Home തുടർകഥകൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന അർജുനെ ആരൊക്കെയോ ചേർന്നു ആംബുലൻസിലേക്ക് കയറ്റുന്ന ദൃശ്യങ്ങളും കൂടി കണ്ടപ്പോൾ ഹൃദയം നിലച്ചപോലെ...

രക്തത്തിൽ കുളിച്ചുകിടക്കുന്ന അർജുനെ ആരൊക്കെയോ ചേർന്നു ആംബുലൻസിലേക്ക് കയറ്റുന്ന ദൃശ്യങ്ങളും കൂടി കണ്ടപ്പോൾ ഹൃദയം നിലച്ചപോലെ തോന്നി… Part – 9

0

Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ധ്വനി

ഗീതാർജ്ജുനം Part – 9

A V M ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് CEO അർജുൻ അപകടത്തിൽപെട്ടു ആശുപത്രിയിൽ എന്ന വാർത്ത പടരാൻ അധികം സമയം വേണ്ടി വന്നില്ല വാർത്തയറിഞ്ഞ ഉടനെ വിശ്വനാഥനും പത്മിനിയും ആശുപത്രിയിലേക്ക് ഓടി എത്തി

കരഞ്ഞു തളർന്ന പത്മിനിയെ സമാദാനപ്പെടുത്തിക്കൊണ്ട് ഇരുന്നപ്പോഴാണ് കാർത്തിയും കിരണും കൂടി വിശ്വനാഥന്റെ അടുത്തേക്ക് വന്നത് പത്മിനിയെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ കനൽ എരിയുന്നുണ്ടെന്ന് അവർക്ക് ഊഹിക്കാമായിരുന്നു..ഇതുവരെ ഡോക്ടർ ഒന്നും പറഞ്ഞിട്ടില്ല…അർജുനെ ഒന്ന് കാണാൻ പോലും സാധിച്ചിട്ടില്ല സമ്മർദ്ദമേറി ആകെ തകർന്നിരിക്കുക ആയിരുന്നു അദ്ദേഹം.. അവരെ കണ്ടതും പത്മിനിയെ അവിടെ ഇരുത്തി വിശ്വനാഥൻ അവർക്കടുത്തേക്ക് ചെന്നു കുറച്ചുമാറി നിന്ന്.. ഒരു വിതുമ്പലോടെ അദ്ദേഹം അവരെ ചേർത്തുനിർത്തി തോളിലേക്ക് ചാഞ്ഞു..

ബിസിനസിൽ പോലും ആരുടെ മുൻപിലും പതറാതെ തനിക്ക് നേരെ വരുന്ന പ്രതിസന്ധികളെയെല്ലാം ഒറ്റക്ക് നേരിട്ട് എല്ലാത്തിലും വിജയം നേടിയ.. എല്ലാ കാര്യങ്ങളെയും ചങ്കുറപ്പോടെ നേരിട്ട് ഉദയ സൂര്യനെ പോലെ തിളങ്ങി നിന്ന വിശ്വനാഥൻ എന്ന വലിയ മനുഷ്യനാണ് അവർക്ക് മുന്നിൽ തളർന്നു ഇരിക്കുന്നതെന്നത് അവർക്ക് ഉൾകൊള്ളാനായില്ല… ആ നെഞ്ചിലെ ഭാരം ഏറ്റെടുത്തതുപോലെ കാർത്തിയും അഭിയും അദ്ദേഹത്തെ ചേർത്തുപിടിച്ചു…

തന്റെ പ്രാണനായ ജീവന്റെ അംശമായ മകൻ എന്താണ് അവന്റെ അവസ്ഥ എന്നറിയാതെ അദ്ദേഹം ഇതിനോടകം തളർന്നു പോയിരുന്നു.. അഭിയുടെയും കാർത്തിയുടെയും ചേർത്ത്പിടിക്കലും ആശ്വാസവാക്കുകളും ഒരു പരിധിവരെ അദ്ദേഹത്തിന്റെ മനസിലെ സങ്കർഷങ്ങൾക്ക് ആശ്വാസമേകാൻ സഹായിച്ചു..

ഒരുവിധം അദ്ദേഹത്തെ ചേർത്തുപിടിച്ചു ICU ന്റെ മുന്നിൽ എത്തിച്ചു.. തലക്ക് സാരമായ പരുക്ക് പറ്റിയിട്ടുണ്ടെന്നും ഓപ്പറേഷൻ വേണമെന്നും അദ്ദേഹം നിർദേശിച്ചു ..നിങ്ങൾ നന്നായി പ്രാർത്ഥിക്കു. വേണ്ട പേപ്പേഴ്സിൽ എല്ലാം സൈൻ ചെയ്തു കൊടുത്തപ്പോൾ വിശ്വനാഥന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു..

