Home Latest നീയും റോഷന് തമ്മിൽ കൂട്ടി വരെ അവൾ മോശം പറഞ്ഞു.കൊറേ കേട്ടപ്പോൾ അഭിയേട്ടന് ദേഷ്യം വന്നു…...

നീയും റോഷന് തമ്മിൽ കൂട്ടി വരെ അവൾ മോശം പറഞ്ഞു.കൊറേ കേട്ടപ്പോൾ അഭിയേട്ടന് ദേഷ്യം വന്നു… Part – 8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം Part – 8

രചന : ശിവന്യ

ശരിയാണ്…. ഇപ്പോൾ സാറിനു എന്നോട് പഴയ ദേഷ്യമൊന്നും ഇല്ല… എനിക്ക് എന്തൊക്കെയോ മനസ്സിലായെന്നു ആൾക്കറിയാം…സത്യം പറഞ്ഞാൽ എനിക്കിപ്പോൾ ആ മുഖത്തു നോക്കാൻ പണ്ടുള്ളതിനെക്കാളും പേടിയാ…… ഏതാണെന്നോ എന്തിനാണെന്നോ എനിക്കറിയില്ല…അടുത്തു വന്നു നിൽക്കുമ്പോൾ ഹൃദയം വേഗത്തിൽ ഇടിച്ചു നിൽക്കാൻ പോകുന്നത് പോലെ തോന്നും……

അന്ന് ലഞ്ചു ബ്രെക്കിന്‌ ബെൽ അടിച്ചപ്പോൾ ഞങ്ങൾ കൈ കഴുകാനായി വാഷ് റൂമിലേക്ക് പോയി…തിരിച്ചു വരുമ്പോൾ ഗായത്രി സ്റ്റാഫ്‌ റൂമിനു മുൻപിൽ നിൽക്കുന്നുണ്ട്…

ഗായു… നീ എന്താ ഇവിടെ നിൽക്കുന്നത്….അപ്പു ചോദിച്ചു…

ഞാൻ ഫുഡ് കൊണ്ടുവരാൻ മറന്നു പോയി….അഭിയെട്ടൻ പുറത്തു പോയി കഴിക്കാമെന്ന് പറഞ്ഞു..ഏട്ടനെ വെയിറ്റ് ചെയ്യുവാ….

ഒകെ…. എന്നാൽ പോയിട്ടു വാ… അപ്പോഴേക്കും അഭിസാറും വന്നു. അവർ രണ്ടുപേരും പുറത്തേക്ക്‌ പോയി.

ഞങ്ങൾ ക്ലാസ്സിലേക്കും പോയി. ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു. സാറിന്റെ കസിൻ ആണ് ഗായത്രി എന്നറിയാം. എങ്കിലും മനസ്സിനകത്തു എന്തോ ഒരു വിഷമം…

ശിവാ….നീ എന്താ ആലോചിച്ചിരിക്കുന്നെ…ഫുഡ് കഴിക്കുന്നില്ലേ….

അപ്പോഴാണ് ഡയാന ( ഞങ്ങളുടെ ഫ്രണ്ട് )കിടന്നു ബഹളം വെച്ചത്…. അപർണ…നീ ഒന്നു നോക്കിയേ…..അപ്പു… ഡാ… ഗായത്രി ഫുഡ് കൊണ്ടുവന്നതാ…നിന്റെ ഏട്ടന്റെ കൂടെ പോകാൻ വേണ്ടി അവൾ കള്ളം പറഞ്ഞതാ…

അപ്പോഴാണ് ഗായത്രിയുടെ ഗ്യാങ്‌സ് അവളുടെ ഫുഡ് ഷയർ ചെയ്തു കഴിക്കുന്നത് ഞങ്ങൾ കണ്ടത്… എല്ലാവരും എന്തോ പുതിയ കാര്യം കണ്ടുപിടിച്ചത് പോലെ പോലെ ചിരിച്ചു. എനിക്കെന്തോ വല്ലാത്ത ഒരു വിഷമം വന്നു .
അപ്പു വൊന്നും മിണ്ടിയില്ല.

