Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.
അനുപല്ലവി പാർട്ട് 9
രചന : അഭി
തളർന്ന് നിൽക്കുന്ന നിഹയുടെ അടുത്തേക്ക് വിജയിഭാവവുമായി വിനോദ് നടന്നടുത്തു,അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു, അവൻ പറഞ്ഞു തുടങ്ങി”നിനക്കിവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും അത്രക്ക് അങ്ങട് ക്ലീയറായിട്ടില്ലാന്ന് എനിക്ക് മനസിലായി.എന്നാ നീ കേട്ടോ, നിന്റെ ജീവന്റെ ജീവനായ അതുൽ എന്റെ വകേലൊരു കസിനാ, പിന്നെ എന്റെ ഭാഗ്യത്തിനോ, നിന്റെ നിർഭാഗ്യത്തിനാണോന്നറിയില്ല കൊറച്ചു കഞ്ചാവ് കിട്ടിയാ അവൻ എന്തും ചെയ്യും, അങ്ങനെ അവനെക്കൊണ്ട് ചെയ്യിപ്പിച്ചിത ഇതും. എനി more ഡൗട്സ് മിസ് നിഹാരിക ഐസക്?? അവൻ പുച്ഛത്തോടെ ചോദിച്ചു.
“ഞാൻ നിങ്ങളോട് എന്ത് ചെയ്തിട്ടാ നിങ്ങളിങ്ങനെ എന്നോട് പെരുമാറുന്നത്?? വിക്കി, വിക്കി അവൾ ചോദിച്ചു.
“എന്ത് ചെയ്തിട്ടാന്നോ അവൻ ആക്രോശത്തോടെ ചോദിച്ചു,അവൻ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു,കൈയിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി, കിതച്ചു കൊണ്ട് അവൻ തുടർന്നു”നീയും നിന്റെ പുന്നാര അനിയത്തിയും ചേർന്ന് കോളേജില്ലേ രാജാവായി വാണിരുന്ന എന്നെ ഒരു കോമാളിയാക്കി മാറ്റി. അതുവരെ എന്റെ മുൻപിൽ വരാൻ പോലും പേടിച്ചിരുന്നവരൊക്കെ പിന്നെ എനിക്ക് ഒരു പുല്ലിന്റെ വില പോലും കൽപ്പിക്കാതെയായി, ഇതിലും വലിയ ഒരപമാനം ഒരാണിന് വേറെയുണ്ടോടി?? നിഹയുടെ കഴുത്തിൽ പിടുത്തമിട്ടുകൊണ്ട് അവൻ അലറി.നിഹ മരണവെപ്രാളം കാട്ടി തുടങ്ങിയപ്പോൾ പയ്യെ അവൻ അവളെ സ്വന്ത്രയാക്കി,സോഫയിൽ പോയിരുന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി,
ഒരു നിമിഷം വൈകിയിരുന്നെങ്കിൽ നിഹ ശ്വാസം മുട്ടി ചത്തേനെ, അവൾ ചുമച്, ചുമച് ചുമരിനോട് ചാരി നിലത്തേക്കിരുന്നു. പൊട്ടിച്ചിരി നിർത്തി അവൻ അവൾക്ക് നേരെ കൈചുണ്ടികൊണ്ട് പറഞ്ഞു”എന്റെ പക നിന്നോടല്ല, ആ ഇത്തിരി പോന്ന കിളുന്ത് പെണ്ണില്ലേ, നിന്റെ അനിയത്തി പല്ലവി,അവളോടാണ് എന്റെ പ്രതികാരം.നിന്റെ അവസ്ഥ കാണുമ്പോ അവൾക്ക് തോന്നണം,ഏത് നശിച്ച നേരത്താണാവോ അവൾക്ക് എന്നെ തല്ലാൻ തോന്നിയെതെന്ന്. അത് കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഇപ്പോ ജീവിചിരിക്കുന്നത് തന്നെ, അല്ലെങ്കിൽ അപമാനഭാരത്താൽ ഞാൻ എന്നെ ആത്മഹത്യ ചെയ്തേനെ.അവൻ പറഞ്ഞു നിർത്തി.