💠💠💠💠💠💠💠💠💠💠💠💠💠💠💠💠

വീട്ടിലേക്ക് ഗീതു എത്തിയപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു കഴിക്കാനായി ജാനകി വിളിച്ചെങ്കിലും വല്ലാതെ ക്ഷീണിച്ചു ഒന്ന് കിടക്കട്ടെ എന്നുപറഞ്ഞവൾ റൂമിലേക്ക്പോവാൻ സ്റ്റെപ് കേറാൻ തുടങ്ങിയതും”AVM ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ CEO അർജുൻ വിശ്വനാഥൻ മരണത്തോട് മല്ലടിച്ചു സിറ്റി ഹോസ്പിറ്റലിൽ.. അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ല ടീവിയിൽ നിന്നും എത്തിയ ബ്രേക്കിംഗ് ന്യൂസിന്റെ ശബ്ദം ഒരു മിന്നൽപിണർ സൃഷ്ടിച്ചുകൊണ്ട് അവളുടെ കാതുകളിലലയടിച്ചു ഒരു നിമിഷം ആ കേട്ടത് സത്യമാവരുതേ എന്ന പ്രാർഥനയോടെ അവൾ തിരിഞ്ഞുനോക്കി ലോറിയും ആയി കൂട്ടിയിടിച്ച വണ്ടിയിൽ നിന്നും രക്തത്തിൽ കുളിച്ചുകിടക്കുന്ന അർജുനെ ആരൊക്കെയോ ചേർന്നു ആംബുലൻസിലേക്ക് കയറ്റുന്ന ദൃശ്യങ്ങളും കൂടി കണ്ടപ്പോൾ ഹൃദയം നിലച്ചപോലെ തോന്നി ഗീതുവിന്‌ ശരീരം തളർന്നുപോവുമെന്ന് തോന്നിയ നിമിഷത്തിൽ കൈവരിയിൽ മുറുക്കെ പിടിച്ചുനിന്നവൾ.. ഒരുവിധം കണ്ണുനീർ അടക്കിപ്പിടിച്ചു ഗീതു ഓടി മുറിയിലേക്ക് കേറി വാതിലടച്ചു.. ഉടനെ ഫോൺ എടുത്ത് അവൾ കാർത്തിയെ വിളിച്ചു..

“ഹലോ ”

“ഹലോ കാർത്തിയേട്ടാ… ഞാൻ ഗീതുവാ…
ഞാൻ ടീവിയിൽ…. ”

അർജുനെ കുറിച്ചറിയാൻ വിളിച്ചതാണെന്ന് അവൻ മനസിലായി എന്നാൽ അവൾ പറയുന്ന വാക്കുകൾ അത്രയും മുറിഞ്ഞു പോവുന്നതും ശബ്ദമിടറുന്നതും ചെറിയ ഏങ്ങലടികൾ ഉയരുന്നതും കാർത്തി കേട്ടിരുന്നു

“തലക്ക് പരുക്കുണ്ട് ഗീതു… ഓപ്പറേഷൻ നടത്തണമെന്ന് പറഞ്ഞിട്ടുണ്ട് ഉടനെ അത് ചെയ്യും… അവൻ ഒന്നും സംഭവിക്കാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം…” അത്രയും പറയാനേ കാർത്തിക്കും കഴിഞ്ഞൊള്ളു.. അവന്റെ കരച്ചിൽ പുറത്ത് വരാതിരിക്കാൻ അവൻ ശ്രെമിച്ചു നീ പേടിക്കണ്ട ഞാൻ നാളെ രാവിലെ വിളിച്ചോളാം എന്നവൻ പറഞ്ഞു ഫോൺവെച്ചു.. ഭിത്തിയിൽ കൈചേർത്തുവെച്ചു തലചായ്ച്ചു നിന്നവൻ കരഞ്ഞു തോളിൽ ഒരു കരസ്പർശം അറിഞ്ഞതും അവൻ തിരിഞ്ഞുനോക്കി നിറകണ്ണുകളോടെ അവനെ നോക്കുന്ന അഭിയെ കണ്ടതും അവനാ തോളിലേക്ക് ചാഞ്ഞു.. കരയാതെഡാ നമ്മുടെ അർജുൻ ഒന്നും സംഭവിക്കില്ല അവൻ നമ്മുക്കിടയിലേക്ക് തിരിച്ചുവരും നീ ഇങ്ങനെ തളരാതെ… അഭി അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു..
പറ്റുന്നില്ലെടാ പണ്ടൊരിക്കൽ ഇതുപോലെ അവന്റെ ജീവനുവേണ്ടി നമ്മൾ നിന്നത് നീ ഓർക്കുന്നില്ലേ അവിടെ നിന്നും തിരിച്ചുകൊണ്ടുവന്നതല്ലേ നമ്മൾ അവനെ ഇപ്പോൾ ദേ വീണ്ടും…