ലഞ്ച് ബ്രേക്കിന്‌ ശേഷം ഫസ്റ്റ് പിരീഡ് ബോട്ടണി ആണ്. പക്ഷെ സാറിനു പകരം കിരൺ സാർ ആണ് വന്നത്.. എനിക്ക് ക്ലാസിൽ ശ്രദ്ധിക്കാനെ കഴിയുന്നുണ്ടായിരുന്നില്ല. ക്ലാസ് പകുതി ആയപ്പോൾ ഗായത്രി വന്നു. അപ്പോഴാണ് കുറച്ചൊരു ആശ്വാസം വന്നത്. പക്ഷെ എന്തിനു വേണ്ടിയാണ് ഞാൻ അത്രയും ടെൻഷൻ അടിച്ചതെന്നു എനിക്ക് പോലും മനസ്സിലായില്ല…

***********

കിരൺ സ്റ്റാഫ്‌ റൂമിൽ ചെല്ലുമ്പോൾ അഭി എന്തോ വായിച്ചുകൊണ്ടിരിക്കുവായിരുന്നു.

ഡാ… നീ എന്താ ലേറ്റ് ആയതു..ഭാഗ്യത്തിന് ഞാൻ 5th പീരിയഡ് ഫ്രീ ആയിരുന്നു. അതുകൊണ്ടു എനിക്ക് പോകാൻ പറ്റി. ആരും അറിഞ്ഞില്ല..നീ സെവൻത് പീരിയഡ് പൊക്കോളൂ. എന്റെ ക്ലാസ് ആണ്.

ഒന്നും പറയണ്ട അവളേം കൊണ്ട് പോയി ഞാൻ പെട്ടു പോയി…ഫുഡ് കഴിക്കാൻ ഒരു പ്ലെയിസ്…പിന്നെ ഐസ് ക്രീം വേറെ ഒരു പ്ലെയിസ്….ഒന്നും പറയണ്ട …ടൌൺ മുഴുവൻ കറങ്ങി..

ഒക്കെ…. നീ നെക്സ്റ്റ് പീരിയഡ് പൊക്കോണം കേട്ടോ…ഞാൻ ക്ലാസ്സിൽ പോട്ടെ…

********

നീ എന്താ ഇവിടെ…ക്ലാസിൽ പോകുന്നില്ലേ…മറന്നു പോയോ….ബെല്ലടിച്ചു… കിരണിനെ സ്റ്റാഫ് റൂമിൽ കണ്ടപ്പോൾ പ്രിയ ചോദിച്ചു…

മറന്നിട്ടൊന്നും ഇല്ല പ്രിയ…ഞാനും അഭിയും പീരിയഡ് എക്സ്ചേഞ്ച് ചെയ്തതാ……

അതെന്തു പറ്റി….

അവൻ വന്നപ്പോൾ ലേറ്റ് ആയി..അതുകൊണ്ടു ഞാൻ പോയി.

ഒക്കെ …ഞാൻ പറഞ്ഞ കാര്യം നീ അവനോടു ചോദിച്ചോ… വീട്ടിൽ ആലോചന മുറുകി തുടങ്ങി..ഇപ്പോൾ വന്നത് KSEB യിൽ അസിസ്റ്റന്റ് എൻജിനീയർ ആണ്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. എന്റെ ഒരു വാക്കിനു വേണ്ടി വെയിറ്റ് ചെയ്യുവാ… ഞാൻ എന്താ പറയേണ്ടത്…

