Home തുടർകഥകൾ ഗായത്രിയെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ കത്തി എരിയുന്നത് പോലെയാണ് എനിക്ക് തോന്നിയത്… Part – 9

ഗായത്രിയെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ കത്തി എരിയുന്നത് പോലെയാണ് എനിക്ക് തോന്നിയത്… Part – 9

0

Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം Part 9

രചന : ശിവന്യ

ജോസഫ് സാറിന്റെ ഭാര്യ ആണ് അന്നമ്മ ടീച്ചർ. അവരെ രണ്ടു പേരെയും കുട്ടികൾക്കു എല്ലാവർക്കും ഒരുപാടൊരുപാട് ഇഷ്ടം ആണ്.അവർക്ക് കുട്ടികളേയും ഒരുപാടിഷ്ടം ആണ്. എന്നുവെച്ചു വഴക്കു പറയേണ്ട സമയത്തു നല്ല വഴക്കും വേണ്ടി വന്നാൽ അടിയും കിട്ടും.നന്നായി പഠിപ്പിക്കുകയും ചെയ്യും. അവരെ കൂടാതെ മാത്യു മാഷും കിരൺ സാറും അഭിസാറും പ്രിയ മാമും ഉണ്ടു… എല്ലാ വർഷവും പിള്ളേരെ കൊണ്ടുപോകാൻ ജോസഫ് സാറും അന്നമ്മ ടീച്ചറും കാണും.അതാണ് മാതാപിതാക്കളുടെ ധൈര്യവും.

റോഷനെ ഞാൻ എന്റെ കൂടെ വരാൻ വിളിച്ചതാ…അപ്പോൾ അങ്കിൾ കൊണ്ടുവിട്ടോളാം എന്ന് പറഞ്ഞു. അവർക്ക് അവൻ എവിടെ പോയാലും പേടിയാ..പെണ്പിള്ളേരെക്കാൾ കഷ്ടമാണ് അവന്റെ കാര്യം. എപ്പോഴും അവൻ ഇവിടെയഐങ്കിലും പോയാൽ വരുന്നത്‌ വരെ അവർക്ക് ടെൻഷൻ ആണ്. ആന്റി ആണെങ്കിൽ ഉറങ്ങുക കൂടി ഇല്ല.

അപ്പുവിനെ കൊണ്ടുവിടാൻ കാർത്തിക ആന്റിയും അങ്കിളും വന്നു. ഞാൻ കുറച്ചു നേരം അവരോടു സംസാരിച്ചു. അവർക്ക് എന്നോട് വലിയ ഇഷ്ടം ആണ്. പ്രത്യേകിച്ചു ആന്റിക്ക്.

പോകാനുള്ള കുട്ടികൾഎല്ലാവരും സ്കൂളിൽ എത്തി. ഡിന്നർ കഴിച്ചിട്ട് വരാൻ ആയിരുന്നു പറഞ്ഞിരുന്നത്. ഏകദേശം 9.30 യോട് ഓരോരുത്തരെയായി ബസിൽ കയറ്റാൻ തുടങ്ങി. അൽഫബെറ്റിക്കൽ ഓർഡറിൽ ആയതുകൊണ്ട് തന്നെ അപർണ്ണ ആദ്യം തന്നെ കയറി ഫിഫ്ത് റോയിൽ ആയിരുന്നു അവൾക്കു സീറ്റ് കിട്ടിയത്.

എല്ലാവരും ഞങ്ങളുടെ ഫ്രണ്ട്‌സ് ആയിരുന്നെങ്കിലും ഞങ്ങൾ 6 പേരായിരുന്നു ക്ലോസ് ഫ്രണ്ട്‌സ് .. ഞാൻ അപ്പു,ഡയാന.അർച്ചന,നൂറ, അമൻ….അതിൽ അപ്പുവും അമനും ഞാനും ഫിഫ്ത് സീറ്റിലും അവർ ആറാമത്തെ റോയിലും ഇരുന്നു..

ബസ് സ്കൂൾ ഗ്രൗണ്ടിന് പുറത്തേക്കു ഇറങ്ങിയപ്പോൾ എല്ലാവരും സന്തോഷം കൊണ്ട് ബഹളം വെക്കാൻ തുടങ്ങിയിരുന്നു… പാട്ടും ഡാൻസും ഒക്കെയായി ആകെ ബഹളം…. ഞാനും ഒരുപാട് പാട്ടു പഠിച്ചിട്ടായിരുന്നു വന്നത്.എല്ലാവരും എൻജോയ് ചെയ്തു…കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ക്ഷീണിച്ചു…ബസിലെ ലൈറ്റുകൾ എല്ലാം ഓഫ് ചെയ്തു സിനിമ ഇട്ടു… കുറച്ചുപേർ ഉറക്കം പിടിച്ചിരുന്നു… റോഷൻ അവന്റെ ഫ്രണ്ടിന്റെ കൂടെ ബാക്ക് സീറ്റിൽ എവിടെയോ ആയിരുന്നു…അവന്റെ സൗണ്ട് കേൾ ക്കാമായിരുന്നു…മാത്യു സാറും ജോസഫ് സാറും ബാക്ക് സൈഡിൽ ആയിരുന്നു…പ്രിയമിസ്സും അന്നമ്മ ടീച്ചറും ഫ്രണ്ട് സീറ്റിലും ആയിരുന്നു. കിരൺ സാറും അഭിസാറും ഞങ്ങളുടെ നേരെയുള്ള സീറ്റിലും ഇരുന്നു…

