Home തുടർകഥകൾ ഇനിയും  എന്തെല്ലാം കാണാൻ കിടക്കുന്നു ഇതു വെറും  തുടക്കം മാത്രമെ ആയിട്ടുള്ളു നെൽസ… Part –...

ഇനിയും  എന്തെല്ലാം കാണാൻ കിടക്കുന്നു ഇതു വെറും  തുടക്കം മാത്രമെ ആയിട്ടുള്ളു നെൽസ… Part – 22

0

Part – 21 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കണ്മണി പറഞ്ഞ കഥ Part 22

അത്രയും പറഞ്ഞു ഞങ്ങൾ അവിടെ നിന്നും തിരിച്ചു..എന്നെ എന്റെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്ത ശേഷം രവിയേട്ടൻ ഹോസ്പിറ്റലിലേക്ക്  പോയി. ഞാൻ ഡോർ തുറന്നപ്പോൾ  ഉമ്മയും ആമിനയും അവരുടെ മുറിയിൽ നിന്നും പുറത്തു വന്നു,  എന്നോട് ഉമ്മ ചോദിച്ചു..

“മോനായിരുന്നോ  കുറച്ചു മുന്നേ ആരോ വന്നു വാതിലിൽ മുട്ടിയായിരുന്നു ”

“അതു ചിലപ്പോൾ സെക്യൂരിറ്റിയാകും “എന്നു ഞാനും പറഞ്ഞു

ഞാൻ ഉമ്മയോട് ചോദിച്ചു???.

“രാത്രിയിൽ ഉമ്മക്കും ആമിനക്കും കഴിക്കാൻ എന്താ വാങ്ങേdathe?”

ഉമ്മ പറഞ്ഞു…….” ഒന്നും വേണ്ട മോനെ ഉച്ചക്കലിലെ  ഭക്ഷണം എന്നും കഴിക്കുന്നതിലും കൂടുതലായിരുന്നു ”

ഞാൻ പറഞ്ഞു……… “അതൊന്നും പറഞ്ഞാൽ പറ്റില്ല എന്തെകിലും കഴിച്ചാലേ പറ്റു ഉമ്മക്കും ആമിനക്കും  വേണ്ടി ഞാൻ ഭക്ഷണം ഓർഡർ ചെയ്യാൻ പോകുകയാണ്, പിന്നെ നാളെ നമുക്ക്  പുതിയ വീട്ടിലേക്കു പോകാം, ഉമ്മക്കു ചെറിയൊരു ജോലിയും അവിടെ ശെരിയാകിട്ടുണ്ട് ആമിനയെ പഠിപ്പിക്കണം. എപ്പോൾ എന്തു സഹായം വേണമെങ്കിലും  എന്നോട് ചോദിക്കാൻ മടിക്കേണ്ട ”

ആ ഉമ്മ എല്ലാം തലയാട്ടി സമ്മതിച്ചു അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. അവർ കൂടുതൽ ഒന്നും അലോചിച് മനസ്സ് വിഷമിപ്പിക്കേണ്ട എന്നു കരുതി ഞാൻ  ടീവി ഓൺ ചെയ്തു കൊടുത്തു.  ഭക്ഷണത്തിനും ഓർഡർ ചെയ്ത ശേഷം  ഒന്നു ഫ്രഷ്‌ ആകാൻ ഞാൻ എന്റെ റൂമിലേക്ക്‌ പോയി.

