Home Latest അവരെ പോലെ ഓല പെരയിൽ കിടക്കുന്ന ടീംസ് നെ എന്തിനാ കൊച്ചിനെ നോക്കാൻ ഏല്പിച്ചത്….

അവരെ പോലെ ഓല പെരയിൽ കിടക്കുന്ന ടീംസ് നെ എന്തിനാ കൊച്ചിനെ നോക്കാൻ ഏല്പിച്ചത്….

0

അവകാശികൾ

രചന : Treesa George

അമ്മ പറഞ്ഞു ഇവിടെ പശുന് കൊടുക്കാൻ ഉള്ള ചക്ക മടൽ ഇരുപ്പുണ്ടെന്നു. ഞങ്ങൾ അത് എടുക്കാൻ വന്നതാ.

ആര് ഇത്? . മിന്നുവും ചിന്നുവുംആണല്ലോ . ഞാൻ ഓർത്തു ചക്ക മടൽ എടുക്കാൻ നിങ്ങളുടെ അമ്മ ജാനകി വരുമെന്ന്.

അമ്മക്ക് പശുനെ കുളിപ്പിക്കാൻ സമയം ആയി. അതാ വരത്തെ.

നിങ്ങള് രണ്ട് ആളും കൂടി ഇത് എടുക്കുമോ. നല്ല ഭാരം ഉണ്ട് ഇതിനു.

ഞങ്ങളു രണ്ട് പേരില്ലേ. ഞങ്ങൾക്ക് ഇത് നിസാരം. അല്ലേ ചിന്നു.
അതേടി മിന്നു കൊച്ചേ.

നിങ്ങള് ഒരു ഉപകാരം ചെയ്യുമോ. ആലീസും പപ്പയും കൂടി ഹോസ്പിറ്റലിൽ പോയേക്കുവാ. കൊച്ചിനെ നോക്കാൻ ഗ്രേസ് മോളെ ആണ് ഏൽപിച്ചേക്കുന്നത്. അവൾക്കു ഇപ്പോൾ കുളിക്കണം എന്ന്. ഇന്നു ആണേൽ കൊച്ചിനെയും ആലീസിനെയും നോക്കാൻ ഏല്പിച്ച അമ്മിണിക്കു ലീവാ. അവളുടെ കെട്ടിച്ചു വിട്ട മകളും കൊച്ചു മോളും വന്നിട്ടുണ്ട് എന്ന് . എനിക്കു ആണേ അടുക്കളയിൽ പിടിപ്പതു പണി ഉണ്ട്. നിങ്ങള് കുറച്ചു നേരം കൊച്ചിനെ നോക്കാമോ. നിങ്ങളുടെ മമ്മിയോട് ഞാൻ ഫോൺ ചെയ്തു പറഞ്ഞോളാം. നിങ്ങള് വരാൻ വൈകുന്മെന്ന്.

അതിനു എന്താ അമ്മായി. കൊച്ചിനെ ഞങ്ങളു നോക്കാല്ലോ.

എന്ന നിങ്ങള് അകത്തോട്ടു പൊക്കോ.

തക്കുടു വാവേ. ചേച്ചിമാരെ മനസ്സിലായോ. വാവയുടെ ചേച്ചിമാരു ആണല്ലോ ഞങ്ങൾ.

ഗ്രേസ് ചേച്ചി ഇത്ര പെട്ടന്ന് കുളി കഴിഞ്ഞു വന്നോ.

മമ്മി ഇവരെ ആരാ കൊച്ചിനെ നോക്കാൻ ഏല്പിച്ചത്.ഗ്രേസ് അടുക്കളയിലോട്ട് നോക്കി ഉറക്കെ വിളിച്ചു ചോദിച്ചു.

ഞാനാ മോളെ.

എന്ത് പറ്റി.

ഒന്നും ഇല്ല. മം. എന്ന് പുച്ഛത്തോടെ പിള്ളേരുടെ മുഖത്തു നോക്കി പറഞ്ഞു.

അത് എന്താടി ചിന്നു ഗ്രേസ് ചേച്ചി അമ്മായിയോട് അങ്ങനെ ചോദിച്ചത്.

ആവോ. ആർക്ക് അറിയാം. ദേണ്ടഡി മിന്നു, ഗ്രേസ് ചേച്ചി ഫാൻസി വളയും മാലയും നിറച്ച ഒരു ബോക്സും ആയിട്ട് വരുന്നത്. ചിലപ്പോൾ നമുക്ക് തരാൻ ആയിരിക്കും.

