Home തുടർകഥകൾ ആരോട് ചോദിച്ചിട്ടാ എന്റെ കല്യണം തീരുമാനിച്ചത് ഇതു നടക്കും എന്ന് അമ്മ വിചാരിക്കേ വേണ്ട… Part...

ആരോട് ചോദിച്ചിട്ടാ എന്റെ കല്യണം തീരുമാനിച്ചത് ഇതു നടക്കും എന്ന് അമ്മ വിചാരിക്കേ വേണ്ട… Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 5

ഓഫീസ് ടൈം ആയതു കൊണ്ടു വീട്ടിലേക്ക് അപ്പൊ വിളിക്കാൻ പറ്റിയില്ല വൈകുന്നേരം ആകാൻ ശ്വാസം മുട്ടി കാത്തിരിന്നു തിരികെ ഫ്ലാറ്റിൽ എത്തിയിട്ടാണ് വീട്ടിലേക്ക് വിളിച്ചത്
ആദ്യമേ ഒരു പൊട്ടിത്തെറിയോടെ ആണ് സംസാരിക്കാൻ തുടങ്ങിയത്
“ആരോട് ചോദിച്ചിട്ടാ എന്റെ കല്യണം തീരുമാനിച്ചത് ഇതു നടക്കും എന്ന് അമ്മ വിചാരിക്കേ വേണ്ട ”
അമ്മ കുറച്ചു നേരം മൗനമായി ഇരുന്നു

“നിന്റെ അച്ഛനും അമ്മയും ചേർന്നാണ് തീരുമാനം എടുത്തത് ഞങ്ങളുടെ മകന്റെ വിവാഹം തീരുമാനിക്കാൻ ഞങ്ങൾക്ക് അവകാശം ഇല്ലേ? ”

“മകനും സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ അവകാശം ഉണ്ട് അത് അമ്മയും മറക്കണ്ട”

“നിന്റെ നല്ലതിന് വേണ്ടി അല്ലാതെ ഞങ്ങൾ ഏതെങ്കിലും ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ ശ്രീക്കുട്ടാ ”

“ഇല്ല പക്ഷേ ആ നല്ലത് എനിക്ക് ഇഷ്ടം ഉള്ളത് കൂടി ആകണ്ടേ ഇഷ്ടമായില്ലെങ്കിൽ പെട്ടന്ന് മാറി എടുക്കാൻ പറ്റുന്ന കാര്യം അല്ലല്ലോ ഇത് ”

“ഇത്രയും നാൾ ഞങ്ങളുടെ ഇഷ്ടംആയിരുന്നില്ലേ നിന്റെയും ”

“ഈ കാര്യത്തിൽ അങ്ങനെ അല്ലാന്ന് അമ്മയോട് ഞാൻ പറഞ്ഞിട്ടില്ലേ ”

“അമ്മുവിന്റെ കാര്യം ആണെങ്കിൽ നീ വെറുതെ വാശി പിടിക്കേണ്ട ശ്രീകുട്ടാ അതു ഞാൻ സമ്മതിച്ചു തരാത്തതിന് ഒരുപാട് കാരണങ്ങൾ ഉണ്ട് ”

“എന്നാൽ ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചു തരാത്തതിന് ഒരേ ഒരു കാരണമേ ഉള്ളു അമ്മു ”

അമ്മ ദേഷ്യത്തിൽ ഫോൺ വെച്ചു ഞാൻ അപ്പോൾ തന്നെ അച്ഛനെ വിളിച്ചു
എന്താ അച്ഛാ ഇത് ഞാൻ അച്ഛനോടും അമ്മയോടും എത്ര തവണ പറഞ്ഞതാ അമ്മുവിന്റെ കാര്യം പിന്നെയും
ശ്രീ അവള് ചേട്ടനെ തിരികെ കിട്ടിയ സന്തോഷത്തിൽ പെട്ടന്ന് തീരുമാനം എടുത്തതാ
ഡേറ്റ് വരെ തീരുമാനിച്ചിട്ടാണോ എന്നോട് പറയുന്നത്

