Home തുടർകഥകൾ ദയവു ചെയ്തു അതിനെ കൊലക്ക് കൊടുക്കല്ലെന്നു നിന്റെ ഏട്ടനോട് ഒന്ന് പറഞ്ഞേക്കു… Part – 10

ദയവു ചെയ്തു അതിനെ കൊലക്ക് കൊടുക്കല്ലെന്നു നിന്റെ ഏട്ടനോട് ഒന്ന് പറഞ്ഞേക്കു… Part – 10

0

Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം Part – 10

രചന : ശിവന്യ

എനിക്ക് എന്തു ചെയ്യണമെന്ന് പോലും മനസ്സിലായില്ല…അപ്പോഴേക്കും ആ ഐസ്ക്രീം എന്റെ കയ്യിൽ തന്നിട്ട് എന്റെ കയ്യിൽ ഇരുന്നതും എടുത്തോണ്ട് പോയി കഴിഞ്ഞിരുന്നു…

സാർ…

ശിവാ…. നീ കഴിക്കുന്നില്ലേ…
നോക്കി ഇരിക്കാതെ കഴിക്കെടി….

നീ കഴിച്ചതിന്റെ ബാക്കി കഴിക്കാൻ ഞാൻ തന്റെ ഭാര്യ ഒന്നും അല്ലല്ലോ എന്നു ചോദിക്കണം എന്നുണ്ടായിരുന്നു… പക്ഷെ ഒരക്ഷരം പോലും ചോദിക്കാൻ പോയിട്ട് മിണ്ടാൻ കൂടി പറ്റിയില്ല…ഞാൻ ഒറ്റ ഇരുപ്പിന് അതു മുഴുവൻ കഴിച്ചു…..

അച്ഛനും അമ്മയും ഒക്കെ പറഞ്ഞ അഭിയേട്ടൻ ഒത്തിരി പാവമായിരുന്നു…എന്നോട് ഒരുപാട് ഇഷ്ടം ആയിരുന്നു…ഇതിപ്പോൾ നേരെ തിരിച്ചു ആണ്… ഒരവിശ്യവും ഇല്ലാതെ ചുമ്മാ വഴക്കു പറയുക മാത്രമാണ് ചെയ്യുന്നത്….

ഗായത്രിക്കും നല്ല ദേഷ്യം ആയിരുന്നു..
അഭിയേട്ടനു ഞാൻ തരുമായിരുന്നില്ലേ ക്യാഷ്…ഐ ഹാവ് മണി… വൈ ഡിഡ് യൂ ആസ്ക് ഹെർ….അവള് കഴിച്ചതിന്റെ ബാക്കി കഴിക്കാൻ ഏട്ടന് നാണം ഇല്ലേ…എന്തൊക്കെയോ അവൾ പറഞ്ഞുകൊണ്ടേ ഇരുന്നു….

ഗായത്രി….ഞാൻ അതു കഴിച്ചതുകൊണ്ടു നിനക്കു എന്തെകിലും പ്രോബ്ലെം ഉണ്ടോ…

ഉണ്ടെങ്കിൽ….

ഇനിയിപ്പോൾ ഉണ്ടെങ്കിലും എനിക്കൊരു കുഴപ്പവും ഇല്ല… എന്റെ കാര്യങ്ങളിൽ ഗായു ഇടപെടണ്ട കേട്ടോ…
പിന്നേം അവളെന്തൊക്കെയോ പറഞ്ഞു.
അപ്പോൾ അഭിസാറിന് നല്ല ദേഷ്യം വന്നെന്നു തോന്നി…
ഗായത്രി….മതിയാക്കിക്കോ… ഇനി നീ ഒരക്ഷരം മിണ്ടരുത്…..

പിന്നെ അവൾ ഒന്നും മിണ്ടിയില്ല… കുറച്ചു നേരം ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല.

കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രി വീണ്ടും അഭിയുടെ അടൂത്തു ചെന്നു.

അഭിയേട്ടനു എന്നെ ആ പെഡൽ ബോട്ടിൽ കൊണ്ടുപോകാൻ പറ്റുമോ…

പറ്റില്ല

അതെന്താ…

നിനക്കു വെള്ളം പേടിയാണെന്നും പറഞ്ഞല്ലേ നീ വന്നു ഇരിക്കുന്നത്…അതുകൊണ്ടു തന്നെ നീ ഇനി അതിൽ കയറേണ്ട…

അവൾക്കു പിന്നേം ദേഷ്യം വന്നു…. എന്തൊക്കെയോ പരാതിയും പരിഭവവും ഒക്കെ പറഞ്ഞുകൊണ്ടേ ഇരുന്നു.ഞാൻ ഒന്നും ശ്രദ്ധിക്കാൻ കൂടി പോയില്ല…

ഗായത്രി ദേഷ്യപ്പെട്ടു എഴുന്നേറ്റു…

നീ എങ്ങോട്ട് പോകുവാ

വാഷ് റൂമിൽ

വേഗം വന്നേക്കണം…എനിക്ക് അനേഷിച്ചു നടക്കാനൊന്നും പറ്റില്ല….

അവൾ പോയി…ഞങ്ങൾ രണ്ടാളും മാത്രമായി…

ശിവാ….നിനക്കു ഒന്നു ചിരിക്കാൻ കൂടി അറിയില്ലേ….നിന്റെ മുഖം എപ്പോഴും ഇങ്ങനെ ആന്നോ…

ഞാൻ ഒന്നും മിണ്ടിയില്ല…

ഡി… നിനക്കു നാക്കില്ലേ…

ഞാൻ ഒന്നു നോക്കി…

നീ ഉണ്ടകണ്ണുരുട്ടി പേടിപ്പിക്കേണ്ട…അതു കണ്ടാൽ ഞാൻ പേടിച്ചു പോകുകേം ഇല്ല… കേട്ടോടി…

നിന്റെ കയ്യിൽ വെള്ളം ഉണ്ടോ..

ഞാൻ വെള്ളം കുപ്പി എടുത്തു കൊടുത്തു..

ഞാൻ പോലും എന്റെ ബോട്ടിൽ വായിൽ മുട്ടിച്ചു കുടിക്കാറില്ല..എനിക്കതു തീരെ ഇഷ്ടം അല്ല.. അതു വായിൽ വെച്ചു കുടിക്കുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു…

ഒന്നും മിണ്ടിയില്ല… എന്തു പറയാനാ…

ശിവാ…. എനിക്ക് ആ പെഡൽ ബോട്ടിൽ കയറണം എന്നു തോന്നുന്നു..പക്ഷെ രണ്ടു പേര് വേണം..നീ വരുന്നോ…..അവിടെ വെള്ളം വളരെ കുറവാണ്……ഞാൻ തന്നെ വെള്ളത്തിൽ വീഴാതെ നോക്കിക്കോളാം..

ഞാൻ സൂക്ഷിച്ചു നോക്കി…

ഞാൻ എന്താ നിന്നോട് അനാവശ്യം വല്ലതും പറഞ്ഞോ….നിന്റെ നോട്ടം കണ്ടാൽ ഞാൻ എന്തോ വലിയ കുറ്റം ചെയ്തത് പോലെ ഉണ്ടല്ലോ…..

അങ്ങനെ ആണെങ്കിൽ എനിക്ക് അവരുടെ കൂടെ പോകായിരുന്നല്ലേ…വെറുതെ ഇവിടെ ഇരിക്കേണ്ട ആവിശ്യം ഇല്ലല്ലോ…

അല്ലെങ്കിൽ തന്നെ ഇപ്പോൾ ഗായത്രി അതല്ലേ ചോദിച്ചത്…അവളെ കൂട്ടി പോകാൻ പാടില്ലേ….എന്നെ എന്തിനാ വിളിക്കുന്നത്..