കുളി കഴിഞ്ഞു ഇറങ്ങുബോൾ എന്റെ ബെഡ് റൂം ഡോറിൽ ഉമ്മ മുട്ടുന്നുണ്ടായിരുന്നു. ചിലപ്പോൾ ഓർഡർ കൊടുത്ത ഭക്ഷണം വന്നതാകും എന്ന് കരുതി ഞാൻ പെട്ടെന്ന് ഡ്രസ്സ്‌ ചെയ്തു മുറിയിൽ നിന്നും പുറത്തു വന്നു. ഉമ്മ കരഞ്ഞു കൊണ്ടു എന്നോട് പറഞ്ഞു………

“മോൻ ആ ടീവിയിൽ ഒന്നു നോക്കിയേ ”

അതിലെ ബ്രേക്കിംഗ് ന്യൂസ്‌ കുപ്രസിദ്ധ കുറ്റവാളി സാബു സലിം ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും ഇന്ന് വൈകുന്നേരം തന്ത്ര പരമായ ആക്രമണത്തിലൂടെ രക്ഷപെട്ടു.. ആ വാർത്ത  കണ്ടു ഞാനും ഒന്നു ഞെട്ടി. രവിയേട്ടൻ കഷ്ടപ്പെട്ടതെല്ലാം പാഴാക്കുമൊ, കുറച്ചു നിമിഷങ്ങൾ എനിക്കു സ്വയബോധം നഷ്ടപെട്ട പോലെ തോന്നി, ഞാൻ ഉമ്മയെ സമadhaനിപ്പിച്ചു കൊണ്ടു പറഞ്ഞു…….

“ഉമ്മ വിഷമിക്കണ്ട അവൻ എവിടെയെങ്കിലും സുരക്ഷിതനായിരിക്കും, ധൈര്യമായിരിക്കു”

എന്റെ മറുപടി കേട്ടു ഉമ്മ പറഞ്ഞു…….. “മോനെ അവന്റെ വണ്ടി അപകടത്തിൽ പെട്ടപ്പോൾ എല്ലാവരും പറഞ്ഞു അവൻ മരിച്ചുവെന്നാ. ഞാൻ ഈ മിണ്ടാ പ്രാണിക്ക് വേണ്ടി ane  ജീവിക്കുനത് .  ഇന്നു മോൻ പറഞ്ഞല്ലോ നമ്മളെ വേറെ എവിടെയൊ കൊണ്ടു പോകും എന്ന് അതു കേട്ടു സന്തോഷിച്ചത് ആണ് .  ഒരിക്കലും എന്റെയും മോളുടെയും ജീവിതത്തിൽ അവൻ വരില്ല എന്ന് കരുതി. ഇനി മോൻ ഞങ്ങളെ പുതിയ സ്ഥലത്തെക്കു ക്കൊണ്ടു പോകുമൊ ?”

ആ ഉമ്മയുടെ വാക്കുകൾ ത്രീക്ഷണത നിറഞ്ഞതായിരുന്നു. ഇനി എന്തു മറുപടി ഞാൻ ഇവർക്ക് കൊടുക്കും. എല്ലാ പദ്ധതിയുടെയും സൂത്രധാരൻ രവിയെട്ടനാ, ഞാൻ ഒരു തീരുമാനം എടുത്തു കൊണ്ടു പറഞ്ഞു…..

“ഉമ്മ നമ്മൾ നാളെ പുതിയ വീട്ടിൽ പോകും എന്തു സംഭവിച്ചാലും ഒന്നു കൊണ്ടും പേടിക്കണ്ട ”

അതു കേtte ഉമ്മ ആമിനയും കൂട്ടി  അവരുടെ മുറിയിലേക്ക് പോയി, ഓർഡർ ചെയ്ത ഭക്ഷണം വന്നു അതു ഞാൻ മേശ പുറത്തു വെച്ചു ഞാൻ ആ ന്യൂസും അതിലെ ദൃശ്യങ്ങളും നോക്കിയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ആമിന പുറത്തു വന്നു അവൾക്കു വിശക്കുന്നു എന്ന് എന്നോട് ആഗ്യ ഭാഷയിൽ പറഞ്ഞു. ഞാൻ അവൾക്കു ഭക്ഷണം വിളമ്പി കൊടുത്തു കൊണ്ട് ചോദിച്ചു ഉമ്മ എവിടെയെന്നു .  അവൾ ആഗ്യം കാണിച്ചു കരഞ്ഞോണ്ട് കിടക്കുന്നു എന്ന് . ഞാൻ ഉമ്മ കിടക്കുന്ന മുറിയുടെ വാതിൽക്കൽ നിന്ന് ഉമ്മയെ ഭക്ഷണം കഴിക്കാൻ വിളിച്ചു….