നിഹ പേടിച് വിറച് കൈകൾ കൂപ്പിക്കൊണ്ട് അവനോട് അപേക്ഷിച്ചു”ദൈവത്തെയോർത് എന്നെ വെറുതെ വിടണം,പ്ലീസ് ഞാൻ നിങ്ങളുടെ കാലുപിടിക്കാം.അങ്ങനെ മാത്രം പറയരുത് മോളെ, വാ നല്ലകുട്ടിയായിട്ട് ചേട്ടന്റെ അടുത്തേക്ക് വാ, അവൻ കൈകൾ വിരിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു. തന്റെ ജീവിതം ഇവിടെ അവസാനിക്കാൻ പോവാണ് പക്ഷെ ഇങ്ങനൊരുത്തന്റെ മുമ്പിൽ കീഴടങ്ങുന്നതിനേക്കാളും എന്ത്കൊണ്ടും നല്ലത് ആത്മഹത്യയാണെന്ന് നിഹക്ക് തോന്നി,അവൾ ചാടിയെഴുന്നേറ്റ് സ്റ്റെയർ കേസ് ലക്ഷ്യമാക്കി ഓടി,അവളുടേത് ഒരു അപ്രതീക്ഷിത നീക്കമായിരുന്നെങ്കിൽ പോലും ഒരു നിമിഷം ആലോചിക്കാൻ നില്കാതെ അവനും അവളുടെ പിന്നാലെ ഓടി, ടെറസിൽ എത്തിയപ്പോ അവൾ ഒന്നു നിന്നു,
അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു. പക്ഷെ വിനോദ് തന്റെ അടുത്ത് എത്തിയെന്ന് തോന്നിയതും അവൾ കൈവരിയുടെ അടുത്തേക്ക് ഓടി. തന്റെ അടുത്തേക്ക് വന്നാൽ താഴേക്ക് ചാടുമെന്ന് അവൾ ഭീഷണിമുഴക്കി, പക്ഷെ അത് കേട്ടയുടനെ അതൊന്ന് കാണട്ടെന്നും പറഞ്ഞോണ്ട് അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു,അവന്റെ ആ നീക്കം നിഹ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല വിനോദ് അടുത്തെത്തിയതും യാന്ത്രികമായി അവൾ സൈഡിലേക്ക് മാറി,ഇച്ചിരി സ്പീഡ് കൂടിയതുകൊണ്ട് ബ്രേക്ക് കിട്ടില്ല, അവൻ തലേം കുത്തി താഴെ.ആള് കോമ സ്റ്റേജിലായി, അതോടുകൂടി നിഹ ഡിപ്രെഷനിലും.
താൻ കാരണമാണ് വിനോദിന്റെ അച്ഛനും അമ്മക്കും കരയേണ്ടി വന്നതെന്ന് തോന്നിയപ്പോ മനസിന്റെ താളം തെറ്റി തുടങ്ങി.പിന്നെ കുറച്ചു നാൾ നിഹയുടെ ജീവിതം ഡോക്ടർ അങ്കിൾ, മെഡിസിൻ, കൗൺസിലിംഗ് ഇതു മൂന്നുമാത്രമായി ചുരുങ്ങി. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാകാം,അവൾ വേഗം റിക്കവർ ചെയ്തു,പക്ഷെ ആ പഴയ നിഹ മരിച്ചുപോയി.തന്റേടിയായ, വാചാലയായ ആ നിഹ, അവൾ മരിച്ചിരിക്കുന്നു.മാക്സിമം ഒതുങ്ങികൂടാൻ ശ്രമിക്കുന്ന, ആരോടും അധികം സംസാരിക്കാൻ പോലും ഇഷ്ടപെടാത്ത പുതിയ നിഹാരിക.എന്തിന് ഏറെ പറയുന്നു, നിഹ എന്നവളേ വിളിക്കുന്നതും പോലും അവൾക്ക് വെറുപ്പായി.
