Home Latest അമ്മ പെങ്ങന്മാർ എന്ന് പറഞ്ഞു നടന്നിരുന്ന എന്റെ കുഞ്ഞാ. എന്റെ മോനെ ആ പൂതന...

അമ്മ പെങ്ങന്മാർ എന്ന് പറഞ്ഞു നടന്നിരുന്ന എന്റെ കുഞ്ഞാ. എന്റെ മോനെ ആ പൂതന വശീകരിച്ചു എടുത്തില്ലേ…

0

തിരിച്ചടി

രചന : Treesa George

മോനെ ഞാൻ ഒന്ന് കുളിമുറിയിൽ വീണു. അതോണ്ട് നീ സുമിത്രയോട് എത്രയും പെട്ടെന്ന് വരാൻ പറയണം. ഇവിടെ ഞങ്ങളുടെ കാര്യം നോക്കാൻ ആരാ ഉള്ളത് . അതോണ്ട് അവളോട്‌ ജോലി രാജി വെച്ചേക്കാൻ പറ.

അമ്മേ അവിടെ രാധിക ചേച്ചിയും രമണി ചേച്ചിയും ഇല്ലേ. അവര് വന്നു തത്കാലത്തേക്ക് നിന്നൊളില്ലേ.

നിന്റെ കെട്ടിയോള് പറഞ്ഞിട്ടു ഉണ്ടാവും അല്ലെ വരില്ലാന്ന്. അവൾക്കു കെട്ടിലമ്മ ചമഞ്ഞു അങ്ങ് ഇരുന്നാൽ പോരെ. വയസാം കാലത്ത് ആണ് മക്കളെ കൊണ്ട് പ്രോയോജനം ഉണ്ടാവും എന്ന് കരുതിയ ഞാൻ വിഢി. വെറുതെ അല്ല പണ്ടുള്ളവർ പറയുന്നതു മക്കളെ കണ്ടും മാമ്പൂ കണ്ടും മതിക്കരുത് എന്ന്.

അത് അല്ല അമ്മേ കഴിഞ്ഞ പ്രാവിശ്യം സുമിത്ര വന്നിട്ട് അമ്മയുടെ കാലിനു ഒരു കുഴുപ്വും ഇല്ലാന്ന് പറഞ്ഞല്ലോ. ഇതേ കാരണത്തിന്റെ പേരിൽ അവൾ എത്ര പ്രാവിശ്യം അവൾ നാട്ടിൽ വന്നു എന്ന് അമ്മക്ക് ഞാൻ പറയാതെ അറിയാല്ലോ.

ആഹാ നിന്റെ പെണ്ണുപിള്ള എന്നെ ഇപ്പോൾ കള്ളി ആക്കിലോ. അത് കൊള്ളാല്ലോ. അമ്പടി കേമി.

അങ്ങനെ അല്ല അമ്മേ.

മകന്റെ മറുപടി മുഴുവൻ ആകുന്നതിനു മുന്നേ തന്നെ രാധ ഫോൺ വെച്ചിരുന്നു.

മുറിയുടെ അകത്തോട്ടു കേറി വന്ന അവരുടെ ഭർത്താവ് ഗോപാൽ അവരോടു ചോദിച്ചു.

നീ എന്തിനാ രാധേ അവനോടു നുണ പറഞ്ഞത്.നീ കുളി മുറിയിൽ വീണിട്ടില്ലല്ലോ . നിന്റെ കാലിനു ഒരു കുഴപ്പവും ഇല്ലല്ലോ. പിന്നെ എന്തിനാ അവന്റെ ഭാര്യ സുമിത്രയോടു വരാൻ പറഞ്ഞത്. നീ ഈ വർഷം ഇതേ കാരണം പറഞ്ഞു എത്രാമത്തെ പ്രാവിശ്യം ആണ് അവളെ ഇവിടെ കൊണ്ട് വന്നത്.ഒരു മര്യാദ ഒക്കെ വേണ്ടേ. അവർക്കു കുഞ്ഞുങ്ങളും കുടുംബവും ജോലിയും ഒക്കെ ഇല്ലേ.

നിങ്ങള് പിന്നെ ഇവിടെ കൊട്ട കണക്കിന് സമ്പദ്യച്ചു വെച്ചിട്ടുണ്ട് ഉണ്ടെല്ലോ.

അമ്മ പെങ്ങന്മാർ എന്ന് പറഞ്ഞു നടന്നിരുന്ന എന്റെ കുഞ്ഞാ.

എന്റെ മോനെ ആ പൂതന വശീകരിച്ചു എടുത്തില്ലേ.

അവള് മയക്കി വെചേകുവല്ലേ അവനെ. ചിലവ് കാശ് അല്ലാതെ ഒരു രൂപ അവൻ ഇപ്പോൾ ഇങ്ങോട്ട് അയക്കുന്നില്ല . പാവം എന്റെ കുഞ്ഞു.

ജോലി ഉള്ളത് ആണ് അവളുടെ അഹങ്കാരം. അത് ഞാൻ കളയിക്കും. അവനോടു പറഞ്ഞിട്ടുണ്ട് ഇവിടെ ആരും എന്നെ നോക്കാൻ ഇല്ല എന്ന് . അതോണ്ട് അവളോട്‌ ജോലി രാജി വെച്ച് ഇവിടെ വന്നു നിക്കാൻ .

രാധയുടെ മൂത്ത മകൻ വേണുവിന്റെ ഭാര്യ ആണ് സെന്റർ ഗവണ്മെന്റ് ജോലിക്കാരി ആയ സുമിത്ര. അസാമിൽ ആണ് അവര് രണ്ട് പേരും ജോലി ചെയുന്നത്.

