Home തുടർകഥകൾ പൂജയുടെ ചോദ്യം ഗായുവിനെയും ദേവുവിനെയും അത്ഭുതപ്പെടുത്തി…. Part – 45

പൂജയുടെ ചോദ്യം ഗായുവിനെയും ദേവുവിനെയും അത്ഭുതപ്പെടുത്തി…. Part – 45

0

Part – 44 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ഇന്ദു സജി

എന്റെ  നല്ല  പാതി..  ഭാഗം 45

മനസ്സ്  നിറഞ്ഞു  ഉറങ്ങിയത് കൊണ്ടാവാം  മഹിയും ദേവുവും ഉണരാൻ വൈകി…
8മണി കഴിഞ്ഞിട്ടും രണ്ടാളെയും കാണാതെ വന്നപ്പോൾ  മാലതി മുകളിലേക്ക് പോയി…

ഉണ്ണീ…  മോളേ…
എണീറ്റില്ലേ  രണ്ടാളും..
വാതിൽ തുറന്നേ…
വാതിലിൽ  മുട്ടിയ  ശബ്ദം കേട്ടു  മഹി ഉണർന്നപ്പോൾ  അവന്റെ ഉള്ളം കൈയിൽ മുഖം ചേർത്ത് ഉറങ്ങുന്ന ദേവുവിനെയാണ്  കണ്ടത്…
ഒരു നിമിഷം  മതിമറന്നു  അവളെ തന്നെ നോക്കി നിന്ന മഹി..  മാലതിയുടെ വിളിയിൽ പിടഞ്ഞെണീറ്റു..

ദാ വരുന്നമ്മേ..
ദേവൂ  ദേ അമ്മ വിളിക്കുന്നു …
ഏഹ്ഹ് എന്താ ഉണ്ണിയേട്ടാ ഞാൻ കുറച്ചു സമയം കൂടി കിടക്കട്ടെന്നേ..
ആഹാ സമയം പോയി മോളേ… നല്ല കുട്ടിയല്ലേ ഇനിയും കിടന്നാൽ കോളേജിൽ  എത്താൻ വൈകും അതാ…

മഹി അവളെ വിളിച്ച ശേഷം  പോയി വാതിൽ തുറന്നു..
അതേ രണ്ടാളും വേഗം തയ്യാറായി താഴേക്കു വന്നോളൂ.

മം ഞങ്ങൾ വരാം അമ്മേ.   പിന്നെ  അവൾക്കു കൊണ്ട് പോകാനുള്ളത്  എടുത്ത് വക്കാൻ മറക്കല്ലേ…

പിന്നെ നീ പറഞ്ഞിട്ട് വേണമല്ലോ എനിക്കു അതറിയാൻ..
മാലതി  പോയതും  മഹി  ധൃതിയിൽ പോകാൻ ഒരുങ്ങി…

ദേവൂ ഞാൻ കുളിച്ചു വരുമ്ബോഴേക്കും നീ   എണിറ്റു   റെഡി ആവണം..
അവൻ പോകുന്ന വഴി അവളോട് വിളിച്ചു പറഞ്ഞു..

ശ്ശോ ഈ ഏട്ടൻ… എന്നെ കോളേജിൽ കൊണ്ട് പോയെ അടങ്ങു..
അവൾ മടിച്ചാണെങ്കിലും പോകാൻ റെഡിയായി…
വീട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞവർ  ഇറങ്ങി…

അതേ  അധികം വേലത്തരങ്ങൾ  ഒന്നും വേണ്ട കേട്ടോടി ഉണ്ടക്കണ്ണി…
ഓഹ് ഇല്ല ഇനിക്കറിയാം.
അല്ലേലും ഇനി എന്ത് കാട്ടിയിട്ടും കാര്യമില്ലല്ലോ.  അധികം വൈകാതെ എല്ലാവരും കാര്യങ്ങൾ ഒക്കെ അറിയില്ലേ…
ദേവുവിന്റെ സംസാരത്തിൽ നിരാശ നിഴലിച്ചിരുന്നു……

ക്ലാസ്സിൽ അവളെയും കാത്ത്  ഗായത്രി ഉണ്ടായിരുന്നു.
എന്താണ് മോളേ വിചാരിച്ച പോലെ വീട്ടിൽ  ഇരിക്കാൻ സാറ് സമ്മതിച്ചില്ലല്ലേ….
ക്ലാസ്സിൽ വന്ന വശം ഗായു കളിയാക്കാൻ തുടങ്ങി.
മതിയെടി…  നിനക്കു എല്ലാം തമാശയാണ്…  എല്ലാവരും അറിഞ്ഞു കഴിയുമ്പോൾ ഉള്ള കോലാഹലം ഓർക്കാൻ വയ്യ..
ദേവൂ വിതുമ്പി..

