Home തുടർകഥകൾ എനിക്ക് ഒരു കാൾ ചെയ്തില്ലല്ലോ എന്നുള്ള സങ്കടം ആരോടും പറയാൻ വയ്യാതെ മനസ്സിൽ വിങ്ങി… Part...

എനിക്ക് ഒരു കാൾ ചെയ്തില്ലല്ലോ എന്നുള്ള സങ്കടം ആരോടും പറയാൻ വയ്യാതെ മനസ്സിൽ വിങ്ങി… Part – 12

0

Part – 11 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ.. ഭാഗം -12

ഒരു കാൾ കാത്ത് ഞാൻ ഇരി ക്കുമ്പോലെ എന്റെ ശബ്ദം കേൾക്കാൻ ഷാനുക്കക് ആഗ്രഹം ഇല്ലാതായോ. അപ്പോഴേക്കും ശാദി മോൾ വന്നു വാതിലിൽ മുട്ടിയിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഐഷു പെട്ടന്ന് മുഖം കഴുകി ചിരിച്ച മുഖവുമായി വന്നു വാതിൽ തുറന്നു. മാമിയെ കഴിക്കാൻ വിളിക്കുന്നുണ്ട് സൈനുമ്മ അത് പറഞ്ഞു ശാദി തിരിഞ്ഞു നടന്നു. ഐഷു അവളെ പിന്നിൽ നിന്ന് വിളിച്ചു.

ശാദി നിൽക് നീ കഴിച്ചോ..

ഇല്ല പോകേണ്..

മോളുടെ സ്കൂൾ ഇവിടെ അടുത്താണോ..

കുറച്ചു പോകാനുണ്ട്. സ്കൂട്ടി എടുക്കാൻ ഉമ്മച്ചി വിടൂല. അതോണ്ട് സ്കൂൾ ബസ്സിൽ പോകും.

ചുമ്മാ ശാദി യോട കമ്പനി ആകാൻ വേണ്ടിയാ ഐഷു വർത്താനം പറയാൻ നിന്നത്.
അങ്ങനെ കുറച്ചു സംസാരിച്ചു അവർ രണ്ടാളും കൂടി ഹാളിൽ എത്തി. എല്ലാരും ചായക്ക് ഇരുന്നിട്ടുണ്ട്. ശാക്കിർ എഴുനേറ്റു വന്നിട്ടില്ല. ഐഷു കഴിച്ചെന്നു വരുത്തി എഴുനേറ്റു. മനസ്സിൽ ഒരുപാട് ചിന്തകൾ കൊണ്ട് ഒന്നും ഇറങ്ങുന്നില്ല. ആരെങ്കിലും ഷാനുക്കയെ പറ്റി എന്തെങ്കിലും പറയുന്നുണ്ടോ എന്ന് അവൾ കാതോർത്തു.

പെട്ടന്ന് ഉപ്പയുടെ ഫോൺ ശബ്ദിച്ചു. ഹ ഷാനു പറയു എന്നും പറഞ്ഞു ഉപ്പ എഴുന്നേറ്റു. കമ്പനിയുടെ എന്തോ കാര്യം ആണ് പറയുന്നതെന്ന് അവൾക്കു മനസിലായി. എന്നാലും എനിക്ക് ഒരു കാൾ ചെയ്തില്ലല്ലോ എന്നുള്ള സങ്കടം ആരോടും പറയാൻ വയ്യാതെ മനസ്സിൽ വിങ്ങി.

ഷിഫായോ ഉമ്മയോ ആരും ഷാനു നിനക്ക് വിളിച്ചില്ലേ എന്ന് ചോദിച്ചുമില്ല..
അവൾ റൂമിലേക്കു തന്നെ പോന്നു. അപ്പോഴേക്കും അവളുടെ ഫോൺ അടിക്കുന്നുണ്ടായിരുന്നു. ഓടി വന്നു എടുത്തു നോക്കിയപ്പോൾ ഷാനുക്കയുടെ മുഖം സ്ക്രീനിൽ തെളിഞ്ഞു. ഷാനുക്ക എന്ന വിളിയിൽ ഒറ്റ കരച്ചിലായിരുന്നു അവൾ.

