Home Latest ഷാനു വിളിച്ചിരുന്നു. നാളെ കഴിഞ്ഞു നിന്നെ വീട്ടിൽ വിടാൻ പറഞ്ഞിട്ട്… Part – 11

ഷാനു വിളിച്ചിരുന്നു. നാളെ കഴിഞ്ഞു നിന്നെ വീട്ടിൽ വിടാൻ പറഞ്ഞിട്ട്… Part – 11

0

Part – 10 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ.. ഭാഗം -11

ഷാനുക്കയുടെ ആഗ്രഹം നടക്കട്ടെ. എന്തിനും കൂടെ നിൽക്കണം അവൾ സമ്മതത്തോടെ ചിരിച്ചു കൊണ്ട് മൂളി.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മൂന്നു നാല് ദിവസം നീണ്ടു നിന്ന ടൂറും, പിന്നെ കുടുമ്പങ്ങളുടെ വീട്ടിൽ ഉള്ള ഒഴിവാക്കാൻ പറ്റാത്ത സൽക്കാരങ്ങൾ,…. അതിനിടയിൽ ഐഷുവിന്റെ വീട്ടിൽ രണ്ടാളും കൂടി ഒന്നുകൂടി പോയി. തിരക്ക് പിടിച്ച ദിവസങ്ങൾ കഴിഞ്ഞു. നാളെ ഷാനുക്ക മടങ്ങുകയാണ്.

ഐഷുവിനു സങ്കടം അടക്കി വെക്കാൻ പറ്റാതെ അവൾ തേങ്ങി. ഇതെന്താ കൊച്ചു പിള്ളേരെ പോലെ ഷാനു കളിയാക്കി. എങ്കിലും അവന്റെ മുഖതെ വിഷമം അവൾക് കാണുന്നുണ്ടായിരുന്നു. മൂന്നു മാസം കഴിഞ്ഞാൽ ഞാൻ ഇവിടെ എത്തും. കമ്പനിയുടെ പല കാര്യങ്ങളും നടന്നു കൊണ്ടിരിക്കുന്നു. ഞാൻ അവിടെ ഇല്ലാതെ കാര്യങ്ങൾ ഒന്നും നടക്കില്ല. എല്ലാ മൂന്നു മാസം കൂടുമ്പോഴും ഞാൻ ഇവിടെ വരും.. പിന്നെ പുറത്തു പോയി ശിഫയുടെയും ഉമ്മയുടെയും മുന്നിൽ ഒന്നും കരഞ്ഞു സീൻ ആക്കരുത്. അവരൊക്കെ കളിയാക്കി ചിരിക്കും. അപ്പൊൾ ഇനി യാത്ര ചോദിക്കുന്നില്ല. രണ്ടു റക്അത് നിസ്കരിച്ചു കഴിഞ്ഞാൽ ഞാൻ ഇറങ്ങും. നീ പുറതേക് ചെല്ല്..ഷാനു അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടമർതി. ഐഷു കരഞ്ഞു കൊണ്ട് അവന്റ മാറിലേക് വീണു. പിന്നെ യാത്ര പറഞ്ഞു അവൾ പുറത്തിറങ്ങി.

വീട്ടിൽ ആർക്കും ഇങ്ങനെ ഒരാൾ പോകുന്ന യാത്ര ആയപ്പോ, വേദനയോ ഒന്നും അവൾ കണ്ടില്ല. ഐഷുവിനു അത്ഭുതം തോന്നി. അവളുടെ മാമൻ ഗൾഫിൽ പോകുമ്പോൾ എന്തായിരിക്കും പുകിൽ, മാമി ഒരു വശത്ത്,മക്കൾ മറ്റൊരു വശത്ത്, വെല്ലിമ്മ, പെങ്ങന്മാർ, എല്ലാരും ഓരോ മൂലയിൽ കരച്ചിലും സങ്കടവും ഒക്കെ ആയി ഇരിക്കും. ഇവിടെ ആർക്കും ഒരു ഫീലും ഇല്ല.

