Home തുടർകഥകൾ കല്യാണം കഴിഞ്ഞാൽ പിന്നെ സ്വന്തം വീട് അന്യമായി. വിരുന്നുകാരായി മാത്രം ഇവിടെ വന്ന് പോകാം… Part...

കല്യാണം കഴിഞ്ഞാൽ പിന്നെ സ്വന്തം വീട് അന്യമായി. വിരുന്നുകാരായി മാത്രം ഇവിടെ വന്ന് പോകാം… Part – 13

0

Part – 12 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -13

എല്ലാവരെയും കണ്ട സന്തോഷത്തിൽ ഐഷു അവളുടെ ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ചെയ്തു വന്നു അവരുടെ നടുവിൽ ഇരുന്നു. ഐഷുവിന് ചോദിക്കാനും അവര്ക് പറയാനും ഒരുപാട് ഉണ്ടായിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഐഷുവിന് അവളുടെ വീട്ടിൽ ഒരുപാട് സന്തോഷം തോന്നി. ഈ കൊച്ചു വീട്ടിൽ എന്തൊരു സുഖമാണ് ജീവിക്കാൻ. എല്ലാരും നേരത്തെ എണീക്കുന്നു, നിസ്കരിക്കുന്നു, കുറച്ചെങ്കിലും ഖുർആൻ ഓതാതെ ഉമ്മ അടുക്കളയിൽ കയറൂല,, ഉമ്മ ഉണ്ടാക്കിയ ഫുഡ്‌ എന്തായാലും എല്ലാരും റാഹത്തോടെ കഴിക്കുന്നു. ഒരു സുഖമുള്ള അന്തരീക്ഷം.. അവളുടെ മനസ്സും ശരീരവും ഒരുപോലെ തണുത്തു.

എന്നാലും തിരിച്ചു ഷാനുക്കന്റെ വീട്ടിൽ പോകുന്നത് ഓർക്കുമ്പോൾ ഒരു വീർപ്പു മുട്ടൽ അവൾക്കു തോന്നി. പക്ഷെ ആ വീർപ്പു മുട്ടലും അവിടെ ഉള്ളവരുടെ നിസ്കാര കാര്യങ്ങളും അവൾ ഒറ്റക് ആണ് രാത്രിയിൽ കിടക്കുന്നതെന്നും അങ്ങനെ ഒന്നും അവൾ ആരോടും പറഞ്ഞില്ല.
ഐഷു വന്നിട്ട് ഇന്നേക്ക് പത്തു ദിവസമായി. ഇതിനിടയിൽ ഷാനുക്കന്റെ ഉമ്മ നാലോ അഞ്ചോ പ്രാവശ്യം വിളിച്ചു. ഷിഫായും വിളിക്കാറുണ്ട്. ഷാനുക്ക പിന്നെ ഒഴിവ് സമയം കിട്ടിയാൽ അപ്പോഴൊക്കെ മെസ്സേജ് ചെയ്യും.

പെട്ടെന്ന് ഐശുവിന്റ ഫോൺ കരഞ്ഞു വിളിച്ചു. ഓടി ചെന്നു നോക്കിയപ്പോൽ ഷാനുക്ക ആണ്. ഫോൺ എടുത്തതും ഉമ്മ നിന്നോട് വീട്ടിലേക് ചെല്ലാൻ പറയുന്നുണ്ട് എന്നാ പറഞ്ഞത്. എനിക്ക് വിളിച്ചിട്ടില്ല അവൾ പറഞ്ഞു. വിളിക്കുമായിരിക്കും.

പെട്ടന്ന് അത് കേട്ടപ്പോൾ ഐഷുവിന് ആകെ വിഷമം തോന്നി. ഈ സുഖമുള്ള അന്തരീക്ഷം വിട്ട് ഒരു പണക്കാരുടെ വീട്ടിൽ ഉടുത്തൊരുങ്ങി ഇരിക്കുന്ന ചിന്ത അവളെ വല്ലാതെ മുഷിപ്പിച്ചു. കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല.