എന്റെ പൊന്നു മോളെ….ഞാൻ ഒന്നും ചോദിച്ചിട്ടും ഇല്ല…. നീ ഒന്നും കേട്ടിട്ടും ഇല്ല.. പോരെ… വിട്ടു കളഞ്ഞേക്കു… പിന്നെ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട…അതെനിക്ക് ഇഷ്ടം അല്ല.

പിന്നെ ഞങ്ങൾ ഇരുന്ന ആ ബെഞ്ചിന്റെ മുകളിൽ ഒരു കാലെടുത്തു വെച്ചു കുറച്ചു കൂടി എന്റെ അടുത്തേക്ക് വന്നു കണ്ണുകളിലേക്കു നോക്കി….ഇനി ഇതെന്തിനുള്ള പുറപ്പാട് ആണെന്നോർത്തു ഞാൻ പെട്ടെന്ന് തല താഴ്ത്തി…

ഡി… എന്റെ നേരെ നോക്കെടി പെണ്ണേ….

നോക്കിക്കോട്ടോ….അല്ലെങ്കിൽ…

സാറിന് എന്താ…. വട്ടായോ…

അതേ വട്ടാണ്….തുടങ്ങിയിട്ടു പത്തു പതിനെട്ടു വർഷം ആയി… എന്താ മാറ്റി തരാമോ…

എനിക്ക് പിന്നേം ദേഷ്യം വന്നു…

പണ്ടും എന്റെ ശിവ ഇങ്ങനെ ആയിരുന്നു… ദേഷ്യം വരുമ്പോൾ മുഖം എല്ലാം ചുവന്നു വരും…പ്രത്യേകിച്ചു മൂക്കു കണ്ടാൽ പഴുത്തു ചുവന്നു തുടുത്തു കിടക്കുന്ന ചാമ്പയ്ക്ക പോലെ ഉണ്ടാകും…കടിച്ചു തിന്നാൻ തോന്നും…

പണ്ടത്തെ ശിവയും ഇന്നത്തെ ശിവയും തമ്മിൽ വ്യത്യാസമൊന്നുമില്ല. ആ ദേഷ്യവും കുറുമ്പും ഒക്കെ അതുപോലെ ഉണ്ട് . പക്ഷെ അന്ന് എന്റെ ശിവക്കു അവളുടെ അഭിയേട്ടനെ ജീവൻ ആയിരുന്നു….ഇന്ന് കാണുന്നത് പോലും ഇഷ്ടം അല്ല….. പക്ഷെ അഭിക്കു……….

അഭിയേട്ടാ….അപ്പോഴേക്കും ഗായത്രി വന്നു… .

നാശം…..എന്നു പുറുപുറുത്തു കൊണ്ടു അഭി തിരിഞ്ഞു നോക്കി….നിനക്കെന്താ വേണ്ടത്…എന്നും പറഞ്ഞു സാർ ആ ബെഞ്ചിലേക്കു ഇരുന്നു..

അവൾ വന്നു ഞങ്ങളുടെ രണ്ടുപേരുടെയും ഇടയിൽ ആയി ഇരുന്നു…..

ഞാൻ അപ്പോഴും ഒരു അമ്പരപ്പിൽ തന്നെ ആയിരുന്നു…എനിക്ക് സാർ പറഞ്ഞതു ഒന്നും വിശ്വസിക്കാനായില്ല….. ഇടക്ക് ഒന്നു ആ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണുകൊണ്ട് എന്താടി എന്നു ചോദിക്കുന്ന പോലെ തോന്നി…കള്ളത്തരവും കുസൃതിയും നിറഞ്ഞ ഒരു ചിരി ആ മുഖത്തു തത്തി കളിക്കുന്നുണ്ടായിരുന്നു.

