ടാ അന്ന് ആക്‌സിഡന്റ് ആയത്.. രാഹുലിനെക്കുറിച്ചുള്ള സംശയങ്ങളൊക്കെയും അർജുൻ കാർത്തിയോടായി പറഞ്ഞു. എനിക്ക് അവളുടെ കൂടെ മറ്റൊരാളെ…. അങ്ങനെ സങ്കൽപ്പിക്കാൻ പോലും പറ്റണില്ലെടാ അന്ന് അവർക്ക് തമ്മിൽ ഇഷ്ടമാണെങ്കിൽ അവളെ മനസ്സിൽ നിന്നും കളയാനും അവരുടെ ഇടയിലേക്ക് ഒരു ശല്യമായി പോവില്ലെന്നും ഉറപ്പിച്ചതാ ഞാൻ.. പക്ഷെ അന്ന് ഹോസ്പിറ്റലിൽ വെച്ച് അവൾ എന്റെ നെഞ്ചിലേക്ക് വീണവൾ കരഞ്ഞപ്പോൾ എന്റെ നെഞ്ചാടാ കലങ്ങിയത്.. അവളുടെ ഓരോ തുള്ളി കണ്ണുനീരും എന്നെയാ ചുട്ടെരിച്ചുകൊണ്ടിരുന്നത്.. ആ നിമിഷത്തെ അവളുടെ കണ്ണുനീർ സത്യമാണെന്നു എനിക്കുറപ്പായി.. തുറന്ന് പറഞ്ഞില്ലെങ്കിലും ഉള്ളിന്റെയുള്ളിൽ അവൾ എന്നെ സ്നേഹിക്കുന്നുണ്ട് എന്നുള്ളതിനുള്ള തെളിവായിരുന്നു ആ കണ്ണുനീർ അന്ന് ഞാൻ തീരുമാനിച്ചതാ അവളെ സ്വന്തമാക്കണമെന്ന് ആക്‌സിഡന്റ്നു മുൻപ് കണ്ടത് എന്റെ വെറും തോന്നലാണെന്നും ഞാൻ മനസിനെ പറഞ്ഞു പഠിപ്പിച്ചതാ.. അന്ന് മുതൽ ഇന്ന് ഓഫീസിൽ എത്തുംവരെ അവളെ കാണാനായി എന്റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു അവളെ കാണാതെ ഓരോ നിമിഷവും ഞാൻ അനുഭവിച്ച വീർപ്പുമുട്ടലിൽ നിന്നും എനിക്ക് മനസിലായതാ അവൾ എന്റെയുള്ളിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന്… അവളെ ഞാൻ എന്റെ ജീവനേക്കാളെറെ സ്‌നേഹിക്കുന്നുണ്ടെന്ന്.. എന്റേതെന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചതും ആയിരുന്നു.. പക്ഷെ എന്നെ കാണാൻ അവളും ആഗ്രഹിച്ചിരുന്നു എന്നു തോന്നിയാൽ ഇന്ന് തന്നെ ആ ഇഷ്ടം അവളോട് തുറന്ന് പറയണമെന്നും തീരുമാനിച്ചു തന്നെയാ ഞാൻ വന്നത്.. പക്ഷെ അവളെ കാണാത്ത ഓരോ നിമിഷവും ഞാൻ അനുഭവിക്കുന്ന aa വീർപ്പുമുട്ടലിന്റെ ഒരു അംശം പോലും അവളിൽ ഞാൻ കണ്ടില്ല.. രാഹുലുമായി ചിരിച്ചു സംസാരിക്കുന്ന കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടപെടുന്നപോലെ തോന്നി ഇത്രയും ദിവസംകൊണ്ട് ഞാൻ കെട്ടിപ്പടുത്തിയ സ്വപ്‌നങ്ങൾ ഒരു നിമിഷം കൊണ്ട് തകർന്നപ്പോൾ ഞാൻ മറന്നുതുടങ്ങിയ എന്റെയുള്ളിലെ ആ സംശയം ഒന്നുകൂടി എന്റെയുള്ളിൽ മുളപൊട്ടി അതിന്റെ കൂടെ ഗായത്രിയുടെ വാക്കുകൾ കൂടി കേട്ടപ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടുപോയി എല്ലാം കഴിഞ്ഞു ആ ഫയൽ അതും കൂടി കണ്ടപ്പോൾ എല്ലാം കൂടി തിളച്ചു മറിഞ്ഞപ്പോൾ കൈവെച്ചുപോയതാടാ അല്ലാതെ അവളെ നുള്ളി നോവിക്കാൻ പോലും എനിക്കാവില്ല അവൾക്ക് വേദനിക്കുമ്പോൾ അവളെക്കാളേറെ നോവുന്നത് എനിക്കാ.. അവളുടെ കണ്ണ് നിറയുമ്പോൾ തകരുന്നത് എന്റെ ചങ്കാ… അവളെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാടാ കണ്ട നാൾമുതൽ നെഞ്ചിൽ കൊണ്ട് നടക്കുന്നതാ ഞാൻ.. അവളെ കണ്ട ആ നിമിഷം മുതൽ ഞാൻ അനുഭവിച്ചറിയുന്നുണ്ട് പ്രണയം എന്താണെന്ന്.. ഇന്ന് ഞാൻ എന്റെ ജീവനേക്കാളേറെ അവളെ സ്നേഹിക്കുന്നുണ്ടെടാ ആ അധികാരത്തിൽ തന്നെയാ കൈവെച്ചു പോയതും…