ഐഷു ശിഫയുടെ അടുത്ത് വന്നു നിന്നു..ഷിഫാ എന്തോ ഓർത്തിട്ടെന്ന പോലെ ഷാനു എന്നും വിളിച്ചു അവന്റെ റൂമിൽ ചെന്നു. റൂമിൽ കയറിയപ്പോൾ ഷാനു നിസ്കാരത്തിൽ ആയിരുന്നു. അത് കണ്ട് ഷിഫാ ഞെട്ടി പോയി. അവൾ പോയ പോലെ തിരിച്ചു വന്നു കൊള്ളാലോ നീ എന്നും പറഞ്ഞു ഐഷുവിനെ നോക്കി. ഐഷുവിന് ഒന്നും മനസിലായില്ല. എന്നാൽ ഷാനുവിനു എല്ലാം മനസ്സിലായിരുന്നു. ഐഷു പുറത്തു പോയപ്പോൾ ഡോർ അടക്കാൻ മറന്നു വേഗം നിസ്കരിക്കാൻ നിന്നതാ. ഷിഫാ കടന്ന് വരുന്നത് പ്രതീക്ഷിചില്ല. ഷാനുവിന് ഒരു ചമ്മൽ തോന്നി. പിന്നെ എന്തെങ്കിലും ആകട്ടെ എന്നും കരുതി അവൻ ഡ്രസ്സ്‌ ചെയ്തു ഇറങ്ങി. ഉമ്മാ പോയിട്ട് വരാം. അവൻ എല്ലാരോടുമായി യാത്ര പറഞ്ഞു..

ഐഷുവിനു സങ്കടം സഹിക്കാൻ വയ്യാതെ ശിഫയുടെ കൂടെ നിന്നു. ഷാനു ഐഷുവിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ വണ്ടിയിൽ കയറി. ഒരു തിരിഞ്ഞു നോട്ടത്തിന് വേണ്ടി അവളുടെ മനസ്സ് കൊതിച്ചു. വണ്ടി ഗേറ്റ് കടന്ന് പോയി.
എയർപോർട്ടിലേക്കുള്ള യാത്രയിൽ ഷാനുവിനു വല്ലാത്ത ടെൻഷൻ തോന്നി. വണ്ടി ഓടിക്കുന്നത് ശാക്കിർ ആണ്. അവനോടു കൂടുതൽ സംസാരിക്കാറില്ല. വല്ലപ്പോഴും പഠനതെ കുറിച്ച് എന്തെങ്കിലും മാത്രം ചോദിക്കും. ജേഷ്ഠൻ എന്ന നിലക് ഉള്ള എല്ലാ ബഹുമാനവും ആവോളം അവനിൽ ഉണ്ട്.

ആദ്യായിട്ടല്ല ഈ യാത്രകൾ ഒന്നും . എന്നിട്ടും തനിക് ഇന്ന് ഇത്രയും വിഷമം തോന്നാൻ എന്താ കാരണം. അവൻ ചിന്തിച്ചു. വേറെ ഒന്നുമല്ല. സ്നേഹിക്കാൻ മാത്രം അറിയാവുന്ന തന്റെ ഐഷുട്ടിയെ തനിച് ആക്കി പോരുന്ന സങ്കടം തന്നെ.. ഇറങ്ങുന്ന സമയം ഒന്ന് കൂടി ആ മുഖം കാണാൻ ഒരുപാട് പൂതിയുണ്ടായിരുന്നു. തിരിഞ്ഞു നോക്കി ഒന്ന് കൂടി യാത്ര പറഞ്ഞാൽ അവൾ അവരുടെ കൂട്ടത്തിൽ നിന്ന് തന്നെ പൊട്ടി കരയും. അത് കാണാനുള്ള കരുത് ഇല്ലാത്തത് കൊണ്ട് മാത്രം ആണ് നോക്കാതെ ഇറങ്ങിയത്..