അങ്ങനെ ഒന്നും ഇല്ലെടാ ചിങ്ങത്തിൽ നടത്തണം എന്ന് അവര് പറഞ്ഞു അവര് തന്നെ മുഹൂർത്തം നോക്കി ഒന്ന് രണ്ടു ദിവസങ്ങൾ പറഞ്ഞു ഞങ്ങൾ ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു
കൊളളാം ഇത്രേം വരെ ആയിട്ടും എന്നോട് ഒരു വാക്ക് പറഞ്ഞില്ല
നിന്നോട് പറഞ്ഞിട്ട് തീരുമാനിച്ചാൽ മതീന്ന് ഞാൻ പറഞ്ഞതാ നീ സമ്മതിച്ചുന്ന് നിന്റെ അമ്മ തന്നെയാ പറഞ്ഞേ

ഇത് നടക്കും എന്ന് വിചാരിക്കണ്ട ഞാൻ നാട്ടിലോട്ട് വരാനും പോണില്ല ഇതിന്റെ പേരിൽ വെറുതെ വഴക്കിടാനും ഭീഷണി പ്പെടുത്താനും വരണ്ടാന്നു അമ്മയോട് പറഞ്ഞേക്ക്
തിരികെ പറയുന്നതൊന്നും കേൾക്കാൻ നിക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു
രണ്ടു ദിവസത്തേക്ക് വീട്ടിലേക്കു വിളിച്ചില്ല അവിടുന്നും ആരും വിളിച്ചില്ല മൂന്നാം ദിവസം അച്ഛൻ വിളിച്ചു

അവൾ ഒരേ വാശിയിലാ ഞാൻ പറഞ്ഞാൽ ഒന്നും കേൾക്കില്ല ഇത് വരെയും അവളുടെ തീരുമാനങ്ങൾക്ക് ഒന്നും ഞാൻ എതിര് പറഞ്ഞിട്ടില്ലല്ലോ
അമ്മക്ക് ഒരിക്കലും മറക്കാനും ക്ഷമിക്കാനും പറ്റാത്ത കാര്യങ്ങൾ ഒക്കെ അല്ല അന്ന് വഴക്കിൽ അമ്മുവിന്റെ അമ്മയും അച്ഛനും പറഞ്ഞത്.
അമ്മ തിരിച്ചു പറഞ്ഞ കാര്യങ്ങളോ
അവർ ചെയ്തു തന്ന സഹായങ്ങളും മറന്നു അല്ലെ അച്ഛനും അതൊക്കെ മറന്നോ
അച്ഛൻ ഒന്നും പറഞ്ഞില്ല

ഈ വിവാഹം നടന്നില്ലെങ്കിൽ അമ്മ ആത്മഹത്യാ ചെയ്യും എന്ന ഭീഷണിയാ
ആ ഭീഷണി വേണ്ടന്ന് ഞാൻ മുൻപേ പറഞ്ഞതല്ലേ
വീണ്ടും മൗനം
എനിക്ക് പറ്റില്ല അച്ഛാ വേറെ ആരെയും… ഗത്ഗതം കൊണ്ട് വാക്കുകൾ കിട്ടാതെ ഞാൻ നിന്നു എന്റെ വിഷമം മനസിലാക്കി അച്ഛൻ പറഞ്ഞു

നീ വിളിച്ചാൽ അവള് ഇറങ്ങി വരുന്നുണ്ട് എങ്കിൽ നീ വിളിച്ചു ഇറക്കി കൊണ്ടു പോ എനിക്ക് നിന്നെയും വിഷമിപ്പിക്കാൻ പറ്റില്ല അതല്ലാതെ വേറെ വഴി അച്ഛൻ നോക്കിട്ട് കാണുന്നില്ല
അത്രേം പറഞ്ഞു അച്ഛൻ ഫോൺ വെച്ച്.

