Home തുടർകഥകൾ ഇന്നു ഒരു രാത്രി കൊണ്ടു എല്ലാം അവസാനിപ്പിക്കണം നെൽസന് പേടിയുണ്ടോ കൂടെ വരാൻ… Part –...

ഇന്നു ഒരു രാത്രി കൊണ്ടു എല്ലാം അവസാനിപ്പിക്കണം നെൽസന് പേടിയുണ്ടോ കൂടെ വരാൻ… Part – 20

0

Part – 19 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കണ്മണി പറഞ്ഞ കഥ Part 20

ആ ഉമ്മ എന്നോട് ചോദിച്ചു??  “മോന്റെ കുടുംബമെല്ലാം  എവിടെയാ”

ഞാൻ പറഞ്ഞു…… “അവരെല്ലാം അങ്ങ് കുടുംബവീട്ടിലാണ് ഉമ്മ, അവർ ഇവിടെ അങ്ങനെ വരാറില്ല മിക്കവാറും അവധി ദിവസങ്ങളിൽ ഞാൻ അങ്ങോട്ടു പോകുന്നതാ പതിവ് ”

എന്റെ ഒരു ഗതികേട് ജീവിതത്തിൽ ഏറ്റവും അധികം കള്ളങ്ങൾ പറയേണ്ടി വന്നതു  ഈ അടുത്ത ദിവസങ്ങളിലാണ്, ആ രവിയേട്ടൻ ഒന്നു വന്നിരുന്നെങ്കിൽ, തൽക്കാലം കൂടുതൽ കള്ളങ്ങൾ പറയാതെ ഒന്നു രക്ഷപെടാമായിരുന്നു. ഉമ്മ ഒരുപാട്   വിശേഷങ്ങൾ  എന്നോട് ചോദിച്ചാൽ എല്ലാ കള്ളത്തരങ്ങളും പൊളിയും അതിനു മുന്നേ അവരോടു മറ്റെന്തെങ്കിലും നാട്ടു വിശേഷം പറഞ്ഞു  വിഷയം മാറ്റാമെല്ലോ എന്നു കരുതി ഉമ്മയോട് ഞാൻ ചോദിച്ചു???..

“ഉമ്മക്കു  ഉച്ചക്ക് കഴിക്കാൻ എന്തു വാങ്ങണം ”

“അയ്യോ ! മോനെ ഇവിടെയുള്ളതു ഞങ്ങൾ കഴിച്ചോളാം ” എന്ന് ഉമ്മ പരഞ്ഞു

അതിനു മറുപടിയായി ഞാൻ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു…. “ഉമ്മ ഇവിടെ  ഞാൻ ഒന്നും വേക്കാറില്ല കൂടുതലും ഹോട്ടൽ ഭക്ഷണമാണ് പിന്നെ വല്ല ചായയെയോ കാപ്പിയോ വല്ലപ്പോളും മാത്രമേ ഇവിടെ  ഉണ്ടാകാറുള്ളൂ, അതു കൊണ്ടാണ് ഞാൻ ചോദിച്ചത് ആമിനയോടു ചോദിക്ക് അവൾക്കു എന്ത് വേണമെന്ന് ”

“എന്തായാലും മതി മോനെ മോൾ അങ്ങനെ ആഹാര പ്രിയ അല്ല എന്തു കൊടുത്താലും അവൾക്കു പ്രശ്നമില്ല “എന്ന് ഉമ്മ പറഞ്ഞു

ഞാൻ ഹോട്ടലിൽ വിളിച്ചു   ഭക്ഷണത്തിനു  ഓർഡർ ചെയ്തു ഫ്ലാറ്റിൽ ഡെലിവറി ചെയ്യാൻ അവശ്യപെട്ടു . അതിനു ശേഷം  കുറേ നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും ഞാനും ഉമ്മയും സംസാരിച്ചിരുന്നു ഇതിനിടയിൽ ഓർഡർ ചെയ്ത ഭക്ഷണവും വന്നു ഞങ്ങൾ മൂവരും അതു കഴിച്ചു ഉമ്മയും ആമിനെയും മുറിയിലേക്ക് പോയി ഞാൻ എന്റെ സോഫയിൽ രവിയേട്ടന്റെ ഫോണും കാത്തിരുന്നു

കൺമണിയുടെ വിതുമ്പൽ എന്റെ കാതുകളിൽ കേൾക്കൻ  തുടങ്ങി ഞാൻ കണ്മണിയോട് ചോദിച്ചു???

