Home തുടർകഥകൾ അനിയൻ അപ്പുന്റെ കയ്യിൽ ഒരു കത്ത് കൊടുത്തു വിട്ടു, എപ്പോഴാ കയ്യിവന്ന ധൈര്യത്തിൽ അങ്ങനെ ചെയ്തു...

അനിയൻ അപ്പുന്റെ കയ്യിൽ ഒരു കത്ത് കൊടുത്തു വിട്ടു, എപ്പോഴാ കയ്യിവന്ന ധൈര്യത്തിൽ അങ്ങനെ ചെയ്തു പോയതാണ്… Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 4

അടുത്ത രണ്ടു ദിവസം ഞാൻ പനിച്ചു കിടന്നു ആദിത്യൻ മരിച്ചു പോയി എന്ന് തന്നെയാണ് ഞാൻ വിശ്വസിച്ചിരുന്നെ പിന്നെ അറിഞ്ഞു അവനു കുഴപ്പമൊന്നും ഇല്ല എന്ന് ആ സംഭവത്തോടെ എന്റെ ജീവിതം അല്ല നമ്മുടെ മൂന്നു പേരുടെയും ജീവിതം മാറി മറിഞ്ഞു എന്നെ സ്കൂൾ മാറ്റി ഹോസ്റ്റലിൽ ആക്കി ഞാൻ ഇനിയും ഇവിടെ നിന്നാൽ വീണ്ടും ഇതു പോലെ എന്തെങ്കിലും പ്രശ്നത്തിൽ എത്തും എന്ന് അമ്മയും അച്ഛനും പേടിച്ചു .

അമ്മുവിന്റെ പേരിൽ വഴക്കുണ്ടാക്കി എന്ന കാരണം കൊണ്ടു അമ്മ അമ്മുവിനെ വഴിയിൽ തടഞ്ഞു നിർത്തി വഴക്ക് പറഞ്ഞു അവളാണ് എല്ലാത്തിനും കാരണം എന്നരീതിയിൽ അമ്മുവിന്റെ അമ്മ അതു കേട്ടു കൊണ്ടു വന്നു അമ്മമാർ തമ്മിൽ വഴക്കായി ആ വഴക്ക് അച്ചന്മാർ തമ്മിലുള്ള അടിപിടിയിൽ ആണ്‌ അവസാനിച്ചത് സ്നേഹത്തോടെ ഇരുന്ന വീടുകൾ തമ്മിൽ അകന്നു സുഹൃത്തുക്കൾ തമ്മിൽ കണ്ടാൽ കാണാത്ത പോലെ നടപ്പായി വീടിന് ചുറ്റും മതിൽ കെട്ടിയപ്പോഴും അമ്മുവിന്റെ പറമ്പിന്റെ അതിർത്തിയിൽ മതിൽ ഇല്ലായിരുന്നു പതിയെ അവിടെയും മതിൽ ഉയർന്നു അതോടെ അമ്മുവിനെ കാണാനോ സംസാരിക്കാനോ ഉള്ള അവസരവും ഇല്ലാതായി .

ആദിത്യന്റെ വീട്ടുകാർ കേസ് കൊടുത്തതു സോണിടെ അപ്പ സ്ഥലത്തെ S I ആയത് കൊണ്ട് കേസ് ഒത്തു തീർപ്പാക്കി അയാൾ അതിനു മുൻകൈ എടുത്തു സോണിയും കൂടി ഉൾപ്പെട്ട കേസ് ആയിരുന്നല്ലോ അതു ഒത്തുതീർപ്പാക്കാൻ അവനെ പോയി കണ്ടു മാപ്പ് പറഞ്ഞു അവന്റെ ഇടതു കാലും വലതു കയ്യും പ്ലാസ്റ്റർ ഇട്ടേക്കുവായിരിയുന്നു തലയിലും കെട്ടോണ്ട് ആദിത്യന്റെ അച്ഛന് അവനെ എത്രയും പെട്ടന്ന് അവരുടെ നാട്ടിലേക്ക് കൊണ്ടു പോയാൽ മതി എന്നായിരുന്നു( ആദിത്യന്റെ അമ്മ ഞങ്ങളുടെ സ്കൂളിലെ യൂ പി വിഭാഗത്തിലെ ടീച്ചർ ആയിരുന്നു ട്രാൻസ്ഫർ ആയി ഈ നാട്ടിലേക്ക് എത്തിയതാണ് )

