Home തുടർകഥകൾ ഇനി നിങ്ങൾക്കു തീരുമാനിക്കാം എന്റെ സുഹൃത്തായി ജീവിക്കണോ  ശത്രുവായി മരിക്കണോ??? Part – 23

ഇനി നിങ്ങൾക്കു തീരുമാനിക്കാം എന്റെ സുഹൃത്തായി ജീവിക്കണോ  ശത്രുവായി മരിക്കണോ??? Part – 23

0

Part – 22 വായിക്കാൻ ഇവിടെ Click ചെയ്യുക

രചന : S Surjith

കണ്മണി പറഞ്ഞ കഥ Part 23

ആ രാക്ഷസൻ ഞങ്ങളുടെ അടുത്തെത്തി രവിയേട്ടനോട് പറഞ്ഞു……. “രവി സാർ ആദ്യമായിട്ടല്ലേ ഇവിടെ. എന്താണ് കുടിക്കാൻ എടുക്കെണ്ടത് ”

അതു കേട്ടു ഞാൻ ഒന്ന് ഞെട്ടി!!!! എന്താണ്  നടക്കുന്നതെന്ന് എനിക്കൊരു പിടിത്തവും കിട്ടുന്നില്ല. രവിയേട്ടൻ വില്ലനാന്നോ . ഞാൻ ചതിക്കപ്പെട്ടോ !!ഞാൻ  ആകെ സ്തംഭിച്ചു നിന്നു അപ്പോളാണ് രവിയേട്ടൻ അയാളോട് പറഞ്ഞത്……

“ചാണ്ടി സാറെ ഇതു എന്റെ ഫ്രണ്ട് നെൽസൺ, പിന്നെ ഞങ്ങൾ ഫോണിൽ സംസാരിച്ച കാര്യം എന്തായി ”

അതു കേട്ടു ചാണ്ടി പറഞ്ഞു….. “എവടെ അവൻ ആ നായിന്റെ മോൻ അണലി, അവനെ ഇവിടെ എത്തിക്കാം എന്നു നിങ്ങൾ വാക്ക് തന്നിട്ടാ ഞാൻ രൂപ ഒരു കോടി  നിങ്ങൾ പറഞ്ഞ അക്കൗണ്ട്കളിലേക്ക് ട്രാസ്‌ഫെർ ചെയ്തേ ”

രവിയേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു……. “ചാണ്ടിച്ചൻ ഭയങ്കര ഫാസ്റ്റ് ആണല്ലോ ഇത്ര പെട്ടെന്നു ട്രാസ്‌ഫെറും  ചെയ്തോ ”

“എന്തു ചെയ്യാൻ രവി സാറെ നിങ്ങൾക്കു ആ നായിന്റെ മോൻ നൽകിയ തെളുവുകൾ പുറംലോകം അറിഞ്ഞാൽ ഞാനും എന്റെ അനിയനും കഷ്ടപ്പെട്ട് ഉണ്ടാക്കിയ മാനം കപ്പൽ കയറും. അതു കൊണ്ടു മാത്രം നിങ്ങൾ പറഞ്ഞ വിലക്ക് ഞാൻ ഈ കച്ചവടം ഉറപ്പിച്ചു . എനിക്ക് സാബുവിനെ ഇവിടെ വേണം “എന്നു ചാണ്ടി പറഞ്ഞു കൊണ്ടു കൈയിൽ ഇരുന്ന ഗ്ലാസ്‌ നിലത്തേക്ക് എറിഞ്ഞു

ഇതു കേട്ട രവിയേട്ടൻ പറഞ്ഞു…. “ചാണ്ടിച്ച രോക്ഷാകുലനാകേണ്ട ഈ വിളിപ്പുറത്തുണ്ട് അവൻ “”

