Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Josbin Kuriakose
രക്തദാഹി THE SERIAL KILLER Part – 6 (അവസാന ഭാഗം)
ഹിമയുടെ മരണത്തിന് ശേഷം അടുത്ത ഇരയേ തേടി ജിഷ്ണു വർഷങ്ങളോളം കാത്തിരുന്നു..
ബാംഗ്ലൂർ പഠിയ്ക്കുന്ന ജോസ് ടോമിൻ്റെ മകനായി അവൻ വലവിരിച്ചു.രണ്ടു വർഷം മുമ്പ് ബാംഗ്ലൂരിൽ നിന്ന് സ്വന്തം ബുള്ളറ്റിൽ ആലക്കോടിന് വരുകയായിരുന്ന ജോസ് ടോമിൻ്റെ മകനെ വീരാജ്പേട്ട മുതൽ ജിഷ്ണു തൻ്റെ ഇന്നോവയിൽ
പിന്തുടരാൻ തുടങ്ങി.
കൂട്ടുപുഴ പാലത്തിന് മുമ്പ് ജിഷ്ണുവിൻ്റെ ഇന്നോവ മുന്നിൽ പോകുന്ന ജോസ് ടോമിൻ്റെ മകൻ്റെ ബുള്ളറ്റിൽ ഇടിയ്ക്കുകയും ജോസ് ടോമിൻ്റെ മകൻ്റെ മരണം ഉറപ്പുവരുത്തിയതിന് ശേഷം അവിടെ നിന്ന് ജിഷ്ണു മടങ്ങിപോയി.
സാറെ ആർക്കും കണ്ടു പിടിയ്ക്കാൻ കഴിയില്ല ജിഷ്ണുവിനെ അവനെ തേടി പോയാലും നിരാശ മാത്രമായിരിക്കും ഫലം. 25 വർഷം മുമ്പ് മാട്ടറ പളളി വികാരിയായിരുന്ന ജോർജ് അച്ചനുമാത്രം അവനെ കുറിച്ചുള്ള വിവരങ്ങൾ നല്ക്കാൻ കഴിയും
എന്നാൽ 2 വർഷം മുമ്പ് അച്ചനും മരിച്ചു.
എന്നാൽ സമർദ്ദമായി കേസ് അന്വേഷിക്കുന്ന സാറിന്
ജിഷ്ണുവിൻ്റെ ദൂതക്കാലം കണ്ടെത്താൻ കഴിഞ്ഞേയ്ക്കാം അതും എട്ടു വയസ്സുവരെയുള്ള വിവരം അതിന് ശേഷം ജിഷ്ണു ഗോപാലനെ കുറിച്ച് കൃത്യമായ വിവരം കണ്ടെത്താൻ കഴിയില്ല.
ജോർജ് അച്ചൻ അവനെ മൈസൂരിൽ ചേർക്കുമ്പോൾ അവന് പുതിയൊരു പേര് നല്കി.
“രാഹൂൽ മാധവ് ”
അതെ ഞാനാണ് നിങ്ങൾ തിരയുന്ന ജോസ് ടോമിൻ്റെ കുടുംബത്തെ വേട്ടയാടിയ കില്ലർ.
ഒരു ലക്ഷ്യം നമ്മുടെ മുന്നിലുണ്ടങ്കിൽ ആ ലക്ഷ്യം നേടാൻ നമ്മൾ ആന്മാർത്ഥമായി ശ്രമിച്ചാൽ ആ ലക്ഷ്യത്തിലേയ്ക്കു നമ്മൾ എത്തി ചേരും.
25 വർഷം മുമ്പ് എൻ്റെ കണ്ണിൽ കണ്ട പ്രീയപ്പെട്ടവരുടെ ജീവനറ്റ ശരീരം ഒന്നും മറക്കാൻ കഴിയില്ല സാറെ.
എൻ്റെ അമ്മ, എൻ്റെ ഉണ്ണിക്കുട്ടൻ ഇന്നും എൻ്റെ കണ്ണിലുണ്ട് ഹൃദയത്തിലുണ്ട് അവരുടെ രൂപം.
സഹായം തേടി പോയവരുടെ ഹൃദയം കുത്തി ചോര കുടിച്ച ജോസ് ടോമിനു വേണ്ടി ഞാൻ മനസ്സിൽ കരുതിയ കാലത്തിൻ്റെ നീതി.
സംസാരിക്കാൻ തുടങ്ങാത്ത ഓമനത്തമുള്ള ആ കുഞ്ഞിനെ എൻ്റെ ഉണ്ണിക്കുട്ടനെ ആയാൾക്കു എങ്ങനെ കൊല്ലാൻ തോന്നി, കൊന്നിട്ടും എൻ്റെ അമ്മയെ മോശക്കാരിയാക്കി ചിത്രികരിച്ചില്ലേ അയാൾ?