സ്കൂളിൽ പിന്നെ പോകാൻ പയറ്റിയില്ല ടിസി വാങ്ങാൻ അമ്മയും അച്ഛനും മാത്രം ആണ്‌ പോയത് പുതിയ സ്കൂളിലേക്കും ഹോസ്റ്റലിലേക്കും പോകും മുൻപ് അമ്മുനെ ഒന്ന് കാണണം എന്റെ ഇഷ്ടംഅറിയിക്കണം അവൾക്കും എന്നെ ഇഷ്ടമാണോന്ന് അറിയണം അതിനു എന്താ വഴിഎന്ന് ആലോചിച്ചു തല പുകഞ്ഞു അമ്മുന്റെ അനിയൻ അപ്പുന്റെ കയ്യിൽ ഒരു കത്ത് കൊടുത്തു വിട്ടു പ്രശ്നം ആകുന്നെങ്കിൽ ആകട്ടെ എപ്പോഴാ കയ്യിവന്ന ധൈര്യത്തിൽ അങ്ങനെ ചെയ്തു പോയതാണ്. കത്തിന്റെ ഉള്ളടക്കം ഇത്രയേ ഉള്ളു നാളെ ഹോസ്റ്റലിലേക്ക് പോകുവാണ് എനിക്ക് അമ്മുവിനെ ഇഷ്ടം ആണ്‌ അമ്മുവിന് എന്നെ ഇഷ്ടം ആണെങ്കിൽ നാളെ രാവിലെ 7 മണിക്ക് മുറ്റത്തു തുളസിത്തറയുടെ അടുത്ത് വന്നു നിന്നാൽ മതി (എന്റെ വീടിന്റ ടെറസിൽ നിന്ന് അമ്മുവിന്റെ വീട്ടു മുറ്റം കാണാം എന്റെ വീട് റോഡിനോട് ചേർന്നാണെങ്കിൽ അമ്മുവിന്റെ വീട് റോഡിൽ നിന്നു കുറച്ചു ഉള്ളിലോട്ടു ആണ് ).

7.30 ഞങ്ങൾ പുറപ്പെടും പിടിക്കപ്പെടോ അവൾ നാളെ എന്താ മറുപടി തരുക എന്നൊക്കെ ഓർത്തു ഉറക്കം പോയി രാവിലെ കുളിച്ചു റെഡിയായി ടെറസിൽ പോയി നിന്ന് അവളെ കണ്ടില്ല അവൾടെ അച്ഛൻ ഉമ്മറത്ത് പത്രവും വായിച്ചിരിക്കുന്നുണ്ട് കുറച്ചു നേരം കഴിഞ്ഞു അവളെ കണ്ടില്ല തിരിച്ചു ഇറങ്ങും മുൻപ് ഒന്ന് കൂടി നോക്കി അമ്മുന്റെ അച്ഛൻ അകത്തേക്ക് പോയിരുന്നു അവൾ ഓടി വന്നു തുളസി തറയുടെ അടുത്ത് നിന്ന് എന്നെ നോക്കി അവളുടെ മറുപടി അറിഞ്ഞു സന്തോഷത്തോടെ ഞാൻ യാത്രയായി.

അവധിക്കു നാട്ടിൽ വരുമ്പോൾ അമ്പലത്തിൽ വെച്ചു മാത്രമാണ് ഞങ്ങൾ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത് ഫോൺ വിളികൾ ഒന്നും സാധിച്ചിരുന്നില്ല പ്ലസ് ടു കഴിഞ്ഞ് ഞാൻ മധുരയിൽ എഞ്ചിനീയറിംഗ്നു ചേർന്നു അവൾ നാട്ടിൽ ഡിഗ്രിക്കും എനിക്ക് സ്വന്തമായി മൊബൈൽ ഉണ്ടായിരുന്നത് കൊണ്ട് അവൾ എല്ലാ വെള്ളിയാഴ്ചകളിലും അവൾടെ കോളേജിന് അടുത്ത കോയിൻ ബോക്സിൽ നിന്നും വിളിക്കും .

ഞാൻ ഓരോ വെള്ളിയാഴ്ചകൾക്കായി കാത്തിരുന്നു പഴയതു പോലെ നാട്ടിൽ പോകുമ്പോ അമ്പലത്തിൽ വെച്ചു കണ്ടു മുട്ടി കാലം പൊയ്ക്കൊണ്ടിരുന്നു ഞാൻ കോഴ്സ് കഴിഞ്ഞു ചെറിയൊരു കമ്പനി യിൽ ജോലി ക്കു കയറി അവൾ പി ജി ക്ക് ചേർന്നു ജോലിചെയ്തു കിട്ടിയ ക്യാഷ് കൊണ്ടു ഞാൻ അവൾക്കൊരു മൊബൈൽ വാങ്ങി കൊടുത്തു പിന്നെ ദിവസവും സംസാരം തുടങ്ങി ജീവിതത്തെ കുറിച്ചു ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു .

അവളെ കാണണം എന്ന് തോന്നിയപ്പോഴോക്കെ അവളുടെ കോളേജിൽ പോയി കണ്ടു ഒരു കപ്പ്‌ കാപ്പി കുടിച് തീരും വരെ ഞങ്ങൾ പ്രണയിച്ചു ഞാൻ എനിക്ക് അമ്മുവിനെ ഇഷ്ടം ആണെന്ന കാര്യം അച്ഛനെ അറിയിച്ചു .

ആ ഇടക്ക് അമ്മുവിന്റെ വീട്ടിലും ചെറിയൊരു സംഭവം നടന്നു അമ്മുവിന്റെ അമ്മായി കുടുംബ സ്വത്തിനു വേണ്ടി കേസ് കൊടുത്തത് വിധി ആയി ജംഗ്ഷനിൽ അമ്മുവിന്റെ അച്ഛൻ നാടത്തികൊണ്ടിരുന്ന കടമുറികളും കുറച്ചു പുരയിടവും അവർക്കു നഷ്ടമായി. അവർ തറവാടിന് വേണ്ടി ആണ് വാദിച്ചത് തറവാട് വിട്ടു കൊടുക്കാതിരിക്കാൻ ബാക്കി സ്വത്തിന്റെ മുക്കാൽ പങ്കും നഷ്ടമായി വരുമാന മാർഗം എന്നതിൽ ഉപരി അഭിമാനം നഷ്ടപ്പെട്ട പോലെ ആയി അമ്മു വിന്റെ അച്ഛനു അദ്ദേഹം പിന്നെ പുറത്തേക്കൊന്നും അധികം പോകാതെ ആയി. ചെറിയ രീതിയിൽ വീടിനു ചുറ്റും ഉള്ള പറമ്പിൽ കൃഷിയും കാര്യങ്ങളും ആയി തട്ടി മുട്ടി ജീവിച്ചു പോകേണ്ട അവസ്ഥ ആയി അവർക്കു.

ആ ഇടക്ക് എനിക്ക് ചെന്നൈയിൽ ജോലി കിട്ടി അമ്മു ബാങ്ക് കോച്ചിംഗ് നു പോയി തുടങ്ങി കുട്ടികൾക്ക് ട്യൂഷനും മറ്റും ആയി അവൾ വീട്ടുകാരെ സഹായിക്കാൻ തുടങ്ങി. ജാതക പ്രകാരം എന്റെ കല്യാണം 26 വയസിൽ നടക്കണം എന്നുള്ളത് അമ്മ ഓർമ്മിപ്പിക്കുമ്പോൾ ഒക്കെ ഞാൻ അമ്മുവിന്റെ കാര്യം പറയും അപ്പോഴൊക്കെ അമ്മ വഴക്കും ഭീഷണിയും കൊണ്ടെന്റെ വായടപ്പിക്കാൻ നോക്കും ആകെ ഉള്ള പ്രതീക്ഷ അച്ഛൻ ആയതു കൊണ്ട് അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാൻ അച്ഛനെ ഞാൻ നിർബന്ധം പിടിക്കും അച്ഛൻ വ്യക്തമായ ഒരു മറുപടി ഇല്ലാതെ ഒഴിഞ്ഞു മാറും ഒരു ദിവസം അമ്മയുടെ ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നു ഒരു പെൺകുട്ടിയുടെ ഫോട്ടോ കൂടെ ഒരു കുറിപ്പും ‘ഇതാണ് കുട്ടി പവിത്ര കൃഷ്ണൻ മാമന്റെ മോളാണ് (അമ്മയുടെ വീട്ടുകാരുമായി പഴയ കാര്യങ്ങൾ ഒക്കെ മറന്ന് ലോഹ്യം ആയി ആ അടുപ്പം കൂട്ടാൻ ആയിരുന്നു ഇങ്ങനെ ഒരു ആലോചന അതിനു വേറൊരു കാര്യം കൂടി ഉണ്ടെന്ന് ഞാൻ അറിഞ്ഞത് പിന്നെയാണ് ആ കാര്യം പിന്നെ പറയാം ) ഡിഗ്രിക്ക് പഠിക്കുവാ ഞങ്ങൾ ഉറപ്പിച്ചു വരുന്ന ചിങ്ങം 12 നു ‘

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here