Home തുടർകഥകൾ ഇന്നു  അവളുടെ കാരുണ്യത്തിലാണ്  എന്റെ വീട്ടിന്റെ അടുപ്പിൽ തീ പുകയുന്നതെന്നു പോലും അമ്മ പലപ്പോഴും മറക്കുന്നു…

ഇന്നു  അവളുടെ കാരുണ്യത്തിലാണ്  എന്റെ വീട്ടിന്റെ അടുപ്പിൽ തീ പുകയുന്നതെന്നു പോലും അമ്മ പലപ്പോഴും മറക്കുന്നു…

0

ഗായത്രി

രചന : Surjith

“”നേരം സന്ധ്യ കഴിഞ്ഞു എവിടെ പോയടാ ഇവിടുത്തെ കെട്ടിലമ്മാ, അവളെ കെട്ടിയെടുക്കാൻ പോയപ്പഴേ  ഞാൻ നിന്നോട് പറഞ്ഞതാ ഈ വീട്ടിൽ നിന്നും ഒരിത്തിയെയും ജോലിക്ക് വിടാൻ പറ്റില്ലാന്ന്, അന്നു നീ എന്റെ വാക്കിന് ഒരു വിലയും നൽകിയില്ല ”
സർക്കാർ അവധികളും , ബന്ധും, ഹർത്താലും ഇല്ലാത്ത എല്ലാ ദിവസവും സന്ധ്യ കഴിഞ്ഞാൽ എന്റെ അമ്മ ഈ അടുത്ത കാലത്തായി പറയുന്ന സ്ഥിരം പല്ലവിയാ നിങ്ങൾ ഇപ്പോൾ കേട്ടത്,..

എന്റെ പേര് “ദിലീപ് ” ദുബായിൽ സിവിൽ ഇഞ്ചിനീയർ  ആയി ആറു വർഷം  ജോലി ചെയ്തു. കഴിഞ്ഞ വർഷം ആയിരുന്നു എന്റെയും ഗായത്രിയുടെയും വിവാഹം…കല്യാണവും ഹണിമൂണും കഴിഞ്ഞു തിരിച്ചു ദുബായിൽ എത്തി മൂന്നാം ദിവസം എന്റെ കാർ അപകടത്തിൽ പെട്ടു. എന്റെ നട്ടലിന്നേറ്റ ഷേതം  എന്നെ അരക്കു കീഴ്പോട്ട് തളർത്തികളഞ്ഞു. ഒരു പരസഹായം ഇല്ലാതെ ഒന്നു മുള്ളാൻ പോലും കഴിയില്ല എനിക്കിപ്പോൾ
കല്യാണം കഴിഞ്ഞു മധുവിധുവിന്റെ ചൂടാറും  മുൻപേ പ്രാരാബ്ധകാരിയായി എന്റെ ഗായത്രി. ഞാൻ ഇന്നും ഓർക്കുന്നു ഞങ്ങളുടെ പെണ്ണുകാണൽ, ഈ ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നു പറയത്തില്ല… അത് ഞാൻ അനുഭവിച്ചറിഞ്ഞ ആ ദിവസം.

എന്റെ അമ്മാവനും ഞാനും കൂടിയോ അന്നു ഗായത്രിയുടെ വീട്ടിൽ പോയതു, വലിയ ആഡംബരങ്ങളോ അലങ്കാരമൊ  അവളിൽ ഇല്ലായിരുന്നു.ഒരു തട്ടത്തിൻ ചായകളുമായി അവൾ വന്നു, അല്പസമയം ആ പടിവാതിലു അരുകിൽ എനിക്കു കാണുവാനായി നിന്നു . സ്ഥിരം പെണ്ണ് കാണൽ പല്ലവി പോലെ അമ്മാവൻ ചോദിച്ചു ?? “ഇനി കുട്ടികൾക്ക് എന്തെകിലും ചോദിക്കാനോ പറയാനോ ഉണ്ടങ്കിൽ ആയിക്കോട്ടെ അല്ലേ ” അതു കേട്ടപ്പോളേ എന്റെ  മനസ്സിൽ ഒരു ചോദ്യോത്തര വെദിക്കുള്ള തയ്യാറെടുപ്പു തുടങ്ങി. അമ്മാവന്റെ ചോദ്യത്തിന്  മറുപടി പറഞ്ഞത് ഗായത്രിയുടെ അച്ഛൻ ആയിരുന്നു.. “ആയിക്കോട്ടെ അതിനെന്താ അവരുടെ ഇഷ്ടനുഷ്ടങ്ങൾ അല്ല നമ്മൾ നോക്കേണ്ടത് “.

ഞാനും ഗായത്രിയും വീടിനു വശത്തുള്ള ഒരു മാവിൻച്ചുവട്ടിലേക്കു നടന്നു. ആ നടത്തം അവസാനിച്ചപ്പോൾ ഞാൻ അവളോട് ചോദിച്ചു??…..”ഗായത്രിക്ക് എന്നെ ഇഷ്ടമായോ ” കാലിലെ നഖവും നോക്കി മുഖവും താഴ്ത്തി ഒന്നു മൂളികൊണ്ടു “അതേ”…. എന്നെ മറുപടി പ്രദീക്ഷിച്ച എനിക്കു തെറ്റി. വളരെ കൂളായി എന്റെ കണ്ണിലേക്കു നോക്കിക്കോണ്ട് അവൾ പറഞ്ഞു… “വിവാഹം എന്നാൽ ബാഹ്യ സൗദര്യം മാത്രം കണ്ടു  ഇഷ്ടപ്പെടാനുള്ള ഒന്ന്  അല്ലല്ലോ, എനിക്കു കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്, അതു ചോദിക്കുന്നതിൽ വിരോധം എന്തെങ്കിലും ചേട്ടന്നുടോ ”

