Home തുടർകഥകൾ സാർ ഞാൻ ചെയുന്നത് ചതിയാണു അവർ ഇതു  അറിഞ്ഞാൽ എന്നെ കൊല്ലാകൊല ചെയ്യും… Part –...

സാർ ഞാൻ ചെയുന്നത് ചതിയാണു അവർ ഇതു  അറിഞ്ഞാൽ എന്നെ കൊല്ലാകൊല ചെയ്യും… Part – 21

1

Part – 20 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കണ്മണി പറഞ്ഞ കഥ Part 21

രവിയേട്ടൻ ഒരു മതിലിനു സമീപത്തായി വണ്ടി നിർത്തി. അദ്ദേഹം ഫോൺ പോക്കറ്റിൽ നിന്നും പുറത്തെടുത്തു..  അതിലെ ഒരു മെസ്സേജ് എന്നെ കാണിച്ചു അതു രേണുവിന്റേതായിരുന്നു “ചേട്ടാ ഫ്രീ ആകുമ്പോൾ എന്നെ ഒന്നു വിളിക്കണം ” ഇതായിരുന്നു അതിന്റെ ഉള്ളടക്കം. രവിയേട്ടൻ എന്നോട് പറഞ്ഞു……. “നെൽസ ഇന്നു ഇതു അവസാനിക്കും വരെയും ഞങ്ങൾ ഫ്രീ ആയിരിക്കില്ല അതു കൊണ്ടു ഇപ്പോൾ തന്നെ രേണുവിനെ വിളിച്ചു നോക്കാം ”

അത്രയും പറഞ്ഞു രവിയേട്ടൻ രേണുവിന്‌ ഫോൺ ചെയ്തു അവൾ വിളിക്കാൻ പറഞ്ഞതിന്റെ കാര്യം അവരുടെ സംസാരത്തിൽ നിന്നും എനിക്ക് ഊഹിക്കാൻകഴിഞ്ഞു  സെൽവന്റെ പേരും എന്റെ പേരും അവരുടെ സംഭാഷണത്തിൽ ഒരുപാട് പ്രാവശ്യം ഉച്ചരിക്കപ്പെട്ടു. അതിൽ നിന്നും എനിക്കു മനസ്സിലായി പാസിന്റെ കാര്യമാകും രേണു ചോദിക്കുന്നതെന്നു. അവസാനം രവിയേട്ടൻ പറഞ്ഞു….

“മോളെ ഇങ്ങനെ ഒരു സിറ്റുവേഷനിൽ തമിഴ്നാട്ടിൽ നിന്നും അവരെ കൊണ്ടു വന്നാലും കുറഞ്ഞ പക്ഷം അവർക്ക് ഏഴു ദിവസം ക്വാറന്റൈൻ നിർബന്ധമാണ് . സർജറി ഡേറ്റ് ഫിക്സ് ചെയ്ത സ്ഥിതിക്ക് ഇനി ഡേറ്റ് മാറ്റണോ, മാത്രവുമല്ല സെൽവന്റ് ആക്‌സിഡന്റ് കേസ് ആയതു കൊണ്ടും ആളെ തിരിച്ചറിയുവാൻ പറ്റാത്തതിനാലും ഒരു സർക്കിൾ ഇൻസ്‌പെക്ടറായ എന്റെ അഫിടവിറ്റി  ഉണ്ടങ്കിലും നിങ്ങൾക്കു സർജറി ചെയ്യാം. എല്ലാ ഉത്തരവാദിത്തവും എന്റെ ഡിപ്പാർട്ടമെന്റ് ഏറ്റെടുക്കാം ”

എന്തായാലും അതിനു ഒരു തീരുമാനമായി  ഇനി സെൽവന്റെ ചേട്ടനെയോ വീട്ടുകാരെയോ കൊണ്ടു വരാൻ എന്നോട്  രേണു പറയതില്ലെന്നു പ്രദീക്ഷിക്കുന്നു

രവിയേട്ടനും രേണുവുമായുള്ള സംഭാഷണം  തീർന്നതിനു ശേഷം എന്നോട് ചോദിച്ചു??
“രേണു നെൽസനെ  വില്ച്ചായിരുന്നോ ‘

ഞാൻ പറഞ്ഞു…

” വിളിച്ചിരുന്നു സാർ എന്നോട് പറഞ്ഞപ്പോൾ ഒന്നു പിടിച്ചുനിൽക്കാൻ ഞാൻ ഈ പാസിന്റെ കാര്യം പറഞ്ഞു മാത്രവുമല്ല സാബുവിന്റെ ഉമ്മയും അടുത്തു ഉണ്ടായിരുന്നു. സാർ ഇനി എങ്ങോട്ടാ നമ്മുടെ യാത്രാ ”