പ്രിയാ…. നീ ചുമ്മാ അവനു വേണ്ടി വെയിറ്റ് ചെയ്തു നിന്റെ ജീവിതം നശപ്പിക്കല്ലേ. നീ യെസ് പറഞ്ഞോളൂ…അവനു നിന്നെ എന്നല്ല വേറെ ഒരു പെണ്കുട്ടിയെയും സ്നേഹിക്കാൻ കഴിയില്ല. അത്രക്ക് അവൻ മറ്റൊരാളെ സ്നേഹിക്കുന്നു. ശരിക്കു പറഞ്ഞാൽ അഞ്ചാമത്തെ വയസ്സു മുതൽ ഒരുതരം ഭ്രാന്തു പോലെയാണ് അവൻ ആ കുട്ടിയെ സ്നേഹിക്കുന്നത്.അവന്റെ മനസ്സിൽ അവൾക്കല്ലാതെ മറ്റാർക്കും ഒരു സ്ഥാനവും ഇല്ല… അതുകൊണ്ടാണ് ഞാൻ എപ്പോഴും നിന്നോട് വേണ്ടാന്നു പറയുന്നത്..

കിരൺ…ആരാടാ ആ കുട്ടി..

എനിക്കറിയില്ല…

നിനക്കറിയാത്തതായി ഒന്നും അവന്റെ ജീവിതത്തിൽ ഇല്ല… അതെന്നെക്കാൾ നന്നായി മാറ്റാർക്ക് അറിയാം കിരൺ…

ശരി… അങ്ങനെ എങ്കിൽ അങ്ങനെ….

ശരി… നീ പറയണ്ട…
അതും പറഞ്ഞു പ്രിയ ബുക്ക്സ് കറക്ഷൻ ചെയ്യാൻ തുടങ്ങി….

***********

ശിവ…..നിന്നോട് ഞാൻ എത്ര പ്രാവിശ്യം പറഞ്ഞു…. നീ ചുമ്മാ ആവിശ്യം ഇല്ലാത്തൊതൊക്കെ ചിന്തിക്കല്ലേ എന്റെ ശിവ… ഞാൻ പറഞ്ഞതെല്ലാം എന്റെ തോന്നൽ മാത്രം ആണ്.. അതു മനസ്സിൽ വെച്ചു നോക്കിയിയതുകൊണ്ടാണ് നിനക്കു അങ്ങനെ ഒക്കെ തോന്നുന്നത്…

എനിക്കെന്തു തോന്നിയെന്നാണ് നീ പറയുന്നത്..

ശിവാ…. ഞാൻ ഇന്നലെ ഒന്നും അല്ലാലോ നിന്നെ കാണാൻ തുടങ്ങിയത്. നിന്റെ മനസ്സു നിന്നെക്കാളും എനിക്കറിയില്ലേ ശിവാ…

എനിക്കറിയില്ലടാ…എനിക്കെന്തു പറ്റിയെന്ന്… ഞാൻ എന്താ ഇങ്ങനെ…നീ പറ….

നീ അതെല്ലാം വിട്ടിട്ടു പഠിത്തത്തിൽ ശ്രദ്ധയ്ക്ക് ശിവാ… അങ്കിളിന്റെ ആഗ്രഹം പോലെ നിനക്കു ഡോക്ടർ ആകണ്ടേ…

എനിക്കും തോന്നി അവൻ പറഞ്ഞത് ശരിയാണെന്ന്…ചിലപ്പോ ഞങ്ങളുടെ മനസ്സിലെ തോന്നൽ മാത്രമാകും എല്ലാം..വെറുതെ അതിനെപ്പറ്റി എല്ലാം ആലോചിച്ചിരുന്നാൽ എന്റെ അച്ഛൻ കണ്ട സ്വപനം തകർന്നു പോകും.. മറ്റെന്തിനേക്കാളും വലുത് എനിക്കെന്റെ അച്ഛനും ഞങ്ങളുടെ സ്വപ്നങ്ങളും മാത്രമാണ്…

