Home Latest എടി പെണ്ണെ ഈ ഹരി ഉള്ളപ്പോൾ ഇനി എന്റെ പെണ്ണിനെ ആരും നുള്ളി നോവിക്കില്ല ഈ...

എടി പെണ്ണെ ഈ ഹരി ഉള്ളപ്പോൾ ഇനി എന്റെ പെണ്ണിനെ ആരും നുള്ളി നോവിക്കില്ല ഈ ഹരി അതിനു സമ്മതിക്കില്ല… Part – 10

0

Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

ഹരിനന്ദനം  പാർട്ട്‌ -10

ശങ്കരേട്ടാ എന്താ നടന്നത്..

കുഞ്ഞേ… ഒരു പെണ്ണാ വന്നത് നന്ദു കുഞ്ഞിന്റെ കൂട്ടുകാരി ആണെന്ന എന്നോട് പറഞ്ഞത്.. ഞൻ കുഞ്ഞിനെ വിളിക്കാൻ ചെന്നതും എന്റെ തലയിൽ എന്തോ വന്നു വീണത് മാത്രം എനിക്ക് ഓര്മയുള് കുഞ്ഞേ…

ആ പെണ്ണിനെ ഓർമ്മയുണ്ടോ ശങ്കരേട്ടന്

ഒരു വെളുത്ത വണ്ണം കുറഞ്ഞോരു കൊച്ച വന്നേ.. കാണാനൊക്കെ ഭംഗിയുണ്ട്.. ആ വൃദ്ധൻ ഓർമകളിലേക്ക് പോയി….

ശങ്കരേട്ടൻ റസ്റ്റ്‌ എടുക്ക് ഞങ്ങൾ പിന്നെ വരാം..

അവർ തിരിഞ്ഞതും ഒരാൾ അവർക്കു മുന്നിലേക് വന്നു..

ഇതാരാ ശങ്കരേട്ടാ..

അതെന്റെ കൊച്ചുമോനാ..

അയാൾ പതറി കൊണ്ട് പറഞ്ഞു

മ്മ്…

ഹരിയും ഉണ്ണിയും പുറത്തേക്കിറങ്ങി..

ഹരി നിനക്ക് പിന്നെയാ കാൾ വന്നോ

ഇല്ലടാ പിന്നെ വന്നിട്ടില്ല
. ഞൻ സൈബർ സെല്ലിൽ ജോലി ചെയുന്ന ഒരു ഫ്രണ്ടിനോടു പറഞ്ഞിട്ടുണ്ട്… നെറ്റ് കാൾ ആയോണ്ട് ഒരു ഡൌട്ട് ഉണ്ട് നോക്കാം എന്നാ അവൻ പറഞ്ഞത്

മ്മ് നോക്കാം…

ഹരി എന്നാലും ആരാവും ആ മറഞ്ഞിരുന്നു കളിക്കുന്നത്..

നീ ടെൻഷൻ ആവാതെ നമുക്കുക്കണ്ടുപിടിക്കാം..

എപ്പോൾ അങ്ങനെ പറഞ്ഞെങ്കിലും ഹരിയുടെ മനസിലും ആ ചോദിയം ഉണ്ടായിരുന്നു..

ആരാവും?????

നന്ദനയെ മുറിയിലേക്കു മാറ്റി
അവളോട്‌ തത്കാലം ഒന്നും ചോദിക്കരുതെന്നു ഉണ്ണി എല്ലാവരോടും പറഞ്ഞിരുന്നു
ഇന്ദിരായും വിശ്വനാഥനും അവളുടെ അടുത്ത് നിന്നു മാറിയില്ല… ഉണ്ണിയും ഹരിയും ശത്രുവിനെ കണ്ടുപിടിക്കാനുള്ള അനേഷണത്തിൽ ആയിരുന്നു…

ഹെലോ നവീൻ അല്ലെ..

അതെ ആരാണ്

ഞാൻ ഗൗരി ആണ്
..

ആ മാലിമുളക്… എന്തുണ്ട് വിശേഷം
എന്റെ നമ്പർ ഇങ്ങിനെ കിട്ടി…

വണ്ടിയിൽ നിന്നു വിസിറ്റിംഗ് കാർഡ് കിട്ടിയിരുന്നു..