രവിയേട്ടൻ ചോദിച്ചു?? ….. “നെൽസന് ചൂണ്ടയിട്ടു മീൻ പിടിക്കാൻ ഇഷ്ടമാണോ ”

“എനിക്കു മീൻ ഇഷ്ടമാണ് പക്ഷെ ഇതുവരെ ചൂണ്ടയിട്ടില്ലാ ” എന്ന് ഞാനും പറഞ്ഞു

രവിയേട്ടൻ പറഞ്ഞു….. “ഞാൻ ഒരു ചൂണ്ട ഇട്ടിരിക്കുവാ അതിൽ നമുക്ക് വേണ്ട മീൻ വീഴാണമെല്ലോ അതിനു ഒരാൾ കുറച്ചു നല്ല ഇരയെ തരാമെന്നു പറഞ്ഞു അയാൾക്ക്‌ വേണ്ടിയുള്ള  കാത്തിരിപ്പായിത് ”

അധികം വൈകിയില്ല രവിയേട്ടനു ഒരു ഫോൺ വന്നു. അതിൽ വിളിച്ചവ്യക്തി ഏതോ ഒരു സ്ഥലത്ത് ചെല്ലുവാൻ ആവശ്യ പെട്ടുവെന്നു തോന്നുന്നു. ഒരു പതിനഞ്ചു മിനിറ്റിനുള്ളിൽ എത്താമെന്നു പറഞ്ഞു ഞങ്ങൾ പിന്നെയും യാത്ര തുടർന്നു. ഒരു കയാലോരത്ത് ഞങ്ങൾ എത്തി. അവിടെ ഹെൽമെറ്റ്‌ ധരിച്ചു ഒരാൾ ബൈക്കിൽ വെയിറ്റ് ചെയുന്നുണ്ടായിരുന്നു നമ്മുടെ കാർ കണ്ടപ്പോൾ അയാൾ അരികിലേക്ക് ബൈക്കുമായി വന്നു രവിയേട്ടൻ കാറിന്റെ ഗ്ലാസ്‌ താഴ്ത്തി അയാൾ പറഞ്ഞു……

“സാർ ഞാൻ ചെയുന്നത് ചതിയാണു അവർ ഇതു  അറിഞ്ഞാൽ എന്നെ കൊല്ലാകൊല ചെയ്യും. എന്നെ സാർ  ഇവിടുന്നു രക്ഷപെടുത്താമെനുള്ള ഒരു വാക്കിന്റെ പുറത്തു മാത്രമാ  ചെയ്യുന്നേ ”

രവിയേട്ടൻ പറഞ്ഞു……. “എടാ റിബു നിന്റെ പേരിൽ എത്ര കേസ് ഉണ്ടെന്നു നിനക്കറിയുമോ ”

“അതൊരു പത്തു നൂറു കാണും സാറെ “എന്നായാളും പറഞ്ഞു

രവിയേട്ടൻ ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു…… “അതു പോലും കൃത്യമായി അറിയില്ല എടാ നൂറ്റി പതിനേഴു കേസ്‌ മിക്കത്തിലും  രണ്ടാം റാങ്ക് നിനക്കും പിന്നെ ഒന്നാം സ്ഥാനക്കാരൻ ഇപ്പോൾ ഹോസ്പിറ്റലിലാണല്ലോ നിന്നെ നിയമപരമായി രക്ഷിക്കാൻ വലിയ പാടാ അതുകൊണ്ട് നിന്നെ ഈ നാട് കടക്കാൻ ഞാൻ സഹായിക്കാം  ”

രവിയേട്ടൻ എന്നെ ചൂണ്ടി കാട്ടികൊണ്ട് അയാളോടു  പറഞ്ഞു കൊച്ചിൻ ഡോക്ക് യാർഡിലെ  കസ്റ്റമസ് ഓഫീസറാണ് ഞാൻ എന്നും., ഇന്നു രാത്രിയിലെ പണി കഴിഞ്ഞാൽ നേരെ   കൊച്ചിയിൽ പോകണമെന്നും അവിടെ വേണ്ട സഹായങ്ങൾ ഞാൻ ചെയ്തു തരുമെന്നും പറഞ്ഞു അയാൾ ഒരു ഫോണും ഒരു പൊതിയും രവിയേട്ടന്റെ കൈയിൽ  കൊടുത്തുകൊണ്ടു പറഞ്ഞു……..