“ഡാ നീ ഇത്രമേൽ അവളെ സ്നേഹിച്ചിരുന്നോ നിന്നെ പൂർണമായും ഞാൻ തെറ്റ് പറയുന്നില്ല.. പക്ഷെ നിന്റെയുള്ളിൽ തോന്നിയ സംശയം അത് നിനക്ക് തെറ്റി അർജുൻ.. നിന്നോട് നുണ പറഞ്ഞു ഓഫീസിൽ വരാതെയിരുന്ന അവൾ രാഹുലിന്റെ കൂടെ നീ പുറത്തുവെച്ചു കണ്ടുകാണും.. പക്ഷെ ഞാൻ നിന്നെ കോൺഫറൻസ് ഹാളിലേക്ക് പറഞ്ഞുവിട്ടു ഗായത്രിയുടെ അടുത്തുനിന്ന് ഫയൽ എടുത്തപ്പോൾ ക്യാന്റീനിലേക്ക് പോകുന്ന ഗീതുവിനെ കണ്ടു അവളുടെ ആ മുഖം കണ്ടപ്പോൾ ഒന്ന് സമാധാനിപ്പിക്കാതിരിക്കാൻ എനിക്ക് തോന്നിയില്ല പക്ഷെ അവൾ എന്നോട് എന്താ പറഞ്ഞതെന്ന് അറിയാമോ??? എന്നെ കുറ്റപെടുത്തിയതിലോ ചെയ്യാത്ത തെറ്റിന് അടിച്ചതിലോ എനിക്ക് വിഷമമില്ല എന്നെ അടിച്ചത് എന്റെ അർജുൻ ആണല്ലോന്ന് ഓർത്തു ഞാൻ സമാധാനിച്ചേനെ പക്ഷെ അത് മറ്റൊരാളുടെ മുന്നിൽ വെച്ച് ആയപ്പോൾ അതും ഗായത്രിയുടെ വാക്ക് കേട്ട് എന്റെ ഭാഗം കേൾക്കാൻ പോലും തയ്യാറായില്ല അതോർക്കുമ്പോഴാ “” അത്രെയും പറഞ്ഞു കരഞ്ഞുകൊണ്ടവൾ ഓടിപോയി…

അവൾ നിനക്ക് തരുന്ന സ്ഥാനം… അവളുടെ മനസ്സിൽ നീ ആരായിരുന്നു എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാഡാ വേണ്ടേ… “പിന്നെ രാഹുൽ അതിനു കൃത്യമായ ഉത്തരം തരേണ്ടത് അവൾ തന്നെയാ നീ അവളോട് സംസാരിക്ക് ”

കാർത്തി.. I LOVE HER LIKE HELL അത്കൊണ്ട് പറ്റിപോയതാടാ നീ എനിക്കുവേണ്ടി അവളോടൊന്ന് സംസാരിക്ക് അവളുടെ ആ കരഞ്ഞു കലങ്ങിയ കണ്ണുകൾ അതേന്നെ കൊല്ലാതെ കൊല്ലുവാ എനിക്ക് എത്രയും വേഗം അവളോടൊന്ന് സംസാരിക്കണം

“മ്മ് നീ വിഷമിക്കാതെ ഞാൻ അവളോട് സംസാരിക്കാം “എന്നു പറഞ്ഞു കാർത്തി അവിടുന്ന് പോയി

ക്യാന്റീനിൽ ചെന്നപ്പോൾ ഗീതുവിന്റെ അടികൊണ്ട കവിളിൽ ഐസ് വെച്ചുകൊടുക്കുന്ന മഞ്ജുവിനെയാണ് കണ്ടത് കൂട്ടത്തിൽ അനുവും ഉണ്ട്