അപ്പു പറഞ്ഞതു ശരിയാണെങ്കിൽ ഗായത്രിയുടെ അച്ഛനും അമ്മയ്ക്കും അവളെ ചാമ്പകശ്ശേരിയിലെ മൂത്ത മരുമകൾ ആക്കണം എന്നതാണ് ആഗ്രഹം.. അവളുടെ വലിയമ്മയും വലിയച്ചനും അത് ആഗ്രഹിക്കുന്നുണ്ട്. അവരുടെ മകനെ ഗായത്രിയെ കൊണ്ട് വിവാഹം കഴിപ്പിക്കണം…

ഞാൻ അവളോട്‌ അവര് തമ്മിൽ പ്രായ വിത്യാസം ഇല്ലെന്നു ചോദിച്ചതാ.. അതിനു അവള് പറഞ്ഞതു എനിക്ക് നല്ല ഓർമ ഉണ്ട്..

എന്റെ ശിവാ…വലിയമ്മക്കും വീട്ടുകാർക്കും പൈസയോട് കുറച്ചൊരു ആർത്തി കൂടുതലാണ്…ഇപ്പോൾ ഹോസ്പിറ്റലിന്റെ മുഴുവൻ ഉത്തരവാദിത്യവും വലിയച്ഛനാണു.. അവർ അഭിയേട്ടനെ മെഡിസിന് ചേരാൻ ഒരുപാട് നിര്ബന്ധിച്ചതാണ്…ഏട്ടൻ സമ്മതിച്ചില്ല…രണ്ടു മക്കളും അവര് വഴിക്കില്ല എന്നറിഞ്ഞപ്പോൾ രണ്ടാൾക്കും നല്ല നിരാശയായിരുന്നു …അന്ന് മുതൽ മരുമക്കൾ ഡോക്ടർസ് ആകണം എന്ന നിർബന്ധത്തിൽ ആണ്… ഇതിപ്പോ ഗായത്രിക്കു താല്പര്യം മെഡിസിൻ ആണല്ലോ… അതുകൊണ്ടു അവര് അങ്ങനെ ചിന്തിക്കും… എന്നിട്ടു മുത്തച്ഛനെ കൊണ്ടു സമ്മതിപ്പിക്കും…

എപ്പോഴാണെൽ ഗായത്രിക്കു എട്ടനെന്നു വെച്ചാൽ ഭ്രാന്താണ്…ഇടക്കിടക്ക് വീട്ടിൽ വരും. വന്നാൽ പിന്നെ ഏട്ടന്റെ പിറകിൽ നിന്നും മാറില്ല… ഏട്ടൻ ആണെങ്കിൽ അതു തീരെ ഇഷ്ടവും ഇല്ല.. പക്ഷ അവൾക്കതൊട്ടു മനസിലാകുകേം ഇല്ല.

പിന്നെ മുഴുവൻ നിന്റെ കുറ്റം പറച്ചിൽ ആയിരിക്കും..അവക്ക് നിന്നെ തീരെ ഇഷ്ടം അല്ല…കുശുമ്പാ…നിനക്കു തീരെ കൾച്ചർ ഇല്ല മാനേഴ്‌സ് ഇല്ല…നിന്റെ ഡാൻസ് കൊള്ളില്ല..പാട്ടു കൊള്ളില്ല…എന്നൊക്കെ പറയും..എല്ലാവർക്കും വട്ടയതുകൊണ്ടാണ് നിന്നെ ഇങ്ങനെ കൊണ്ടുനടക്കുന്നത് എന്നൊക്കെ അവൾ ഇരുന്നു പറയുന്ന കേൾക്കാം…

ഒരു ദിവസം നിന്നെ പറ്റി എന്തൊക്കെയോ പറഞ്ഞു.നീയും റോഷന് തമ്മിൽ കൂട്ടി വരെ അവൾ മോശം പറഞ്ഞു.കൊറേ കേട്ടപ്പോൾ അഭിയേട്ടന് ദേഷ്യം വന്നു…