നീ ഒന്നു മിണ്ടാതെ ഇരിക്ക് ചിന്നു. അത് നമുക്ക് ഉള്ളത് അല്ല. മറ്റുള്ളവരുടെ മുതൽ ആഗ്രഹകരുതു എന്ന് അല്ലേ അമ്മ പറഞ്ഞേക്കണത്.

നീ പോടീ. നമുക്ക് ഉള്ളത് അല്ലേൽ പിന്നെ അത് എന്തിനാ നമ്മൾ ഉള്ളപ്പോ അത് കൊണ്ട് വരുന്നത്.

ദെണ്ടടി പിള്ളേരെ ഇത് കണ്ടോ. എന്റെ മുത്ത്‌ പിടിപ്പിച്ച വളയും മാലയും കമ്മലും ഒക്കെ.എനിക്ക് ഇത് പോലത്തെ കുറേ കളക്ഷൻസ് ഉണ്ട്. ഞാൻ ഇത് ഒന്നും ഉപയോഗിക്കാറില്ല.ഇതൊക്കെ ഉപയോഗിച്ചു ഉപയോഗിച്ചു എനിക്കിപ്പോ ഈ മോഡൽ ഒന്നും തീരെ താല്പര്യം ഇല്ല. ഇത് എല്ലാം ജോ ചേട്ടായി ബാംഗ്ലൂർന്നു വന്നപ്പോ കൊണ്ട് വന്നതാ.

മിന്നുവും ചിന്നുവും അത് കണ്ടു കൊതിയോടെ നോക്കി. എന്നിട്ടു ചിന്നുവിന്റെ കാതിൽ പറഞ്ഞു. ഗ്രേസ് ചേച്ചി ഇത് ഉപയോഗിക്കുന്നില്ലന്നു അല്ലേ പറഞ്ഞത്. അപ്പോ നമുക്ക് തരുമായിരിക്കും. അതായിരിക്കും ഇപ്പോ എടുത്തോണ്ട് വന്നത്.

ഡി നീ ഒന്ന് മിണ്ടാതെ ഇരിക്ക്.നമ്മുടെ അമ്മ കേൾക്കണ്ട. വല്ലവരുടെയും വീട്ടിൽ പോയി അവരുടെ സാധനങ്ങളിൽ വായും പൊളിച്ചു നോക്കി നിൽക്കല്ലാന്നു അല്ലേ പറഞ്ഞത്. അർഹതപെടാത്തതു ഒന്നും ആഗ്രഹകരുതു എന്ന്. ഞാൻ ഇത് അമ്മയോട് പറഞ്ഞു കൊടുക്കും.
പ്ലീസ് ടി. അമ്മയോട് പറയല്ലേ.

പറയണോ വേണ്ടയോ എന്ന് ഞാൻ ഒന്ന് ആലോചിക്കട്ടെ.

അവരുടെ കൊതിയോടെ ഉള്ള നോട്ടം ഗ്രേസ് കണ്ടിരുന്നു.
അവരുടെ നോട്ടം കണ്ടു ഗ്രേസ് പുച്ഛത്തോടെ അവരോട് പറഞ്ഞു. ഇത് ചെറുത്‌ ആകുമ്പോൾ നിങ്ങൾക്കു തരാം.

അത് കേട്ടതോടെ രണ്ട് ആൾക്കും വല്യ സന്തോഷം ആയി. ഗ്രേസ് ന്റെ മുഖത്തെ പുച്ഛം അവർക്ക് മനസിലായതും ഇല്ല.

ജാനകി നിങ്ങളെ അനോഷിക്കുന്നുണ്ടാവും. രണ്ടാളും പൊക്കൊളു. ആ പിന്നെ ചക്ക മടലിന്റെ കാര്യം മർക്കണ്ടട്ടോ.

അപ്പോ ശെരി ഗ്രേസ് ചേച്ചി, അമ്മായി പിന്നെ കാണാട്ടോ

രണ്ടാളും സന്തോഷത്തോടെ വീട്ടിലോട്ടു പോയി ചെറുതാവുമ്പോ കിട്ടാൻ പോണ ഒർണമെന്റ് സെറ്റ് ഓർത്ത്.

ഗ്രേസ് നീ അതിനു ആ സെറ്റ് ചെറുതാവുമ്പോ അവർക്കു കൊടുക്കുന്നുണ്ടോ.

പിന്നെ എനിക്കു അത് അല്ലേ പണി. അവരെ പോലെ ഉള്ള ലോ ക്ലാസ്സ്‌ ആളുകൾ കൊതി വിടാണ്ടു ഇരിക്കാൻ അല്ലേ ഞാൻ അങ്ങനെ പറഞ്ഞത്. രണ്ടിന്റെയും നോട്ടം കണ്ടില്ലേ. എച്ചികൾ.