“നീ വിഷമിക്കാതേടി നീ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ പിന്നെന്തിനാ കരയുന്നെ “അനു ഗീതുവിന്റെ തോളിൽ കൈവെച്ചു ആശ്വസിപ്പിച്ചു

“അയിനാര് കരഞ്ഞു … “ഗീതു അവൾക്ക് നേരെ കണ്ണുകൾ പായിച്ചു ചോദിച്ചു

അപ്പോൾ നിന്റെ കണ്ണുനിറഞ്ഞതോ മഞ്ജു സംശയരൂപേണ ഗീതുവിനെ നോക്കി

“അടികൊണ്ട് വീർത്തിരിക്കുന്ന കവിളിൽ ഐസ് വെക്കുമ്പോൾ ആരുടെ കണ്ണായാലും ഒന്ന് നിറയും കൂടെ ചുണ്ടിലെ മുറിവുകൂടി ആകുമ്പോൾ ഹോ പറയേണ്ട “ഗീതു ഒരു കൂസലുമില്ലാതെ പറഞ്ഞു

നല്ല വേദനയുണ്ടോടാ മഞ്ജു അവളെ തലോടി ചോദിച്ചു

“ഇല്ലെടി നല്ല സുഖമുണ്ട് നീ ആരുടെയേലും കയ്യിൽനിന്നും ഇതുപോലൊരു അടി വാങ്ങു ചുണ്ടപൊട്ടുന്ന കാര്യം പ്രേത്യേകം ശ്രദ്ധിക്കണം എന്നിട്ട് ഇതുപോലെ ഐസ് എടുത്ത് വെക്ക് നല്ല സുഖം കിട്ടും.. അല്ലപിന്നെ മനുഷ്യനിവിടെ കണ്ണിൽകൂടി പൊന്നീച്ച പാറി ഇരിക്കുവാ അപ്പോഴാ അവളുടെ ഒരു കുശലം ” ഗീതു കിറികോട്ടി പറഞ്ഞു

“പെണ്ണെ അടങ്ങിയിരിക്കൂ നിന്റെ അണപ്പല്ലിനൊരു ഇളക്കം ഉണ്ട് “മഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു

“എന്റെ അണപ്പല്ലല്ലേ ഇളകിയൊള്ളു ഇതിനേക്കാൾ വല്യ പണി ഞാൻ അയാൾക്ക് കൊടുത്തിരിക്കും… “ഗീതു എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ പറഞ്ഞു

“ഹോ ഇത്രയുമൊക്കെ ആയിട്ടും അവൾക്ക് മതിയായിട്ടില്ല നീ ഇനിയും തല്ലുകൊള്ളാൻ കിടക്കുന്നതെ അല്ലെടി ഇതൊന്നുമൊന്നുമല്ല “മഞ്ജു ഗീതുവിന്റെ പറച്ചിൽകേട്ടു തലക്ക് കൈകൊടുത്തുകൊണ്ട് പറഞ്ഞു

“ടി മഹാപാപി കരിനാക്ക് വളച്ചൊന്നും പറയാതെ.. ” ഗീതു രണ്ടിനെയും കൂർപ്പിച്ചുനോക്കി

“എങ്ങനെ പറയാണ്ട് ഇരിക്കും നിന്റെ കയ്യിലിരുപ്പ് അതല്ലേ… അല്ല പുള്ളിക്കിട്ട് എങ്ങനെ പണി കൊടുക്കാനാണ് മോളുന്റെ പ്ലാൻ “മഞ്ജു ഒന്നും മനസിലാവാതെ ചോദിച്ചു

“ഹാ അതോ ഞാൻ അങ്ങേരെ വളച്ചെടുത്തങ്ങു കെട്ടാൻ തീരുമാനിച്ചു.. കിട്ടിക്കഴിഞ്ഞു എന്റെ 5പിള്ളേരുടെ തന്ത ആക്കും ഞാൻ എന്നോടീ ചെയ്തതിനൊക്കെ എന്റെ മക്കളിലൂടെ ഞാൻ പ്രതികാരം വീട്ടും.വേറെ ആരെലും ആയിരുന്നേൽ അവനിപ്പോൾ എഴുനേറ്റ് നടക്കില്ലയിരുന്നു ”