കാർത്തി നീ അങ്ങോട്ട് നോക്ക് ഇതുവരെ ആരുടെ മുന്നിലും തലകുനിക്കാത്ത മംഗലത്ത് വിശ്വനാഥൻ എന്ന ആ മനുഷ്യനെ നീ കണ്ടോ … എന്ത് പറഞ്ഞാലാ ആ മനസ് ഒന്ന് തണുക്കുന്നത് എന്ത്പറഞ്ഞു നമ്മൾ അദ്ദേഹത്തെ സമാധാനിപ്പിക്കും.. പത്മിനിയമ്മയെ നീ കണ്ടില്ലേ അർജുനും അച്ഛനും മാത്രമാണ് ആ അമ്മയുടെ ലോകം സ്വന്തം മകന്റെ ജീവനുവേണ്ടി സകലദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കുകയാണ് അമ്മ ഇപ്പോൾ..ഇപ്പോൾ അവരെ സമാധാനിപ്പിക്കേണ്ടത് നമ്മളല്ലേ.. കാർത്തി അഭിയുടെ വാക്കുകൾകേട്ട് കണ്ണുനീർ തുടച്ചു തളർന്നിരിക്കുന്ന അവർക്കരികിലേക്ക് ചെന്നു പത്മിനിയെ ചേർത്തുപിടിച്ചു അഭി വിശ്വനാഥനെയും ആ അമ്മയും അച്ഛനും അങ്ങനെയൊരു ചേർത്തനിർത്തൽ ആ സമയം ആഗ്രഹിച്ചിരുന്നു രക്ത ബന്ധങ്ങളിലും അപ്പുറം നിൽക്കുന്ന ചില സ്നേഹ ബന്ധങ്ങളുടെ കരുതലോടെയുള്ള ചേർത്ത് പിടിക്കൽ മകന് തുല്യമായി സ്നേഹിച്ച അവരുടെ സാനിധ്യം അവരുടെ മനസ്സിൽ ഒരു സ്വാന്തനമായിമാറി..

ഈ സമയം കാർത്തിയുടെ വാക്കുകൾ
കൂരമ്പുകൾ പോലെ തന്റെ ഹൃദയത്തിലേക്ക് തറച്ചത് ഗീതു അറിഞ്ഞു ഒഴുകാൻവെമ്പിയ അടക്കിപ്പിടിച്ചുവെച്ച കണ്ണുനീർ പുഴയൊഴുക്കി അവൾ കട്ടിലിലേക്ക് വീണു .. ഉള്ളിൽ അർജുനോടു ഇതുവരെ തോന്നിയിരുന്ന ദേഷ്യവും അവന്റെ അടുത്ത് കാണിച്ച വാശിയും എല്ലാമതിൽ അലിഞ്ഞില്ലാതെയായി..കണ്ണുനീർ കവിളുകളെ ചുംബിച്ചു ഒഴുകികൊണ്ടേയിരുന്നു കണ്ണുനീരിനാൽ തലയിണ നനഞ്ഞു കുതിർന്നപ്പോൾ അവളുടെയുള്ളിൽ അവനോടുള്ള നിസ്വാർത്ഥ സ്നേഹത്തിന്റെ തെളിവാണ് ഈ കണ്ണുനീരെന്നറിയാതെ ഏങ്ങലടിച്ചു കരഞ്ഞു കരഞ്ഞു എപ്പോഴോ അവൾ തളർന്നുറങ്ങി…

വീണ്ടും മണിക്കൂറുകൾ നീണ്ട പ്രാർത്ഥനക്കും കാത്തിരിപ്പിനും ഒടുവിൽ ഡോക്ടർ പുറത്തുവന്നു..പേടിക്കണ്ട കാര്യമൊന്നുമില്ല ദൈവം നിങ്ങളുടെ പ്രാർത്ഥന കേട്ടു ഓപ്പറേഷൻ success ആണെന്നും ബോധം തെളിഞ്ഞു കഴിഞ്ഞു കുഴപ്പമൊന്നുമില്ലെങ്കിൽ റൂമിലേക്ക് മാറ്റാം.. ഡോക്ടർ പറഞ്ഞു അവസാനിപ്പിച്ചതും കൈക്കൂപ്പി കണ്ണുനീരിനിടയിലും ഒരു നനുത്ത പുഞ്ചിരി വിശ്വനാഥൻ അദ്ദേഹത്തിന് സമ്മാനിച്ചു ഡോക്ടർ ആ കൈകളെ ചേർത്ത് പിടിച്ചു തോളിൽ തട്ടി വിശ്വനാഥനെ ആശ്വസിപ്പിച്ചു.. കുറച്ച് മണിക്കൂറിനുള്ളിൽ ബോധം തെളിയും അപ്പോൾ കേറി കാണാമെന്നും റൂമിലേക്ക് മാറ്റാമെന്നും പറഞ്ഞു അദ്ദേഹം പോയി