അപ്പോളാണ് അവൻ ഓർത്തത് വർക്ഷോപ്പിൽ വണ്ടി കൊടുത്തപ്പോൾ വിസിറ്റിംഗ് കാർഡ് വച്ച കാര്യം

എന്താ വിളിച്ചതിൽ പ്രശ്നം ഉണ്ടോ… സോറി.. വയ്ക്കുവാ

അയ്യോ വയ്ക്കല്ലേ ഞാൻ വേറെന്തോ ആലോചിച്ചു..

ന്ത്‌..

അനിയത്തി ഹോസ്പിറ്റലിൽ ആണ് ആ ടെൻഷൻ ആണ് അതാ..
ന്താ പറ്റി

ചെറിയൊരു ഫീവർ
മാലിമുളക് ന്താ ഇങ്ങോട്ടൊരു കാളിങ്…
അവൻ കള്ളച്ചിരിയോടെ ചോദിച്ചു
.

അത് വെറുതെ വിളിക്കാൻ തോന്നി..

വെറുതെ അല്ലല്ലോ

അതെന്നെ

ഏത് ഹോസ്പിറ്റലിൽ ആണ് അനിയത്തി

സിറ്റി ഹോസ്പിറ്റലിൽ..

ഞാൻ വെറുതെ വിളിച്ചതാണ് വയ്ക്കുവാ..

ഏയ്യ് മാലി വയ്ക്കല്ലേ.. അവൻ പറയുന്നതിന് മുൻപ് കാൾ കട്ട്‌ ആയി..

ആരാ ഉണ്ണി….

ഹരി ചോദിച്ചു…

പറയാം നീ വാ…

😊😊😊😊

വിശ്വനാഥനെയും ഇന്ദിരയെയും ഫ്രഷായി വരാൻ പറഞ്ഞു വിട്ടു ഉണ്ണി സൈറ്റിലേക്കും പോയി… ഹരിയും നന്ദനയും മാത്രമായി റൂമിൽ

ഹരിയേട്ടാ…..

അവളുടെ അടുത്ത് കസേരയിൽ ഇരിക്കുവായിരുന്നു ഹരി

എന്താടാ…

ആ പെണ്ണ് ആരാണെന്നു ഹരിയേട്ടന് അറിയോ

ഏതു പെണ്ണ്…
അവൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു

എന്നെ കൊല്ലാൻ ശ്രെമിച്ചത്..

അറിയില്ല ഞാനും ഉണ്ണിയും അനേഷിക്കുന്നുണ്ട്

എനിക്കറിയാം ഹരിയേട്ടാ ആരാണെന്നു

അവൻ ഞെട്ടിയെഴുനേറ്റു..

ആരാ നന്ദുട്ടി അവൾ..

അവന്റെ മുഖത്തെ പേശികൾ വലിഞ്ഞു

അച്ഛന്റെ അടുത്ത ഫ്രണ്ട് ആയിരുന്നു വേണു അങ്കിൾ എനിക്ക് 2 വയസ് ഉള്ളപ്പോൾ ആണ് അങ്കിൾ ആന്റി അപകടത്തിൽ മരിക്കുന്നത് പപ്പയും അങ്കിളുo പാർട്ണർ ഷിപ്പിൽ ആണ് ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്തത് അതിനിടയിലെ അവർ മരണപ്പെടുന്നത് ഒരു മകൾ മാത്രം ആണ് അവർകുളത് ആ അപകടത്തിന് ശേഷം അവളെ കാണാനില്ലായിരുന്നു.. ഇതെല്ലാം അമ്മ പറഞ്ഞാണ് എനിക്ക് അറിയാവുന്നത്.. ഇന്നലെ അവളും പറഞ്ഞു ഈ കഥകൾ….. വേറെ ഒന്നൂടി അവൾ പറഞ്ഞു.. എന്റെ പപ്പായ അവളുടെ ഫാമിലിയെ ഇല്ലാതാക്കിയത് എന്ന്… അവൾ അവളെ അനാഥ ആക്കിയവരെ ഇല്ലാതാക്കാൻ വന്നത് ആണ്….