“സാറിന് ആവശ്യമുള്ള എല്ലാം ഇതിനുള്ളിലുണ്ട്.. സാർ  ഞാൻ ഇപ്പോൾ പോകുന്നു  രാത്രിയിൽ കാണാം ”

അങ്ങനെ ഞാൻ ഒരു കസ്റ്റമസ് ഓഫീസറുമായി  രവിയേട്ടൻ ആ ഫോണിലെ വീഡിയോകൾ പരിശോദിച്ചു അതിൽ ചാണ്ടി എന്ന അസുര രാജാവിന്റെ  കാമ ലീലകൾ ആയിരുന്നു. രവിയേട്ടൻ ഓരോ വിഡിയോയും മാറ്റി നോക്കിയിരുന്നു, അയാൾ കൊടുത്ത പൊതി തുറന്നു അതിൽ  ഒരു തോക്കായിരുന്നു. അതു കൈയിൽ എടുത്തു കൊണ്ടു എന്നോട് പറഞ്ഞു….. “നെൽസാ  ഇതു കണ്ടോ ഒർജിനൽ ജർമ്മനി.സർക്കാരിന്റെ ഓരോ ഉണ്ടക്കും കണക്കുവേണം ഇതിനു അതു വേണ്ട ഹഹഹ ”
ഞാൻ അതു കേട്ടു ഒന്നു പുഞ്ചിരിച്ചു. എന്താകും രവിയേട്ടന്റെ പ്ലാൻ എന്റെ ഉള്ളിൽ ചെറിയൊരു ഭയം കുറച്ചു സമയങ്ങക്ക് ശേഷം രവിയേട്ടന് ഒരു ഫോൺ വന്നു കാർ സൈഡിൽ ഒതുക്കി അദ്ദേഹം അവരും ആയി സംസാരിച്ചു. ആ സംഭാഷണം കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞു……

“നെൽസാ അവന്റെ ഉമ്മയോടും മകളോടും നാളെ ഒരു പുതിയ സ്ഥലത്തു പോകാൻ റെഡി ആയിക്കൊള്ളാൻ പറയണം കുറച്ചു ദൂരയ പക്ഷെ സുരക്ഷിതമാ ആ കൊച്ചിനെ പഠിപ്പിക്കാൻ സ്കൂൾ സൗകര്യം വരെയും ഒരുക്കി ”

ഞാൻ പറഞ്ഞു….. “ആ കുട്ടി ഒരു ഊമയാണ് പിന്നെ അതു ഇവിടെ എതെകിലും സ്കൂളിൽ പോകുന്നുണ്ടോ എന്നെനിക്കറിയില്ല ”

ഇതു കേട്ടതും രവിയേട്ടൻ പറഞ്ഞു….. “അവൻ ചെയ്ത പാപങ്ങൾക്ക്  ദൈവം ശിക്ഷിക്കുന്നത് അവന്റെ മോളെ, എന്തായാലും അവർക്കായി ഞാൻ അറേഞ്ച് ചെയ്തതു   ഒരു ചാരിറ്റി ട്രസ്റ്റിലേക്കാണ്, അവന്റെ അമ്മക്ക് ചെറിയ എന്തെകിലും ജോലിയും കൊടുക്കും ഇത്രയൊക്കെ എന്നാൽ പറ്റുകയുള്ളു ബാക്കി അവരുടെ വിധി പോലെ ”

ഞാനും കൂടുതൽ ഒരു അഭിപ്രായവും പറയാൻ പോയില്ല എല്ലാം വിധി പോലെ നടക്കട്ടെ എന്ന് ഞാനും കരുതി.  ഒരു കായൽ കരയിൽ വണ്ടി നിർത്തി  അക്കരെയുള്ള ഒരു തുരുത് കാണിച്ചു കൊണ്ടു രവിയേട്ടൻ പറഞ്ഞു…… “ആ കാണുന്ന സ്ഥാലമാ ഇന്നലെ സാബു പറഞ്ഞ അവരുടെ താവളം ഇന്നു രാത്രിയിൽ നമുക്കവിടെ പോകണം ”

അതു കേട്ടു ഞാൻ ഒന്നു ഞെട്ടി മനുഷ്യ മാംസം തിന്നുന്ന നായ്ക്കൾ അതും ഒരു നാല്പത് ഏക്കറിൽ ഒരൊറ്റ കുഞ്ഞുങ്ങൾ വരെയില്ല. പറ്റില്ല എന്ന് പറഞ്ഞാൽ ഇയാളുടെ അടുത്ത ചോദ്യം “പേടിയുണ്ടോ “എന്നാകും, രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു???

“എത്ര മണിക്ക് പോകണം സർ ”

രവിയേട്ടൻ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു……..