ഷാനുവിന്റ് മനസ്സ് വീട്ടിൽ തന്നെ കുടുങ്ങി കിടക്കുന്നു. അവൻ ഫോൺ എടുത്തു ഐഷുട്ടിയുടെ നമ്പർ ഡയൽ ചെയ്തു.
വണ്ടി നീങ്ങിയതും ഐഷു റൂമിലേക്കു പോയി. അവൾടെ സങ്കടം അണപൊട്ടി ഒഴുകി. റൂമിൽ ഓരോ മുക്കിലും മൂലയിലും ഷാനു വിനെ അവൾക്കു മിസ്സ്‌ ചെയ്തു. ഒന്ന് തിരിഞ്ഞു നോക്കാതെ പോയത് എന്നെ നോക്കി യാത്ര പറയാൻ വയ്യാത്തത് കൊണ്ടാകും.

എന്തൊരു സ്നേഹം ആണ് എന്റെ ഷാനുക്കക്, ആദ്യരാത്രിയിൽ തന്നെ ഷാനുക്കന്റെ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു അറിഞ്ഞതിനു ശേഷം മാത്രം ആണ് അദ്ദേഹം എന്റെ മുഖത് ശെരിക്കും നോക്കിയത്. അങ്ങനെ എല്ലാം കൊണ്ടും ഒരു മൈനസ് പോലും കാണാൻ പറ്റാത്ത സ്നേഹം, ഞാൻ പറയാതെ തന്നെ എന്നെ അറിയുന്നൊരു മനസ്സ്, അല്ലാഹുവേ ഈ സ്നേഹം എന്നും നിലനിർത്തി തരണേ.. എത്രയും വേഗം ദിവസങ്ങൾ നീങ്ങി ഞങ്ങള്ക്ക് വീണ്ടും കണ്ടു മുട്ടാൻ വിധി ആക്കണേ…അപ്പോഴാണ് അവളുടെ ഫോൺ ശബ്ദിക്കുന്നത്. കറുത്ത വലിയ സ്‌ക്രീനിൽ ഷാനുക്കയുടെ സുന്ദരമായ ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു. അവൾ വേഗം അതെടുത്തു. അസ്സലാമു അലൈകും എന്ന് സലാം ചൊല്ലി. പിന്നെ ഒന്നും മിണ്ടാൻ വയ്യാതെ അവൾ തേങ്ങി. ഷാനു ചോദിച്ചു. ന്റെ ഐഷുട്ടി കരയുകയാണോ. അവൾ മിണ്ടിയില്ല. എന്താടോ താൻ ഇങ്ങനെ.. നാളെ കഴിഞ്ഞു നീ നിന്റെ വീട്ടിൽ പൊയ്ക്കോ. കുറച്ചു ദിവസം അവിടെ നിന്ന് നിന്റെ മനസ് എല്ലാം ക്ലിയർ ആക്കി വന്നാൽ മതി. സന്തോഷമായില്ലേ അവൻ ചോദിച്ചു . അത് കേട്ടപ്പോൾ അവൾക്കു അല്പം ആശ്വാസം തോന്നി. മനസ്സിൽ ഒരു തണുപ് വന്നു. അവൾ സമ്മതം പറഞ്ഞു. എന്നാ ഇനി ഐഷുട്ടി കരയരുത്. ഞാൻ ഷിഫാക് വിളിച്ചു ചോദിക്കും, കറഞ്ഞെന്നറിഞ്ഞാൽ അപിപ്രായം മാറ്റും ട്ടോ അവൾ ചിരിച്ചു. അവൻ സലാം പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.. ഐഷുവിന് മനസ്സിൽ ഒരുപാട് സന്തോഷം തോന്നി. കുറെ നാളായി വീട്ടിൽ ഒരു രാത്രി ഉറങ്ങിയിട്ട്..ഉമ്മനോടും അനിയതികളോടുമായി ഒരുപാട് വിശേഷങ്ങൾ പങ്ക് വെക്കാനുണ്ട്. അവൾ റൂമിൽ നിന്ന് പുറത് ഇറങ്ങി.