രാവിലെ കണ്ണുതുറക്കാൻ ഗീതുവിന്‌ ഏറെ പ്രയാസം തോന്നി തലക്കെന്തോ ഭാരം പോലെ.. ഇന്നലെ നടന്ന സംഭവങ്ങളോരോന്നും അവളുടെ മനസ്സിലേക്ക് വന്നു…അവൾ വേഗം ഫോൺ എടുത്ത് കാർത്തിയെ വിളിച്ചു പക്ഷെ ഫോൺ എടുത്തില്ല . ഇനി അർജുനെ കാണാതെ ഒരു നിമിഷം പോലും തനിക്ക് കഴിയില്ല എന്നു തോന്നിയതും മഞ്ജുവിനെയും അനുവിനെയും വിളിച്ചവൾ ഹോസ്പിറ്റലിൽ പോകണമെന്ന് പറഞ്ഞു… വേഗം കുളിച്ചു റെഡി ആയി നേരെ ഹോസ്പിറ്റലിലേക്ക് ചെന്നു

അർജുൻ ഇടക്ക് കണ്ണുതുറന്നപ്പോൾ കുഴപ്പം ഒന്നുമുണ്ടായിരുന്നില്ല സെഡേഷൻ കാരണം ഉള്ള മയക്കത്തിലാണ്… അത് കഴിഞ്ഞ് ബോധം തെളിയുമ്പോൾ റൂമിലേക്ക് മാറ്റാമെന്ന് നേഴ്സ് വന്നു പറഞ്ഞിരുന്നു.. അർജുൻ കണ്ണുതുറക്കുമ്പോഴേക്കും എത്തിയാൽ മതിയെന്ന് പറഞ്ഞു പത്മിനിയെയും വിശ്വനാഥനെയും ഫ്രഷ് ആവാനായ്‌ നിർബന്ധിച്ചു വീട്ടിലേക്ക് പറഞ്ഞു അയച്ചു കാർത്തിയും അഭിയും ആശുപത്രിയിൽ തന്നെ നിന്നു.. അകലെ നിന്നു തന്നെ കാർത്തി കണ്ടു ഓടി അവർക്കടുത്തേക്കുവരുന്ന ഗീതുവിനെ… ഒരുനിമിഷം അവളുടെ അവസ്ഥ അവനിൽ നോവുണർത്തി എങ്കിലും അർജുൻ അവളോടുണ്ടെന്ന് തോന്നുന്ന ആ ഇഷ്ടം അതെ അളവിൽ അവൾക്ക് തിരിച്ചുമുണ്ട് എന്ന് അവൻ വ്യക്തമായി ഒരേ സമയം സന്തോഷവും സങ്കടവും കൊണ്ട് അവന്റെ മനസ്നിറഞ്ഞു.. ഇന്ന് മനഃപൂർവം അവളുടെ കാൾ കണ്ടിട്ടും ഫോൺ എടുക്കാതിരുന്നത് വളരെ നന്നായി എന്നവൻ ഓർത്തു.അവൾ ഇവിടെ എത്തുമോ ഇല്ലയൊന്ന് ഉറപ്പിക്കാനായിരുന്നു അങ്ങനെയൊരു നീക്കം അർജുനെ ഒരു നോക്ക് കാണാനായി ഗീതുവിന്റെ ഹൃദയം പിടച്ചുകൊണ്ടിരുന്നു കണ്ണുകൾ ചുറ്റും പായിച്ചു അവൾ ഇടക്കിടക്ക് ആദിയോടെ icu ന്റെ വാതിലിലേക്ക് നോക്കികൊണ്ടിരുന്നു… അപകടനില തരണം ചെയ്തു എന്നറിഞ്ഞപ്പോൾ മുതൽ കാർത്തിയുടെ നഷ്ടപെട്ട ഊർജം തിരിച്ചുവന്നിരുന്നു അതുകൊണ്ട് തന്നെ ഗീതുവിന്റെ ഓരോ പ്രവർത്തിയും കണ്ട് അവൻ ഉള്ളിൽ ചിരിച്ചുകൊണ്ടിരുന്നു.. ഉടനെ ഒരു നേഴ്സ് വന്നു അർജുനെ മുറിയിലേക്ക് ഷിഫ്റ്റ് ചെയ്യാമെന്ന് പറഞ്ഞു അനുവിനെയും മഞ്ജുവിനെയും അഭിയോടൊപ്പം പറഞ്ഞയച്ചു കാർത്തി ഗീതുവിനടുത്തേക്ക് നടന്നു “പേടിക്കാൻ ഒന്നുമില്ല ഗീതുട്ടി അവൻ ഓക്കേയാണ് നീ ഇങ്ങനെ വെപ്രാളപ്പെടാതെ… ”
