Home തുടർകഥകൾ ഇനി മോന് ഉമ്മ വെക്കണത് കാണണമെന്ന് അത്ര നിർബദ്ധമാണെങ്കിൽ സ്വന്തം കുടുംബത്തുള്ളൊരോട് പോയി പറ… Part...

ഇനി മോന് ഉമ്മ വെക്കണത് കാണണമെന്ന് അത്ര നിർബദ്ധമാണെങ്കിൽ സ്വന്തം കുടുംബത്തുള്ളൊരോട് പോയി പറ… Part – 8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

അനുപല്ലവി പാർട്ട്‌ 8

രചന : അഭി

പ്രൊപ്പോസ് ചെയുന്നതിനിടക്ക് അവൾ അവന്റെ കൈയിൽ ചുംബിക്കണം എന്നവർ ആവശ്യപ്പെട്ടു……
അത് പറ്റില്ലന്ന് അവൾ എടുത്തടിച്ച പോലെ പറഞ്ഞു.

അതെന്താടി നിനക്ക് പറ്റാത്തെന്നും ചോദിച്ചോണ്ട് ഗാങ്ങിന്റെ ലീഡറെന്ന് തോന്നിക്കുന്ന ഒരുത്തൻ നിഹയുടെ കൈയിൽ കേറി പിടുത്തമിട്ടു.
കൈയെടുക്ക് എന്ന് അവൾ മര്യാദയുടെ ഭാഷയിൽ പറഞ്ഞു, പക്ഷെ അവന് വിടാൻ ഭാവമുണ്ടായില്ല. മോള് ഉമ്മ വെച്ചിട്ട് പോയാമതിന്ന് അവനും. പിന്നെ അവിടെ കേട്ടത് “ടപ്പേ” എന്നൊരു സൗണ്ട് മാത്രമാണ്. അത് ആ കോളേജിനെ മുഴുവൻ സ്തംഭിപ്പിച്ചു എന്ന് തന്നെ പറയാം.ഗാങ് ലീഡർ കവിളും പൊത്തിപിടിച്, കണ്ണ് രണ്ടും പുറത്തേക്ക് തള്ളി,തലയിൽ ഉണ്ടായിരുന്ന കിളികൾ മൊത്തം പറന്നുപ്പോയപ്പോലെ നിപ്പാണ്.

എല്ലാവരുടെയും കണ്ണ് പല്ലവിയുടെ മേലെയാണ്, കാരണം അവന്റെ കവിളത്തു പതിഞ്ഞ കൈപ്പത്തിയുടെ അവകാശി അവളാണ്. സ്വന്തം സഹോദരങ്ങളെ ആരെങ്കിലും തൊട്ടുന്നറിഞ്ഞാൽ പല്ലവി പരിസരം മറന്നു പ്രതികരിക്കും.

“പെൺകുട്ടികളെ ശല്യം ചെയ്താൽ പ്രതികരിക്കണമെന്നാണ് എന്റെ അപ്പച്ചൻ എന്നെ പഠിപ്പിച്ചിട്ടുള്ളത്. പിന്നെ സ്വന്തം കൂടപ്പിറപ്പിന്റെ കൈയിൽ കേറിപിടിച്ചാ ഞാൻ നോക്കി നിൽക്കുമെന്ന് നീ വിചാരിച്ചോ? ഇനി മോന് ഉമ്മ വെക്കണത് കാണണമെന്ന് അത്ര നിർബദ്ധമാണെങ്കിൽ സ്വന്തം കുടുംബത്തുള്ളൊരോട് പോയി പറയടാ, പുന്നാര സീനിയർ ചേട്ടാ…. പഞ്ച് ഡയലോഗ് കഴിഞ്ഞതും കൈയടികളാൽ കരഘോഷമുണർത്തി ആ കോളേജ് അവരെ വരവേറ്റു.