“ഞാൻ കരുതി നെൽസൺ പിന്മാറുമെന്ന് ഇനി വരാമെന്നു പറഞ്ഞ സ്ഥിതിക്ക് പോകാനുള്ള ടൈമിൽ ഞാൻ വന്നു വിളിച്ചോളാം ”

അത്രയും പറഞ്ഞു അദ്ദേഹം കാറിൽ നിന്നും ഇറങ്ങി കൂടെ ഞാനും ഞങ്ങൾ കായൽ കരയിലേക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന ഒരു ഓല പുരയിലേക്ക് അവിടെ ഒരാൾ ഉറങ്ങുന്നുണ്ടായിരുന്ന രവിയേട്ടൻ അയാളെ വിളിച്ചു…..

. “എടാ മണി  നിനെക്കെപ്പോളും ഉറക്കമാണോ ഇതാണ് ഞാൻ പറഞ്ഞ പാർട്ടി ഇയാൾക്കാണ് ഇവിടെ വസ്തു വേണം എന്നു പറഞ്ഞെ ”

ദേ പിന്നെയും എനിക്കൊരു  ഒരു പുതിയ റോൾ,,,, അയാൾ എന്റെ മുഖതെക്കു നോക്കി എന്നിട്ട് ചോദിച്ചു???  “സാറിന് വസ്തു വാങ്ങി വീടു വെക്കാനാണോ അതോ റിസോർട് ഉണ്ടാക്കാനോ   ”
ഞാൻ  പറഞ്ഞു…… “ഇപ്പോൾ വാങ്ങിക്കും പിന്നെ ചിന്തിച്ചു തീരുമാനം എടുക്കും ”

അയാൾ കൂടുതൽ ഒന്നും ചോദിച്ചില്ല??  അയാൾ ഞങ്ങളെയും കൂട്ടി വള്ളത്തിൽ ഒരു തുരുത്തു ലക്ഷ്യ മാക്കി തുഴഞ്ഞു രവിയേട്ടൻ മുന്നേ കാണിച്ച തുരുത്തു ചൂണ്ടി കാണിച്ചു കൊണ്ടു  അയാളോടു ചോദിച്ചു??  “ഇതു ആരുടെയെങ്കിലും  സ്ഥലമാണോ അതോ സർക്കാർ വകയോ ”

അതു കേട്ടു അയാൾ പറഞ്ഞു……. “സാറെ ഇതു ചാണ്ടിച്ചന്റെ സ്ഥാലമാ ഒരു ഈച്ച പോലും അങ്ങോട്ട്‌ പോകില്ല ”

“അതെന്താടോ അങ്ങനെ???  എന്നാൽ പിന്നെ  ഈച്ച  പോകത്തിടത്തു എനിക്കു ഒന്നു പോകണം  താൻ വള്ളം അങ്ങോട്ട്‌ തിരിക്ക് “എന്നു രവിയേട്ടനും

“അയ്യോ സാറെ അതു വേണോ ” വള്ളക്കാരൻ ചോദിച്ചു??

“നിന്നോട് ഞാൻ പറയുന്നത് ചെയ്താൽ മതി ” കടുത്ത സ്വരത്തിൽ രവിയേട്ടനും പറഞ്ഞു

അയാൾ രാക്ഷസൻമാരുടെ തുരുത്തിലേക്ക് വള്ളം അടിപ്പിച്ചു രവിയേട്ടനും ഞാനും അവിടെയിറങ്ങി, രവിയേട്ടൻ ആ പരിസരം ഒന്നു വീക്ഷിച്ച  ശേഷം ഞങ്ങൾ വള്ളത്തിൽ കയറി വിൽക്കാനുണ്ടെന്നു പറഞ്ഞ തുരുത്തിലേക്ക് പോയി,

ചാണ്ടിയുടെ തവളത്തിൽ എത്താനുള്ള എല്ലാ  വഴികളെയും പറ്റി സൂത്രത്തിൽ തിരക്കി അറിഞ്ഞു, അവിടെ എത്താനുള്ള വഴികൾക്കയാണ് എnne കുറച്ചു മുന്നേ ഒരു കച്ചവടക്കാരനായി ആ വള്ളക്കാരിന് മുന്നിൽ ചിത്രീകരിച്ചേ. എന്തായാലും ഞങ്ങൾ കാർ പാർക്ക്‌ ചെയ്ത കരയിൽ എത്തി, സൂര്യൻ അസ്തമിച്ചു തുടങ്ങി രവിയേട്ടന് ഒരു കാൾ വന്നു ആ സംഭാഷണം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു……

“നെൽസൺ എനിക്ക് അത്യാവശ്യമായി  മെഡിക്കൽ കോളേജ് വരെയും പോകണം. ഇയാളെ ഞാൻ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്യാം , അവിടെ ഉള്ളവരോട് നാളെ പോകാൻ റെഡിയായിരിക്കാൻ പറയണം, നെൽസൺ ബി റെഡി ഫോർ ആ നൈറ്റ്‌ റൈഡ് ”

തുടരും………

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here