അത് കേട്ടപ്പോൾ തെല്ലൊരാശ്വാസം ഗീതുവിന്‌ തോന്നി
“ഓഹ് പിന്നെ കർത്തിയേട്ടന് അത് പറഞ്ഞാൽ മതി നേരിൽ കാണാതെ എനിക്ക് സമാദാനം കിട്ടില്ല “അത്രയും പറഞ്ഞതും ഗീതു അബദ്ധം പറ്റിയത് മനസിലാക്കി നാവുകടിച്ചു
പക്ഷെ ഉടനെ തന്നെ അവൾ അത് വിദഗ്‌ധമായി മറച്ചു
പക്ഷെ കാർത്തി അത് കണ്ടിരുന്നു “നിനക്കെന്താ ഇപ്പോൾ സമാദാനക്കേട് നിങ്ങൾ നേർക്കുനേർ കണ്ടാൽ കീരിയും പാമ്പും അല്ലെ? സമാധാനം ഇല്ലെന്ന് പറയുന്നത് കേട്ടാൽ തോന്നും നിന്റെ കാമുകനാണ് അകത്തു കിടക്കുന്നതെന്ന് ”
കാർത്തി ചോദിച്ചു നിർത്തിയതും എന്ത് പറയണമെന്നറിയാതെ അവൾ ഉഴറി “ഓഹ് അത് തന്നെയാ ഞാനും പറഞ്ഞത് ആ കാട്ടാളൻ മുറിവും വെച്ചുകെട്ടി കിടക്കുന്ന കിടപ്പ് കാണാൻ ഉള്ള കൊതികൊണ്ടാ ഞാൻ വെപ്രാളം കാണിക്കുന്നത് അല്ലാതെ എന്റെ കാമുകനായോണ്ടല്ല “ഒരു വിധത്തിൽ എന്തോ ഗീതു പറഞ്ഞൊപ്പിച്ചു
“ഓഹ് അങ്ങനെ അതെനിക്ക് മനസിലായതേയില്ല……. ”
“ആഹ് അതാണ് അങ്ങനെ ആർക്കും എന്നെ പെട്ടെന്ന് മനസിലാവില്ല അതാണ്‌ ഞാൻ ”
“ഉവ്വ ഉവ്വ “കാർത്തി അവളെ നോക്കി പറഞ്ഞു മുറിയിലേക്ക് പോയി
അവളുടെ സങ്കടം മാറ്റാനാണ് അവൻ പറഞ്ഞതെങ്കിലും അവൾ പിടിതരുന്നില്ല എന്നത് അവനെ കുഴപ്പത്തിലാക്കി
“ദൈവമേ ഈ രണ്ടെണ്ണത്തിന്റെയും ഉള്ളിൽ ഉള്ളത് പുറത്ത് കൊണ്ടുവരാൻ ഞാൻ പാടുപെടേണ്ടി വരും എന്തേലും ഒരു വഴി കാണിച്ചുതരണേ… അങ്ങനെ എല്ലാം ഓക്കേ ആക്കി തന്നാൽ ഞാൻ നന്നായിക്കോളാമെ ”
കാർത്തി മുകളിലോട്ട് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു
“നീ നന്നാവാനോ നടത്തിത്തരാൻ പറ്റുന്ന വല്ല വാഗ്ദാനങ്ങളും പറയെടാ ”
ദൈവം തിരിച്ചു ചോദിക്കുന്നതായി കാർത്തിക്ക് തോന്നി വന്നു വന്നു ദൈവം വരെ എനിക്കിട്ട് പണിയുവാനല്ലോ അവൻ ആത്മഗതം പറഞ്ഞു ഗീതുവിന്‌ മുന്നിൽ കേറി നടന്നു