അഭിസാറിന്റെ അവിടെ കണ്ടപാടെ അപർണ്ണ എന്തോ പിറുപിറുത്തു…എന്നിട്ടു ഞങ്ങളോട് പറഞ്ഞു ….ഒരാഴച്ചായി ഏട്ടൻ എന്റെ പിറകെ നടക്കുവാ ബസ്സിൽ കയറിയപാടെ ഈ സീറ്റിൽ തന്നെ ഇരിക്കണമെന്നും പറഞ്ഞു..

നിന്നോടുള്ള സ്നേഹം കൊണ്ടാകും എന്റെ അപ്പുസേ… എന്നു അമനും പറഞ്ഞു….

സ്നേഹം കൊണ്ടു തന്നെ ആണ്…. ചിരിച്ചുകൊണ്ട് അപ്പുവും പറഞ്ഞു…

അപ്പുവിന് വിൻഡോ സീറ്റ് വേണം എന്ന് പറഞ്ഞു…പിന്നീട് ഞങ്ങൾ മാറി മാറി ഇരിക്കാം എന്ന തീരുമാനത്തിൽ എത്തി… അപ്പു വിൻഡോ സീറ്റിൽ, next അമൻ…ഞാൻ സൈഡിൽ അങ്ങനെ ഞങ്ങൾ ഇരുന്നു.

കുറച്ചു നേരം സിനിമ കണ്ടു ഞാൻ എപ്പോഴോ മയങ്ങി പോയിരുന്നു…കണ്ണു തുറന്നു നോക്കിയത് അഭിസാറിന്റെ മുഖത്തേക്ക് ആണ്. എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നോ എന്നു എനിക്ക് തോന്നി.എനിക്ക് പെട്ടന്ന് കണ്ണുകൾ മാറ്റാനായില്ല. എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു ഒച്ച വെക്കാതെ പതുക്കെ ഒരു ഗുഡ് മോർണിംഗ് പറഞ്ഞു.ഞാൻ പോലും അറിയാതെ എന്റെ മുഖത്തും ആ ചിരി പടർന്നത് പോലെ തോന്നി. ഞാൻ പെട്ടെന്ന് കണ്ണുകൾ മാറ്റി വിൻഡോയിലൂടെ പുറത്തേക്കു നോക്കി.സൂര്യൻ പതുക്കെ ഉദിച്ചു വരുന്നതേ ഉള്ളു.അപ്പുവും അമനും നല്ല ഉറക്കം ആണ്. ബസ്സിൽ എല്ലാവരും തന്നെ ഉറക്കം ആണെന്ന് തോന്നുന്നു.നല്ല നിശ്ശബ്ദത. എന്നാൽ ഒന്നുകൂടി ഉറങ്ങേയേക്കാം എന്നു കരുതി കണ്ണടച്ചു നോക്കിയെങ്കിലും ഉറക്കം വരുന്നില്ല. അതുകൊണ്ടു ഞാൻ അവരെ കുത്തി പൊക്കി എഴുന്നേൽപ്പിച്ചു.

ഞങ്ങൾ ആദ്യം മേട്ടുപാളയം ആണ് പോയത്. അവിടെ ഹോട്ടലിൽ റൂം എടുത്തു. ഒരു റൂമിൽ 8 കുട്ടികൾ വീതം ഉണ്ടായിരുന്നു. എല്ലാവരും ഫ്രഷ് ആയതിനു ശേഷം ഫുഡ് കഴിച്ചു ഞങ്ങൾ ബ്ലാക്ക്‌ തണ്ടറിലേക്കു പോയി. അന്ന് ഫുൾ ഡേ അവിടെയായിരുന്നു. എല്ലാ റൈഡിലും കയറി ഞങ്ങൾ എല്ലാവരും എൻജോയ് ചെയ്തു..4 മണി ആയപ്പോൾ റൂമിൽ വന്നു. എല്ലാവരും ചായകുടി ഒക്കെ കഴിഞ്ഞു 6 ക്ലോക്ക് ആകുമ്പോൾ റെഡി ആയി നിൽക്കാൻ ടീച്ചർ പറഞ്ഞു ഞങ്ങൾ എല്ലാം പാക്ക് ചെയ്തു റെഡി യായി 6 മണിക്ക് ബസിൽ കയറി.