ഏയ് ഹെല്ലോ.. എന്താ ന്റെ പെണ്ണിന്റെ കിളി പോയോ ഒരു റിപ്ലയും ഇല്ലല്ലോ.. ഷാനുക്കാടെ വിളിയിൽ അവൾ പെട്ടന്ന് സ്ഥലകാല ബോധം വീണ്ടെടുതു. അല്ല ഷാനുക്ക.. ഞാൻ എപ്പോഴാ പോകേണ്ടത്. ഉമ്മ വരില്ലേ കൊണ്ട് പോകാൻ അവൾ ശബ്ദം താഴ്ത്തി തന്നെ ചോദിച്ചു. ഇല്ല.. ഉമ്മാക്ക് വലിയ സുഖമില്ല. തലവേദന എന്നാ പറഞ്ഞത്. നീ ഉപ്പാനെ കൂട്ടി പോയാൽ മതി. ഷാനു പറഞ്ഞു. അയ്യോ ഉമ്മാക് എന്താ പറ്റി. കിടക്കുകയാണോ.. എന്നാ ഞാൻ ഇപ്പൊത്തന്നെ പോകാം അവൾ തിടുക്കം കൂട്ടി. കുറവുണ്ട് എന്നാ പറഞ്ഞത്. ടെൻഷൻ വേണ്ട. ഉമ്മാ വിളിക്കുമ്പോൾ പോയാൽ മതി. അത് പറഞ്ഞു അവൻ ഫോൺ കട്ടാക്കി. ഫോൺ വെച്ചതും കരയാൻ തോന്നി ഐഷുവിന്.

കല്യാണം കഴിഞ്ഞാൽ പിന്നെ സ്വന്തം വീട് അന്യമായി. വിരുന്നുകാരായി മാത്രം ഇവിടെ വന്ന് പോകാം. അതിനും മറ്റൊരാളുടെ അനുവാദം വേണം. എന്തൊരു വിധിയാ പെണ്ണുങ്ങൾടെ.. ഓർക്കുന്തോറും അവൾക്കു സങ്കടം വന്നു. പിന്നെ മുഖത്ത് ചിരി വരുത്തി ഉമ്മാടെ അടുത്ത് പോയി വിവരം പറഞ്ഞു. അപ്പോഴേക്കും ഹംസക്ക പള്ളിയിൽ നിന്നും വരുന്നുണ്ടായിരുന്നു. മോളെ… നിന്നെ അങ്ങോട്ട്‌ ആക്കി കൊടുക്കാൻ പറഞ്ഞു ഉമ്മ വിളിച്ചിരുന്നു. മോളു വേഗം റെഡി ആയിക്കോ ഉപ്പ ഓട്ടോ ഏല്പിചിടുണ്ട്. ഐഷു സന്തോഷം കാട്ടി വേഗം ഒരുങ്ങാൻ തുടങ്ങി.

ഉമ്മയും അനിയത്തിമാരും ആയിശുവിന്റെ മുഖത്തെ സന്തോഷം കണ്ടു സമദാനിച്ചു. ഇത്താത്ത പോയാൽ ഞങ്ങളെ മറക്കരുത്. കൊറച്ചു ദിവസം അവിടെ നിന്ന് ഓടി വരണം ഇങ്ങോട്ട്.. ഷഹല മോളു അത് പറഞ്ഞപ്പോൾ പൊട്ടി കരയാൻ തോന്നി. ഇല്ല.. ഐഷു കരയില്ല. കരഞ്ഞാൽ ഉപ്പയും ഉമ്മയും അനിയത്തിമാരും വിഷമിക്കും.അവൾ മനസ്സിൽ ഉറപ്പിച്ചു.

എല്ലാരോടും സലാം പറഞ്ഞു ഇറങ്ങുമ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു. ഉപ്പാന്റെ കൂടെ ഓട്ടോയിൽ കയറി. വീടിന്റെ അടുത്ത് എത്തുന്നതു വരെയും മോളും ഉപ്പയും പരസ്പരം മിണ്ടിയില്ല. വാ തോരാതെ സംസാരിച്ചിരുന്നു ഉപ്പാനോട് സ്വന്തം വീട്ടിലേക് പത്തു ദിവസം മുന്നേ ഇതേ വണ്ടിയിൽ ഉപ്പാടെ കൂടെ പോകുമ്പോൾ.. ഇന്ന് എന്തോ സങ്കടം ഉപ്പാനോട് മിണ്ടാൻ പറ്റാത്ത അവസ്ഥ. അതെ സങ്കടം മോളെ പിരിഞ്ഞു നില്കുന്നതിൽ ഹംസക്കാകും ഉള്ളതു കൊണ്ട് അയാളും മൗനം പാലിച്ചു.