മരുന്നിന്റെ ക്ഷീണം കാരണം അർജുൻ നല്ല മയക്കത്തിലായിരുന്നു….
അർജുൻ അഭി പതിയെ അവനരുകിൽ ചെന്ന്
വിളിച്ചു മെല്ലെ അർജുൻ അവന്റെ കണ്ണുകൾ.. അപ്പോൾ തന്നെ കാർത്തിയും അകത്തേക്ക് വന്നു അവനെ തന്നെ നോക്കി നിൽക്കുന്ന അഭിയേയും കാർത്തിയെയും കണ്ടപ്പോൾ അവനവർക്കായി ഒരു ചിരി സമ്മാനിച്ചു ആകെ തളർന്നിരിക്കുകയാണ് രണ്ടുപേരും ഡ്രസ്സ്‌ ഒക്കെ മുഷിഞ്ഞു രാത്രി മുഴുവനും ഉറങ്ങാതെ ഇവിടെ നിന്നതുകൊണ്ടാവും എന്നവൻ മനസിലായി.. മരുന്നിന്റെ കാഠിന്യവും വേദനയും കാരണവും അർജുന്റെ മുഖവും ആകെ ഷീണിച്ചിരുന്നിരുന്നു അങ്ങോട്ടും ഇങ്ങോട്ടും നോട്ടങ്ങൾ മാത്രം സമ്മാനിച്ച് അവരങ്ങനെ നിന്നു… അവിടെമാകെ നിശബ്ദത തളം കെട്ടി വാക്കുകൾക്ക് സ്ഥാനമില്ലാത്തതുപോലെ
“ഡാ അഭി കണ്ടില്ലേ നമ്മുടെ മസ്സിൽ മാൻ പഞ്ചറായി കിടക്കുന്നത് .എന്തോരം പ്രോട്ടീൻ പൗഡറും കുത്തി കേറ്റി ജിമ്മിൽ സ്ഥിരവാസം കിടന്നുണ്ടാക്കിയ ബോഡിയാ പക്ഷെ ഇപ്പോൾ കിടക്കുന്ന കിടപ്പ് കണ്ടില്ലേ റോഡ് റോളർ കേറിയിറങ്ങിയപോലെ ” അന്തരീക്ഷം ഒന്ന് മാറ്റാനായി കാർത്തി പറഞ്ഞു “ഡാ ഡാ വേണ്ട വേണ്ട കിടന്ന കിടപ്പിലായിപ്പോയി ഇവിടെ നിന്ന് ഒന്ന് എണീക്കട്ടെ നിനക്കിട്ടു ഒക്കെ ഉള്ളത് ഞാൻ തരുന്നുണ്ട് ”

“ഓഹ് പറയുന്നകേട്ടാൽ തോന്നും നമ്മൾ കാരണമാ നിനക്ക് ആക്‌സിഡന്റ് ഉണ്ടായതെന്ന് എവിടെ നോക്കിയാടാ കോപ്പേ വണ്ടി ഓടിക്കുന്നെ ആ ലോറിയിൽ ഉള്ളവരുപോലും പറഞ്ഞത് നിയന്ത്രണം വിട്ടു അങ്ങോട്ട് ചെന്ന് ഇടിച്ചുവെന്നാ അത്രയ്ക്കും വിദേശത്തുകൂടി നീ പറത്തുന്ന പോലൊന്നും ഇവിടുത്തെ റോഡിൽ വണ്ടി ഓടിക്കാൻ പറ്റില്ല ” കാർത്തി വീണ്ടും ചൂടായി അവന്റെ സങ്കടമാണവൻ പറഞ്ഞു തീർക്കുന്നതെന്ന് അറിയാവുന്നത്കൊണ്ട് അർജുൻ തിരിച്ചൊന്നും പറഞ്ഞില്ല..
“മതിയെടാ നിർത്ത് അവനെ നീ ഇപ്പോഴേ കൊല്ലാകൊല ചെയ്യാതെ അവൻ പഞ്ചർ ആയികിടക്കുവല്ലേ ഒന്ന് ഓക്കേ ആവട്ടെ.. എന്നിട്ട് നമുക്ക് അവനിട്ടു ഉള്ളത് കൊടുക്കാം ”
അഭി പറഞ്ഞതും അർജുൻ അവനെയും നോക്കി കണ്ണുരുട്ടി..അപ്പോഴാണ് ഇതെല്ലാം കണ്ട് ചിരിച്ചുകൊണ്ട് നില്കുന്ന അനുവിനെയും മഞ്ജുവിനെയും അർജുൻ ശ്രദ്ധിച്ചത്..
അവരെ നോക്കി അവൻ ചിരിച്ചു എങ്ങനെയുണ്ടെന്ന് മഞ്ജുവും ചോദിച്ചു കാർത്തി തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ഗീതുവില്ല അവൻ പതിയെ എണീറ്റ് ചെന്നപ്പോഴേക്കും കണ്ടു വാതിലിന്റെ മറവിൽ നിൽക്കുന്ന ഗീതുവിനെ.. അവൻ അവളുടെ കൈപിടിച്ച് അകത്തേക്ക് കൊണ്ടുവന്നു “വേദനയുണ്ടോടാ ”
“ഏയ് തീരെ ഇല്ലെടാ…. ഇനി എത്രദിവസം ഈ കിടപ്പ് കിടക്കേണ്ടി വരുമെടാ ”
“ഡോക്ടറിനോട് ചോദിക്കാട വിഷമിക്കാതെ അച്ഛനും അമ്മയും ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു ഫ്രഷായി വരാൻ വേണ്ടി പറഞ്ഞു അയച്ചേക്കുവാ ”