അവളുടെ ആ “ചേട്ടാ”…… വിളി എന്നിൽ ഒരു പോസീവ് എനർജി നൽകി മനസുകൊണ്ട് തീരുമാനിച്ചു ഇനി എന്തായാലും ഇവളെ കെട്ടിയാൽ മതി. ഞാൻ പറഞ്ഞു…”ഒരു വിരോധവുമില്ല ഗായത്രി, എന്താ ചോദിച്ചറിയേണ്ടത്.. അവൾ ചോദിച്ചു??  “ചേട്ടന്റ വിവാഹ സങ്കല്പത്തിലെ ഭാര്യ എങ്ങനെയുള്ളവൾ ആയിരിക്കണം ” വല്ലാത്തൊരു ചോദ്യം????  ഇതറിഞ്ഞിരുന്നുവെങ്കിൽ വല്ല പ്രേമസാഹിത്യവും വായിച്ചു പഠിച്ചിട്ടു വന്നേനെ, എന്റെ മാനസിക സമ്മർദ്ദം പുറത്തു കാണിക്കാതെ ഒരു പുഞ്ചിരിയോടെ കണ്ടിട്ടുള്ള സഹല റൊമാൻസ് സിനിമകളെയും ധ്യാനിച്ചു കൊണ്ടു  പറഞ്ഞു… ” എന്റെ സങ്കല്പത്തിലെ ഭാര്യ എന്റെ ജീവന്റെ പകുതി ആരിക്കണം. അല്ലാത്ത എനിക്കു വെച്ചു വിളബാനും, എനിക്കു കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനുള്ള ഒരു യന്ത്രത്തെയല്ല എനിക്കവശ്യം ”

എന്റെ മാസ്സ് ഡയലോഗിൽ അവൾ വീണു വിടർന്ന കണ്ണുകളോടെ ചിരിച്ചു കൊണ്ടു അവൾ എന്റെ ആദ്യ ചോദ്യത്തിന്റെ  മറുപടി പറഞ്ഞു “എനിക്കു ചേട്ടനെ ഒരുപാടു ഒരുപാട് ഇഷ്ടമായി ” അവളുടെ മുഖത്തു പ്രണയത്തിന്റെ ഒരു നാണം ഞാൻ കണ്ടു. ചിരിച്ചു കൊണ്ടു അവൾ തിരിച്ചു വീട്ടിലേക്കു നടന്നു നീങ്ങി.. ദിവസങ്ങൾക്കകം ഞങ്ങളുടെ വിവാഹവും നടന്നു. വെറും ഇരുപതു ദിവസത്തെ ലൗകിക ജീവിതം. അവൾക്കു ജോലിക്ക് പോകണം എന്നെ ആവശ്യം ഞാൻ നിരസിച്ചില്ല എന്റെ അമ്മക്കു അത്  അത്ര രസിച്ചില്ലങ്കിലും

ഇപ്പോൾ അവൾ ഒരു നഴ്സിനെ പോലെ എന്നെ പരിചരിക്കുന്നു,  വേദനം വാങ്ങാത്ത ഒരു നേഴ്സ്. കൂടെ അമ്മായിഅമ്മയുടെ കുത്തുവാക്കുകളും. ഇന്നു  അവളുടെ കാരുണ്യത്തിലാണ്  എന്റെ വീട്ടിന്റെ അടുപ്പിൽ തീ പുകയുന്നതെന്നു പോലും അമ്മ പലപ്പോഴും മറക്കുന്നു

കിടപ്പിൽ ആയതിനു ശേഷം ഞാൻ  അവളെ ഞങ്ങളുടെ  വിവാഹ മോചനത്തിന് ഒരുപാട് പ്രാവശ്യം നിർബന്ധിച്ചു അവൾ അതു കൂട്ടാക്കിയില്ല എന്റെ വായിൽ നിന്നും ആ വാക്കുകൾ കേൾക്കുമ്പോൾ, അവളുടെ മറുപടി കണ്ണീർപ്പുഴയിലൂടെ എനിക്കു നൽകി. ഞാൻ അനുഭവിക്കുന്ന വേദനകൾക്കപ്പുറമായിരുന്നു അവളുടെ കണ്ണുനീർ എനിക്കു നൽകിയിരുന്നത്.

അന്നു ഞാൻ മാവിഞ്ചുവട്ടിൽ വെച്ചു പറഞ്ഞ എന്റെ ജീവന്റെ പകുതിയി എന്നും അവൾ എനിക്കൊപ്പം ഉണ്ടാകും എന്നവൾ പറഞ്ഞു.  ഈ യുഗത്തിലുമുണ്ട് ഇങ്ങനെയും ചില ഗായത്രിമാർ…..

സ്വന്തം സുഖത്തിനും സാമ്പത്തിക നേട്ടത്തിനും ഭർത്താവിനെയും പിറന്ന കുട്ടികളെയും ഉപേക്ഷിച്ചു  ഒരല്പനേരത്തെ സുഖത്തിനു വേണ്ടി പോകുന്ന എത്രയോ ഭാര്യമാരുടെ കഥകൾ  ഞങ്ങൾ ദിവസവും കേൾക്കുന്നു. ആക്കൂട്ടത്തിൽ ഇങ്ങനെ കുറെ ഗായത്രിമാരും ഇവിടെ എവിടെയൊക്കയോ ഇന്നും ജീവിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here