ഗേറ്റ് കടന്ന് വണ്ടി മുറ്റത്തെത്തി. ഓടി വന്നു സ്വീകരിക്കാൻ ആരും വന്നില്ല. വണ്ടിയിൽ നിന്ന് ഇറങ്ങി ഉപ്പയും മോളും കൂടെ കാളിങ് ബെൽ ലക്ഷ്യമാക്കി നടന്നു. അപ്പോഴേക്കും വണ്ടിയുടെ ചാവിയും എടുത്തു ദൃതിയിൽ പുറത്തു പോകാൻ ഇറങ്ങി വരുന്ന സമദിക്കാനേ അവർ കണ്ടു. അസ്സലാമു അലൈകും ഹംസക്ക സലാം പറഞ്ഞു. സമദിക സലാം മടക്കി കൈ പിടിച്ചു. കയറി ഇരിക്കിന് ഞാൻ ഒരു സ്ഥലം വരെ പോകാൻ ഇറങ്ങിയതാ.പിന്നെ കാണാം എന്നും പറഞ് അയാൾ ഇറങ്ങി. തൊട്ട് പിന്നാലെ സൈനബതയും പുറത്തേക് വന്നു. ആഹാ ആരാ ഇത്.ഐഷു എന്താ വന്ന കാലിൽ നില്കുന്നെ.. കയറി വാ മോളെ .. സൈനബത്ത സ്നേഹത്തോടെ വിളിച്ചു കയറ്റി. അത് കണ്ടു നിന്ന ഹംസക്ക സന്തോഷം കൊണ്ട് അവരെ തന്നെ നോക്കി ഉള്ളിലേക്ക് കയറി ഇരുന്നു.

അപ്പോഴേക്കും റസിയാത്ത ജൂസ് കൊണ്ട് വന്ന് ഉപ്പക്കും മോൾക്കും സൈനത്താകും കൊടുത്തു. അത് കുടിച്ചു അൽഹംദുലില്ലാഹ് പറഞ്ഞു ഹംസക്ക എഴുന്നേറ്റു. എന്നാ ഉപ്പ പോട്ടെ മോളെ.. സലാം പറഞ്ഞു മോളുടെ മുഖത്ത് നോക്കാതെ അയാൾ പുറത്തിറങ്ങി.ഉപ്പ പോയതും ആകെ ഒറ്റപെട്ടു പോയ പോലെ ഒരു വീർപ്പു മുട്ടൽ തോന്നി അവൾക്.. ഉമ്മാക് എന്താ വയ്യ പറഞ്ഞത്.. തലവേദന കുറവ് ആയോ ഐഷു ഉമ്മയോട് ചോദിച്ചു. തലവേദനയോ ആർക് ഉമ്മ ചോദിച്ചു. ഷാനുക്ക വിളിച്ചപ്പോൾ പറഞ്ഞു. ഉമ്മാക് വരാൻ വയ്യ തലവേദന ഉണ്ടെന്ന്.. ഓ ഷാനു അങ്ങനെ പറഞ്ഞോ.. തലവേദന ഉള്ളോണ്ട് ഒന്നും അല്ല..നിന്റെ വീട്ടിൽ ഒക്കെ അത്യാവശ്യം കാര്യങ്ങൾക്ക് ഞങ്ങൾ വന്നതല്ലേ. ഇനിയും അങ്ങനെ ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ അപ്പൊൾ വരും. അല്ലാതെ നീ ഇടക്കിടെ വിരുന്നു പോകുന്നതിന് അങ്ങോട്ടും ഇങ്ങോട്ടും നടക്കാനൊന്നും ഇവിടെ ആർക്കും നേരമില്ല. അതിനൊക്കെ നിന്റെ ഉപ്പയുണ്ടല്ലോ. അങ്ങേര് ചെയ്‌തോളും.ഇതെന്താ ഉമ്മ ഇങ്ങനെ സംസാരിക്കുന്നത്… ആയിശുവിന് ആകെ വിശമം തോന്നി. ഉമ്മ അത് പറഞ്ഞു അവിടെ നിന്ന് ഉള്ളിലേക്ക് പോയി.