25 വർഷം മുമ്പ് ആ മൃഗത്തേ ഭയന്ന് ഞാൻ ഓടിയത് ഇന്നും മറക്കാൻ കഴിയില്ല. ഒരു എട്ടു വയസ്സുക്കാരന് കാടും ഇരിട്ടും എത്രമാത്രം പേടിയായിരിക്കുമെന്ന് സാറിന് അറിയാമല്ലോ.?
സാറെ മരണത്തെ ഭയക്കുമ്പോഴാണ് പലതിനോടും നമ്മുക്ക് ഭയം തോന്നുന്നത്.
മരണത്തെ ഭയക്കാതെ വരുമ്പോൾ ഒന്നിനോടും ഭയം തോന്നില്ല.
ഹിമയുടെയും, ജോസ് ടോമിൻ്റെ മകൻ്റെയും മരണം ജോസ് ടോമിന് വേദനയുണ്ടാക്കി എന്നത് സത്യമാണ് പക്ഷേ പണ്ട് ഞാൻ അനുഭവിച്ച വേദനയോളം വേദന അയാളുടെ മുഖത്ത് ഞാൻ കണ്ടില്ല.
പക്ഷേ അയാൾ തളർന്നു തുടങ്ങിയിരുന്നു.
കുറ്റവാളികൾക്ക് ജോസ് ടോം കേസ് വാദിയ്ക്കാനുണ്ടെങ്കിൽ തെറ്റു ചെയ്യാൻ ഹരമായിരുന്നു.
ആ ഹരത്തിലാണ് ബഷീർ മുല്ലയെന്ന മൃഗം രശ്മി എന്ന പെൺക്കുട്ടിയേ മൃഗീയമായി പീഡിപ്പിയ്ക്കുകയും അയാൾക്ക് എതിരെ കേസുകൊടുത്ത രശ്മിയുടെ അമ്മ മോളിയേ കൊല്ലുകയും. അനിയനെ കള്ള കേസിൽ കുടുക്കുകയും ചെയ്തത്.
പത്തു വർഷം മുമ്പ് നിറവയറോടെ ഒരു പെൺക്കുട്ടി കൂട്ടുപുഴ ആശ്രമത്തിൽ വന്നു
കണ്ണു നിറയാതെ അവളെ ഞാൻ കണ്ടിട്ടില്ല.ജോർജ് അച്ചനാണ് അവളെ കുറിച്ച് പറഞ്ഞത്
നിന്നെപ്പോലെ രശ്മിയുടെ കുടുംബത്തെയും തകർത്തത് ജോസ് ടോമിലൂടെയാണ്.
അയാളുടെ വക്രബുദ്ധിയിലൂടെ ഈ പെൺക്കുട്ടിയെ പീഡിപ്പിച്ച ബഷീർ മുല്ല എന്ന വ്യവസായി കുറ്റമുക്തനാകുകയും ഒരു തെറ്റും ചെയ്യാത്ത ഇവളുടെ അനിയൻ ആ കേസിൽ പ്രതിയാകുകയും ചെയ്തു. ഇവളുടെ അമ്മയുടെത് കൊലപാതകമാണോ അതോ പൊലിസ് കണ്ടെത്തിയത്പ്പോലെ ആന്മഹത്യയാണോയെന്ന് അറിയില്ല.
ദൈവം കാണുന്നില്ലേ ഈ ചെകുത്താന്മാർ പനപ്പോലെ വളരുന്നത്.?
അച്ചോ
ചെകുത്താന്മാർ പനപ്പോലെ വളർന്നാലും
ദൈവം അന്തിമ വിധിയ്ക്കു വന്നാൽ കുറഞ്ഞ സമയം മതി ഈ ചെകുത്താന്മാർ നിലംപതിയ്ക്കാൻ.
ഞാൻ ദൈവമൊന്നുമല്ല പക്ഷേ നീതിയും നീയമവും അധർമ്മത്തിന് മുന്നിൽ തോറ്റു പോയപ്പോൾ ധർമ്മം ജയിക്കാൻ സത്യം മരിയ്ക്കാതിരിയ്ക്കാൻ പുതിയ അവതാരമായി ഞാനും…
എൻ്റെ അമ്മയേ മോശക്കാരിയാക്കിയവൻ്റെ
ഭാര്യയേ ഞാൻ മോശക്കാരിയാക്കി പക്ഷേ അയാളുടെ പണത്തിൻ്റെ ബലത്തിൽ നിങ്ങൾ അത് വെറും തിരോധാനമാക്കി.അയാളുടെ മകളും ഭാര്യയും ട്രയിൻ കയറി മരിച്ചപ്പോൾ ഈ കണ്ണുകളിൽ പകയുടെ പ്രകാശമായിരുന്നു.