“എല്ലാരും പേടിച്ചല്ലേ ”
“മ്മ് നിന്റെ കാറിന്റെ അവസ്ഥ കണ്ടാൽ ജീവൻ തിരിച്ചുകിട്ടിയെന്നു പറയില്ല തകർന്ന് തരിപ്പണമായി അഭി പറഞ്ഞതും അർജുൻ ഒരു ദീർഘ ശ്വാസമെടുത്തു എന്നിട്ട് മഞ്ജുവിന് നേരെ തിരിഞ്ഞു “നിങ്ങൾ വരേണ്ടിയിരുന്നില്ലല്ലോ എങ്ങനെ വന്നു ഇവന്മാർ കൊണ്ടുവന്നതാണോ ” അർജുൻ അവരോടായി ചോദിച്ചു
“ഹേയ് ഞങ്ങളെ ദേ ഇവൾ കൊണ്ടുവന്നതാ എന്നും പറഞ്ഞു മഞ്ജു കൈചൂണ്ടിയിടത്തേക്ക് നോക്കിയപ്പോൾ അർജുൻ കണ്ടു തലകുനിച്ചു കണ്ണുനിറഞ്ഞുനിക്കുന്ന ഗീതുവിനെ അവൾ നിറകണ്ണുകളോടെ അവനെ നോക്കി ആ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നത് കണ്ടതും ഒരു നിമിഷം അവളെ നെഞ്ചോട് ചേർക്കാൻ അവൻ കൊതിച്ചു പക്ഷെ ആക്‌സിഡന്റിനു മുൻപ് കണ്ട കാഴ്ച കണ്മുന്നിൽ തെളിഞ്ഞതും അവൻ പെട്ടെന്ന് മുഖം തിരിച്ചു.. പക്ഷെ എത്രയൊക്കെ നിയന്ത്രിച്ചിട്ടും തന്റേതല്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടും അർജുന്റെ നോട്ടം അവളിലേക്ക് പാറിവീണു..

അവരുടെ പരാക്രമങ്ങൾ അവർ പോലുമറിയാതെ വീക്ഷിക്കുകയായിരുന്നു കാർത്തിയപ്പോൾ എന്തൊക്കെയോ പറയാനും ചോദിക്കാനും പരസപരം രണ്ടുപേരും ആഗ്രഹിക്കുന്നു എന്ന് തോന്നിയതും അഭിയേയും അനുവിനെയും ക്യാന്റീനിൽ പോകാനായി കാർത്തി പറഞ്ഞയച്ചു മഞ്ജുവിനെ കൂട്ടി കാർത്തിയും പുറത്തേക്ക് ഇറങ്ങി റൂമിൽ അർജുനും ഗീതുവും മാത്രമായി എന്തൊക്കെയോ ചോദിക്കണമെന്നുണ്ടെങ്കിലും ഒന്നിനുമാവാതെ ശബ്ദം പുറത്തേക്ക് വരാത്ത പോലൊരു അവസ്ഥയിലായിരുന്നു ഗീതു കണ്ണുനിറഞ്ഞു കരയാനോ മിണ്ടാനോ ആവാതെ നെഞ്ചുവിങ്ങി അവളവിടെ നിന്നു..
“തന്റെ പനി കുറഞ്ഞോ ഹോസ്പിറ്റലിൽ പോയോ ഇപ്പോൾ എങ്ങനെയുണ്ട്? ” നിശബ്ദതയെ ഭേദിച്ചുകൊണ്ട് അർജുൻ ചോദിച്ചു അതുകേട്ടു എന്തുചെയ്യണെമെന്നറിയാതെ ഗീതു പകച്ചുനിന്നു ഈ അവസ്ഥയിലും തന്റെ അസുഖത്തെ പറ്റി അവൻ ചോദിച്ച ആ ചോദ്യം മതിയായിരുന്നു ഗീതുവിന്റെ ഉള്ളിൽ അവൾ അടക്കിവെച്ചിരുന്നതൊക്കെയും പുറത്തവരാൻ..

