Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Athmika Ami
ഭദ്രയുടെ സ്വന്തം. Part – 8
അവസാനത്തെ പിരീഡ് നീങ്ങാത്തത് പോലെ സഞ്ജുവിന് തോന്നി. ബെൽ അടിച്ചിട്ടും ക്ലാസ്സീന്ന് പോകാത്ത സാറിനോട് അവന് ദേഷ്യം കൂടി വന്നു.
അവന്റെ വെപ്രാളം കണ്ട് രോഹൻ ചിരി അടക്കി.
ക്ലാസ്സീന്ന് പുറത്തിറങ്ങിയ അനുവും ഭദ്രയും ഓടി വരുന്ന രണ്ടു പേരേയും കണ്ടു അന്തം വിട്ടു.
അനൂ ഇങ്ങ് വന്നേ…. രോഹൻ അവളുടെ കൈ പിടിച്ച് ഒറ്റ നടത്തം.
ഭദ്ര സഞ്ജുവിനെ ശ്രദ്ധിക്കാതെ കൈയ്യും കെട്ടി നിന്നു.
ഹലോ… അവൻ കൈ വീശി. ഭദ്ര ചെറുതായി പുഞ്ചിരിച്ചു.
എന്താ ഇന്നലെ വരാഞ്ഞെ?
ഞാൻ വരാത്തത് ഒക്കെ ഇയാൾ അറിയുന്നുണ്ടോ.? എന്ന ഭാവത്തിൽ ഭദ്ര സഞ്ജുവിനെ ഒന്നു നോക്കി. അവൻ ചിരിച്ചു.
അവർ എങ്ങാേട്ടാണ് പോയത്. ഭദ്ര ചോദിച്ചു.
അത് എനിക്ക് തന്നോട് ഒരു കാര്യം പറയാൻ വേണ്ടി അവസരം ഒരുക്കി തന്നതാണ്. ഭദ്ര മനസ്സിലാകാത്തത് പോലെ അവനെ നോക്കി. സപ്പോസ് ഒരാൾ തന്നെ ഇഷ്ടാണെന്ന് പറഞ്ഞാൽ താൻ എന്ത് പറയും. നോ എന്ന് പറയും ഭദ്ര കടുപ്പിച്ച് പറഞ്ഞു.
അതെങ്ങനെയാടോ ആൾ ആരാണെന്ന് അറിയാതെ.
ആരായാലും നോ പറയും.
അതെന്തേ .. പ്രണയിക്കാൻ താത്പര്യം ഇല്ലേ?!!
ഭദ്ര പുരികം പൊന്തിച്ച് ഒന്നും പറയാതെ മുന്നോട്ട് പോയി.
അവൻ പുറകെ പോയി കൈ വച്ച് തടഞ്ഞു. നിക്കടോ ഒരാൾ സംസാരിക്കുമ്പോൾ ഒന്നും പറയാതെ അങ്ങ് പോയല്ലോ? ഇയാൾക്ക് ഇപ്പോൾ എന്താ വേണ്ടേ?
വേറെ ഒന്നും വേണ്ട ജീവിതകാലം മുഴുവൻ എന്റെ കൂടെ ഉണ്ടായാൽ മതി.
ഭദ്ര അവളുടെ ഉണ്ട കണ്ണ് ഉരുട്ടി. എന്നിട്ട് കൈ തട്ടി മാറ്റി നടന്നു.
ഭദ്രാ …. ഐ ലവ് യൂ… സഞ്ജു വിളിച്ച് പറഞ്ഞു.
അവൾ ഞെട്ടി പോയി ചുറ്റും നോക്കി. അടുത്തെങ്ങും ആരും ഇല്ലായിരുന്നു. അവൾ നെഞ്ചത്ത് കൈവച്ചു. എന്നിട്ട് അവന്റെ അരികിലേക്ക് നടന്നു. എനിക്ക് തന്നെ ഇഷ്ടമല്ല. ദയവു ചെയ്ത് പുറകെ നടന്ന് ശല്യം ചെയ്യരുത്.
അത് പറ്റില്ല ആലോചിച്ച് നാളെ പറഞ്ഞാ മതി. വേണ്ട ഈ ഒരു നിമിഷം മതി എനിക്ക് തീരുമാനിക്കാൻ. അവൾ നടന്നകന്നു.