എങ്കിൽ പിന്നെ നീ എന്തിനാ അവരെ അത് കാണിക്കാൻ പോയത്. അവര് ചെറിയ പിള്ളാര്‌ അല്ലെ. പിള്ളാര്‌ പ്രായത്തിൽ അവർക്കു അത് ഒക്കെ കൊതി കാണും.

അവരുടെ ജീവിത കാലത്തു അവർക്കു ഇത് ഒന്നും കണി കാണാൻ പറ്റില്ല. നമ്മൾടെ ലെവലും അവരുടെ ലെവലും ഞാൻ അവർക്കു ഒന്ന് മനസിലാക്കി കൊടുത്തതാ.
മമ്മി അത് വീട്. അവരെ പോലെ ഓല പെരയിൽ കിടക്കുന്ന ടീംസ് നെ എന്തിനാ കൊച്ചിനെ നോക്കാൻ ഏല്പിച്ചത്. അവര് ഒന്നും ഒട്ടും ഹൈജിനിക് അല്ല. വ്രത്തിയും വെടിപ്പും ഇല്ലാത്ത കൂട്ടര്.

എനിക്കു അടുക്കളയിൽ പണി ഉണ്ടായിരുന്നു. അതാ.

മം. ഈ മമ്മിയുടെ കാര്യം. ആളും തരവും നോക്കി വേണം എപ്പിക്കാൻ.

ഡി ചിന്നു എപ്പൾ ആകും അത് ചെറുതാവുക.

രണ്ടാളും അവിടെ ഇരുന്നു ചിലകാണ്ടു വല്ല നാല് അക്ഷരവും വായിച്ചു പഠിക്കാൻ നോക്ക്.

ഡി മിന്നു ഇരുന്ന് പഠിച്ചോ. ഇനി ഒച്ച കേട്ടാൽ തവിക്ക് നല്ല വീക്ക് കിട്ടും അമ്മയുടെ കയ്യിന്നു. രണ്ടാളും ഇരുന്ന് പഠിക്കാൻ തുടങ്ങി.

കാലം ആർക്ക്‌ വേണ്ടിയും കാത്തു നിന്നില്ല. അത് പെട്ടെന്ന് ഓടി പോയി.

മമ്മി അത് ആരുടെയാ ആ ഇരുനില വീട്. പഴയ താമസക്കാർ മാറി പുതിയ താമസക്കാർ വന്നോ.

ഇതാ ജാനകിയുടെ വീടാ.

ഏത്. പണ്ട് പശു ഉണ്ടായിരുന്ന ആ വീട്ടുകാരോ.

അതെ. നീ എങ്ങനെ അത് അറിയാനാ. നീ സുനിലിന്റെ കൂടെ പ്രേമിച്ചു ഒളിച്ചോടി നാട് വിട്ടില്ലേ. നിന്റെ അവന്റെ കൂടെ ഉള്ള കഷ്ടപാട് കണ്ടു തിരിച്ചു വീട്ടിൽ കേറ്റാൻ ഞാൻ ഒരു തരത്തിൽ ആണ് ജോ നെയും നിന്റെ പപ്പായിയെയും കൊണ്ട് പറഞ്ഞു സമ്മതിപ്പിച്ചത്.

നീ പഠിക്കാൻ വിട്ട ടൈം പഠിക്കാതെ ഉഴപ്പി നടന്നപ്പോൾ ആ പെണ്ണ് കൊച്ചുങ്ങൾ നന്നായി പഠിച്ചു. ഒരാൾ ഇപ്പോൾ ലണ്ടനിലും മറ്റേ ആൾ അമേരിക്കയിലുമാ. അവര് വെച്ചതാ ഈ വീട്‌. ജാനകിയുടെയും ബാലന്റെയും ഭാഗ്യം. ഇങ്ങനെ രണ്ട് നല്ല പെണ്ണ് പിള്ളേരെ കിട്ടിയതിൽ. ഇത്രെയും പറഞ്ഞു സാറാ നെടുവീർപെട്ടു.

ഗ്രേസ് ഒന്നും പറയാതെ തന്റെ മുറികത്തോട്ടു പോയി.

അപ്പോഴും ആ അലമാരിയിൽ പൊടി പിടിച്ച ആ ഓർണമെന്റ് സെറ്റ് ആരെയോ കാത്തു കിടപ്പുണ്ടായിരുന്നു… …

LEAVE A REPLY

Please enter your comment!
Please enter your name here