“എന്തിനാ കണ്മണി കരയുന്നെ…. എല്ലാം നിന്റെ ആഗ്രഹം പോലെ നടക്കുന്നു.പിന്നെ എന്തിനാ കരയുന്നെ ”

കണ്മണി പറഞ്ഞു…………. “എനിക്കറിയാമായിരുന്നു ഞാൻ ജയിക്കുമെന്ന്. ജീവിച്ചിരുന്നപ്പോൾ ഒരു ഉറുമ്പിനെ പോലും ദ്രോഹിച്ചിട്ടില്ല. എന്നിട്ടും എന്റെ ആഗ്രഹങ്ങൾ തീരും മുന്നേ കൊന്നു മൃഗങ്ങൾക്കു കൊടുത്തു, ഇന്ന് എന്റെ താലി കണ്ടപ്പോൾ അറിയാത്ത കരഞ്ഞു പോയി,,, മുള്ളിനെ മുള്ളുകൊണ്ടെടുക്കണം..ആ മുള്ള് എരിയുന്ന അച്ഛന്റെ രൂപത്തിൽ നിങ്ങളുടെ ജീവിതത്തിൽ  നിങ്ങൾ പോലും അറിയാതെ ഞാൻ എത്തിച്ചു ”

എല്ലാം കണ്മണി മുൻകൂട്ടി കണ്ടിരുന്നു..ഇനി എന്തെല്ലാം നടക്കുമെന്നും അവൾക്ക് അറിയുമായിരിക്കും…. എന്തായാലും അവളുടെ ഒരാഗ്രഹം  സാധിച്ചു.

ഞാൻ കണ്മണിയോട്  പറഞ്ഞു……….. “കണ്മണി ഈ ആഴ്ച സെൽവന്റെ സർജറി നടക്കും,  ഡോക്ടർ പറഞ്ഞത് സെൽവൻ പഴയതു പോലെ ആരോഗ്യവാനാകുമെന്നാണ്.. നിന്റെ മോക്ഷവും പ്രാപ്തിയാകും ”

കണ്മണി നിശബ്ദതപാലിച്ചിരുന്നു . അവളുടെ മുഖം സൗമ്യതയിൽ ആയിരുന്നു ഉമ്മയുടെ കൈയിൽ നിന്നും കൺമണിയുടെ ആഭരങ്ങൾ  എങ്ങനെ തിരുച്ചു വാങ്ങും, കുറേ അനാവശ്യ ചിന്തകൾ രവിയേട്ടന്റെ ഫോൺ വരുന്നത് വരെയും  എന്റെ മനസ്സിനെ  അലട്ടികൊണ്ടിരുന്നു… ഞാൻ ഫോൺ അറ്റൻഡ് ചെയ്തു
“ഹലോ സർ ”
രവിയേട്ടൻ പറഞ്ഞു….. “നെൽസാ ഞാൻ താഴെ വെയിറ്റ് ചെയ്യുകയാണ് ഒരു ബ്ലാക്ക് സ്കോർപിയോ  കാർ നെൽസൺ അവർ നൽകിയ ഡോക്യുമെന്റ് മെടുത്തു വന്നോളൂ പിന്നെ അവന്റെ അമ്മയോടും മോളോടും വീട്ടിൽ നിന്നും പുറത്തു പോകരുത് പറഞ്ഞേൾക്ക് അല്ലകിൽ. ഡോർ പുറത്തു നിന്നും പൂട്ടിക്കൊ അവരുടെ ഫോണും കൊണ്ടു വരാൻ മറക്കണ്ട ”

“ശെരി സാർ “എന്ന് മാത്രം പറഞ്ഞു കൊണ്ടു ഞാൻ രവിയേട്ടൻ പറഞ്ഞപടി എല്ലാ ഡോക്യുമെന്റും ഉമ്മയുടെ ഫോണും വാങ്ങി അവരോടു വീടിനുള്ളിൽ തന്നെ ഇരുന്നു കോള്ളാൻ ആവശ്യപ്പെട്ടു കൊണ്ടു  മെയിൻ ഡോർ ലോക്ക് ചെയ്തു. താഴേക്കിറങ്ങി രവിയേട്ടൻ വന്ന കാർ കുറച്ചു അകലെയായി കിടക്കുന്നത് ഞാൻ കണ്ടു അതിനടുത്തേക്കു പോയി. അതിൽനുള്ളിൽ കയറിയതും രവിയേട്ടൻ ചോദിച്ചു???

