Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Athmika Ami
ഭദ്രയുടെ സ്വന്തം. Part – 9
ഭദ്ര ദേഷ്യം അടക്കി പിടിച്ചു. അനൂ… അവൾ പതിയെ വിളിച്ചു. നിന്നെ അവൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഭദ്ര… അതു കൊണ്ട് അല്ലേ..
അനു അവളുടെ അരികിൽ ചെന്നിരുന്നു.
നവീൻ ചേട്ടനിപ്പോൾ വേറെ ഒരാളെ ഇഷ്ടം അല്ലെ. അപ്പോൾ ഇനിയും നീ ആ ചേട്ടനേം ആലോചിച്ച് ഇരിക്കുവാണോ.
ഞാൻ ഇപ്പോൾ എന്തു വേണം എന്നാ നീ പറയുന്നേ… ഭദ്ര നിസ്സഹായതയോടെ ചോദിച്ചു.
നിനക്ക് അറില്ലേ. അനു മുഖം വീർപ്പിച്ചു. അത് ഏതായാലും നടക്കില്ല. ഭദ്ര നിഷേദാർത്ഥത്തിൽ തലയാട്ടി. എന്തുകൊണ്ട് പറ…
എടീ എന്റെ വീട്ടിൽ സമ്മതിക്കില്ല. അപ്പോൾ നിനക്ക് ഒക്കെ ആണോ. അനു കണ്ണുകൾ വിടർത്തി. ഓഹ് പിന്നേ സ്വഭാവം നല്ലതാണോ നീ പറ. എടീ സസ്പെൻഷന്റെ കാര്യം അന്നോ നീ പറയുന്നേ. അതിന്റെ സത്യാവസ്ഥ അനു ഭദ്രയെ ബോധ്യപ്പെടുത്തി. അത് ഭദ്രയെ ഒന്ന് ചിന്തിപ്പിച്ചു. ഇനി ഒരു കാര്യം കൂടി പറയട്ടെ. ഭദ്ര അവളുടെ മുഖത്തേക്ക് നോക്കി. നിങ്ങളുടെ കൂട്ടരാ അവൻ അപ്പോൾ പിന്നെ ജാതി മതം ഒന്നും പ്രശ്നമില്ലല്ലോ. അത് ഭദ്രയെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.
എടീ നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരേയാണ്സ്വീകരിക്കേണ്ടത്. ഓഹ് അവളു തുടങ്ങി എന്ന അർത്ഥത്തിൽ ഭദ്ര അനുവിനെ നോക്കി എന്നിട്ട് പറഞ്ഞു. നിനക്ക് എന്താ ഇതിൽ ഇത്ര താത്പര്യം അതാണ് എനിക്ക് അറിയേണ്ടത്. നീ എന്നെ വഴിതെറ്റിച്ചേ അടങ്ങൂ.
എടി ഭദ്രകുട്ടി ഇപ്പോഴത്തെ കാലത്ത് പ്രണയ വിവാഹം ആണ് മോളെ കൂടുതൽ നല്ലത് ആരേയും അത്ര പെട്ടന്ന് മനസ്സിലാക്കാൻ ഒന്നും പറ്റില്ല.
അച്ഛനും അമ്മയും കണ്ട് പിടിക്കുന്ന ആൾ. നിനക്ക് ചേർന്ന ആളാണോ അല്ലയോ എന്ന് നിനക്ക് ഉറപ്പിച്ച് പറയാൻ പറ്റ്വോ? ജീവിക്കേണ്ടത് നീ ആണ് അറിയുന്ന ആൾ ആകുമ്പോൾ അത് വേറെ തന്നെ അല്ലെ. പ്രണയ വിവാഹത്തിലും പരാജയം സംഭവിക്കും. എന്നാലും നീ ഒന്ന് ആലോചിച്ച് നോക്ക്.
ഞാൻ പറയേണ്ടത് പറഞ്ഞു. ഇനി നിനക്ക് തീരുമാനിക്കാം. പിന്നെ ഞാൻ വഴിതെറ്റിക്കു എന്നൊന്നും പറയരുത് കേട്ടല്ലോ… ഇതൊക്കെ എന്റെ അഭിപ്രായം മാത്രം.
