Home തുടർകഥകൾ പഴയ ലോഡ്ജിന്റെ ഫാനിൽ ഒരു കയറു കെട്ടി അച്ഛൻ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു… Part –...

പഴയ ലോഡ്ജിന്റെ ഫാനിൽ ഒരു കയറു കെട്ടി അച്ഛൻ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

 

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 3

അന്ന് രാത്രി മുഴുവൻ അവനെ അടിക്കുന്നതും എന്റെ അടികൊണ്ടു അവൻ കരഞ്ഞു കാലുപിടിക്കുന്നതും ഇനി ഒരിക്കലും അമ്മുവിന്റെ മുഖത്തു നോക്കുക പോലും ഇല്ലന്ന് സത്യം ചെയ്യുന്നതും അവനെ അവസാനമായി ഒന്നുകൂടി വാണ് ചെയ്തു കൂട്ടുകാരോടൊപ്പം സ്ലോ മോഷനിൽ നടക്കുന്ന എന്നെ പല ബിജിഎം ഇൽ ഭാവനയിൽ കണ്ടും കിടന്നു ഉറങ്ങാൻ പറ്റിയില്ല.

പിറ്റേന്നു ക്ലാസ്സിൽ ഇരുന്നപ്പോഴും ഇത് തന്നെ ആയിരുന്നു ചിന്ത അന്ന് സമയം മുന്നോട്ട് പോകുന്നില്ലന്ന് തോന്നി പലപ്പോഴും.സ്കൂൾ ടൈം കഴിഞ്ഞു ഏഴു മണി വരെ പലയിടത്തും കറങ്ങി നടന്നു ഏഴു മണി ആയപ്പോൾ കുരിശടി ജംഗ്ഷൻ കഴിഞ്ഞുള്ള വളവിൽ ഞങ്ങൾ അവനെ കാത്തു നിന്നു ധൈര്യം ഓരോനിമിഷവും കൂടി കൂടി വന്നു ദൂരെ നിന്നും അവൻറെ ബൈക്ക് കണ്ടപ്പോൾ ഞങ്ങൾ റോഡിനു കുറുകെ സൈക്കിളും മായി കയറി നിന്നു അവൻ നമ്മളെ കണ്ടു വണ്ടി സൈഡ് ഒതുക്കി നിർത്തി ഞങ്ങളും സൈക്കിൾ സൈഡിലേക്ക് ആക്കി

“എന്താ വഴിതടയൽ സമരം ആണോ ” അവൻ പുഞ്ചിരിച്ചു കൊണ്ടാണ് ചോദിച്ചത്
“ഡാ നീ കൂടുതൽ കിണിക്കല്ലേ അമൃത അത് ഇവന്റെ പെണ്ണാ ഇനി നിന്നെ അവളുടെ പിന്നാലെ കാണരുത് “സോണി ആണ് സംസാരിച്ചു തുടങ്ങിയത്

“അത് അമൃത പറയട്ടെ എന്നെ ഇഷ്ടം അല്ലാന്ന് പിന്നെ ഞാൻ ശല്യപ്പെടുത്തില്ല ” അപ്പോഴും അവന്റെ മുഖത്തു പുഞ്ചിരി
“ങ്ങഹാ അവള് പറഞ്ഞാലേ നീ കേൾക്കൂ”
ഞാൻ ദേഷ്യപ്പെട്ടു
“അതെ ”