**************
അപർണ്ണ… ശിവ ഇവിടെ…

നല്ല കൂട്ടുകാരൻ…എപ്പോഴാണ് അനേഷിക്കുന്നത്… എന്തൊക്കെയായിരുന്നു…അവൾ അങ്ങനെ ആണ്… ഇങ്ങനെ ആണ്… നീ ഒന്നു പോ റോഷൻ…..
അവൾക്കു വെള്ളം പേടിയാണെന്നും നിനക്കറിയില്ലേ…പിന്നെ നീ എന്താ ഇതുവരെ അനേഷിച്ചു വന്നില്ല…

പക്ഷെ നിനക്കറിയില്ലേലും എന്റെ ഏട്ടന് അറിയാം…അതുകൊണ്ടു അവൾക്കു കൂട്ടിന് എന്റെ ഏട്ടൻ ഉണ്ട്…

അപ്പോഴാണ് റോഷൻ അതിനെ പറ്റി ആലോചിക്കുന്നത്.ശരിയാണ്…അവൾക്ക് ആക്സിഡന്റ് വന്നതിൽ പിന്നെ അവൾക്കു വെളളം പേടിയാണ്…അന്ന് ബസ് മറിഞ്ഞത് വെള്ളത്തിലേക്ക് ആയിരുന്നു…
പക്ഷെ …ഞാൻ അതു എങ്ങനെ മറന്നു പോയി.

അതിനു നിന്റെ ഏട്ടൻ എന്തിനാ അവിടെ ഇരിക്കുന്നത്.
ദയവു ചെയ്തു അതിനെ കൊലക്ക് കൊടുക്കല്ലെന്നു നിന്റെ ഏട്ടനോട് ഒന്ന് പറഞ്ഞേക്കു.

നീ തന്നെ അങ്ങു പോയി പറഞ്ഞാൽ മതി.
എന്നെ ഏല്പിക്കണ്ട…

അപ്പോഴേക്കും റോഷന്റെ ഫ്രണ്ട്‌സ് അവനെ വിളിച്ചു. ഞാൻ പോട്ടെ.. എന്നെ അവര് വിളിക്കുന്നുണ്ട്.

റോഷൻ… എനിക്കൊരു കാര്യം പറയാൻ ഉണ്ട്.

പിന്നെ പറയാം…. ഇപ്പോൾ എനിക്ക് സമയം ഇല്ല…

നിനക്കെപ്പോഴാ റോഷൻ എനിക്ക് പറയാനുള്ളത് കേൾക്കാൻ സമയം കിട്ടുന്നത്…ശിവ കൂടെ ഇല്ലാതെ നിന്നെ എനിക്കൊന്നു കിട്ടാറു കൂടി ഇല്ല…

സമയം ഉള്ളപ്പോൾ വരാം എന്നും പറഞ്ഞു അവൻ പോയി….

എന്താടി മോളെ അപ്പു….ഇന്നും അവൻ നീ പറയുന്നത് കേൾക്കാൻ നിന്നില്ല അല്ലേ… അല്ലേലും നിനക്കു വട്ടാണോ അവന്റെ പിറകെ ഇങ്ങനെ വായിനോക്കി നടക്കാൻ…എന്റെ പൊന്നു മോളെ നിന്റെ വീട്ടിൽ എങ്ങാനും അറിഞ്ഞാൽ അവർ നിന്നേം അവനേം കൊല്ലും….ആ പാവത്തിനെ വെറുതെ വിട്ടേക്കെടി….