നിന്റെ ക്ലാസ്സിലെ 50 സ്റ്റുഡന്റ്‌സ് 5 പേരു ഒഴികെ ബാക്കി എല്ലാവർക്കും അവളെ ഇഷ്ടമാണ്…നിന്നെ ഇഷ്ടം അല്ലെ..അപ്പോൾ അവൾക്കണോ നിനക്കാനോ കുഴപ്പം എന്നൊന്നു ആലോചിച്ചു നോക്കാൻ പറഞ്ഞു ഏട്ടൻ എഴുന്നേറ്റ് പോയി…

അവൾക്ക് നല്ല ദേഷ്യം വന്നു…വലിയമ്മ അഭിയെട്ടനെ വഴക്കും പറഞ്ഞു…. വലിയമ്മക്കു ഒഴികെ വേറെ ആർക്കും അവളെ ഇഷ്ടം അല്ല..

അതൊക്കെ ഓർത്തപ്പോൾ സത്യം പറഞ്ഞാൽ ഒന്നു വേണ്ട തോന്നി…ഇനി എന്നെ സാറിനു ഇഷ്ടം ആണേൽ തന്നെ അവരാരും സമ്മതിക്കില്ല…പിന്നെന്തിനാ.. ചുമ്മാ….

പിന്നീട് ഞാൻ ഒരിക്കലും അതിനെ പറ്റി ആലോചിച്ചതു പോലും ഇല്ല…പഠനത്തിൽ മാത്രം ശ്രദ്ധിച്ചു അന്നത്തെ ആ excursion വരെ…

************

അച്ഛൻ ഞങ്ങളെ എല്ലായിടത്തും കൊണ്ടുപോകാറുണ്ട്…ഓരോ വെക്കേഷൻ ഞങ്ങൾ ഓരോ സ്ഥലത്തു പോകും.എത്ര തിരക്ക് ഉണ്ടെങ്കിലും അച്ഛൻ അതിനു സമയവും പണവും കണ്ടെത്തിയിരുന്നു… എന്നാലും എപ്പോഴും ഞങ്ങളെ സ്കൂളിൽ നിന്നും കൊണ്ടുപോകുമ്പോഴും ഒരു തടസ്സം പോലും പറയാതെ പോകാൻ സമ്മതിക്കുമായിരുന്നു..

അമ്മക്ക് എപ്പോഴും ഞങ്ങളെ തനിച്ചു വിടാൻ പേടിയായിരുന്നു.അപ്പോഴും അച്ഛൻ പറയും

ദേവി അവര് നമ്മുടെ കൂടെ പോകുന്നതും അവരുടെ ഫ്രണ്ട്‌സിന്റെ പോകുന്നതും രണ്ടാണ്. മക്കളെ കെട്ടി മുറുക്കി പിടിച്ചു വെക്കുകയല്ല വേണ്ടത്..അവരെ അയച്ചു വിടണം.. അതിന്റെ ഒരു അറ്റം നമ്മുടെ കയ്യിൽ ഉണ്ടാകണം എന്നെ ഉള്ളു ..നാളെ നമ്മൾ ഇല്ലേലും അവര് നാളെ ഈ സമൂഹത്തിൽ ജീവിക്കേണ്ടവർ അണ്. അവര് പോയി എൻജോയ് ചെയ്തു വരട്ടെ… നമുക്കോ ഇതിനൊന്നും ഭാഗ്യം ഉണ്ടായിട്ടില്ല..