കാലം വീണ്ടും മുന്നോട്ട് ഒഴുകി. നിഹാരികയും പല്ലവിയും 3rd year എത്തി, ഒപ്പം ഒരു പുതിയ ലെക്ചർ അവിടെ ജോയിൻ ചെയ്തു. പേര് മെൽവിൻ തോമസ്, സുന്ദരൻ, സുമുഖൻ, സിംഗിൾ, പിന്നെ ക്ലാസ്സിന്റെ കാര്യണെങ്കിൽ പറയണ്ട, ഏത് ഉഴപ്പനും പഠിച് പോകും എന്റെ സാറേ…..കുറച് കാലം കൊണ്ട് തന്നെ മെൽവിൻ കോളേജിൽ ഫേമസ് ആയി. തങ്ങളുടെ അധ്യാപകനാണെന്ന് പോലും ഗൗനിക്കാതെ പല പെൺകുട്ടികളും പുള്ളിയെ പ്രൊപ്പോസ് ചെയ്തു.
പക്ഷെ മെൽവിൻ അവരെയൊക്കെ നിരാശരാക്കികൊണ്ടിരുന്നു കാരണം വേറെയൊന്നുമല്ല ഇമ്മടെ മെൽവിടെ ഖൽബ് നേരത്തെ തന്നെ നിഹാരിക കട്ടോണ്ട് പോയിരുന്നു.പക്ഷെ അവനറിയില്ലായിരുന്നു, പ്രണയമെന്ന വാക്കിനോട് തന്നെ വെറുപ്പായാ ഒരുത്തിയെയാണ് താൻ ഹൃദയത്തിൽ കൊണ്ട് നടക്കുന്നതെന്ന്.കുറച്ച് നാൾ കഴിഞ്ഞപ്പോ ഉള്ള ധൈര്യം ഒക്കെ സംഭരിച്ച് മെൽവിൻ നിഹാരികയോട് കാര്യം അവതരിപ്പിച്ചു. പല്ലവി അടുത്തുണ്ടായിരുന്നതുകൊണ്ട് അവന്റെ കരണത്ത് ഒന്ന് കിട്ടില്ല.പിന്നെ പല്ലവിയിൽ നിന്ന് അവൻ നിഹയുടെ പാസ്ററ് അറിഞ്ഞു. അത് അവനെ അവളില്ലേക്ക് കൂടുതൽ അടുപ്പിച്ചു.തന്റെ ഇഷ്ടം അവൻ ഐസക്കിനെയും അന്നയെയും അറിയിച്ചു, അവരും അവനെ പിന്താങ്ങി.അപ്പൊ പിന്നെ അവന് ഫുൾ കോൺഫിഡൻസായി.
അഖി അവനെ അളിയാന്ന് വിളിക്കണത് കേൾക്കുമ്പോ അവന്റെ തല അടിച്ചു പൊട്ടിക്കാൻ വരെ നിഹക്ക് തോന്നും.അന്ന് മുതൽ തുടങ്ങിയതാണ് അവൾക്ക് വേണ്ടിയുള്ള അവന്റെ യുദ്ധം, അതും അവളോടുതന്നെ. വർഷങ്ങൾ കടന്നു പോയെങ്കിലും അവളുടെ സ്വഭാവത്തിന് വലിയ മാറ്റങ്ങൾ ഒന്നും വന്നില്ല.അവസാനം അവന്റെ ക്ഷമ നശിച്ചു തുടങ്ങി, അവൾ ഒരിക്കലും തന്റെതാവില്ല എന്ന് തോന്നിയ നിമിഷം അവൻ നിഹയെ വിളിച്ചു, ഇനിയൊരിക്കലും ഞാൻ തന്റെ ലൈഫിലേക്ക് കടന്ന് വരില്ല എന്ന് അവൻ പറഞ്ഞു.
പക്ഷെ അവനറിയില്ലായിരുന്നു അവൾ അവനെ സ്നേഹിച് തുടങ്ങിയിരുന്നു, അവന്റെ സാമിഭ്യം അവൾ ആഗ്രഹിച്ചു തുടങ്ങിയിരുന്നുയെന്ന്.ഇതൊന്നും അവൾ ആരോടും തുറന്ന് പറഞ്ഞുമില്ല. പിന്നെ പല്ലവിയുടെ അറ്റകൈ പ്രയോഗമായിരുന്നു ഈ നാടകം, എന്തായാലും അത് ഫലം കണ്ടു.
തുടരും
സപ്പോർട്ട് ചെയുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി,അത് ഉടനീളം പ്രതീക്ഷിക്കുന്നു