ഈ ഭൂമിയിൽ സഹായത്തിന് ആരുമില്ലാത്ത രശ്മിയ്ക്കും നിർമ്മലിനും വേണ്ടി ഞാൻ നടത്തിയ നീതിയാണ് ബഷീർ മുല്ലയുടെ മരണം.
സാറെ നിങ്ങൾ തടഞ്ഞിട്ടും ജോസ് ടോം നടത്തിയ ഫെയസ്ബുക്ക് ലൈവിൽ അയാൾക്കു ഒപ്പം ഒരു നിഴലായി ഞാനുണ്ടായിരുന്നു. അയാൾ കുഴിച്ചുമൂടിയ സത്യങ്ങളെല്ലാം അയാളിലൂടെ ഞാൻ ഈ ലോകത്തെ അറിയിച്ചു.
അസത്യങ്ങൾക്കിടയിൽ നിന്ന് സത്യം പുറത്തു വരുമ്പോൾ ഇല്ലാതാവണം അസത്യങ്ങൾ, അധർമ്മികൾ.
ബഷീർ മുല്ലയുടെ മരണം പെൺക്കുട്ടികളെ കടിച്ചുകീറുന്ന പട്ടികൾക്കുള്ള മുന്നറിയ്പ്പാണ്.
ജോസ് ടോമിൻ്റെ മരണം എൻ്റെ നീതിയാണ്, ആ നീതിയിൽ അധർമ്മത്തെ സംരക്ഷിയ്ക്കുന്ന നീതി സംരക്ഷകർക്കുള്ള മുന്നറിയിപ്പും..
വധശിക്ഷയിൽ കുറഞ്ഞൊരു ശിക്ഷയും ഞാൻ അർഹിയ്ക്കുന്നില്ല.
എന്നിൽ നിങ്ങൾ കാണുന്ന തെറ്റിനെക്കാൾ എൻ്റെ മനസ്സിൽ ഞാൻ കാണുന്ന ധർമ്മമാണ് എനിയ്ക്കു വലുത്.
ജിഷ്ണുഗോപാലൻ രാഹൂൽ മാധവായി അവതരിച്ചത് ,അവതരിയ്ക്കേണ്ടി വന്നത്
സത്യവും ധർമ്മവും തോറ്റു പോയിടത്താണ്…
സത്യവും, ധർമ്മവും തോറ്റു പോകുന്നിടത്താണ്
കുറ്റവും ,കുറ്റവാളികളും ജനിയ്ക്കുന്നത്.
കുറ്റം ചെയ്തവൻ കുറ്റവാളിയാവാതെ ഈ സമൂഹത്തിൽ വിലസുമ്പോൾ ആ കുറ്റവാളിയുടെ മരണം ലക്ഷ്യമാക്കി ചില അവതാരങ്ങൾ ഈ ഭൂമിയിൽ പിറവിയെടുക്കും അത് കാലത്തിൻ്റെ സാക്ഷ്യമാണ്.
……………………………………………………………………….
രാഹൂൽ മാധവിൻ്റെ മൃതദേഹം പോലിസ് ബഹുമതികളോടെ സംസ്കരിച്ചു.
ജോസ് ടോം കേസ് CBI – അന്വേഷിക്കാൻ സംസ്ഥാന ഗവൺമെൻ്റ് ഉത്തരവിറക്കി.
കേസ് ഡയറി CBI – കൈമാറുന്നതിന് മുമ്പ്
CI ജിത്തു അനിൽ കുമാറിനോട് പറഞ്ഞു സാറെ രാഹൂൽ സാർ സ്വന്തം ജീവൻ നല്കി ഈ കേസ് അന്വേഷിച്ചിട്ടും നമ്മുക്ക് ജയിക്കാൻ കഴിഞ്ഞില്ലലോ?
കൊലയാളിയുടെ അടുത്ത ഇര നമ്മളാണോ?
ജിത്തു തെറ്റു ചെയ്തവരെയാണ് ആ കൊലയാളി വേട്ടയാടിയത് ,മൂടിവയ്ക്കാൻ ശ്രമിച്ച സത്യങ്ങളാണ് അയാൾ പുറത്തു കൊണ്ടുവന്നത്.
നമ്മൾ തെറ്റു ചെയ്താൽ ആ കൊലയാളി നമ്മളേയും തേടി വരാം.
ധർമ്മവും നീതിയും സംരക്ഷിക്കപ്പെട്ടാൽ ഇവിടെ കുറ്റകൃത്യങ്ങൾ പിറവിയെടുക്കില്ല.
ജോസ്ബിൻ കുര്യാക്കോസ് പോത്തൻ