ആയിശു കുറച്ചു നേരം അങ്ങനെ നിന്ന് പിന്നെ സ്വന്തം റൂമിലേക്കു കയറി. ഡോർ അടച്ചു ബെഡിൽ ഇരുന്നു. അവൾക്കു ആകെ ഒരു മടുപ്പ് തോന്നി. വീട്ടിൽ നിന്ന് പോന്ന സങ്കടവും ആകെ ഒറ്റപ്പെട്ട ഒരു അവസ്ഥയും പിന്നെ ഉമ്മാടെ ഈ വർത്താനവും ആകെ കൂടി അവളുടെ മനസ്സ് ഭാരം കൂടി.. വേഗം എണീറ്റു വുളു ചെയ്ത് രണ്ടു റക്അത് നിസ്കരിച്ചു.

എന്നിട്ട് സകല സങ്കടങ്ങളും റബ്ബിനോട് പറഞ്ഞു പൊട്ടിക്കരഞ്ഞു.അത് കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായി. അല്ലെങ്കിലും കരയാൻ ഉള്ള ഭാഗ്യം പെണ്ണിന് കിട്ടിയത് നന്നായി. എല്ലാം ആരും കാണാതെ കണ്ണീരിലൂടെ ഒഴുക്കി കളയാം. അവൾ ചിന്തിച്ചു. “എന്തെങ്കിലും വിഷമം മനസിലുണ്ടെങ്കിൽ അത് എല്ലാരോടും കൊട്ടി പാടി നടക്കാതെ സ്വന്തം റബ്ബിനോട് മാത്രം സമർപ്പിക്കുക. അവൻ പരിഹാരം നൽകും” എന്ന് എഴുതി സ്വന്തം ഫോണിൽ സ്റ്റാറ്റസ് വെച്ച് അവൾ പുറത്തു ഇറങ്ങാൻ വേണ്ടി എഴുന്നേറ്റു. അപ്പോഴേക്കും ഷാനുവിന്റ വിളി വന്നിരുന്നു…

ഫോൺ എടുത്തു സലാം പറഞ്ഞ ഉടനെ തന്നെ അവൻ വെപ്രാളത്തോടെ ചോദിച്ചു. എന്താ.. എന്താ ആയിശുവിന് പറ്റിയെ.. എന്താ ഇത്രയും വലിയ വിഷമം.. ഷാനു നിർത്താതെ ചോദിച്ചു. ഒന്നൂല്യ ഷാനുക്ക അവൾ പറഞ്ഞു. പിന്നെന്താ നീ സ്റ്റാറ്റസ് വെച്ചത്. എന്നോട് നീ കള്ളം പറയരുത്. എന്താ നിനക്ക്.. നിന്റെ ഷാനുക്ക അറിയാത്ത എന്ത് സങ്കട നിനക്ക് ഉള്ളത്.. അത് വീട്ടിൽ നിന്ന് വന്നപ്പോൾ വിഷമം തോന്നി അതാണ്.അപ്പൊ എന്റെ വീട് നിനക്ക് ഇഷ്ടമില്ലേ.. എന്റെ ഉമ്മാക് നീ ഒന്ന് വന്നു കാണാൻ. പത്തു ദിവസം ആകാതെ എങ്ങനെ വിളിക്കുമെന്ന് പറഞ്ഞു ഒരേ വർത്താനം ആയിരുന്നു. എന്നിട്ട് നീ ഇങ്ങനെ വിഷമം കാട്ടിയാൽ ഉമ്മാക് സങ്കടം ആവൂലെ.. നിന്റെ സ്റ്റാറ്റസ് ഉമ്മയും ഷിഫായും എല്ലാം കാണൂലെ. ആദ്യം അതെടുത്തു ഒഴിവാക്കി സന്തോഷത്തോടെ ഉമ്മാടെ അടുത്ത് പോയി ഇരിക്ക്. അവൻ അല്പം ശബ്ദം കനപ്പിച്ചു പറഞ്ഞു. അവൾ ഷാനു പറഞ്ഞ പോലെ അത് ഒഴിവാക്കി കളഞ്ഞു. എന്നിട്ട് ചിരിക്കുന്ന മുഖവുമായി ഉമ്മാടെ റൂമിലേക്കു നടന്നു..

(തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here