അയ്യേ നീ ഇത്ര സില്ലി ആവരുത്..  ഇതൊക്കെ ഒരു ഭാഗ്യമല്ലേ  മോളേ…  ഇത്രയും നല്ല കുടുംബവും സാറിനെ പോലെ ഒരു ഭർത്താവും ഇപ്പോൾ  നിങ്ങളുടെ കുഞ്ഞും….  ദൈവത്തിനു നന്ദി പറയുന്നതിന് പകരം അവൾ ഇരുന്നു ചിണുങ്ങുന്നത് കണ്ടില്ലേ…  ഒറ്റ കുത്തു വച്ച്  തന്നാലുണ്ടല്ലോ…

അതേ നീ വന്നോടി….  അവരുടെ അടുത്തേക്ക് പൂജ ഓടിയെത്തി…
ആഹാ ബിബിസി വന്നല്ലോ …
നിന്നെ പറ്റി ഇപ്പോൾ ഓർത്തതേയുള്ളു…  അവളുടെ വരവ് കണ്ട്  ഗായു പറഞ്ഞു…
ഓഹോ  ഇപ്പൊൾ  ഞാൻ  ബിബിസി ആയി… എടി നിനക്കൊക്കെ എല്ലാം വന്നു പറഞ്ഞു തരുന്നത് കൊണ്ടല്ലേ എന്നെ ഇങ്ങനെ വരുന്നത്…  അവൾ അവരോട് പരിഭവം പറഞ്ഞു..

പോട്ടെ മോളേ നീ വിട്ടു കള  അവൾ ഒരു തമാശ  പറഞ്ഞതല്ലേ…  ദേവൂ അവളെ സമാധാനിപ്പിച്ചു…
പൂജ അവളെ സൂക്ഷിച്ചു  നോക്കികൊണ്ട് നില്കുന്നത് കണ്ടപ്പോൾ ദേവൂ കാര്യം തിരക്കി…
നീയെന്താടി…  എന്നെ ഇങ്ങനെ നോക്കുന്നത്…?

ഏഹ്ഹ്
അതോ നിനക്ക് എന്തോ ഒരു പ്രത്യേകത പോലെ…
പ്രത്യേകതയോ എന്താ പ്രത്യേകത
വിശേഷം വല്ലോം അയോടി….
പൂജയുടെ ചോദ്യം ഗായുവിനെയും ദേവുവിനെയും അത്ഭുതപ്പെടുത്തി….

ഏഹ്  ….
എന്നെ കണ്ടാൽ അങ്ങനെ തോന്നുമോ? ദേവൂ അശ്ചര്യത്തോടെ അവളോട് തിരക്കി…
മും തോന്നും മോളേ…
പൂജയുടെ മറുപടി അവർക്കൊരു അത്ഭുതം  ആയിരുന്നു.
എങ്ങനെ ആടി നിനക്ക് മനസിലായത് ഇവളുടെ വിശേഷം?
ഗായു പൂജയോട് തിരക്കി..

ഏഹ്ഹ് അപ്പൊ ഗോൾ അടിച്ചല്ലേ മോളേ…  പൂജ സന്തോഷത്തോടെ ദേവുവിനെ കെട്ടി പിടിച്ചു.
മും നാണത്താൽ ദേവൂ തലയാട്ടി ….
എന്റെ കർത്താവേ….  ഞാൻ എന്നതാ ഈ കാണുന്നത്? നിനക്ക് നാണമോ?
ശ്ശോ എനിക്കിനി ചത്താലും വേണ്ടില്ലേ….
കളിയാക്കാതെ പെണ്ണേ…  പറ്റിപ്പോയി…