അന്ന് രാത്രി മുഴുവൻ ഞാൻ ആലോചിച്ചു എനിക്കും വേറെ ഒരു വഴിയും കണ്ടില്ല പിറ്റേന്ന് എന്റെ അക്കൗണ്ടി ലേക്ക് അച്ഛൻ കുറച്ചു ക്യാഷ് ഇട്ട് തന്നു അവിടെ ഏതെങ്കിലും ഒരു വീട് നോക്കാൻ പറഞ്ഞു ഒരു മെസ്സേജും അച്ഛൻ സീരിയസ് ആയി പറഞ്ഞതാണെന്ന് അപ്പോഴാ മനസിലായെ ഇപ്പൊ താമസം കമ്പനി വക ഫ്ലാറ്റിൽ ആണ്‌ അവിടെ എന്നെ കൂടാതെ 5 പേര് കൂടി ഉണ്ട് അമ്മുവിനെ കൊണ്ട് വരുകയാണെങ്കിൽ വീട് നോക്കണം അന്ന് മുതൽ അതിനുള്ള ശ്രമങ്ങൾ തുടങ്ങി രണ്ടു ദിവസത്തിനകം വീട് ശെരിയായി ജോലി സ്ഥലത്ത് നിന്ന് കുറച്ചു ദൂരെ ആണ്‌ എന്നാലും കുഴപ്പമില്ല ഒരു ബെഡ് റൂം ഹാൾ ചെറിയ അടുക്കള ബാത്‌റൂം ചെറിയൊരു ഫ്ലാറ്റ് എന്നൊക്കെ വേണമെങ്കിൽ പറയാം മൂന്നാം നിലയിൽ സ്റ്റേയർ കയറി ഇടത്തേക്ക് ആദ്യത്തേത് വലതു ഭാഗത്തു ഓപ്പൺ ടെറസ് ആണ് അലക്കാനും മറ്റും ആൾക്കാർ ഉപയോഗിക്കുന്നത് അവിടം ആണ് ഞാൻ ഉദ്ദേശിക്കുന്ന വാടകക്ക് അങ്ങനെ ഒരു വീടെ കിട്ടൂ.

അച്ഛൻ തന്നതും കഴുത്തിൽ ഉണ്ടായിരുന്ന ചെറിയ ഒരു ചെയിൻ വിറ്റും വീടിന് ക്യാഷ് കൊടുത്തു ഓഫീസിലെ സതീഷ് ആണ് ഫർണിച്ചർ olx വഴി നോക്കാം എന്ന് പറഞ്ഞത് എന്റേം അമ്മുന്റേം കാര്യങ്ങൾ എല്ലാം അവനറിയാം രജിസ്റ്റർ മാര്യേജ് നു വേണ്ട സഹായവും അവൻ വാഗ്ദാനം ചെയ്തു കയ്യിൽ അധികം ക്യാഷ് ഇല്ലാത്തത് കൊണ്ട് കൂടുതൽ ഒന്നും വാങ്ങാൻ പയറ്റിയില്ല അടുക്കളയിലേക്ക് വേണ്ടതൊക്കെ അമ്മു കൂടി വന്നിട്ട് വാങ്ങാം എന്ന് തീരുമാനിച്ചു
വിവാഹത്തിന് ഒന്നോ രണ്ടോ ദിവസം മുൻപ് അവളെയും കൊണ്ടു പോയാൽ മതി എന്ന് അച്ഛനാണ് അഭിപ്രായപെട്ടത് അതു വരെ അമ്മ ഒന്നും അറിയണ്ടാ എന്നും എനിക്ക് അതിനോട്‌ ഒട്ടും യോജിപ്പ് ഇല്ലായിരുന്നു ഞാൻ അത് അച്ഛനോട് പറയുകയും ചെയ്തു എന്റെയും അച്ഛന്റെയും ഈ തീരുമാനം കൊണ്ടു ആൾക്കാരുടെ മുന്നിൽ അപമാനിതരായി വേറൊരു കുടുംബവും തകർന്ന വിവാഹ സ്വപ്നങ്ങളുമായി ഒരു പെൺകുട്ടിയും നിൽക്കേണ്ടി വരും എന്നത് ഓർക്കാൻ കൂടി ഞാൻ ഇഷ്ടപ്പെട്ടില്ല.