ഓഹ് അതു ശരി ഉള്ളതൊക്കെ എന്റെ തലയിൽ കയറ്റി തന്നിട്ടു ഞാൻ അഭിപ്രായം പറഞ്ഞത് ആണത്രേ…
ഭദ്ര അവളെ നോക്കി പേടിപ്പിച്ചു. ഞാൻ ഒരു വയ്യാവേലിക്കും ഇല്ല. ഭദ്ര തീർത്തു പറഞ്ഞു.
ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു.
സഞ്ജു പുറകേ നടന്നു കൊണ്ടിരുന്നു. whats app ൽ മെസ്സജ് അയച്ചപ്പോൾ ഭദ്ര അവനെ ബ്ലോക്ക് ചെയ്തു.
ഇന്റേണൽ എക്സാം തുടങ്ങി. എക്സാം നടക്കുന്ന ക്ലാസ്സിൽ കയറുന്നതിന് മുന്നേ പുറത്ത് ഒട്ടിച്ച ലിസ്റ്റിൽ തന്റെ Reg no. നോക്കി. തന്റെ ബെഞ്ചിലെ അടുത്ത നമ്പറും ഭദ്ര ഒന്ന് ശ്രദ്ധിച്ചു. അവൻ ആയിരിക്കുമോ? അവൾ ക്ലാസ്സിലേക്ക് എത്തി നോക്കി. തന്റെ ബെഞ്ചിൽ ആരേയും കണ്ടില്ല. അതെങ്ങനെയാ ബെൽ അടിക്കുമ്പോൾ ആയിരിക്കും വരുവാ. അവൾ എന്തൊക്കെയോ ആലോചിച്ച് ക്ലാസ്സിൽ ഇരുന്നു ബുക്ക് മറിച്ചിട്ടു കൊണ്ടിരുന്നു.
പെട്ടന്ന് ആരോ അടുത്തു വന്നിരുന്നു.
ഹലോ. ശബ്ദം കേട്ടപ്പോൾ ഭദ്രയ്ക്ക് ആളെ മനസ്സിലായി. ഉള്ളിൽ പുഞ്ചിരിച്ചു. എന്നിട്ട് കൃതൃമ ദേഷ്യം പുറത്തെടുത്തു. എന്താ. ഒന്നു ഇല്ല പഠിച്ചോ. സഞ്ജു എഴുന്നേറ്റ് പോയി. അവൾ ചെറുതായി പുഞ്ചിരിച്ചു.
ഞാൻ എന്തിനു പുഞ്ചിരിക്കണം. ഭദ്ര പിന്നേയും ബുക്കിലേക്ക് നോക്കി ഇരുന്നു.
എക്സാം എഴുതുമ്പോഴും അവൻ അവളെ തന്നെ നോക്കി ഇരുന്നു.
ഭദ്ര കണ്ണുരുട്ടി.
അവൻ അവളോട് എന്തോ ചോദിക്കാൻ ശ്രമിച്ചു. സഞ്ജയ് what’s going on there. സാറിന്റെ ശബ്ദം അവനെ ഒന്നു ഞെട്ടിച്ചു. Nothing സാർ. താൻ അവിടുന്ന് എഴുന്നേറ്റ് മുന്നിൽ വന്നിരുന്നേ…
വേണ്ട സാർ അവൻ നിന്നു പരുങ്ങി. സാർ അവനെ മുന്നിൽ കൊണ്ടിരുത്തി.
കുറച്ച് കഴിഞ്ഞ് അവൻ തിരിഞ്ഞ് നോക്കിയപ്പോൾ തന്നെ നോക്കുന്ന ഭദ്രയെ കണ്ടു. അപ്പോൾ തന്നെ അവൾ മുഖം താഴത്തി നാവ് കടിച്ചു.
എക്സാംസ് ഒക്കെ കഴിഞ്ഞ് ക്ലാസ്സ് പിന്നേം തുടങ്ങി.
തന്നെ ശ്രദ്ധിക്കുന്ന സഞ്ജുവിന്റെ കണ്ണുകളെ അവളും ശ്രദ്ധിച്ചു തുടങ്ങി. പക്ഷെ, ഒന്നും തുറന്നു പറഞ്ഞില്ല. സഞ്ജു തിരിച്ചറിയുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലും തന്നോടുള്ള സ്നേഹം തുടിക്കുന്നുണ്ടെന്ന്.