ഹരിക്ക് അതൊരു പുതിയ അറിവായിരുന്നു…. അവന്റെ മനസ്സിൽ ഒരു സംശയം ബാക്കി നിന്നു…… അവനെ എന്തിനവൾ ടാർഗറ്റ് ചെയുന്നു എന്ന്

ഹരിയേട്ടാ…
അവൾക് നല്ല ശക്തി ആണ് എനിക്ക് ഒന്ന് നിലവിളിക്കാൻ പോലും അവൾ അവസരം തന്നില്ല.. കൊല്ലാൻ തന്നെയാ അവൾ ഇങ്ങനെ ചെയ്തത്…. അവൾ ഒന്നൂടി പറയുന്നുണ്ടായിരുന്നു ഹരിയേട്ടനെ ഒരിക്കലും എനിക്ക് കിട്ടില്ല എന്ന്..

അവൾ അവന്റെ കൈൽ പിടിച്ചു

ഹരിയേട്ടാ ഇനിയും എനിക്ക് നഷ്ടം ആകുമോ

എടി പെണ്ണെ ഈ ഹരി ഉള്ളപ്പോൾ ഇനി എന്റെ പെണ്ണിനെ ആരും നുള്ളി നോവിക്കില്ല ഈ ഹരി അതിനു സമ്മതിക്കില്ല

അവൻ അവളെ നെഞ്ചോടു ചേർത്ത് നെറ്റിയിൽ ചുംബിച്ചു
അവൾ അവനെ മുറുക്കി കെട്ടിപിടിച്ചു.. അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു ചുണ്ടുകളിൽ ചുംബിച്ചു… അവൾ അവനിലേക് ചാഞ്ഞു…

അകത്തേക്ക് വരാമോ..

ഉണ്ണിയുടെ കള്ളച്ചിരിയോടെ ഉള്ള ചോദിയം കേട്ടു രണ്ടുപേരും പെട്ടന്ന് അകന്നു മാറി….

എത്രയും പെട്ടന്ന് രണ്ടിനെയും പിടിച്ചു കെട്ടിക്കണം…

ഒന്ന് പോ ഏട്ടാ… അവൾ ചമ്മലോടെ പറഞ്ഞു

ഇതു കണ്ടിട്ട് എങ്കിലും പെട്ടന്ന് എന്റെ പെണ്ണിനെ എനിക്ക് താടാ……. ഹരി ചിരിയോടെ പറഞ്ഞു

അകത്തേക്ക് വരാമോ….

പെട്ടന്ന് എല്ലാവരും വാതിൽക്കലേക് നോക്കി

അവിടെ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഉണ്ണിയുടെ ചുണ്ടിൽ കള്ളച്ചിരി ഉണ്ടായി… ഹരിക്ക് അമ്പരപ്പ് ഉണ്ടായി…. ഇവൾ ഇവിടെ….

നന്ദുവിന്റെ മുഖം പേടിയിൽ വലിഞ്ഞു മുറുകി അവൾ ഹരിയുടെ കൈൽ മുറുക്കി പിടിച്ചു… അത് മനസിലായ ഹരി വന്ന ആളെ നോക്കി… അവനു നന്ദുവിന്റെ ആ പിടിയിൽ എല്ലാം മനസിലായി…. ശത്രുവാണ് മുന്നിൽ നിൽക്കുന്നത്…

ആരാവും ഉണ്ണിക്കും ഹരിക്കും അറിയാവുന്ന ആ ശത്രു

തുടരും……

ഷോർട് ആയതിൽ ഷെമിക്കണം കേട്ടോ.. കുഞ്ഞിന് സുഖമില്ലായിരുന്നു അവൾ ഫയങ്കര നിർബന്ധം ആണ്…. എഴുതാൻ സമ്മതിക്കില്ല… അടുത്ത പാർട്ട്‌ ലോങ്ങ്‌ ആക്കി പെട്ടന്ന് ഇട്ടേക്കാം…… സോറി ഫോർ ഓൾ….. എല്ലാവരുടെയും സപ്പോർട്ട് നു ഒരുപാട് സന്തോഷം….. സൂപ്പർ… സ്റ്റിക്കർ തരാതെ ഒരു അഭിപ്രായം പറഞ്ഞാൽ ഒരുപാട് സന്തോഷം ആയിരുന്നു

സിനി സജീവ് ❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here