ഒന്നുകിൽ നിങ്ങളുടെ കാര്യം ആലോചിക്കണം അല്ലെങ്കിൽ അവരുടെ കാര്യം എന്ന് അച്ഛൻ ദേഷ്യപ്പെട്ടപ്പോൾ വിഷമത്തോടെ ഞാൻ സ്വാർത്ഥനാകാൻ തീരുമാനിച്ചു അമ്മുവിന് സമ്മതിപ്പിക്കുക എന്നതായിരുന്നു ഞാൻ താണ്ടേണ്ടിയിരുന്ന അടുത്ത കടമ്പ ഒരാഴ്ചയോളം ഉള്ള തുടർച്ചയായ കൗസിലിംഗിലൂടെ ആണ് അവളെ സമ്മതിപ്പിച്ചത് എന്നാലും 70 ശതമാനത്തോളം അവൾ കൺഫ്യൂസ് ആണ്‌ എന്നാണ് അവളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസിലായത് .

അമ്മുവിന്റെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥയും അനിയന്റെ പഠന ചിലവും എല്ലാം അവൾ അവരെ സഹായിക്കേണ്ട സമയം ആണ്‌ എന്നാണ് അവളുടെ പക്ഷം ഒന്ന് രണ്ടു ടെസ്റ്റ്‌ ഒക്കെ എഴുതിയിട്ടുണ്ട് ജോലി കിട്ടും എന്ന് അവൾക്ക് ഉറപ്പും ആണ് അവൾ പറയുന്നതൊക്കെ ശെരിയാണ് അവൾക്ക് വേണ്ടി കാത്തിരിക്കാൻ എനിക്ക് സന്തോഷമേ ഉള്ളു പക്ഷെ ഇവിടെ എന്റെ അവസ്ഥ വേറൊന്നായി പോയില്ലേ ചെന്നൈയിൽ അവൾക്കു കൂടി ഒരു ജോലിക്കു ശ്രെമിക്കാം എന്നും അവൾക്കു കിട്ടുന്ന ശമ്പളം അവളുടെ വീട്ടിലേക്കു കൊടുക്കാം എന്നൊക്കെ പറഞ്ഞിട്ടും ഒരു തീരുമാനം എടുക്കാൻ ആകാതെ അവൾ കുഴഞ്ഞു

“ഡി അമ്മു കുറച്ചു നാളത്തേക്ക് ഉള്ള ഒരു മാറ്റം ആയി കണ്ടാൽ മതി നിന്നെ സ്വീകരിക്കാതിരിക്കാൻ എന്റെ വീട്ടുകാർക്ക് ആവില്ല ”
“എന്നാലും ഇതൊന്നും ശെരിയായ തീരുമാനം അല്ല ശ്രീ ഏട്ടാ ”
“അച്ഛൻ നമ്മുടെ കൂടെ ഇല്ലേ പിന്നെ എന്താ
അച്ഛൻ വിശ്വൻ മാമനേം സുഭദ്രമ്മയേയും(അമ്മുവിന്റെ അച്ഛനും അമ്മയും ) പറഞ്ഞു മനസിലാക്കിച്ചോളും ”
“എന്നാലും എന്തോ ഒരു പേടി ”
“ഒരു എന്നാലും ഇല്ല നീ ഒന്നും പേടിക്കേം വേണ്ട നമ്മളായി പിണക്കിയവരെ നമ്മളായിട്ട് ഇണക്കണം അത് നീ മറക്കണ്ട ”
“ഉം ”

അവൾ ഒന്ന് മൂളി. ആ മൂളലിൽ അവൾക്ക് ഇപ്പോഴും ഈ തീരുമാനം തെറ്റാണെന്ന തോന്നൽ ഉണ്ടെന്ന് എനിക്ക് തോന്നി എല്ലാം ശെരിയാകും എന്ന വിശ്വാസം ഉണ്ടെങ്കിലും ഉള്ളിൽ എവിടെയോ ഒരു ചെറിയ പേടിയും ഉണ്ടായിരുന്നു
നാട്ടിൽ നിന്ന് ചെന്നൈ വരെ വരാൻ അജിൻന്റെ വണ്ടി ഏർപ്പാടാക്കി ഫ്രണ്ട്സിൽ അവനുമായി മാത്രം ആണ്‌ ഇപ്പോഴും കോൺടാക്ട് ഉള്ളത് ഞങ്ങളെ ഇവിടെ എത്തിക്കുന്ന ദൗത്യം അവൻ സ്നേഹപൂർവ്വം ഏറ്റെടുക്കുകയായിരുന്നു എല്ലാം റെഡിയായി കല്യാണത്തിന് 2ദിവസം മുന്നേ വീട്ടിൽ എത്തി അച്ഛന്റെ ബന്ധുക്കൾ ഒക്കെ എത്തിയിട്ടുണ്ട് ഈ ആൾക്കാരുടെ ഒക്കെ മുന്നിൽ അമ്മ അപമാനിതയാകുമല്ലോ എന്ന് ഓർത്തു ഉള്ളിൽ വിഷമം തോന്നിയപ്പോൾ ഒക്കെ അച്ഛൻ എന്റെ കൂടെ ഉണ്ടല്ലോ എന്ന് ഞാൻ സമാധാനപ്പെടാൻ ശ്രമിച്ചു.