അവൻ പ്രായമാകുമ്പോൾ വല്ല ക്രിസ്ത്യാനി കൊച്ചിനേം കെട്ടിക്കോളും….നീ പുറകെ ചുമ്മാ നടക്കണ്ട…

എന്താടി നീ ഉദേശിച്ചേ… നിന്നെ എങ്ങാനും അണ്ണോ…. പൊന്നു മോളെ അങ്ങനെ എങ്ങാനും മനസ്സിൽ വെച്ചു നീ അവനെ നോക്കിയാൽ ആ കണ്ണു രണ്ടും ഞാൻ ഇങ്ങു എടുക്കും…കേട്ടോടി…അപ്പോൾ മോള് അറിയും ഈ അപർണ്ണ മേനോൻ ആരാണെന്ന്…

എന്റെ പൊന്നു മോളെ നീ എന്നെ വിട്ടേക്കു…ഞാൻ ഒന്നിനും ഇല്ലേ…നീയായി നിന്റെ പാടായി….

,,

*****************

കിരൺ…. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ….
ഞാൻ എൻഗേജ്ഡ് ആണ്.. ഇനി ഒരിക്കലും അഭി എന്റെ മനസ്സിൽ പോലും വരില്ല…. എനിക്കവനോട് ദേഷ്യമോ ആ പ്രത്യേകം ഇഷ്ടവും ഒന്നും ഇല്ല….നീയും അവനും എനിക്കിപ്പോൾ ഒരുപോലെ അന്ന്… അതുകൊണ്ടു നീ സത്യം പറയണം…

നീ ചോദിക്കു പ്രിയാ….

ആ കുട്ടി….അതു ശിവന്യ അന്നോ…

അവളുടെ പാട്ടു കേൾക്കുമ്പോഴോ ഡാൻസ് കാണുമ്പോഴൊക്കെ ഉള്ള അവന്റെ കണ്ണുകളിലെ തിളക്കം ഞാൻ പലപ്പോഴും ശ്രദ്ദിച്ചിട്ടുണ്ട്… പക്‌ഷേ…

അതാണോ നിനക്കു അങ്ങനെ തോന്നാൻ കാരണം….

അല്ല

പിന്നെ…എന്താ…

അവൻ ഇന്നലെ എനിക്ക് കോൾ ചെയ്യാൻ അവന്റെ ഫോൺ തന്നിരുന്നു…

ഞാൻ അതിൽ ശിവയുടെ ഫോട്ടോ കണ്ടത് പോലെ തോന്നി….ഞാൻ ഒരു കോൾ കൂടി ചെയ്യണമെന്ന് പറഞ്ഞു . അവൻ ഫോൺ ലോക്ക് മാറ്റി തന്നു…. അതിന്റെ ഗാലറി മുഴുവൻ അവളുടെ ഫോട്ടോസ് മാത്രമാണ്.. ഇന്നലെ അവൾ ബസ്സിൽ ഇരുന്നു ഉറങ്ങുന്ന ഫോട്ടോ കൂടി അതിലുണ്ട്….

മറ്റുള്ളവരുടെ ഫോൺ നോക്കുന്നത് അത്ര നല്ല ശീലം അല്ല…
നീ ഇപ്പോൾ ഞാൻ എന്ത് സത്യം പറയാൻ ആണ്.. നിനക്കു സത്യം അറിയുമ്പോൾ…

ശരിയാണ്….ശരിക്കും പറഞ്ഞാൽ ഞങ്ങൾ ഫ്രണ്ട്‌സ് അകാൻ പോലും കാരണം അവൾ മാത്രമാണ്…അവളെ കാണാൻ വേണ്ടിയാണ് അവൻ എന്നെ ഫ്രണ്ട് ആക്കിയത് പോലും…അവളെ കാണാൻ വേണ്ടി മാത്രമാണ് അവൻ എന്റെ വീട്ടിൽ വരുന്നത്…അവന്റെ പ്രാണൻ ആണ് ശിവ.അവൻ ഒരു ക്യാമറ വാങ്ങിയത് അവളുടെ ഫോട്ടോസ് എടുക്കാൻ വേണ്ടി മാത്രമാണ്…അവൻ ആ അമ്പലത്തിൽ വരുന്നത് അവളെ കാണാൻ വേണ്ടി മാത്രമാണ്…