“നെൽസനെ  ഞാൻ ഒരുപാടു കഷ്ടപെടുത്തുന്നു അല്ല ”

“ഒരു കഷ്ടപാടുമില്ല സാർ “എന്ന് ഞാൻ പറഞ്ഞു

രവിയേട്ടൻ പറഞ്ഞു…. ” ഇതിന് ഒരു അവസാനം വേണ്ടേ അതു കൊണ്ടു കൂടുതൽ ഞാൻ നീട്ടുന്നില്ല എല്ലാത്തിനും ഒരു പരിഹാരം കണ്ടിട്ടാ ഇന്ന് വന്നിരിക്കുന്നെ നെൽസന്റെ ഫോൺ സ്വിച് ഓഫ്‌ ചെയ്യണം  ”

ഞാൻ “ശെരി സാർ “എന്ന് പറഞ്ഞു

രവിയേട്ടൻ ഒരു പുതിയ ഫോൺ നൽകിക്കൊണ്ട് എന്നോട് പറഞ്ഞു…….. “ഈ ഫോണിൽ അവന്റെ അമ്മയുടെ സിംകാർഡ് ഇട്ടോ, പിന്നെ എനിക്കു അവരുടെ ആധാർ കാർഡ് വേണം ”

രവിയേട്ടൻ പറഞ്ഞതു പോലെ ആധാർ കാർഡ്  കൊടുത്തു  ഉമ്മയുടെ ഫോൺ നമ്പർ ആ പുതിയ ഫോണിൽ ഇട്ടു,ഞങ്ങൾ അവിടെനിന്നും പുറപ്പെട്ടു  ഇടക്കു എവിടെയാ വണ്ടി നിർത്തി അദ്ദേഹം ആരെയോ ഫോണിൽ വിളിച്ചു ഉമ്മയുടെ ആധാർ നമ്പർ കൊടുത്തു ആ കാൾ കഴിഞ്ഞപ്പോൾ വേരോടു കാൾ ചെയ്തു അവർക്കു ഉമ്മയുടെയും ആമിനയുടെയും പേര് വിവരങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു..

പിന്നെയും ഞങ്ങൾ യാത്ര തുടർന്നു. രവിയേട്ടൻ എന്നോട് പറഞ്ഞു…….. “ഇന്നു ഒരു രാത്രി കൊണ്ടു എല്ലാം അവസാനിപ്പിക്കണം നെൽസന് പേടിയുണ്ടോ കൂടെ വരാൻ ”

“ഇല്ല സാർ ഉള്ളപ്പോൾ എനിക്കൊരു പേടിയുമില്ല” എന്ന് ഞാനും പറഞ്ഞു

“ആൾ ബലം കൊണ്ടോ ആയുധ ബലം കൊണ്ടോ എന്റെ ശത്രുവിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല ഞാൻ ഇന്ന് ചിലതൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട് എവിടെയെങ്കിലും പാളിയാൽ നമ്മൾ രണ്ടു പേരും തീരും…. ഹഹഹ..” എന്ന് രവിയേട്ടനും

ഞാൻ പറഞ്ഞു……. “അതാണ് വിധിയെങ്കിൽ അങ്ങനെ, പക്ഷെ നമ്മൾ തോൽക്കില്ല സർ ”

“ഇതിൽ നമ്മൾ ജയിക്കുമെന്നു  നെൽസനു ഉറപ്പുണ്ടങ്കിൽ  അതു എന്റെ ആദ്മാവിശ്വാസം  കൂട്ടുന്നു “എന്ന് രവിയേട്ടനും

രവിയേട്ടന്റെ ഫോൺ റിങ് ചെയ്തു അതിൽ അയാൾ എന്തോ മെസ്സേജ് ചെയ്‌തെന്ന് പറഞ്ഞു,. ഒരു താങ്ക്സ് മാത്രം പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു. എന്നോട് ഉമ്മയുടെ ഫോൺ നമ്പർ നോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു, ഞങ്ങൾ നേരെ പോലീസ് സ്റ്റേഷന്റെ പിന്നിൽ റോഡിലായിരുന്നു  എന്നോട് പുതിയ ഫോണിൽ വൈഫൈ സിഗ്നൽ കിട്ടുന്നുണ്ടോ എന്ന് നോക്കാൻ പറഞ്ഞു ഞാൻ അതു കിട്ടുന്നു വെന്ന് പറഞ്ഞപ്പോൾ sbi യുടെ ബാങ്കിംഗ് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ആവശ്യം പെട്ടു..

ഞാൻ അതനുസരിച്ചു അക്കൗണ്ട് നമ്പർ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മെസ്സേജ് നോക്കി ഒരു നമ്പർ പറഞ്ഞു തന്നു. ആ ഫോണിൽ ഒരു otp വന്നു അക്കൗണ്ട് ആക്ടിവേറ്റായി അതിലെ പേര് കണ്ടു ഞാൻ ഒന്നു ഞെട്ടി” റസിയ സലിം “…. എന്താ നടക്കുന്നെ ഒരു പിടിത്തവും കിട്ടാത്ത ഞാനിരുന്നു…..

തുടരും…..

LEAVE A REPLY

Please enter your comment!
Please enter your name here