ഹാളിൽ ഉമ്മയും ഷിഫായും സംസാരിച്ചിരുന്നു. ഐഷുവിനെ കണ്ടതും ഉമ്മ പറഞ്ഞു. ഷാനു വിളിച്ചിരുന്നു. നാളെ കഴിഞ്ഞു നിന്നെ വീട്ടിൽ വിടാൻ പറഞ്ഞിട്ട്. എന്താ നിനക്ക് പോകണോ.. പോകണം എന്ന് പറഞ്ഞാൽ ഇവിടെ നില്കാൻ ഇഷ്ടം ഇല്ല കരുതും.. പോകേണ്ട എന്ന് പറഞ്ഞാൽ തന്റെ വീട്ടിലേക് പോകാനുള്ള ആഗ്രഹം വെറുതെ ആകും. പെട്ടെന്ന് ഉള്ള ചോദ്യത്തിന് ഉത്തരം പറയാൻ വയ്യാതെ ഐഷു ഒന്ന് പതറി..പെട്ടന്ന് തന്നെ അവൾ പറഞ്ഞു. ഉമ്മ പറയു ന്നത് പോലെ ചെയ്യാം .. മ്മ്. മം പോയി കുറച്ചു ദിവസം നിന്നോളു .. ഉമ്മ സമ്മതിച്ചു. രാത്രി ഇശാ നിസ്കാരം കഴിഞ്ഞു റൂമിൽ നിന്ന് പുറത്തു വന്നു..

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തന്നെ ഉമ്മ പറഞ്ഞു. നിന്റെ ആഭരണങ്ങൾ എല്ലാം ഇങ് എടുക്ക്. അതിനി അവിടെ വെക്കേണ്ട ഒറ്റക് കിടക്കുന്നതല്ലേ.. ഐഷു വേഗം പോയി അവളുടെ സ്വർണം ഉമ്മാടെ കയ്യിൽ ഏല്പിച്ചു. അവളുടെ ഉപ്പ വാങ്ങിയ പത്തു പവൻ സ്വർണ്ണവും മഹ്റും അവളുടെ ദേഹത്ത് ഉണ്ടായിരുന്നു. അത് ഊരാൻ നിന്നപ്പോ ഉമ്മ സമ്മതിച്ചില്ല. അത് നീ ഉപയോഗിക്കുന്നതല്ലേ..അവിടെ കിടന്നോട്ടെ..

പിന്നെ രാത്രിയിൽ ഒറ്റക് കിടക്കാൻ പേടിയുണ്ടോ.. ഉണ്ടെങ്കിൽ തന്നെ ഷിഫാ നാളെ പോകും. അവൾക്കു വീട് കുറച്ചു അടുത്തയോണ്ട് ഇടക്കിടെ കാർ എടുത്തു പോയി വരുന്നതാ. ഇനിയിപ്പോ അവൾ ഇടക്കിടെ ഇങ്ങോട്ട് വന്നു പോകും.. രാത്രി അധികം തങ്ങൂല. പിന്നെ ശാദി മോള് കൂടുതൽ ഇവിടെ തന്നെ. അവൾക്കു ഒറ്റക് കിടക്കണം അതാ ഇഷ്ടം. അത് പോലെ നീയും കിടന്നു പഠിക്കണം. അതാ നല്ലത്. ഐഷു തലയാട്ടി.