എന്തായാലും   ഞാൻ ഹാപ്പി അടി എനിക്കെന്റെ  അച്ചായനെ ഇനി കിട്ടൂല്ലോ…
ആഹ്ലാദ തിമിർപ്പിൽ പൂജയിൽ നിന്നും വീണ വാക്കുകൾ കേട്ടു ആശ്ചര്യത്തോടെ ഗായുവും ദേവുവും അവളെ നോക്കി

നീ എന്തായിപ്പോൾ  പറഞ്ഞത് …?  ദേവൂ അവളോട് തിരക്കി.
പണി പാളില്ലോ  ദൈവമേ അവളോട് എന്താ മറുപടി പറയുക എന്നാലോചിച്ചു പൂജ കുഴഞ്ഞു.
എടി ഞാൻ  അതു വെറുതേ…  ഓരോളത്തിന്  പറഞ്ഞതാ. .

തത്കാലം  അവൾ അവരെ സമാധാനിപ്പിക്കാനായി പറഞ്ഞു.
പൊന്ന്  മോളേ കിടന്നുരുളാതെ….  ഒള്ള കാര്യം പറഞ്ഞോ….
ഗായുവിന്റെ  ശബ്ദം കനത്തു.
ഹാ ഇനി രക്ഷയില്ല…  വേഗം പറയുന്നതാണ് ബുദ്ധി.

ദേവൂ   അതു പിന്നെ…  നിനക്കറിയാല്ലോ..  വിനുചാച്ചൻ  ഞങ്ങൾ ഫാമിലി  ഫ്രണ്ട്സ് ആണെന്ന്…
പണ്ട് തൊട്ടേ എന്റെ  ഉള്ളിൽ ചാച്ചൻ ആണ്.  പക്ഷേ എന്നെ മനസിലാക്കാൻ വിനു  ശ്രമിച്ചിട്ടില്ല….
സത്യത്തിൽ വിനു ഇവിടെ പഠിക്കുന്നത് കൊണ്ടാണ്  ഞാൻ ഇവിടെ അഡ്മിഷൻ എടുത്തത് തന്നെ..  പക്ഷേ ഇവിടെ പല പെൺകുട്ടികളുടെയും  പ്രണയം വിനു ആയിരുന്നു….
അപ്പോഴും എന്നെയോ എന്റെ ഇഷ്ടത്തെയോ അവൻ കണ്ടില്ല…  പിന്നീട് നീയുമായി അടുത്തപ്പോൾ ഞാൻ ശരിക്കും തകർന്നു…  നിനക്കു വേണ്ടി ഞാൻ എന്റെ പ്രണയം മറക്കാൻ ശ്രമിച്ചു..
പക്ഷേ കർത്താവിനാണെ    നിങ്ങൾ പിരിയാണമെന്ന്  ഞാൻ  പ്രാർത്ഥിച്ചിട്ടില്ല  ഡീ…

അവളുടെ മറുപടി ദേവുവിനെ തളർത്തി… അവൾ സ്നേഹത്തോടെ പൂജ കെട്ടിപിടിച്ചു…
നീ എടുത്തോടി..   അവൻ എന്നും നിന്റേത് മാത്രമാണ്…  ഒരു വാക്കു നീ പറഞ്ഞിരുന്നു എങ്കിൽ  ഒരിക്കലും  ഞാൻ അങ്ങനൊരു ആഗ്രഹം വളർത്തില്ലാരുന്നു…

അവർ രണ്ടു പേരുടെയും കരുതലും സ്നേഹവും കണ്ടപ്പോൾ ഗായുവിന്റെയും മനസ്സ്  നിറഞ്ഞു…. ആഹാ ഇപ്പോൾ ഞാൻ പുറത്തയോ ..  അവരെ ചിരിപ്പിക്കാനായി … ഗായു പരിഭവം നടിച്ചു…
അപ്പോഴേക്കും ക്ലാസ്സിലേക്ക്  ഗീത ടീച്ചർ വന്നു…
ഗുഡ് മോർണിംഗ് സ്റ്റുഡന്റസ്…
ഗുഡ്  മോർണിംഗ് മിസ്സ്‌..
എല്ലാവരും..  മിസ്സ്‌  പറയുന്നത് ശ്രദ്ധിച്ചു.
അതേ..  മക്കളേ  നിങ്ങളോടെല്ലാവരോടും ഒരു കാര്യം പറയാനുണ്ട്…