ഇതേ സമയം അനു രോഹ നോട് ചോദിച്ചു. എന്താടാ കാര്യം? എടീ സഞ്ജുവിന് ഭദ്രയെ ഇഷ്ടമാ അത് പറയാനാണ്. ശരിക്കും അനു അന്തം വിട്ടു. പക്ഷെ, അവൾ ഇഷ്ടല്ലാ എന്നെ പറയൂ. അതെന്താ? രോഹൻ ചോദിച്ചു. അവൾക്ക് ഒരാളെ ഇഷ്ടമാണ്. ആണോ? കുറേ ആയോ? അവൾക്ക് ഇഷ്ടായിട്ട് കുറേ വർഷങ്ങൾ ആയി. ഏഹ് അപ്പോൾ അവനോ? രോഹനു സംശയമായി. അയാൾക്ക് കാര്യം ഒന്നും അറിയില്ല. അവൾ ഇതൊക്കെ മനസ്സിൽ വച്ച് നടക്കുവാണ്. ഓഹ് രോഹന്റെ മുഖത്ത് നിരാശ പടർന്നു.
അനൂ ഞാൻ നടക്കുവാ ഭദ്ര അതും പറഞ്ഞ് നടന്നു.
ഞാൻ പോട്ടേടാ അവൾ മൂഡ് ഓഫ് ആണ്. അനു രോഹനോട് പറഞ്ഞ് ഭദ്രയുടെ കൂടെ നടന്നു.
രോഹൻ സഞ്ജുവിന്റെ അടുത്തേക്ക് പോയി. കക്ഷി തൂണും ചാരി നിൽക്കുന്നുണ്ട്.
എന്താടാ അവൾ എന്തു പറഞ്ഞു.
ഇഷ്ടല്ലാന്ന്. അപ്പോൾ നീ എന്ത് തീരുമാനിച്ചു.? മറ്റാരെങ്കിലും ആണേൽ പോടീന്ന് പറഞ്ഞ് ഞാൻ വന്നേനെ. പക്ഷെ ഇത് അങ്ങനെ അല്ല. എനിക്ക് എന്തോ അതിന് പറ്റുന്നില്ല. എന്തോ ഒരു കാര്യം അവളിലേക്ക് എന്നെ ആകർഷിക്കുന്നു. ആ.. ഇപ്പോൾ ജാട കാണിക്കുന്നതാ നീ നോക്കിക്കോ അവൾ എന്നോട് ഇഷ്ടമാണെന്ന് പറയും ഉറപ്പ്. ഷീ ഈസ് മൈൻ. അവൻ ആത്മ വിശ്വാസത്തോടെ പറഞ്ഞു.
സഞ്ജു ഇങ്ങ് വന്നേ എനിക്ക് നിന്നോട് സംസാരിക്കണം.
എന്താടാ ഗ്രൗണ്ടിൽ ഇരുന്നു കൊണ്ട് സഞ്ജു ചോദിച്ചു. അനു പറഞ്ഞ കാര്യങ്ങൾ ഒക്കെ രോഹൻ അവനോട് പറഞ്ഞു.
ഇല്ലടാ ഞാൻ സമ്മതിക്കില്ല. അവൾ എന്റെയാ വൺ വെ പ്രണയം അല്ലേ. രോഹ അവൾ എന്റെയാടാ സഞ്ജു അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഒരു പക്ഷേ, അതു കൊണ്ട് ആയിരിക്കില്ലേ ഇത്രേം കാലം ആയിട്ടും അവൾക്ക് ആ പ്രണയം തുറന്ന് പറയാൻ സാധിക്കാഞ്ഞത് അല്ലേ?
ഇങ്ങനൊക്കെ ചോദിച്ചാൽ ഞാൻ എന്തു പറയാനാ.. രോഹൻ ആകെ കുഴങ്ങി. എടാ അവളോട് എന്തോ ഒരു അടുപ്പം ബന്ധം ഒക്കെ തോന്നുവാ എനിക്ക്. ആ ഇതു ഒക്കെ എല്ലാരും പറയുന്നതാണ്. അതുപോലെ അല്ല. സഞ്ജു തർക്കിച്ചു.
ആ നമ്മൾക്ക് നോക്കാം നീ ടെൻഷൻ അടിക്കാതെ.
അനു പിന്നെ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല. അവളുടെ ന്യായീകരണങ്ങൾ എന്തൊക്കെയാണ് എന്ന് അനുവിന് ഊഹിക്കാൻ പറ്റുന്നതെ ഉള്ളൂ.