പിന്നെ ‘അമ്മ ഒന്നും മിണ്ടില്ല…അച്ഛനെ പോലെ തന്നെ അമ്മയും ഒരുപാട് കഷ്ടപ്പെട്ടാണ് വളർന്നത്.. അമ്മക്കും അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല..അവര് ചെറുപ്പത്തിലേ മരിച്ചു പോയി…അപ്പൂപ്പനും അമ്മുമ്മയും ആണ് വളർത്തിയത്…

അച്ഛന് ജോലിയൊക്കെ ആയപ്പോൾ അമ്മാവന്മാർ ഓരോ ആലോചനകൾ ഒക്കെയായി എത്തി..അവരുടെ തന്നെ മക്കളെ വിവാഹം കഴിക്കാനൊക്കെ പറഞ്ഞു. അച്ഛന് പക്ഷെ അച്ഛനെപോലെ കഷ്ടപ്പാടിൽ ജീവിക്കുന്ന ഒരു കുട്ടിയെ വിവാഹം കഴിക്കാൻ ആയിരുന്നു ഇഷ്ടം. അപ്പോഴാണ് അച്ഛന്റെ കൂട്ടുകാരൻ അമ്മയുടെ കാര്യം പറഞ്ഞത്..

അപ്പൂപ്പൻ മരിച്ചതോടെ അമ്മയുടെ കാര്യം കഷ്ടം ആയി..വല്യച്ഛന്മാർ വീടിന്റെ ഭരണം ഏറ്റെടുത്തു.. അമ്മക്കും അമ്മുമ്മക്കും അവർ ഒരു സമധാനവും കൊടുത്തിരുന്നില്ല..

സ്വത്തിൽ മാത്രം ആയിരുന്നു അവർക്ക് കണ്ണ്…

അച്ഛൻ ജാതിയും മതവും ഒന്നും നോക്കിയില്ല ..അമ്മയെ കല്യാണം കഴിച്ചു അവിടെ താമസിക്കാൻ തുടങ്ങി.പക്ഷെ അവർക്കത് ഇഷ്ടം ഇല്ലായിരുന്നു..അവർ അച്ഛനെ എപ്പോഴും അതും പറഞ്ഞു അപമാനിക്കുമായിരുന്നു..

പക്ഷെ അമ്മുമായുടെ ആഗ്രഹം ആയിരുന്നു ആ തറവാട്ടു വീട്ടിൽ കിടന്നു മരിക്കുക എന്നത്..

അപ്പൂപ്പനും മക്കളും ഉറങ്ങുന്ന ആ മണ്ണ് വിട്ടു പോകാൻ പറയല്ലേ എന്നു എപ്പോഴും പറയുമായിരുന്നു.. അമ്മുമ്മ മരിച്ചു ചടങ്ങുകൾ എല്ലാം കഴിഞ്ഞ അന്ന് അമ്മയെയും കൊണ്ടു ആ വീടിന്റെ പടി ഇറങ്ങിയ ഹീറോ ആണ് എന്റെ അച്ഛൻ….

ആ പ്രാവിശ്യവും അച്ഛൻ എന്നെ ടൂറിന് വിട്ടു…ഊട്ടി കൊഡൈകനാൽ ആയിരുന്നു പോകേണ്ടത്…
അങ്ങനെ ആ ദിവസം വന്നെത്തി….അച്ഛൻ എന്നെ സ്കൂളിൽ കൊണ്ടുവിട്ടു..രാത്രി 9 മണിക്ക് ആയിരുന്നു പോകേണ്ടത്…ഫ്രണ്ട്‌ എല്ലാവരും എത്തിക്കൊണ്ടിരുന്നു… ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചേഴ്‌സ് ആയ ജോസഫ് സാറിന്റെയും അന്നമ്മ ടീച്ചറിന്റെയും കയ്യിൽ ഏല്പിച്ചിട്ടു അച്ഛനും അമ്മയും മോനുവും വീട്ടിലേക്കു മടങ്ങി….

തുടരും

😍😍😍 പ്രാർത്ഥനകൾക്ക് ഒരുപാട് നന്ദി… അങ്ങനെ ഞങ്ങൾ ഇന്നു നെഗറ്റീവ് ആയി… 😍😍😍

LEAVE A REPLY

Please enter your comment!
Please enter your name here