ഗീത ടീച്ചർ പണ്ട് തൊട്ടേ കുട്ടികളെ മകളയാണ്  കാണുന്നത്…
ആണ് വിളിയിൽ ഒരമ്മയുടെ സ്നേഹം നിറഞ്ഞു നില്കുന്നതായി ഏവർക്കും തോന്നും…
ടീച്ചർ എന്താണ് പറയാൻ പോകുന്നത് എന്ന് ആകാംഷയോടെ കുട്ടികൾ കാതോർത്തു.
മക്കളേ നമ്മുടെ ക്ലാസ്സ്‌ റൂം ഇന്ന് മുതൽ ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റാഫ്‌ റൂമിനോട്‌ ചേർന്ന്  ഉള്ള ഫസ്റ്റ് യേർസ് ക്ലാസ്സിലേക്ക് മാറിയിട്ടുണ്ട്…  അതുകൊണ്ട് എല്ലാവരും വേഗത്തിൽ താഴേക്കു ചെല്ലുവാൻ മഹി സർ പറഞ്ഞു…
ഏഹ്ഹ് എന്താ ടീച്ചർ ഇപ്പോൾ ഇങ്ങനൊരു മാറ്റം..?

കുട്ടികളിൽ ആരോ ചോദിച്ചപ്പോൾ ..  ഗീത പുഞ്ചിരിയോടെ ദേവുവിനെ നോക്കി…
കള്ളം പിടിക്ക പെട്ടപോലെ അവൾ ചിരിയോടെ തല താഴ്ത്തി….
ടീച്ചർ പറയൂ….  എന്തിനാണ്  ഇപ്പോൾ ഇങ്ങനൊരു മാറ്റം?
ഒന്നുല്ല മക്കളേ…  ഫസ്റ്റ് യേർസ് ഉം സെക്കന്റ്‌ യേർസ് ഉം  ഒന്നിച്ചു നിന്നാൽ ശരിയാകില്ല അതാണ്…
അപ്പോൾ എല്ലാവരും വേഗം താഴേക്കു വന്നോളൂ.
ഗീത അതും പറഞ്ഞു… പുറത്തേക്കിറങ്ങി…
സി ഐ ഡി  പൂജക്ക്‌ ടീച്ചറുടെ ചിരിയിൽ സംശയം തോന്നി…

അല്ല ദേവൂ എനിക്കൊരു സംശയം  ക്ലാസ്സ്‌ മാറുന്ന കാര്യത്തിനിടയിൽ ടീച്ചർ എന്താ നിന്നെ നോക്കിയത്…
ഒരു കള്ളത്തരം എനിക്ക് മനക്കുന്നുണ്ടല്ലോ…
ഓഹ് എടി മണ്ടി ഇവൾക്ക് വിശേഷമില്ലേ…  ഈ സമയം സ്റെപ്സ് കയറുവാൻ ഒക്കെ പാടാണ് അതുകോണ്ടാണ്  ക്ലാസ്സ്‌ മാറ്റുന്നത്.
ഗായു അതും പറഞ്ഞു അവളുടെ തലക്കൊരു കൊട്ട് കൊടുത്തു.
എല്ലാവരും താഴേക്കു പോയി….

സ്റെപ്സ് ഇറങ്ങി വരുന്ന ദേവുവിനെയും നോക്കി മഹി നിൽപുണ്ടായിരുന്നു…
പൂജയോടും ഗായുവിനോടുമൊപ്പം ചിരിച്ചു  കളിച്ചു വരുന്ന അവളെ അവൻ കൗതുകത്തോടെ നോക്കി…

തുടരും….

(സമയക്കുറവ്  കൊണ്ടാണ് വൈകുന്നത്….  എല്ലാവരും ക്ഷമിക്കണേ..
പിന്നെ വലിച്ചു നെട്ടുന്നതല്ലാട്ടോ..  കുറച്ചു കൂടി എഴുത്തിയാലേ കഥ മുഴുവയ്ക്കാൻ പറ്റുള്ളൂ അതാണ്… )

LEAVE A REPLY

Please enter your comment!
Please enter your name here