ബസിൽ കയറിയപ്പോൾ ഗായത്രി ഞങ്ങളുടെ അടുത്തേക്ക് വന്നു..

ശിവാ… പ്ലീസ്‌…എന്റെ പ്ലെയിസിൽ ഇരിക്കാമോ.. എനിക്ക് അപർണ്ണ യോട് ഒരു കാര്യം പറയാനുണ്ടായിരുന്നു…

വേണ്ട….പിന്നെ പറഞ്ഞാൽ മതി… എന്നു അപ്പു പറഞ്ഞു

വേണ്ട അപ്പു…ഞാൻ അവിടെ ഇരുന്നോളം. അവൾ ഇവിടെ ഇരുന്നോട്ടെ..

അപ്പോഴേക്കും അഭിസാറും വന്നു…ഗായത്രി…ഗോ ആൻഡ് സിറ്റ് ഇൻ യുവർ പ്ലെയിസ്… ഡോണ്ട് വെയിസ്റ് ടൈം എന്നും പറഞ്ഞു അവളെ വിട്ടു…ഓൾമോസ്റ് 8 മണി ആയപ്പോൾ ഞങ്ങൾ ഊട്ടിയിൽ എത്തി…അവിടെ ഒരു റിസോർട്ടിൽ ആയിരുന്നു ഞങ്ങൾ താമസിച്ചത്. മാത്യു മാഷിന്റെ ഒരു ബന്ധുവിന്റെ റിസോർട്ട് ആയിരുന്നു.അവിടെയായിരുന്നു ഡിന്നർ .എല്ലാവർക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ കഴിച്ചപാടെ ഞങ്ങൾ ഉറങ്ങി.

പിറ്റേന്ന് രാവിലെ ഊട്ടി lakeലേക്കണ് പോയത്. എനിക്ക് വെള്ളം ഭയങ്കര പേടി ആണ്. എല്ലാവരും ബസ്സിൽ നിന്നും ഇറങ്ങി തുടങ്ങി.

അപ്പു ഞാൻ ഇവിടെ ഇരിക്കാം..ആദ്യം ബോട്ടിംഗ് അല്ലേ.. നിങ്ങൾ പോയിട്ടു വാ..ഞാൻ ഇവിടെ ഇരിക്കാം..

ശിവാ…അതു റിസ്ക് അല്ലെ….നീ തനിച്ചു ഇവിടെ….

കുഴപ്പമില്ല… എനിക്ക് ബോട്ടിൽ കയറാൻ ആണ് പേടി…ഇവിടെ ഇഷ്ടം പോലെ ആളുകൾ ഉണ്ടല്ലോ
……

ബസ്സിൽ നിന്നും ഇറങ്ങി എല്ലാവരും ലൈൻ ആയി പോയിത്തുടങ്ങി…
*********
ഡി… അപ്പു… ശിവന്യ ഇവിടെ.. അഭിയേട്ടൻ ആണ്..

അവള് ബസിൽ ഉണ്ട്…

അറിയാത്ത സ്ഥലത്തു ബസ്സിൽ തനിച്ചോ… അവളുടെ തലക്കകത്തു ഒന്നും ഇല്ലേ…

അഭി പെട്ടന്ന് തന്നെ ബസ്സിനടുത്തേക്കു ഓടി പോയി..

ശിവാ…. നിന്റെ തലക്കു വട്ടാണോ…ബാക്കിയുള്ളവരെ കൂടി വട്ടാക്കാൻ അവൾ ഇറങ്ങിയേയ്ക്കുവാ ..ഡി… ഒന്നുമില്ലേലും നിനക്കു ഈ പിള്ളേരെക്കാൾ രണ്ടു വയസ്സ് കൂടുതൽ ഇല്ലേടി…അതിന്റെ ബോധം എങ്കിലും കാണിക്കണ്ടേ… എന്തെങ്കിലും പറ്റിയാൽ നിന്റെ അച്ഛനോടും അമ്മയോടും ഞങ്ങൾ വേണം അൻസർ പറയാൻ..വേഗം ഇറങ്ങി പോടി…

ഞാൻ ഷോൾഡർ ബാഗും എടുത്തു ബസ്സിൽ നിന്നും ദേഷ്യത്തോടെ ഇറങ്ങി പോയി.