അത്രയും പറഞ്ഞു രവിയേട്ടൻ ഫോണിൽ ആരെയോ വിളിച്ചു
“എടാ അവനെ ഇങ്ങു കൊണ്ടുവാ “നിമിഷങ്ങൾക്കകം ഒരു വാൻ അവിടേക്കു വന്നു വീൽ ചെയർ ഇരുന്ന സാബുവിനെ പുറത്തേക്കു എടുത്തു  എറിഞ്ഞു. ആ തറയിൽ വീണു പുളയുന്ന സാബുവിനെ ചാണ്ടി നിലത്തിട്ടു ചവിട്ടി കൊണ്ടു പറഞ്ഞു… “നന്ദി കേട്ട നായെ നിനക്കു എന്നെ ഉണ്ടാക്കണം അല്ലേടാ പന്നി,,,,,ഈ  നായിന്റെ മോനെ ജീവനോടെ പട്ടിക്കൾക്കു ഇട്ടു കൊടുക്കടാ ”

ഞാൻ ഇതെല്ലാം കണ്ടും കെട്ടും നിഛലനയി നിന്നു, ചാണ്ടിയുടെ  കല്പന കാത്തു നിന്നിരുന്ന മട്ടിൽ രണ്ടു പേർ വന്നു.. ഒരു മനുഷ്യൻ എന്നെ പരിഗണന പോലും കാട്ടാതെ ഒരു കുഴിയിലേക്ക് സാബുവിനെ വലിച്ചു എറിഞ്ഞു. നായ്ക്കൾ ആക്രാന്തത്തോടെ ആ ജീവനുള്ള മനുഷ്യനെ കടിച്ചുകീറാൻ മുറവിളി കൂട്ടി.. കൺമണിയുടെ ശവശരീരം  ആ പട്ടിക്കൂട്ടിൽ വലിച്ചെറിഞ്ഞ സാബുവിന്റെ വിധിയെ കുറിച്ചോർത്തു പോയി. അവന്റെ നിലവിളിയുടെ ആക്കം കുറഞ്ഞു കുറഞ്ഞു പിന്നെ കേൾക്കാതെയായി. ചാണ്ടിയുടെ മുഖത്തിൽ ഒരു ചിരിയോടെ രവിയേട്ടന്റെ തോളിൽ കൈ വെച്ചു കൊണ്ടു  പറഞ്ഞു……..

“ഇപ്പോൾ കണ്ട പ്രകടനം നിങ്ങൾക്ക് ഒന്നു കാണാൻ വേണ്ടിയായിരുന്നു, നിങ്ങൾ കെട്ടിട്ടല്ലേയുള്ളൂ ഇതാണ് ചാണ്ടിയുടെ സ്റ്റൈൽ, ഇനി നിങ്ങൾക്കു തീരുമാനിക്കാം എന്റെ സുഹൃത്തായി ജീവിക്കണോ  ശത്രുവായി മരിക്കണോ,,ഹഹഹ.”……