“ഉമ്മ വരൂ വല്ലതും കഴിക്കാം, ഞാൻ ഭക്ഷണം കഴിഞ്ഞു പുറത്തൊക്കെ പോയി ഒന്ന് അന്വഷിച്ചിട്ടു വരാം,, ആമിനക്ക് ഞാൻ ഭക്ഷണം വിളമ്പി കൊടുത്തു.  നാളെ രാവിലെ നമുക്ക് പോകണ്ടേ ഉമ്മ വന്ന് ഭക്ഷണം കഴിച്ചു ഉറങ്ങിയേ ”

എന്റെ അഭ്യർത്ഥന നിരസിക്കാതെ ഉമ്മ എഴുന്നേറ്റു വന്നു ആമിനക്കൊപ്പം ഭക്ഷണം കഴിച്ചു. ഞാൻ ചിന്തിക്കുവായിരുന്നു ഒരു പക്ഷെ നാളെ രവിയേട്ടൻ പറഞ്ഞ പോലെ നടന്നില്ലങ്കിൽ ഉമ്മയെയും ആമിനെയും ഞാൻ എന്റെ കുടുംബവീട്ടിൽ താമസിപ്പിക്കാം ബാക്കിയുള്ള കോലാഹലം പിന്നെ നോക്കാം, ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചു ഉമ്മയും ആമിനയും ഉറങ്ങാൻ അവരുടെ മുറിയിൽ പോയി, ഞാൻ രവിയേട്ടന്റെ വിളിയും കാത്തു സോഫയിലും, നൈറ്റ്‌ റൈഡ് പോകുന്നതിനാൽ ഞാൻ കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതe

സമയം 10:00pm എന്റെ ഫോൺ റിങ് ചെയ്തു ഞാൻ കരുതിയിരുന്ന പോലെ രവിയേട്ടൻ ആയിരുന്നു അത് . എന്നോട് താഴേക്ക് വരുവാൻ ആവശ്യപ്പെട്ടു ഞാൻ എന്റെ മെയിൻ ഡോർ പൂട്ടിയില്ല ഒരു പക്ഷെ എന്റെ ജീവന് എന്തെകിലും സംഭവിച്ചാൽ ഈ പാവങ്ങൾ ഇതിനുള്ളിൽ കുടുങ്ങിപ്പോകും.

ഞാൻ രവിയേട്ടന്റെ കാറിനടുത്തെത്തി എന്റെ വേഷം കണ്ടാകണം അദ്ദേഹം ഒന്നു ചിരിച്ചു കൊണ്ടു ചോദിച്ചു??? നെൽസൺ പ്രെപർഡ് ആണല്ലോ ഇഗ്ലിഷ് സിനിമകൾ  ആണോ കൂടുതൽ  കാണുന്നെ ?”

ഞാൻ പറഞ്ഞു,…… “കഴിഞ്ഞ രണ്ടു ദിവസമായി ഒരു ബുദ്ധിമനായ പോലീസ് കാരനോടപ്പം നടന്നതിന്റെ ഗുണമാ സാറെ ”

“ഹഹഹ ,,,   അത്രക്ക് അങ്ങ് പുകഴ്ത്തlle നെൽസാ.. ഈ നാട്ടിൽ ജീവിക്കാൻ ഒരു ഇച്ചിരി തരികിടയൊക്കെ വേണം  എന്തായാലും നെൽസൺ ബുദ്ധിമാനാണ്, പിന്നെ സെൽവന്റെ സർജറി നാളെ നടക്കും ഞാൻ ഇന്ന് എല്ലാ ഫോർമാലിറ്റീസും ക്ലിയർ ചെയ്തു “എന്ന് രവിയേട്ടൻ പറഞ്ഞു