നേരേ അന്നമ്മ ടീച്ചറിന്റെ അടുത്തു പോയി കാര്യം പറഞ്ഞു. എനിക്ക് ബോട്ടിൽ കയറാൻ പേടിയായിരുന്നു ടീച്ചർ…അതാ ഞാൻ അവിടെ ഇരുന്നത്.
സാരമില്ല… ടീച്ചർ നോക്കട്ടെ…ആരെങ്കിലും മോൾടെ കൂടെ ഇരിക്കും…

ഞാൻ ഇവിടെ ഇരിക്കാം ടീച്ചർ… നിങ്ങള് പോയിട്ടു വാ…

ഞാനും അഭിസാറും മാത്രം അവിടെയായി…അപ്പോഴാണ് ഗായത്രി സംഭവം അറിഞ്ഞത്. അവളും പെട്ടന്ന് പേടിയാണെന്നും പറഞ്ഞു ബോട്ടിൽ നിന്നും ഇറങ്ങി…

സത്യം പറഞ്ഞാൽ അവൾ വന്നപ്പോഴാണ് എനിക്ക് സമാധാനം ആയതു.

പക്ഷെ അവൾ വന്നപ്പോൾ മുതൽ കത്തി തുടങ്ങി.. അഭിയെട്ട…അഭിയേട്ട….ഓരോ വാക്കിനും വിളിച്ചോണ്ടു എന്തൊക്കെയോ പൊട്ടത്തരം പറഞ്ഞുകൊണ്ടേ ഇരുന്നു…

എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു…

അതു മനസ്സിലാക്കിയത് പോലെ അഭിസാർ ഐസ് ക്രീം വാങ്ങി വരാമെന്നു പറഞ്ഞു…

ഞാനും വരട്ടെ അഭിയേട്ടാ…എന്നായി ഗായത്രി

വേണ്ട…ഞാൻ പോയിട്ടു വരാം…

എനിക്കതു ഇഷ്ടപ്പെട്ടു…അതെന്റെ മുഖത്തു കാണുകയും ചെയ്തു…

നിങ്ങൾക്ക് ഏതു ഫ്ലേവർ ആണ് വേണ്ടത്…

എനിക്ക് bakin റോബിൻസ് മതി..

ഗായു…അതൊന്നും നോക്കി നടയ്ക്കാൻ എന്നെക്കൊണ്ട് പറ്റില്ല…കിട്ടിയാൽ മേടിക്കാം…

എന്നാൽ ബട്ടർ സ്കോച്ച് മതി…

ശിവക്കോ….

എനിക്കൊന്നും വേണ്ട…

എന്താ ഇഷ്ടം എന്നു പറയെടി…കുറച്ചു ദേഷ്യത്തിലാണ് ഇത്തവണ ചോദിച്ചത്…

എന്തേലും മതിയെന്ന് ഞാനും പറഞ്ഞു…

ഞാനും ഗായത്രിയും അവിടെ ഇരുന്നു…അവൾ എന്നോടോ ഞാൻ അവളോടോ മിണ്ടിയില്ല…

സാർ ഐസ് ക്രീം കൊണ്ടു വന്നു… വന്നപാടെ ഗായത്രിക്കു കൊടുത്തു…എന്റെ കയ്യിലും തന്നു…വനില ഐസ്ക്രീം…

പൈസ കൊടുത്തു വാങ്ങിയതാണ്… കളയുവെങ്ങാനും ചെയ്താൽ എന്റെ സ്വഭാവം മാറും…

അതു കേട്ടപാടെ ഞാൻ പെട്ടന്ന് കഴിക്കാൻ തുടങ്ങി….

ഞാൻ നാലു സിപ് എടുത്തപ്പോൾ ആണ് സാർ കഴിച്ചത്…

ശിവാ…നമ്മുടെ ഐസ്ക്രീം മാറിപ്പോയി….ഇതു mango ആണ്… ഞാൻ വാനില മാത്രമേ കഴിക്കാറുള്ളൂ….ക്യാൻ വി എക്‌സ്‌ചേഞ്ച്..?

ഏട്ടാ…അവളതു കഴിച്ചതാ….

എനിക്ക് കുഴപ്പം ഇല്ല… അല്ലെങ്കിൽ വേണ്ട.. ഞാൻ ഇതു കളഞ്ഞോളാം…ഞാൻ കഴിക്കുന്നില്ല…വേറേ ഒന്നു മേടിക്കാൻ എന്റെ കയ്യിൽ ഇപ്പോൾ ക്യാഷും ഇല്ല… താരം പറ്റുവെങ്കിൽ നീ താ…അല്ലെങ്കിൽ എനിക്ക് വേണ്ട…

ഗായത്രിയെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ കത്തി എരിയുന്നത് പോലെയാണ് എനിക്ക് തോന്നിയത്…

എന്തു ചെയ്യണം എന്നറിയാതെ ഞാൻ അന്തംവിട്ടിരുന്നു പോയി….

അപ്പോഴും അഭിസാർ ചോദിച്ചു കൊണ്ടേയിരുന്നു….

തുടരും

LEAVE A REPLY

Please enter your comment!
Please enter your name here