അന്ന് രാത്രി പുറപ്പെടാൻ തയ്യാറാകാൻ അമ്മുവിനെ വിളിച്ചു പറഞ്ഞു സർട്ടിഫിക്കറ്റുകളും ഒന്ന് രണ്ടു ഡ്രെസ്സും മാത്രം എടുത്താൽ മതിയെന്ന് ഫോൺ വിളിച്ചു ഓർമിപ്പിച്ചു അമ്മ നല്ല സന്തോഷത്തിൽ ആയിരുന്നു അമ്മയോടൊപ്പം ഒരുമിച്ചു ഭക്ഷണം കഴിച്ചു അമ്മയുടെ മുഖത്തു നോക്കുമ്പോൾ ഒക്കെ വല്ലാത്ത കുറ്റബോധം തോന്നുന്നത് കൊണ്ടു മനപ്പൂർവം ഞാൻ അമ്മയെ ശ്രദ്ദിക്കാതെ ഇരിക്കാൻ നോക്കി ഭക്ഷണം കഴിച്ചു കഴിഞ്ഞു കിടക്കാൻ തുടങ്ങിയപ്പോഴേക്കും അച്ഛൻ മുറിയിൽ വന്നു കുറച്ചു ക്യാഷ് കൂടി കയ്യിൽ വെച്ച് തന്നു ധൈര്യമായി പോയി വാ എല്ലാം നല്ലതായി വരട്ടെ എന്ന് പറഞ്ഞു പക്ഷെ ഞാൻ ചെയ്യുന്നത് തെറ്റാണ് എന്ന ഭാവം അപ്പോഴും മുഖത്തുണ്ടായിരുന്നു .

വെളുപ്പിന് 2.30ഓടെ അമ്മുവിനോട് ഇറങ്ങി വരാൻ പറഞ്ഞിരുന്നു രണ്ടേകാലോടെ അജിൻ വണ്ടിയുമായി എത്തി എന്ന് വിളിച്ചു പറഞ്ഞു ഞാൻ പതിയെ വീടിന് വെളിയിൽ ഇറങ്ങി അച്ഛൻ അപ്പോഴും ഉറങ്ങിയിട്ടില്ലായിരുന്നു എന്റെ മനസ് അവസാന നിമിഷത്തിൽ എങ്കിലും മാറും എന്ന് അച്ഛൻ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു ഞാൻ അമ്മുവിനെ കാൾ ചെയ്തു അവൾ കാൾ കട്ട്‌ ചെയ്തു വീണ്ടും വീണ്ടും അതു തന്നെ അവസ്ഥ .

എനിക്ക് ആകെ ടെൻഷൻ ആയി അവൾക്കു എന്തേലും പറ്റിയോ വീട്ടിൽ അറിഞ്ഞോ പ്രശ്നം വല്ലതും ആയോ ആകെ ടെൻഷൻ മൂന്നു മണി വരെ കാത്തു അവളുടെ വീട്ടിൽ പോയി നോക്കാം എന്നു അജിൻ നിർബന്ധിച്ചത് അനുസരിച്ചു അവിടേക്കു പോയി വീട് പൂട്ടി ഇട്ടിരിക്കുവാണ് ഞാൻ വീണ്ടും കാൾ ചെയ്തു നോക്കി ഇപ്പൊ ഫോൺ സ്വിച്ചഡ് ഓഫ്‌ ആണ്‌.

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here