“മ്മ് അപ്പോൾ അത്രെയും ഒക്കെ ആയി അല്ലെ എന്തായാലും കൊള്ളാം നല്ല ബെസ്റ്റ് ഐഡിയ നിന്നെ കെട്ടിയാൽ പിന്നെ അങ്ങേരു തീർന്നു അതിലും വലിയ പണിയൊന്നും അയാൾക്ക് ഈ ജന്മം കിട്ടാനേ ഇല്ല..തീവണ്ടിക്ക് തല വെക്കുന്നതാവും അതിലും നല്ലത് ” മഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞതും

” ടി പട്ടി എന്നുവിളിച്ചു ഗീതു അവളെ പിടിച്ചൊരു തള്ളൂകൊടുത്തു മഞ്ജു പോയി വീണതോ കാർത്തിയുടെ നെഞ്ചത്ത് ഉടനെ തന്നെ അവനിൽ നിന്നും അവൾ വേർപെട്ടു മാറിനിന്നു

“എന്റെ കുഞ്ചു നോക്കിയൊക്കെ നടക്കണ്ടേ ഇല്ലേൽ നിലത്തുവീണു ദേ ഒരുത്തി പഞ്ചറായി ഇരിക്കുന്നപോലെ ഇരിക്കേണ്ടി വരും കൂട്ടത്തിൽ ഗീതുവിനിട്ടൊന്ന് താങ്ങി കാർത്തി പറഞ്ഞതും ഗീതു കയ്യിലിരുന്ന ഐസ് അവനുനേരെ എറിഞ്ഞു അങ്ങനെയൊരു നീക്കം മുൻകൂട്ടി കണ്ട കാർത്തി കുനിഞ്ഞുകൊടുത്തു. അത് പോയി വീണതോ അനുവുമായി കണ്ണുകൾ കൊണ്ട് കഥ പറഞ്ഞുകൊണ്ടിരുന്ന അഭിയുടെ മോന്തക്ക്
അവൻ ദയനീയമായി ഗീതുവിനെ ഒന്ന് നോക്കി

അവൾ വെടിപ്പായി ഒന്ന് ചിരിച്ചുകാണിച്ചു.പിന്നീട് അനുവും അഭിയും അങ്ങുമാറിനിന്നു കാർത്തിയും മഞ്ജുവും ഗീതുവും കൂടി ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു ഇതിനിടയിൽ കാർത്തി എത്രയൊക്കെ
അർജുന്റെ ഭാഗം പറയാൻ ശ്രമിച്ചിട്ടും ഗീതു അമ്പിനും വില്ലിനും അടുക്കുന്നില്ലായിരുന്നു.. ഗായത്രിയുടെ വാക്ക് കേട്ട് അവളെ തല്ലിയതിന്റെ കലിപ്പ് മാറിയിട്ടില്ലെന്ന് അവനു മനസിലായി.. അവസാനം അവന്റെ 5മക്കളെ ഓർത്തെങ്കിലും ഒന്ന് ക്ഷമിക്ക് എന്റെ ഗീതു എന്നു പറഞ്ഞപ്പോൾ ഗീതുവിന്റെ എല്ലാ കിളികളും പറന്നുപോയി ഉടനെ തന്നെ എല്ലാ കിളികളെയും പിടിച്ചു അവൾ കൂട്ടിൽ അടച്ചു അവനെല്ലാം കേട്ടു എന്ന് മനസ്സിലായതും അവൾ പിന്നെ തർക്കിക്കാൻ ഒന്നും പോയില്ല..
“എന്റെ ഗീതുസേ നീ ഒന്ന് ക്ഷെമി ഇല്ലേൽ കാത്തുസൂക്ഷിച്ച അർജുൻ മാമ്പഴം വല്ല ഗായത്രി കാക്കയും കൊത്തികൊണ്ട് പോകും ”

“ദേ മനുഷ്യ കരിനാക്ക് വളച്ചൊന്നും പറയാതെ ഇമ്മാതിരി അടിയും കൊണ്ടിട്ടു ഇനി അങ്ങേരെ ഒരു ഗായത്രിക്കും കൊടുക്കാൻ ഞാൻ ജീവനോടെ ഇരിക്കുമ്പോൾ സമ്മതിക്കില്ല ” ഗീതു കലിപ്പ് മോഡ് ഓൺ ആക്കി പറഞ്ഞു

“ഹോ ഇന്നലെ വരെ എന്നെ കാർത്തിയെട്ടാന്ന് വിളിച്ച പെണ്ണാ ഇന്നിപ്പോൾ മനുഷ്യാന്ന് വിളിക്കുന്നു എന്നിട്ട് നമ്മൾ കരിനാക്ക് ഉള്ളവനായി “കാർത്തി സങ്കടത്തിൽ പറഞ്ഞു