“എടാ ചാണ്ടി ഞാൻ നിന്റെ പാത സേവക്കു വന്നതല്ല എനിക്ക് നിന്നെക്കൊണ്ട് നീ വളർത്തിയ സാബുവെന്ന നായെ കൊല്ലിക്കണമായിരുന്നു… അതിനു വേണ്ടി മാത്രമാണ് ഞാൻ ഒരു മൂന്നാൻകിട പോലീസ്കാരനായി  മാറിയേ പിന്നെ നിന്നിൽ നിന്നും ഞാൻ വാങ്ങിയ പണം. അതിൽ നയാ പൈസ ഞാൻ എടുത്തിട്ടില്ല. അതു കൊടുത്തത് നിന്റെ അടിയാളൻ മാർക്കാണ്, ഞാൻ നിന്നെ ഇന്നു ഇവിടെ എത്തിച്ചത് കൊല്ലാൻ തന്നെയാ. നീ തന്നെ ഒരു കോടിയല്ല നിന്റെ അനിയൻ മന്ത്രി അഞ്ചു കോടി നൽകിയിട്ടാണ്   ഈ  കൊട്ടേഷൻ എന്നെ കൊണ്ടു  നിന്റെ അടിയാളൻമാർക്ക് കൊടുപിച്ചത് . രക്തബന്ധത്തെക്കാൽ സ്ഥാനമാനം ആണ് എല്ലാവർക്കും പ്രധനം ഇലക്ഷന് ഇനി കുറച്ചു മാസമേ ബാക്കിയുള്ളു ചാണ്ടി… അതു ഞാൻ മുതലെടുത്തു അത്രേയുള്ളൂ..  നിന്റെ നായ്ക്കൾ അവസാനമായി തിന്നുന്ന മനുഷ്യ മാംസം നിന്റെതായിരിക്കും , എടാ ചാണ്ടി പു*****മോനെ എന്റെ മോളെ പിച്ചി ചീന്തിയ നിന്നോട് സുഹൃത്ബന്ധം സ്ഥാപിക്കണം  സഹായിക്കണം  അല്ലെടാ ,,, എടാ റിബു  വെട്ടി പട്ടിക്കു കൊടുക്കടാ  ഇവന്റെ കടിതീരാത്ത സാദനം ”
ചാണ്ടിച്ചൻ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിന്നു, ചാണ്ടിയുടെ കൂടെയുണ്ടായിരുന്ന അംഗരക്ഷകർ അയാളെ ചവിട്ടി നിലത്തിട്ടു, അവർ അയാളുടെ രണ്ടു കൈകളും ചവിട്ടി പിടിച്ചു. റിബു അയാളുടെ ജനനേന്ദ്ര്യം മുറിച്ചു പട്ടികൾക്ക് ഇട്ടു കൊടുത്തു .അയാൾ കിടന്നു പിടച്ചു നിലവിളിച്ചു. രവിയേട്ടൻ ബംഗ്ലാവിൽ സൂക്ഷിച്ചിരുന്ന പാറ മടയിലെക്കുള്ള സ്പോടക വസ്തുക്കൾ കോട്ടക്കും ചുറ്റും വിതറാൻ പറഞ്ഞു. ചാണ്ടിയുടെ മുറുവിൽ ചവിട്ടികൊണ്ട് രവിയേട്ടൻ ചോദിച്ചു????

“ഈ സുഖം എങ്ങനെയുണ്ട് ചാണ്ടി???  എടാ ഒരു ക്രിമിനലിനു  ഒരിക്കലും പോലീസാകാൻ പറ്റില്ല പക്ഷെ ഒരു പോലീസ്കാരന്  ക്രിമിനൽ ആകാൻ അധിക സമയം വേണ്ട.  ഇതു കണ്ടോ നീ ജർമ്മനി വരുത്തിയ നിന്റെ പ്രിയപ്പെട്ട തോക്ക്. എത്ര പേരെ നീ ഇതുകൊണ്ട് തീർത്തു, ഇതിലെ ഉണ്ട ശരീരത്തിൽ കയറുന്ന ഒരു സുഖം നിനക്കും  ഒന്നറിയണ്ടേ ചാണ്ടിച്ചാ ”
അത്രയും പറഞ്ഞു രവിയേട്ടൻ  അയാളുടെ കൽമുട്ടു ലക്ഷ്യമാക്കി നിറയൊഴിച്ചു, കണ്ടതിലും കേട്ടതിലും വലിയ രാക്ഷസൻ രവിയേട്ടനായി തോന്നി എനിക്കപ്പോൾ, അയാളുടെ പ്രവർത്തികൾ കണ്ടു അവിടെ ഉണ്ടായിരുന്ന ബാക്കി ആറു പേരും ചലിച്ചില്ല, രവിയേട്ടൻ എന്റെ അരുകിൽ വന്നു ചോദിച്ചു???

“നെൽസാ നിന്റെ കണ്മണി ഇപ്പോൾ ഹാപ്പിയാണോ ”
ഞാൻ ഒന്നും മിണ്ടിയില്ല അയാൾ തുടർന്നു.. “ഒരച്ഛന് മകളോടുള്ള സ്നേഹം മൂത്ത ഭ്രാന്ത് പിടിച്ചു . പേടിക്കണ്ട, നെൽസ ഇവിനെ ഞാൻ  കൊന്നില്ലകിൽ എന്റെ മോളുടെ ആദ്മാവിന് മോക്ഷം കിട്ടില്ല ”