ഷാനുവിനു ആകെ വിഷമം തോന്നി . എന്താ ഐഷുട്ടി.. ഇപ്പോഴും നിന്റെ സങ്കടം മാറീലെ. നീ ഇങ്ങനെ കരഞ്ഞു കേൾപ്പിചാൽ ഞാൻ എങ്ങനെ നിനക്ക് വിളിക്കും. എനിക്ക് നിന്റെ ചിരിക്കുന്ന ശബ്ദം ആണ് കേൾക്കേണ്ടത്. അവൻ പറഞ്ഞു ശെരിയാക്കി അവൾ കരച്ചിൽ നിർത്തി.

എന്നാലും ന്റെ ഷാനിക്കാ.. ഇന്നലെ രാത്രി ഒരു പ്രാവശ്യം എങ്കിലും ഒന്ന് വിളിച്ചില്ലല്ലോ അവൾ പരാതി പറഞ്ഞു. അത് കേട്ട് ഷാനു ചിരിച്ചു. ഞാൻ ഉമ്മാക് വിളിച്ചിരുന്നു. അപ്പൊ ഐഷുട്ടി ശാദി മോളും കൂടി ഒരുമിച്ചു റൂമിൽ കിടക്കുന്നു. പത്തു മണി ആയപ്പോഴേക്കും രണ്ടാളും ഉറങ്ങി എന്ന് പറഞ്ഞു. ഒരുപാട് ദിവസത്തെ ക്ഷീണം ഉള്ളതല്ലേ.. ഞാൻ വിളിച്ചു നിന്റെ ഉറക്കം കളഞ്ഞു പിന്നെ നേരം പുലർച്ചെ വരെ കരഞ്ഞു ഇരിക്കേണ്ടി വരും കരുതിയാല്ലേ ഞാൻ വിളിക്കാതിരുന്നത്. പിന്നെ രാവിലെ നിസ്കാരം കഴിഞ്ഞു കിടന്നു ഇപ്പൊഴാ ഉണരുന്നത് . അപ്പൊത്തന്നെ ഞാൻ വിളിച്ചില്ലേ.

എത്ര ആഗ്രഹം ഉണ്ടായിരുന്നു ശബ്ദം കേൾക്കാൻ.. എന്നിട്ടുo മോളു കൂടെ ഉള്ളത് കൊണ്ടും നീ നേരത്തെ ഉറങ്ങിയത് കൊണ്ടും ഉറക്കം വരാതെ ഞാൻ ഉമ്മയോട കുറെ നേരം സംസാരിച്ചിരുന്നു. ഉമ്മാക് നിന്നെ പറ്റി നല്ല അപിപ്രായം ആണ് . അത് കേട്ടപ്പോൾ ഖൽബ് നിറഞ്ഞു.

ഞാൻ ഇല്ലെങ്കിലും അവിടെ നിനക്ക് എല്ലാരും ഉണ്ടല്ലോ. ഷാനുവിന്റെ സംസാരം കേട്ടു ഐഷു ഞെട്ടി പോയി. ഒരു റൂമിൽ നേരം വെളുക്കും വരെയും ഒറ്റക് കിടന്നിട്ട്, ഒറ്റക് കിടക്കാൻ ശീലിക്കണം പറഞ്ഞ ഉമ്മ എന്തിനാ ഷാനു ക്കാനോട്‌ ഇങ്ങനെ പറഞ്ഞത് എന്ന് അവൾക്കു മനസ്സിലായില്ല. അവൾ ഒന്നും മറുപടി പറഞ്ഞില്ല. പിന്നെ ഷാനുവിന്റ് വിശേഷങ്ങൾ തിരക്കി. കുറച്ചു നേരം സംസാരിച്ചു പിന്നെ വിളിക്കാം എന്നും പറഞ്ഞു ഷാനു ഫോൺ വെച്ചു. ഐഷു കുറച്ചു നേരം അതെ ഇരുപ്പ് തുടർന്നു.