“കാർത്തിയെട്ടാ സോറി “ഗീതു കെഞ്ചി പറഞ്ഞു

“ഹും നീ എന്നോട് മിണ്ടണ്ട കാർത്തി കപട ദേഷ്യം കാണിച്ചു ”

“ഏട്ടാ ഒന്ന് ക്ഷമി ഏട്ടന്റെ പെങ്ങൾ അല്ലെ പ്ലീസ് ” ആ വിളിയിൽ കാർത്തി വീണു അർജുൻ പറഞ്ഞതൊക്കെയും അവൻ അവളോട് പറഞ്ഞു ഗീതുവിന്റെയുള്ളിൽ വല്ലാത്ത സന്തോഷം അലയടിച്ചു..അവൾക്കുള്ള അതെ ഇഷ്ടം അതിനേക്കാൾ ആഴത്തിൽ അവനുണ്ടെന്ന് അറിഞ്ഞ നിമിഷം അവൾക്ക് ലോകം കീഴടക്കിയ സന്തോഷം തോന്നി അവൾ കിടന്ന് തുള്ളിച്ചാടി അവൾക്ക് അത് വിശ്വസിക്കാനാവുന്നതിലും അപ്പുറമായിരുന്നു ചാടി കളിച്ചു കളിച്ചു അവൾ കാർത്തിയുടെ കവിളിലും അടുത്ത് നിന്ന മഞ്ജുവിന്റെ കവിളും ഓടിച്ചെന്നു ഉമ്മ വെച്ച് അതെ ഫ്‌ലോയിൽ അടുത്തുനിന്ന ആളെയും അവൾ പിടിച്ചു ഉമ്മ വെച്ചു പക്ഷെ അത് കഴിഞ്ഞാണ് ആർക്കാണത് കൊടുത്തത് എന്നവൾ മുഖമുയർത്തി നോക്കിയത് സകല കിളികളും ഫ്ലൈറ്റ് പിടിച്ചു പോയ അവസ്ഥയിൽ നിക്കുന്ന അർജുനെ മുന്നിൽ കണ്ടതും
” ഭൂമി പിളർന്നു താഴേക്ക് ഞാൻ വന്നാൽ ഒന്ന് എന്നെ അക്കോമഡേറ്റ് ചെയുവോ?? എന്ന് തലകുനിച്ചു അവൾ ഭൂമി ദേവിയോടായി ചോദിച്ചു

തുടരും

(ഹോയ് ഹോയ് ഞാൻ പിന്നെയും വന്നു നിങ്ങളറിഞ്ഞോ പെണ്ണ് കിസ്സ് അടിച്ചു 🙈ഇന്നലെ എന്റെ അർജുൻ കിട്ടിയ പൊങ്കാല ഞാൻ മറന്നിട്ടില്ല പക്ഷെ എന്റെ നായകനെ കുറ്റം പറയുന്നവർ ഒന്നോർക്കുക ഈ പ്രണയത്തിനു ഒരേ സമയം ഒരാളെ അസുരനും ദേവനും ആക്കാൻ കഴിയും അതുകൊണ്ട് പറ്റിപോയതാ.. എല്ലാരും ക്ഷമിക്ക്.. പിന്നെ കാർത്തി ഫാൻസ്‌ ഒക്കെ തലപൊക്കി തുടങ്ങിയത് ഞാൻ കണ്ടു.. ആഹ് പിന്നെ ഗായത്രിയെ വേരോടെ പിഴുതെറിഞ്ഞു ഞാൻ കളഞ്ഞിട്ടുണ്ട് എല്ലാരും ഹാപ്പി ആയല്ലോ.. ഇനി രാഹുലിനെ പറ്റി അത് നാളെ ഗീതു അർജുനോട് പറയും അപ്പോൾ നിങ്ങളും കേട്ടോട്ടോ അപ്പോൾ എല്ലാരും ഹാപ്പി ആയല്ലോ എന്നാൽപ്പിന്നെ ഓടിവന്നു ലൈക്ക് ബട്ടൺ കുത്തി പൊട്ടിച്ചേ ഞാനും സന്തോഷിക്കട്ടെ 🤩🤩 നാളെ ഇനി എന്ത് ട്വിസ്റ്റ്‌ ഇടാമെന്നു ഓർത്തുകൊണ്ടിരിക്കുവാ ഞാൻ കാത്തിരിക്കുമെന്ന പ്രതീക്ഷയിൽ ധ്വനി 💓)

LEAVE A REPLY

Please enter your comment!
Please enter your name here