30 വയസ് വരെ പെങ്ങന്മാർക്ക് വേണ്ടി ജീവിച്ച വേണുവിന് ഒടുവിൽ വീട്ടുകാര് തന്നെ കറവ പശു ആയി ആണ് കാണുന്നത് തന്നെ കെട്ടിക്കാൻ ഉദ്ദേശം ഇല്ല എന്ന സത്യം തിരിച്ചു അറിഞ്ഞപ്പോൾ പ്രേമിച്ചു കെട്ടിയതു ആണ് കൂടെ ജോലി ചെയുന്ന സുമിത്രയെ.

അതോണ്ട് തന്നെ ഈ കല്യാണം മുടക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി അവർ . തനിക്ക് വേറെ കാമുകി ഉണ്ടെന്നു വരെ സുമിത്രയുടെ വീട്ടിൽ വിളിച്ചു പറഞ്ഞു.

എങ്കിലും പ്രതിസന്ധികൾ എല്ലാം തരണം ചെയിതു വേണു അവളെ സ്വന്തം ആക്കി.

അതു കൊണ്ട് തന്നെ വന്ന നാൾ മുതൽ അവളെ ദ്രോഹിക്കാൻ ഉള്ള വഴികൾ അവർ ആലോചിച്ചു കൊണ്ടിരിരുന്നു. ജോലികാരിയായ അവളെ എപ്പോഴും ദ്രോഹിക്കാൻ അവസരം കിട്ടാത്തത്തിന്റെ അമർഷം അവർക്കു ഉണ്ട്. അതിന്റ ദേഷ്യം അവർ പലപ്പോഴും തീർത്തിരുന്നത് മകന്റെ കുട്ടികളെ കള്ളികൾ ആയി ചിത്രീകരിച്ചു ആയിരുന്നു.

ഒടുവിൽ അവർ കണ്ടു പിടിച്ച വഴി ആണ് മരുമകളെ ജോലി രാജി വെപ്പിച്ചു വീട്ടിൽ നിർത്തുക. അമ്മേനെ സ്നേഹം ഉള്ള മകൻ അതിനു സമ്മതിക്കും എന്ന് അവർക്കു അറിയാം.

രണ്ട് ദിവസം കഴിഞ്ഞ ഒരു പകലിൽ വാതിൽ തുറന്ന അവർ മകനെ കണ്ടു അമ്പരന്നു.

സുമിത്ര എവിടെ മോനെ.? അവള് വന്നില്ലേ. എനിക്ക് അറിയായിരുന്നു അവൾ വരില്ലാന്ന്.

ആ ചോദ്യത്തിന് അവൻ മറുപടി കൊടുത്തില്ല.

പകരം അവൻ പറഞ്ഞു. അമ്മക്ക് ഇവിടെ അവൾ ജോലി രാജി വെച്ച് നിക്കണം എന്ന് അല്ലെ ആഗ്രഹം. പകരം ഞാൻ ജോലി രാജി വെച്ചു.

അവര് തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു. എന്റെ മോനെ നീ എന്ത് വിഢിതരം ആണ് കാണിച്ചത്. എന്റെ കുഞ്ഞു എത്ര രാത്രി ഉറങ്ങാതെ ഇരുന്ന് പഠിച്ചു മേടിച്ച ജോലി ആണ് അത്.

അമ്മേ അത് പോലെ അല്ലേ അവളും. എത്ര കഷ്ടപെട്ട് എത്ര ഇഷ്‌ടങ്ങൾ മാറ്റി വെച്ച് പഠിച്ചു ആണ് ഒരു ജോലിക്കാരി ആയത്. അതിന് പിന്നിൽ അവളുടെ മാതാപിതാക്കളുടെ എത്ര നാളത്തെ അധ്വാനം ഉണ്ട്. എത്ര ആഗ്രഹത്തോടെ ആണ് അവൾ ഒരു ജോലിക്ക് കേറിയത്.

അത് ഒരു നിമിഷം കൊണ്ട് കണ്ടില്ലാന്നു വെച്ച് ഇനി നീ ജോലിക്ക് പോവേണ്ട എന്ന് പറയാൻ നമുക്ക് എന്ത് അധികാരം.

അമ്മ അവളോട്‌ ജോലി രാജി വെച്ച് വീട്ടിൽ നിക്കാൻ പറഞ്ഞ സമയത്ത് എന്നോട് എന്തേ പറഞ്ഞില്ല.

അതു നീ ഒരു ആണ് ആയോണ്ട്. വീട്ടിലെ മാതാപിതാക്കളെ നോക്കേണ്ട ഉത്തരവാദിത്വം പെണ്ണിന് ആയോണ്ട്.

അങ്ങനെ പെണ്ണിന് മാത്രം ആയിട്ടു ഉത്തരവാദിത്വം ഇല്ല അമ്മേ . ആണ് ആയാലും പെണ്ണ് ആയാലും മാതാപിതാക്കൾ രണ്ട് പേരുടെയും ഉത്തരവാദിത്വം ആണ്.

ഇത്രെയും പറഞ്ഞു വേണു അകത്തോട്ടു പോയി.

ചക്കിന് വെച്ചത് കൊക്കിനു കൊണ്ടത് ഓർത്ത് രാധ വിഷണ്ണ ആയി മകൻ പോയ വഴിയേ നോക്കി അവിടെ അങ്ങനെ തന്നെ നിന്ന് പോയി…..
(ചുവടെ ഉള്ള ചിത്രത്തിന് കടപ്പാട് ഫേസ്ബുക് )

LEAVE A REPLY

Please enter your comment!
Please enter your name here