തന്റെ ഷാനുക്കയെ ഞാൻ വെറുതെ തെറ്റിധരിച്ചു. ഷാനുക്ക എന്നെ മറന്നിട്ടില്ല. ആ വിളിയിൽ ഒരായിരം സ്നേഹവും കരുതലും ഉണ്ട്. അത് മതി എനിക്ക് ജീവിക്കാൻ. ഐഷു സമദാനിച്ചു.
രാത്രിയിൽ ഇന്നലത്തെ പോലെ തന്നെ അവൾ ഒറ്റക്കാണ് കിടന്നത്. ഷിഫാ അവളുടെ വീട്ടിലേക് പോയി. ശാദി മോള് ഉണ്ടായിരുന്നു ഇവിടെ .
ഷാനു ഇശാ നിസ്കാരം കഴിയുന്നതിനു മുമ്പ് തന്നെ വിളിച്ചു. വേഗം കിടന്നുറങ്ങാൻ പറഞ്ഞു പോയി.

നേരത്തെ എഴുനേറ്റു. ആറു മണി ആയപ്പോഴേക്കും ഉപ്പ വന്നിരുന്നു. അവൾ ഉപ്പാനെ സ്വീകരിച്ചു ഇരുത്തി. എന്തിനാ ഉപ്പ ഇത്രയും നേരത്തെ വന്നത് . ഇവിടെ എല്ലാരും സുബ്ഹി നിസ്കാരം കഴിഞ്ഞു കിടന്നാൽ എണീക്കാൻ വൈകും. എല്ലാരോടും പറയാതെ പോകാനും വയ്യ . ആരെയും വിളിച്ചു ഉണർത്താനും വയ്യാതെ ഐഷു കുഴഞ്ഞു. അവൾക്കു വീട്ടിൽ എത്താൻ ദൃതി കൂടിയിരുന്നു. അതിലേറെ ഇവിടെ ആർക്കും നിസ്കാരം ഇല്ല എന്നുള്ള കാര്യം ഉപ്പ അറിയരുത് എന്നും..

അവൾ ഉപ്പാനെ റൂമിലേക്കു ക്ഷണിച്ചു. കുറച്ചു നേരം വീട്ടിലെ വിശേഷം ഒക്കെ തിരക്കി. പിന്നെ മനഃപൂർവം ഓരോന്ന് പറഞ്ഞു വൈകിച്ചു. പുറത്തു ഓട്ടോ വൈറ്റ് ചെയ്യുന്നുണ്ട് മോളെ. വേഗം ഇറങ്ങാൻ നോക്ക്. ഹംസക്ക മോളെ ഓർമിപ്പിച്ചു . ഐഷു വേഗം കുളി കഴിഞ്ഞു ഇറങ്ങി . പുറത്തു വന്നു നോക്കിയപ്പോൾ ഉമ്മ എണീറ്റു വന്നിരുന്നു. അവൾ ഉപ്പ വന്ന വിവരം അറിയിച്ചു. റൂമിൽ ചെന്നു ഉമ്മ ഉപ്പാനെ വിളിച്ചു . ഉപ്പയും വന്നു സലാം പറഞ്ഞു. അങ്ങനെ റസിയാത്ത കൊടുന്നു വെച്ച ചായയും കുടിച് ഉപ്പാന്റെ കൂടെ എല്ലാരോടും സലാം പറഞ്ഞു ഐഷു ഇറങ്ങി..

ഓട്ടോയിൽ കയറിയപ്പോൾ അവൾക്കു അവളുടെ പഴയ ജീവിതം തിരിച്ചു കിട്ടിയ പോലെ തോന്നി. മനസ്സിൽ വല്ലാത്ത ഒരു ആശ്വാസം.. തന്റെ വീടിനു മുന്നിൽ അനിയത്തികളും ഉമ്മയും വിടർന്ന പുഞ്ചിരിയോടെ ഐഷുവിനെ കാത് നിന്നിരുന്നു.

ഓട്ടോയുടെ മുന്നിലേക്ക് ഷഹല മോൾ ഓടി വന്നു ചാടി. പെട്ടന്ന് ഓട്ടോ നിർത്തി. ഐഷു ഓടി ഇറങ്ങി അവളെ എടുത്തു . ഷഹല കുലുങ്ങി ചിരിച്ചു. എല്ലാരേയും കണ്ട സന്തോഷത്തോടെ ഐഷു അവളുടെ ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ചെയ്തു എല്ലാവരുടെയും നടുവിൽ വന്നിരുന്നു. അവര്ക് ചോദിക്കാനും ഐഷുവിനു പറയാനും ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു….

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here