ഷാനുക്കന്റെ റൂം കുറച്ചു ഒഴിഞ്ഞു ഉള്ള സ്ഥലം ആണ്. കൂടുതൽ ശബ്ദം ഒന്നും കേൾക്കുന്നത് ഇഷ്ടം ഇല്ലാത്തോണ്ട് കുറച്ചു ഒഴിഞ്ഞ ഭാഗത്തുള്ള റൂമിൽ ആണ് മണിയറ ആകുന്നതിനു മുമ്പ് തന്നെ. തൊട്ട റൂമിൽ വിളിച്ചാൽ കേൾക്കുന്ന പാകത്തിന് അല്ല ഉമ്മയും ഉപ്പയും ഒന്നും. അവൾക്കു ചെറിയ പേടി തോന്നി. എന്നാലും ഫോൺ കയ്യിൽ ഉള്ളത് കൊണ്ട് സമാധാനം ഉണ്ടായിരുന്നു. ഷാനുക്ക വിളിക്കുമല്ലോ. ആ ഒരു ആശ്വാസം പേടിയെ ഇല്ലാതാക്കി. ഭക്ഷണം കഴിഞ്ഞു എല്ലാരും കിടന്നു. അവൾ റൂമിൽ എത്തി ഡോർ ലോക്ക് ചെയ്തു. ഫോൺ എടുത്തു ഷാനുക്കന്റെ ഫോട്ടോ നോക്കി ഒരുപാട് കരഞ്ഞു. ഉറക്കം വരുന്നേയില്ല. ചെറുതായി പേടി ഉണ്ടെങ്കിലും.. നാളെ ആരോരുമില്ലാത്ത ഖബർ ജീവിതം എന്തായിരിക്കും, ഇതിപ്പോൾ വീട് നിറയെ ആളും. കയ്യിൽ ഫോണും എല്ലാം ഉണ്ടല്ലോ. അവൾ ചിന്തിച്ചു. ഷാനുക്ക ഇത് വരെയും വിളിച്ചില്ല. സമയം പതിനൊന്നു മണി കഴിഞ്ഞു. ഫോൺ കയ്യിൽ പിടിച്ചു അറിയാതെ ഐഷു ഉറക്കിലേക് വഴുതി വീണു.

രാവിലെ സുബ്ഹിക്ക് എഴുനേറ്റു. ആദ്യം എടുത്തു നോക്കിയത് ഷാനുക്ക വിളിച്ചോ എന്നായിരുന്നു. ഇല്ല ഒരു മിസ്സ്‌ കാൾ പോലും കാണുന്നില്ല. അവൾക്കു ശെരിക്കും ഒറ്റപ്പെടൽ അനുഭവപ്പെട്ടു. നോക്കുന്നതും കാണുന്നതും എല്ലാം ഷാനുക്കന്റെ മുഖം മാത്രം. സുബ്ഹി നിസ്കാരം കഴിഞ്ഞു, കുറച്ചു ഓതി, സ്വലാത്ത് ഒരുപാട് ചൊല്ലി തീർന്നപ്പോൾ മനസ്സിന്നു ഒരു സമാധാനം തോന്നി. ഫോൺ എടുത്തു വീട്ടിലേക് വിളിച്ചു. അസ്സലാമു അലൈകും ഉപ്പ സലാം ചൊല്ലി. സലാം മടക്കിയാ ഉടനെ അടുത്ത ചോദ്യം.. ഷാനു വിളിച്ചോ മോളേ.. ഇല്ല അവൾ കരച്ചിലിന്റെ വക്കോളം എത്തിയിരിക്കുന്നു.ആ അവൻ തിരക്കിൽ ആയിരിക്കും. ഉപ്പ നാളെ രാവിലെ എത്താം.അത് പറഞ്ഞു ഹംസക്ക ഫോൺ വെച്ചു.