രാത്രി കിടക്കാൻ നേരം ഭദ്രയുടെ പഴയ കൂട്ടുകാരി നീതു വിളിച്ചു. ഫോൺ വിളി കഴിഞ്ഞപ്പോൾ ഭദ്ര ആകെ വല്ലാതെ ആയി.
പിറ്റേന്നു വൈകുന്നേരം അനു രോഹനേയും സഞ്ജുവിനേയും കാണാൻ പോയി.
പൊന്ന് മോനെ സഞ്ജു കൂടോത്രമോ വഴിപാടോ എന്താ ചെയ്തത്? അനുവിന്റെ ചോദ്യം രണ്ടുപേരേയും വിസ്മയിപ്പിച്ചു. എന്താടീ കാര്യം രോഹൻ ചോദിച്ചു.
ഇന്നലെ ഭദ്രയുടെ കൂട്ടുകാരി വിളിച്ചായിരുന്നു. നവീൻ ചേട്ടൻ ഇല്ലേ അവൾക്ക് ഇഷ്ടമുള്ള കക്ഷി. അങ്ങേർക്ക് മറ്റൊരു ലൈൻ ഉണ്ടത്രേ.!! ഇന്നലെ തന്നെ അവൾക്ക് ഫോട്ടോയും അയച്ചു കൊടുത്തു. സഞ്ജുവിന് സന്തോഷം കൊണ്ട് എന്താ വേണ്ടേ എന്ന് അറിയില്ലായിരുന്നു. എന്നിട്ട് ഭദ്ര എവിടെ.!! അവൻ കുറച്ച് വിഷമത്തോടെ ചോദിച്ചു. അവൾ അവിടെ സപ്പോട്ടയുടെ താഴെ ഉണ്ട്.
ഞാൻ ഇപ്പോ വരാം എന്ന് പറഞ്ഞ് സഞ്ജു അങ്ങോടേക്ക് പോയി.
അനു രോഹന്റെ കൂടെ ഇരുന്നു. അല്ല നിനക്ക് എന്താ ഇത്ര സന്തോഷം ഇതിൽ രോഹൻ ഒരു സംശയത്തോടെ ചോദിച്ചു. എനിക്ക് ഭദ്ര പറയുന്നതിൽ ഒരു ലോജിക് തോന്നിട്ടില്ല. എന്തോ എനിക്കിതിൽ താത്പര്യം ഉണ്ടായിരുന്നില്ല.
എത്ര കാലമായി. ഒരോ വട്ട്. അനു നെടുവീർപ്പിട്ടു.
എന്താ ഒറ്റയ്ക്ക് ഇവിടെ ഇരിക്കുന്നത് സഞ്ജു ഭദ്രയുടെ തോട്ടിലൂടെ കൈയ്യിട്ടു. ഭദ്ര ഞെട്ടി പോയി. വിട് ഭദ്ര അവനെ തട്ടി മാറ്റി. ഇനിയിപ്പോൾ എന്നെ സ്നേഹിക്കുന്നതിൽ തടസ്സങ്ങൾ ഒന്നും ഇല്ലല്ലോ.?
എനിക്ക് കുറച്ച് മന സമധാനം തരുവോ… ആ ഞാൻ അടുത്തു തന്നെ ഇരിക്കാം. അവൻ അവളെ ദേഷ്യം പിടിപ്പിച്ചു കൊണ്ടിരുന്നു.
ഭദ്ര അവിടുന്ന് എഴുന്നേറ്റ് നടന്നു.
ഒരു കുസൃതി ചിരിയോടെ അവൻ അവളെ നോക്കി നിന്നു.
നീ എന്തു പണിയാ കാണിച്ചത്. എന്നോട് പറയാതെ വന്നത് ഹോസ്റ്റലിൽ എത്തിയ അനു ബാഗ് ദേഷ്യത്തോടെ കട്ടിലിലേക്ക് ചാടി.
നിന്നോട് ആരാ എല്ലാം പോയി അവരോട് വിളമ്പാൻ പറഞ്ഞേ. ഭദ്രയ്ക്ക് ദേഷ്യം വന്നു.
അനു ഒന്നും മിണ്ടിയില്ല.
തുടരും 😇
( സപ്പോർട്ടിനു നന്ദി)