രവിയേട്ടൻ റിബുവിനോടും കൂട്ടാളികളോടും തെളുവുകൾ നശിപ്പിക്കാൻ ആജ്ഞാപിച്ചു  അവർ ചാണ്ടിയെ ജീവനോടെ അയാളുടെ കൈകലുകൾ വെട്ടി ഒന്നന്നായി പട്ടികൾക്ക് കൊടുത്തു അവസാനം അയാളുടെ ജീവനുള്ള ബാക്കിയുടലും ആ ബാംഗ്ലവു തകർക്കാൻ എല്ലാ സജീകരണങ്ങളും അവർ ചെയ്തു. അവരോട് കായൽ മാർഗം  രക്ഷപ്പെടാൻ നിർദേശിച്ചു റിബുവിന്റെ കൈയിൽ ആ തോക്കും ഒരു ബാഗും നൽകികൊണ്ടു പറഞ്ഞു……..

“എടാ റിബു നിങ്ങൾ കായലിന്റെ  പകുതി ആകുമ്പോൾ ഇതിലുള്ള റിമോർട്ലെ റെഡ് ബട്ടൺ പ്രെസ്സ് ചെയ്യണം, അക്കരെ ഒരു വണ്ടിയുണ്ട് അതിൽ സിറ്റിയിൽ എത്തിയതിനു ശേഷം  എല്ലാവരും പലവഴിക്കു പോകണം .നിങ്ങളുടെ ഓരോരുത്തരുടെയും അക്കൗണ്ടിൽ പണം എത്തീട്ടുണ്ട്. നീ നാളെ കൊച്ചിയിൽ എത്തണം നിനക്കുള്ള പാസ്പോർട്ടും  ബാക്കിയുള്ള കാര്യങ്ങൾ അവിടെ കിട്ടും ”

അത്രയും പറഞ്ഞു ഞങ്ങൾ അവിടെന്നു തിരിച്ചു. വേലിക്കപ്പുറം വണ്ടി നിർത്തിയിട്ടു, രവിയേട്ടൻ അതിൽ നിന്നും ഇറങ്ങി, കൂടെ ഞാനും..ആ ഇരുട്ടിലൂടെ അദ്ദേഹം കായൽ കരയിലേക്ക് നടന്നു, റിബുവും കൂട്ടരും അവിടെ കിടന്ന വള്ളത്തിൽ കയറി മാറുകരയിലേക്ക് തുഴഞ്ഞു ഏകദേശം മധ്യഭാഗത്തു എത്തിയപ്പോൾ അവരുടെ തുഴച്ചിൽ നിന്നതായി തോന്നി. രവിയേട്ടന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു അടുത്ത നിമിഷം ആ വള്ളവും കൂടെ ആ ചെകുത്താൻ കോട്ടയും പൊട്ടിതകർന്നു. ഒരു ദീർഘശാസമെടുത്തു കൊണ്ടു രവിയേട്ടൻ എന്നോട് പറഞ്ഞു…

“നെൽസാ മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം.. അവർ ജീവിച്ചിരുന്നാൽ ഒരുനാൾ ഇന്നു ഇവിടെ നടന്ന എല്ലാ സംഭവവികസങ്ങളും പുറം ലോകം അറിയും, എന്റെ കൈയിൽ ഈ തെളുവുകൾ ഉള്ളടത്തോളം ചാണ്ടിയുടെ കുടുംബക്കാർ അവരുടെ മാനം കാത്തു സൂക്ഷിക്കാൻ  ഇതെല്ലാം  മൂടിവെക്കാനെ ശ്രെമിക്കു. പിന്നെ നമ്മൾ നേരിൽ  കണ്ടാതാണല്ലോ, ഒരു ഗുണ്ടാ നേതാവിന്റെ കുടുംബത്തിന്റെ അവസ്ഥ. അതുകൊണ്ട് അവർ എനിക്കു നൽകിയ ആറു കോടി രൂപയും ചാണ്ടിയുടെ സംഘത്തിലുള്ളവരുടെ കുടുബങ്ങൾക്ക് ചാണ്ടിയും അവന്റെ അനിയനും കൊടുത്ത പ്രോഫിഡന്റ് ഫണ്ട്‌ ആയി കരുതിയാൽ മതി, ഇതാ സാബുവിന്റെ അമ്മയുടെ ഫോൺ അതിലെ ബാങ്ക് അപ്ലിക്കേഷൻ ഓപ്പൺ ചെയ്തു അക്കൗണ്ട് ബാലൻസ് പരിശോധിക്കാം. അവർക്കു ജീവിതകാലം  മുഴുവൻ സുഖമായി കഴിയാനുള്ള പണം അതിലുണ്ട്,നമ്മൾ ചെയ്തത് ഒരു പുണ്യ പ്രവർത്തിയായി കരുതിയാൽ മതി.  എനിക്കു എന്റെ മകളെ കൊന്നവന്മാരെ വേണമായിരുന്നു അതിനായി ഒരുപാട് കൊള്ളരിതാകൾ ഈ രണ്ടു മൂന്ന് ദിവസം കൊണ്ടു ഞാൻ ചെയ്തു കൂട്ടി.  വീട്ടിൽ പോയി കുളിച്ച് ഒന്ന് പ്രാത്ഥിക്കണം.ഇനി നമുക്ക് വീട്ടിലേക്കു പോകാം,മാസങ്ങൾക്ക് ശേഷം ഇന്നു വേണം എനിക്കൊന്നു മനഃസമാദാനത്തിൽ ഉറങ്ങാൻ ”