വീട്ടിൽ പോകുന്ന കാര്യം ഓർത്തപ്പോൾ മനസ്സിൽ തണുപ്പ് വന്നു. എങ്കിലും ഷാനുക്ക ഇല്ലാത്ത ഈ റൂമിൽ ഒരുപാട് നേരം ഇരിക്കാൻ വയ്യ. അവൾ മുറിയിൽ നിന്ന് പുറത് ഇറങ്ങി അടുക്കളയിൽ ചെന്നു. ഐഷുവിനെ കണ്ട പാടെ റസിയാത്ത ചായ എടുത്തു സ്നേഹത്തോടെ നീട്ടി. റസിയാത്ത എനിക്ക് വേണ്ടി ബുദ്ധിമുട്ടണ്ട. ഞാൻ എടുത്തു കുടിച്ചോളാം. മാത്രമല്ല. സഹായിക്കാൻ ഞാനും കൂടാം അവൾ അടുക്കളയിലേക്ക് ഇറങ്ങി ചെന്നു. റസിയാത്ത ഓടി വന്നു തടഞ്ഞു. എന്തൊരു തങ്കപ്പെട്ട സ്വഭാവ മോൾടെ.. നീ ഒരു പണിയും ചെയ്യണ്ട. റൂമിൽ പോയി ഇരിക്ക്. വേണ്ട റസിയാത്ത.. റൂമിൽ ഇങ്ങനെ ഒതുങ്ങി ഇരുന്നു ശീലം ഇല്ല. എന്നാൽ മോള് ഇവിടെ ഇരിക് എനിക്ക് മിണ്ടിയും പറഞ്ഞും പണി ചെയ്യാലോ അവൾ അവിടെ ഇരുന്നു. ഷാനു വിളിച്ചില്ലേ മോളെ അവർ ചോദിച്ചു. ആ ചോദ്യം കേൾക്കുമ്പോഴേക്കും കണ്ണീർ ചാടാൻ പാകത്തിന് നിൽക്കുന്ന പോലെ കണ്ണുകൾ നിറഞ്ഞു. അവൾ ഇല്ല എന്ന് പറഞ്ഞു മുഖം തിരിച്ചു. അവന്ന് തിരക്കായിരിക്കും. കുറച്ചു ദിവസമായി നാട്ടിൽ നിന്നതല്ലേ. അവർ സമദനിപ്പിച്ചു.

കുറച്ചു കഴിഞ്ഞതും ഉമ്മ എഴുനേറ്റു വന്നു . ഉമ്മയെ കണ്ട പാടെ ചായ എടുത്തു ഐഷു ഉമ്മാക് നീട്ടി. അത് വാങ്ങി ഉമ്മ റെസിയാന്റെ മുഖത്ത് നോക്കി. ഞാൻ പോയി കിടക്കാൻ കൊറേ പറഞ്ഞു കുട്ടിയോട്. അതിനു ഈ സമയത് കിടന്നു ശീലം ഇല്ലാ പറഞ്ഞു വന്നിരിക്കുന്നതാ.. അവർ ഉമ്മയോട് പറഞ്ഞു. ഷാനു വിളിച്ചോ സൈനാത്ത.. റസിയാത്ത തിരക്കി. ഐഷുവിന്റെ മുഖം വിടർന്നു. മറുപടിക്ക് വേണ്ടി കാത് കൂർപ്പിച്ചു അവൾ..

ആാാ വിളിച്ചിരുന്നു. രാത്രി പതിനൊന്നു മണിക്ക് റൂമിൽ എത്തിയിട്ട് കൊറെ നേരം സംസാരിച്ചു. യാത്ര ക്ഷീണം കാരണം ഇന്നലെ ഓഫീസിൽ കയറിയില്ല പറഞ്ഞു. ഇന്ന് ഇനി തിരക്കാവും. ഐഷുവിനു സങ്കടം സഹിക്കാൻ ആയില്ല. ഒരു ഇറക് ചായ തൊണ്ടയിൽ കുടുങ്ങിയ പോലെ. അവൾ പതിയെ റൂമിൽ കയറി ഡോർ അടച്ചു. ഫോൺ എടുത്തു നോക്കി ഷാനുവിന്റെ ഫോട്ടോ നോക്കി അവൾ പൊട്ടിക്കരഞ്ഞു.

രാത്രി പതിനൊന്നു മണിക്ക് ഉറക്കില്ലാതെ ഇതും കയ്യിൽ പിടിച്ചു ഞാൻ കാത്തിരുന്നിട്ടും ഒരു വിളി.. ഷാനിക്കാ.. ഈ പടി ഇറങ്ങിയപ്പോൾ ഈ ഐഷുട്ടിയെ മറന്നോ.. ഒരു കാൾ കാത് ഞാൻ ഇരിക്കുമ്പോലെ എന്റെ ശബ്ദം കേൾക്കാൻ ഷാനിക്കാക് ആഗ്രഹം ഇല്ലാതായോ.. അപ്പോഴേക്കും ശാദിമോൾ വന്നു വാതിലിൽ മുട്ടിയിരുന്നു.

(തുടരും )

 

LEAVE A REPLY

Please enter your comment!
Please enter your name here