അങ്ങനെ ഫസ്റ്റ് ഡേ തന്നെ പല്ലവി കോളേജില്ലേ ഹീറോയിനായി മാറി, ഒപ്പം അടികൊണ്ട വിനോദ് എന്ന വില്ലൻ സീറോയായും വേഷപ്പകർച്ച നടത്തി. കോളേജിലെ ഏതൊരു പെൺകുട്ടിയും മുഖമടച് രണ്ട് കൊടുക്കണം എന്ന് ആഗ്രചിച്ചിരുന്ന പാർട്ടിയാണ് വിനോദ്.പല്ലവിക്ക് കിട്ടിയ ഓരോ കൈയടിയും തന്റെ കവിളത്തു കിട്ടിയ പോലെയാണ് അവന് അനുഭവപ്പെട്ടത്. അവന്റെ കണ്ണുകളിൽ പകയുടെ തീ ആളിക്കത്തി. നീ കരുതിയിരുന്നോ മോളെ എന്നവൻ മനസ്സിൽ പറഞ്ഞു.

അങ്ങനെ ഒരു വർഷം കടന്നുപോയി. അതിനിടയിൽ നിഹ അതുൽ എന്നൊരു പയ്യനുമായി പ്രണയത്തിലായി. നല്ല അസ്ഥിക്ക് പിടിച്ച പ്രേമമായിരുന്നതുകൊണ്ടും, അതുൽ ഒരു നല്ല പയ്യനാണെന്ന് പല്ലവിക്ക് തോന്നിയതുകൊണ്ടും അവളും അവരെ സപ്പോർട്ട് ചെയ്തു.

അങ്ങനെയിരിക്കെ കോളേജ് ഇല്ലാത്ത ഒരു ദിവസം, അതുൽ നിഹയെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വരില്ലെന്ന് പറഞ്ഞാൽ അവൻ പിണങ്ങുമെന്ന് പേടിച്, അവൾ സമ്മതം മൂളി. ബീചിലും, പാർക്കിലും ഒക്കെയൊന്ന് ചുറ്റിയടിച്ച ശേഷം അവർ അതുലിന്റെ വീട്ടിലെത്തി.പക്ഷെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അവരൊക്കെ കുടുംബക്ഷേത്രത്തിൽ പോയിരിക്കുവാണെന്നാണ് അതുൽ നിഹായോട് പറഞ്ഞത്. മുറികളൊക്കെ ചുറ്റി കണ്ടുകൊണ്ടിരിക്കെ പുറത്ത് ഒരു കാറിന്റെ ശബ്ദം കേട്ട് ആരാ വന്നിരിക്കുന്നത് എന്ന് നിഹ ചോദിച്ചപ്പോൾ, അച്ഛനും അമ്മയുമാണെന്നാണ് അതുൽ മറുപടി പറഞ്ഞത്.

പക്ഷെ വാതിൽ കടന്നുവന്നത് വിനോദായിരുന്നു.ഒരു കൊലച്ചിരിയോടെ അവൻ അകത്തേക്ക് പ്രവേശിച്ചു.അവനെ കണ്ട് നിഹക്ക് എന്തോ പന്തികേട് തോന്നിത്തുടങ്ങി. കൈയിൽ കരുതിയിരുന്ന ഒരു കവർ വിനോദ് അതുലിന് കൈമാറി, അവൻ അതിൽനിന്ന് ഒരു പാക്കറ്റ് കഞ്ചാവ് എടുത്ത് മൂക്കിന്റെ തുമ്പിൽ ഉരസി.

ചെയ്ത ജോലിക്കുള്ള കൂലികിട്ടിയപ്പോൾ അതുൽ രംഗംവിട്ടൊഴിഞ്ഞു.എല്ലാം കണ്ട് നിഹ പകച്ചുനിന്നു, കൺമുന്നിൽ നടക്കുന്നത് ഒരു ദുഃസ്വപ്നമായിരുന്നെങ്കില്ലെന്ന് അവൾ വെറുതെ ആശിച്ചു പോയി…….

തുടരും

LEAVE A REPLY

Please enter your comment!
Please enter your name here