പക്ഷെ ഒരിക്കലും അവൾ ഒന്നും അറിഞ്ഞില്ല… പറയാൻ എത്രയോ പ്രാവിശ്യം ഞങ്ങൾ പറഞ്ഞതാ…അപ്പോഴൊന്നും അത് കേൾക്കില്ല…ഞാൻ പറയാമെന്നു പറഞ്ഞതാ…അപ്പോഴും അവൻ കേട്ടില്ല….അവൾ സ്വയം മനസിലാക്കുന്ന ദിവസം വരും എന്ന് പറഞ്ഞു നടക്കുവാ….

ഇഷ്ടം പോലെ പ്രാവിശ്യം ഞങ്ങൾ ശിവയുടെ മുൻപിൽ അഭിയുമായി പോയിട്ടുണ്ട്…അവൾ അവനെ മറന്നു പോയിരുന്നു…അല്ലെങ്കിൽ തന്നെ 4 വയസ്സിൽ ഒക്കെ കാണുന്ന ആളെ ആരെങ്കിലും ഓർമിച്ചിരിക്കുമോ…. അവൾ മറന്നു പോയെന്നും പറഞ്ഞു അവനു ദേഷ്യം ആയിരുന്നു… അവൾ ഒരിക്കലും അവനെ മൈൻഡ് ചെയ്തിട്ടേ ഇല്ല…

നിനക്കറിയാമോ…അവന്റെ റൂമിൽ മുഴുവൻ അവളുടെ ഫോട്ടോസ് ആണ്. ആദ്യമൊക്കെ അവൻ സ്‌കൂൾ ഓഫീസിൽ നിന്നും ക്ലാസ് ഫോട്ടോസ് മോഷ്ടിക്കുമായിരുന്നു. പിന്നെ വഴക്കടിച്ചു ക്യാമറ വാങ്ങി അവളുടെ പിറകെ നടന്നു അവൾ പോലും അറിയാതെ ഫോട്ടോസ് എടുക്കും….പിന്നെ മൊബൈൽ ഒക്കെ ആയപ്പോൾ ശിവയുടെ വീഡിയോസും ഫോട്ടോസും മാത്രം ആയിരുന്നു അതിൽ….

കിരൺ…എനിക്ക് നേരത്തെ ഒരു സംശയം തോന്നിയിരുന്നു…അവൻ ആരുടെയോ ഫോട്ടോ എടുക്കുന്നുണ്ടോന്നു… ഞാൻ വിചാരിച്ചു ഗായത്രിയുടേത് ആകുമെന്ന്….

അഭി ഇന്നു അവളോട്‌ എല്ലാം പറയണം എന്നൊക്കെ പറഞ്ഞാണ് ഇരുന്നത്…പക്ഷെ അപ്പോഴേക്കും ഗായത്രി കൂടി പോയില്ലേ…ഇനിയിപ്പോൾ പറയാൻ ചാൻസ് ഇല്ല….

പിന്നെ അവനെ വേറെ ഒരു കോളേജിൽ നിന്നും വിളിച്ചിട്ടുണ്ട്… മിക്കവാറും അവൻ അടുത്ത ആഴ്ച്ച റിസൈൻ ചെയ്യും…അതിനു മുൻപെങ്കിലും പറഞ്ഞാൽ മതിയായിരുന്നു..

തുടരും….

😍കഥയിൽ ചോദ്യം ഇല്ല മക്കളെ…,🤣🤣. എന്നാലും എന്റെ നായികക്ക് 18 നും ഹീറോയുടെ വയസ്സു23 ആണ്…. പിന്നെ ആളൊരു ഗസ്റ്റ് ലക്ചറർ ആണ്… സപ്പോർട്ടിനു🥰 സ്നേഹത്തോടെ നന്ദി….🥰🥰

LEAVE A REPLY

Please enter your comment!
Please enter your name here