രാവിലേം വൈകുന്നേരവും ബൈക്ക് എടുത്തു പുറകിൽ വരുന്ന സഞ്ജുവിനെ അനു കാണാതെ ഭദ്ര ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
പക്ഷെ, കൂട്ടുകാർക്കിടയിൽ ഒന്നും ഒളിക്കാൻ പറ്റില്ലല്ലോ. അനുവും രോഹനും അറിയുന്നുണ്ടായിരുന്നു ഭദ്രയുടെ മാറ്റങ്ങൾ.
എത്ര ശ്രമിച്ചിട്ടും തനിക്ക് സഞ്ജുവിനെ ശ്രദ്ധിക്കുന്നത് മാറ്റാൻ കഴിയുന്നില്ല എന്ന് ഭദ്ര തിരിച്ചറിഞ്ഞു.
പക്വത നിറഞ്ഞ ഭദ്രയിൽ കുട്ടിത്തം ഉണരുന്നുണ്ടായിരുന്നു.
whats app ൽ അവളുടെ ഡി.പി കണ്ടപ്പോൾ അവൻ സന്തോഷിച്ചു. ചിലപ്പോൾ ഒക്കെ മെസ്സേജും അയക്കാറുണ്ട്.
അവൻ ലീവായ ദിവസങ്ങളിൽ അവളുടെ ഹൃദയത്തിൽ ഒരു വിങ്ങൽ.
അവന്റെ ബൈക്കിന്റെ ശബ്ദം വരെ അവൾ തിരിച്ചറിയാൻ തുടങ്ങി.
തനിക്ക് എന്തൊക്കെ മാറ്റങ്ങൾ ആണ്.
അവളുടെ ഉള്ളിൽ ഭയവും നിറയുന്നുണ്ടായിരുന്നു.
ഒരു ദിവസം ഹോസ്റ്റലിലേക്ക് പോകുന്ന വഴി സഞ്ജു ബൈക്ക് അവരുടെ കുറുകെ നിർത്തി. അവന്റെ കൂടെ രോഹനും ഉണ്ടായിരുന്നു.
ഭദ്ര ഇനിയെങ്കിലും ഒന്ന് പറ എത്ര ദിവസമായി.
അവൾ ഒന്നു ഞെട്ടി.
നാളെ പറഞ്ഞാൽ മതിയോ. അവൾ ചെറിയ ശബ്ദത്തിൽ ചോദിച്ചു. അനുവും രോഹനും ഞെട്ടി.
എന്താണ് അവളു പറയുക. ഉം മതി. അവൻ സമ്മതിച്ചു.
ഹോസ്റ്റലിൽ എത്തിയ അനു ആകാംക്ഷയോടെ ചോദിച്ചു നീ എന്താ പറയാൻ പോകുന്നത്.?
അവനു ഇല്ലാത്ത excitment എന്താ നിനക്ക്. പോടി അവിടുന്ന് അനു മുഖം കോട്ടി.
പിറ്റേന്ന് ഭദ്ര അവനെ തിരഞ്ഞു നടന്നു. പക്ഷെ അവിടെ ഒന്നും കണ്ടില്ല.
അവൻ ഇന്ന് വന്നില്ല ടീ.
പെട്ടന്ന് വന്ന് രോഹൻ അത് പറഞ്ഞപ്പോൾ അവൾ തമാശ ആക്കിയെന്നാണ് കരുതിയത്. ഉച്ചയ്ക്ക് വരും ആയിരിക്കും. അവൻ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു.
വൈകുന്നേരം ഹോസ്റ്റലിലേക്ക് പോകുന്ന വഴി ഭദ്ര ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കി.
നീ എന്താ ചെയ്യുന്നേ മുന്നോട്ടു നോക്കി നടക്കു. അനു അവളെ ശകാരിച്ചു.
സന്ധ്യയ്ക്ക് ഫോൺ റിങ്ങ് ചെയ്തപ്പോൾ ഭദ്ര സഞ്ജുവിനെ പ്രതീക്ഷിച്ച് ഫോണിലേക്ക് നോക്കി.
തുടരും😇