രവിയേട്ടന്റെ മനസ്സിന് മുന്നിൽ ഞാൻ അടിയറവ് പറഞ്ഞു പോയി. ലക്ഷ്യം നിറവേറ്റാൻ സ്വീകരിച്ച വഴിയല്ലേ സഹിച്ച ത്യാഗങ്ങൾക്കു അദ്ദേഹത്തെ സമ്മതിച്ചേ പറ്റു….എന്നെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്തശേഷം രവിയേട്ടൻ പറഞ്ഞു…..

“നെൽസ ഞാൻ നിന്നെ എന്റെ കൂടപ്പിറന്ന അനുജനായിട്ട കണ്ടേ ആ ഒരു കാരണം കൊണ്ടു  മാത്രമാണ് ഇപ്പോളും ജീവനോടരിക്കുന്നത് . എന്റെ ഉള്ളിൽ എന്നും. നീ എനിക്കൊരു അനുജനായിരിക്കും , നാളെ രാവിലെ സാബുവിന്റെ ഉമ്മയെയും മകളെയും കൂട്ടികൊണ്ട് പോകാൻ  ‘സണ്ണി’വരും അയാളാണ് അവർക്കു വയനാട്ടിൽ വീടും പുരയിടവും വാങ്ങി കൊടുക്കാമെന്നു പറഞ്ഞ ബ്രോക്കർ. ആളിനെ വിശ്വസിക്കാം, അയാൾ അവിടെ അവരുടെ  എല്ലാ കാര്യങ്ങളും  സെറ്റിൽ ആക്കിയിട്ടേ തിരിച്ചു വരൂ ”

ഇത്രയും പറഞ്ഞു രവിയേട്ടൻ  വീട്ടിലേക്കു പോയി. ഞാൻ ഫ്ളാറ്റിലേക്കും,പതിവുപോലെ  രാവിലെ 6:00എന്റെ അലാറം മുഴങ്ങി കണ്ണു തുറന്നപ്പോൾ കൺമണിയുടെ “ഗുഡ് മോർണിംഗ് “കേട്ടു ഞാനും ആകാംഷയോടെ ചോദിച്ചു?? “കണ്മണി എവിടെയായിരുന്നു നിന്റെ ആഗ്രഹം പോലെ എല്ലാം സഫിലീകരിച്ചല്ലോ ”
കണ്മണി ചിരിച്ചു കൊണ്ടു പറഞ്ഞു… “ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എന്നെ ക്രൂശിച്ചതിനും ക്രൂരമായി ആ കൃത്യം അയാൾ ചെയ്തു എല്ലാത്തിനും നന്ദി ”
ഞാൻ പറഞ്ഞു…..” നിന്റെ മോക്ഷ പ്രാപ്തിക്കു ഇനിയുമുണ്ടല്ലോ കർമ്മങ്ങൾ ചെയുവാൻ ”

തുടരും…………

LEAVE A REPLY

Please enter your comment!
Please enter your name here