ഞാൻ പറഞ്ഞു….. “സാറെ എല്ലാം ഒരു നിമിത്തം പോലെ കണ്മണിയും അവളുടെ കഥയും .. ഒരിക്കലും പരിചയപെടാൻ ഒരു ചാൻസും മില്ലാത്ത കുറെ പേരെ കുറഞ്ഞ ദിവസം കൊണ്ടാ കൂടുതൽ അറിഞ്ഞു . എല്ലാം ഒരു കടങ്കഥ പോലെ തോന്നുന്നു ”

രവിയേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു,,,,,,,, ” ഹഹഹ….. ഇനിയും  എന്തെല്ലാം കാണാൻ കിടക്കുന്നു ഇതു വെറും  തുടക്കം മാത്രമെ ആയിട്ടുള്ളു നെൽസ ”

ഞങ്ങളുടെ വാഹനം മെയിൻ റോഡ് വിട്ടു ഒരു കാട്ടു വഴിയിൽ കയറി, രവിയേട്ടൻ വള്ളക്കാരനോട് ചോദിച്ചു അറിഞ്ഞ വഴിയാകും ഇതു കുറെ ദൂരം പോയപ്പോൾ ഒരു മുള്ളു വേലിക്കരുകിൽ എത്തി അതിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു രവിയേട്ടന്റ വാഹനം അതിനുള്ളിൽ പ്രവേശിച്ചു  കുറച്ചു ദൂരം കുടി പോയപ്പോൾ ഒരു പഴയ ബംഗ്ലാവിന്റെ മുന്നിൽ എത്തി രവിയേട്ടൻ കാറിൽ നിന്നും പുറത്തിറങ്ങി കൂടെ ഞാനും, അവിടെമാകെ പന്നിയുടെയും നായ്ക്കളുടെയും ശബ്ദം നിറഞ്ഞു നിന്നു, ഞാൻ ഇപ്പോൾ കണ്മണി പറഞ്ഞ കഥയിലെ രക്ഷസ കോട്ടയിലാണെന്നു മനസിലായി എന്റെ കലുകളിൽ ഒരു വിറയൽ അനുഭവപ്പെട്ടു പെട്ടന്ന് ആ ബംഗ്ലാവിൽ നിന്നുമൊരു ശബ്ദം,,,,,,  ” വെൽക്കം സർക്കിൾ ഇൻസ്‌പെക്ടർ ചെകുത്താൻ കോട്ടയിലേക്ക് സ്വാഗതം ”

ഞാൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി ഇന്ന് ഉച്ചക്ക് വിഡിയോയിൽ കണ്ട അതെ രാക്ഷസൻ “ചാണ്ടിച്ചൻ “കൈയിൽ ഒരു വിസ്കി  ഗ്ലാസും മുഖത്തു കൊലചിരിയും പിന്നിൽ രണ്ടു രക്ഷകൻമാരും..

എന്നിൽ ആവേശിച്ച സഹല ധൈര്യവും ആവിയായി, രവിയേട്ടൻ ഒരു കുലുക്കവുമില്ലാത്ത നില്കുന്നു, ഞങ്ങൾ അകപ്പെട്ടു ഇനി ഒരിക്കലും ഞങ്ങൾ ജീവനോടെ തിരിച്ചു പോകില്ല… കണ്മണി പറഞ്ഞത് പോലെ ഞങ്ങളുടെ ശവവും ഇവിടത്തെ പന്നിയും പട്ടിയും കഴിക്കും  ഞാൻ പേടിച്ചു രവിയേട്ടന്റെ അരികിലേക്ക് മാറി നിന്നു. ആ രാക്ഷസൻ ഞങ്ങളുടെ അരികിലേക്ക് നടന്നുകൊണ്ടിരിന്നു…..

തുടരും………

LEAVE A REPLY

Please enter your comment!
Please enter your name here