ഒരു പൊട്ടിക്കരച്ചിലോടെ അവൾ അർജുന്റെ ഓടിപോയി അർജുനെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഇതുവരെ അടക്കിപിടിച്ചിരുന്ന .. അനുഭവിച്ച സങ്കടവും ടെൻഷനും അവനോടുള്ള സ്നേഹവും എല്ലാം അവന്റെ നെഞ്ചിലേക്ക് അമർന്നു കണ്ണുനീർ പൊഴിച്ചുകൊണ്ടിരുന്നു.. ഗീതുവിന്റെ വിതുമ്പലുകളും ഏങ്ങലടികളും അർജുന്റെ ചെവിയിൽ അലയടിച്ചു.. ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ അവൻ പകച്ചു എങ്കിലും എത്രയൊക്കെ നിയന്ത്രിച്ചിട്ടും ഗീതുവിന്റെ കൈകളുടെ മുറുക്കം കൂടുന്നതിനനുസരിച്ചു അവന്റെ കൈകളും യാന്ത്രികമായി അവളുടെ ചുറ്റും വലയം തീർത്തു അവളെ തന്റെ കരവലയത്തിനുള്ളിലാക്കി വരിഞ്ഞുമുറുക്കി

അറിയാതെ അർജുന്റെ കണ്ണുകളിൽ നിന്നും നീർതുള്ളികൾ പൊഴിഞ്ഞുവീണു അത് ഗീതുവിന്റെ പിൻകഴുത്തിലും തോളിലും വീണു നെഞ്ചിലൊളിച്ചു… ഗീതുവിന്റെ കണ്ണുനീരിനാൽ അർജുന്റെ നെഞ്ചിന്റെ ഭാഗം അത്രയും നനഞ്ഞു കുതിർന്നു…. പക്ഷെ അവളുടെ കണ്ണുനീരിന്റെ നനവ് അവന്റെ നെഞ്ച് നീറ്റികൊണ്ടിരുന്നു അവരുടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങിയ നിമിഷം ചുറ്റുമുള്ളതൊന്നും വകവെയ്ക്കാതെ പരിസരം പോലും മറന്ന് ഇരുവരും ആ ആലിംഗനത്തിൽ അലിഞ്ഞിരുന്നു… പക്ഷെ ഈ കാഴ്ച കണ്ടുകൊണ്ട് വാതിൽക്കൽ ഒരാൾ നിന്നു ഗീതുവിനെ ചുട്ടെരിക്കാൻ ഉള്ള തീക്കനൽ ഒതുക്കി ജ്വലിക്കുന്ന കണ്ണുകളുമായി

തുടരും

(പറ്റുന്നത്ര നീളത്തിൽ ഞാൻ എഴുതിയിട്ടുണ്ട്.. ഇന്നത്തെ പാർട്ടിൽ രാഹുലിനേയും ഗീതുവിനെയും പറ്റിയുള്ള സംശയങ്ങൾക്കൊക്കെ ഉത്തരം നൽകാം എന്നാണ് പറഞ്ഞിരുന്നത് പക്ഷെ ഇന്നലെ തല്ലണ്ട ഞാൻ നന്നായിക്കോളാം എന്നുപറഞ്ഞപ്പോൾ എന്നെകൊല്ലുമെന്ന് വരെ പറഞ്ഞു ഭീക്ഷണി മുഴക്കിയവരുണ്ട് എനിക്ക് പേടിയൊന്നും ഉണ്ടായിട്ടല്ല ചെറിയൊരു ഭയം നിങ്ങൾ വല്ല ഡ്രാഗൺ കുഞ്ഞിനേയും വിട്ടാലോന്ന് ഒരു പേടി അത്കൊണ്ടാണ് ഇന്ന് അതിനൊന്നും ഉത്തരം തരാൻ കഴിയാത്തത് … അടുത്ത രണ്ടു പാർട്ടുകളിലായി അതൊക്കെ ശരിയാക്കാം അപ്പോൾ എല്ലാരും ഓടിവന്നു കമന്റ്‌ ഉം ലൈക്ക് ഉം ഇട്ടോളൂ സൂപ്പർ എന്ന കമന്റും സ്റ്റിക്കറും ഞാൻ നിരോധിച്ചതായി അറിയിക്കുന്നു കാരണം സൂപ്പറിന്റെ എണ്ണം ഈയിടെയായി വളരെ കൂടുതലാണ്….ഇനി മുതൽ രാത്രി 8.30ക്ക് ആണുട്ടോ സ്റ്റോറി സ്നേഹത്തോടെ ധ്വനി ❣️❣️ )

LEAVE A REPLY

Please enter your comment!
Please enter your name here