“നിന്നോടല്ലേടാ പറഞ്ഞേ ” എന്നും പറഞ്ഞു കൊണ്ട് സോണി അവന്റെ കയ്യിലിരുന്ന ക്രിക്കറ്റ് ബാറ്റു കൊണ്ട് അവന്റെ തലയിൽ അടിച്ചു സത്യത്തിൽ അത് കണ്ടു ഞാൻ പേടിച്ചു പോയെങ്കിലും പെട്ടന്ന് തന്നെ ധൈര്യം വീണ്ടെടുത്തു അടി കൊണ്ട അവൻ ബൈക്കിൽ നിന്നും സൈഡിലേക്ക് വീണു അവന്റെ ഇടതു കാലിനു പുറത്തു കൂടി ബൈക്ക് വീണു തല പൊട്ടി ചോര ഒഴികി ജീൻസും സോണി യും വീണു കിടക്കുന്ന അവനെ വീണ്ടും അടിക്കാൻ തുടങ്ങി അവന്റെ അപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ അത്രയും വേണ്ടായിരുന്നു എന്ന് തോന്നി അജിൻ ആരെങ്കിലും വരുന്നുണ്ടോന്നു നോക്കി പേടിച്ചു നിൽക്കുകയായിരുന്നു ആദിത്യൻ ബൈക്ക് തള്ളി മാറ്റി എഴുന്നേറ്റു ഞങ്ങളിൽ നിന്ന് രക്ഷപെട്ടു വേച്ച് ഓടി മാറാൻ നോക്കി ആരും പ്രതീക്ഷിക്കാതെ എതിരെ വന്ന ഒരു വാൻ അവനെ ഇടിച്ചു തെറുപ്പിച്ചത് പെട്ടന്നാണ് വണ്ടി പോയി അവൻ രക്തത്തിൽ കുളിച്ചുള്ള കിടപ്പു കണ്ട് എല്ലാവരും ഭയന്ന് പോയി

ആകെ പേടിച്ചാണ് ഞാൻ വീട്ടിലേക്കു ചെന്ന് കയറിയത് അച്ഛനും മോനുട്ടനും ടീവിക്കു മുന്നിൽ തന്നെ ആയിരുന്നു അമ്മ ഡ്യൂട്ടിക്കു പോയിരുന്നു എന്റെ അമ്മ മല്ലിക താലൂക്ക് ഹോസ്പിറ്റലിലെ നേഴ്സ് ആണ് അച്ഛന് പ്രകാശൻ കൃഷി ആണ് ജോലി അവരെ പറ്റി പറയാനാണേൽ അത് തന്നെ ഒരു കഥയാണ് അച്ഛന്റെ ചെറുപ്പത്തിലേ അച്ഛന്റെ അച്ഛനും അമ്മയും മരിച്ചു പോയി ഏട്ടന്മാരുടെ സഹായത്തിൽ വളർന്നു വന്ന അച്ഛനു ഈ നാട്ടിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി കിട്ടി വന്നു ഇവിടെ താമസം ആയതാണ്.

അച്ഛന് ജോലി ഉള്ളോണ്ട് സ്വത്ത്‌ ഭാഗം വെച്ചപ്പോൾ വസ്തു ആയിട്ടു ഒന്നും കൊടുക്കണ്ട എന്ന് എല്ലാവരും തീരുമാനിച്ചു അച്ഛനും അതിൽ എതിർപ്പ് ഇല്ലായിരുന്നു അതിനു പകരമായി ഒരു തുക എല്ലാവരും കൂടി ചേർന്നു അച്ഛന് കൊടുത്തു കുറച്ചു കാശ് കയ്യിൽ വന്നപ്പോൾ ബിസ്സിനെസ്സ് എന്ന മോഹം അച്ഛന്റെ തലയിലുദിച്ചു. നല്ല പരിചയ സമ്പന്നൻ ആയോണ്ട് ബിസിനസ് പെട്ടന്ന് തന്നെ പൊട്ടി തകർന്നു അങ്ങനെ കയ്യിലിരുന്ന കാശും പോയി ജോലിയും പോയി കുറച്ചു കടവും ആയി മറ്റുള്ളവരുടെ കുറ്റപ്പെടുത്തലും എല്ലാം കൊണ്ട് കവലയിൽ അച്ഛൻ താമസിച്ചിരുന്ന പഴയ ലോഡ്ജിന്റെ ഫാനിൽ ഒരു കയറു കെട്ടി അച്ഛൻ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു

കയറു പൊട്ടി താഴെ വീണു അച്ഛൻ ഹോസ്പിറ്റലിൽ ആയി അവിടെ വെച്ച് അച്ഛനെ ശുശ്രുഷിച്ച ആളാ എന്റെ അമ്മ അങ്ങനെ അവർ തമ്മിൽ പ്രേമത്തിൽ ആയി ജോലിയും കൂലിയും ഇല്ലാത്ത ഒരാളിന് പെങ്ങളെ കൊടുക്കില്ലന്ന് അമ്മേടെ ആങ്ങള പറഞ്ഞ വാശിക്ക് പിറ്റേന്നു തന്നെ അമ്മയെ രജിസ്റ്റർ കല്യാണം കഴിച്ചു അച്ഛൻ കൂടെ കൂട്ടി ഇതിനൊക്കെ സഹായം ചെയ്തതോ അമ്മുന്റെ അച്ഛൻ. അച്ഛൻ ഈ നാട്ടിൽ വന്നപ്പോൾ മുതലുള്ള കൂട്ടാ അവര്തമ്മില് അച്ഛന്റെ അമ്മയുടേം കല്യാണം കഴിഞ്ഞു താമസിക്കാൻ അവരുടെ വീടിനോടു ചേർന്നുള്ള പത്തായ പുര വൃത്തിയാക്കി തരുകയാരിരുന്നു ഞാൻ നാലാം ക്ലാസ്സിൽ പഠിക്കും വരെയും ഞങ്ങൾ അവിടെ തന്നെ ആയിരുന്നു താമസം പിന്നെ റോഡിനോട് ചേർന്നുള്ള അവരുടെ പറമ്പ് വാങ്ങിക്കുകയും വീട് വെക്കുകയും ചെയ്തത്.

വീടിന്റ മുഴുവൻ പണിയും രണ്ടു കൊല്ലം മുൻപ് തീർന്നതേ ഉള്ളു അച്ഛൻ വേറെ പല പറമ്പ് കളും പാട്ടത്തിനു എടുത്തു കൃഷി ചെയ്യാൻ തുടങ്ങി വാഴ, പടവലം, പയർ, കപ്പ ഒക്കെ യാണ് പ്രധാന കൃഷി)അമ്മക്ക് നൈറ്റ്‌ ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ ഞങ്ങൾ അച്ഛനും മക്കളും ടീവി ക്കു മുന്നിൽ തന്നെ ആയിരിക്കും കറന്റ് പോകുന്ന ദിവസങ്ങളിൽ ആയിരിക്കും കൂടുതൽ രസം അച്ഛൻ പഴയ ജീവിത കഥകളും അച്ഛന്റെ സ്പെഷ്യൽ പാചകവും ഓക്കേ ആയി ആകെ മേളം ആയിരിക്കും.

ഞാൻ മുറിൽ പോയി കിടന്നു ആദിത്യന്റെ കാര്യം ഓർക്കുമ്പോൾ ശരീരത്തിന് ഒരു വിറ പെട്ടന്ന് ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു ആകെ ഒരു ക്ഷീണം പതിയെ കട്ടിൽ കിടന്നു നല്ല തലവേദന പുതച്ചു മൂടി കിടന്നു അച്ഛൻ രണ്ട് തവണ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു ഒരുപാട് നിര്ബന്ധിച്ചപ്പോ കഴിക്കാൻ ചെന്നിരുന്നു ചപ്പാത്തിയും മീൻകറിയും കഴിക്കാൻ എടുത്തപ്പോഴാണ് ലാൻഡ്‌ ഫോൺ ബെല്ലടിച്ചതു അത് അമ്മയരുന്നു നൈറ്റ്‌ ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ 10 മണിയോടെ അമ്മ വിളിക്കാറുണ്ട് അച്ഛനും മക്കളും ഭക്ഷണം കഴിച്ചോ എന്നൊക്ക അറിയാൻ അച്ഛനാണ് അമ്മയോട് സംസാരിച്ചത് കഴിച്ചെന്നു വരുത്തി പോയി കിടന്നു മോനുട്ടൻ ഉറങ്ങി കഴിഞ്ഞു

അച്ഛൻ എന്റെ മുറിയിൽ വന്നു ഞാൻ ഉറങ്ങാതെ കിടക്കുകയായിരുന്നു പതിയെ മുടിയിൽ തലോടി അച്ഛൻ ചോദിച്ചു “എന്താ ശ്രീകുട്ടാ എന്ത് പറ്റി” എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു എന്റെ മുഖഭാവം കണ്ടു അച്ഛനും ചെറിയ പേടി പോലെ ” എന്തുണ്ടെലും അച്ഛനോട് പറ മോൻ വിഷമിക്കാതെ “ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു “അച്ഛാ അവൻ മരിച്ചു പോയി ഞാൻ കാരണം “എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു എന്റെ മേലുള്ള അച്ഛന്റെ പിടി അയഞ്ഞു.

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here