Home തുടർകഥകൾ പൊന്നു മോനെ ഈ നട്ട പാതിരായ്ക്ക് ഗേൾസ് ഹോസ്റ്റൽ ചാടാൻ ഉള്ള ശേഷി ഒന്നും എനിക്ക്...

പൊന്നു മോനെ ഈ നട്ട പാതിരായ്ക്ക് ഗേൾസ് ഹോസ്റ്റൽ ചാടാൻ ഉള്ള ശേഷി ഒന്നും എനിക്ക് ഇല്ല… Part – 7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Athmika Ami

ഭദ്രയുടെ സ്വന്തം.  Part – 7

തന്നെ ശ്രദ്ധിക്കുന്നു സഞ്ജയുടെ കണ്ണുകൾ ഭദ്ര കണ്ടില്ലാ എന്നു നടിച്ചു.
പിറ്റേന്നു ഭദ്രയ്ക്ക് കോളേജിൽ പോകാൻ തീരെ താത്പര്യം തോന്നിയില്ല. ഭദ്ര തമാശകളിക്കരുത് വാ പോകാം. അനു നിലവിളിച്ചു. എനിക്ക് വയ്യാഞ്ഞിട്ടാ അനു നീ പോയിട്ട് വാ. ഭദ്ര കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല.

എന്നാൽ ഞാനും പോകില്ല. അയ്യോ അത് വേണ്ട നീ പോയിട്ട് വാ. എന്നിട്ട് എനിക്ക് വൈകിട്ട് നോട്ട് എഴുതി തരേണ്ടതാണ്. പോടീ… അനു കലി തുള്ളി കോളേജിലേക്ക് പോയി.
ഹോസ്റ്റലിൽ നിന്നു തുടങ്ങി ക്ലാസ്സ്, കാന്റീൻ, ലൈബ്രറി ഇവിടുന്നൊക്കെ ഒറ്റ ചോദ്യം മാത്രെ ഉള്ളൂ. കൂടെയുള്ള ആളെവിടെ?
മറുപടി പറഞ്ഞ് മടുത്തു. ഞാനും കൂടെ ലീവ് എടുത്താ മതിയായിരുന്നു. അനു തലയ്ക്ക് കൈ കൊടുത്തു.

ഉച്ചയ്ക്ക് ഫ്രീ ടൈമിന് ക്ലാസ്സിന്റെ പുറത്തു നിൽക്കുമ്പോൾ ആയിരുന്നു രോഹനും സഞ്ജയും അങ്ങോട്ട് വന്നത്.
സഞ്ജയ് ഭദ്രയെ തിരഞ്ഞുകൊണ്ടിരുന്നു. രോഹൻ ആണെങ്കിൽ അനുവിനോട് ഭയങ്കര വർത്താനത്തിൽ ആണ്.
അവരിപ്പോൾ കട്ട ചങ്ക്സ് ആയി മാറി.
കുറച്ച് കഴിഞ്ഞപ്പോൾ സഞ്ജു രോഹനെ ഒന്നു തട്ടി. എന്താടാ..!! സഞ്ജു എന്തൊക്കെയോ കണ്ണുകൊണ്ട് കാണിക്കാൻ തുടങ്ങി. അവസാനം രോഹനു കാര്യം പിടികിട്ടി. അല്ല ഭദ്ര വന്നില്ലേ. ഹോ നീ കൂടെ ബാക്കി ഉണ്ടായിരുന്നുള്ളൂ. അവൾക്ക് വയ്യാന്ന് പറഞ്ഞു. എന്താ പറ്റിയത് സഞ്ജു ഇടയിൽ കയറി ചോദിച്ചു പോയി. ഹേയ് കുഴപ്പം ഒന്നുല്ല. ചുമ്മാ ലീവ് ആകി താ. അനു പറഞ്ഞു.
കുഴപ്പം മുഴുവൻ ഇവനല്ലെ.. രോഹൻ പതുക്കെ പറഞ്ഞു. എന്താ അനു കേട്ടില്ല. ഹേയ് ഒന്നുല്ല സഞ്ജുവിന്റെ കണ്ണുരുട്ടലിന് മുന്നിൽ രോഹൻ കൂടുതൽ ഒന്നും പറഞ്ഞില്ല.

എന്നാ ശരി സഞ്ജു രോഹനേയും വിളിച്ചോണ്ട് നടന്നു.

ഓഹ് അവൾ ലീവ് ആയതോണ്ട് ഇപ്പം നിനക്ക് അവിടെ നിൽക്കണ്ട അല്ലേ..? രോഹൻ അവന്റെ പിടിവിടുവിപ്പിച്ചു.
അല്ല എന്താ മോന്റെ ഉദ്ദേശം അത് പറ. സഞ്ജു രോഹനെ അടിമുടി നോക്കി. എന്ത് ഇല്ലടാ അനുവും ആയിട്ട് സൗഹൃദം മാത്രെ ഉള്ളൂ. അവൾ ഒരു തേപ്പ് കിട്ടിയതിന്റെ ഹാങ്ങ് ഓവറിൽ ആണ്. അപ്പോൾ നമ്മൾ അങ്ങനെ ഒക്കെ പറയുന്നത് ശരിയല്ല.

രോഹൻ ഗൗരവത്തിൽ പറഞ്ഞു.
അത് വിട് നിന്റെ ഉദ്ദേശം എന്താ സഞ്ജു?
അത് പിന്നെ… സഞ്ജു ഒരു ചിരി പാസ്സാക്കി. എന്നിട്ട് പറഞ്ഞു എനിക്ക് ഇഷ്ടമാണ് ഭദ്രയെ.
എടാ നീ സീരിയസ് ആയിട്ടാണോ തമാശയ്ക്ക് ആണോ.?
നീ എന്താ എന്താ രോഹാ അങ്ങനെ പറഞ്ഞേ അവൻ ദേഷ്യം വന്നു.
പിന്ന അല്ലാതെ നിനക്ക് തോന്നുന്നുണ്ടോ ജീവൻ സാറിനെ അംഗീകരിക്കാത്തവൾ നിന്നെ അംഗീകരിക്കും എന്ന്. രോഹൻ അവനെ നോക്കി പറഞ്ഞു.

അതെന്നാട എനിക്ക് അതിലും സൗന്ദര്യം ഇല്ലെ. പിന്നെ.. സഞ്ജു ആലോചിച്ചു.
പിന്നെ…! ഓഹ് ഹാ 2 സസ്പെൻഷൻ ഉണ്ട്. ഉടായിപ്പാണ്. അങ്ങനെ കുറേ ഉണ്ടല്ലോ…
നീ ഇന്ന് പോ രോഹാ നിനക്ക് അറിയാല്ലോ എങ്ങനെ ആണ് അതൊക്കെ ഉണ്ടായേന്ന്.
ഒരു സസ്പെൻഷൻ വാങ്ങി തന്നതിൽ നീയൊക്കെ മുങ്ങിയതല്ലെ.

അമൃതയെ ശല്ല്യം ചെയ്ത കണ്ടക്ടറെ തല്ലണം കൊല്ലണം. എന്നെ പറഞ്ഞ് ചൂടാക്കിയിട്ട്. അവസാനം തല്ലിക്കഴിഞ്ഞപ്പോൾ ഞാൻ മാത്രം പ്രതി. എനിക്ക് പ്രിൻസിപ്പാലിന്റെ സ്നേഹ സമ്മാനം സഞ്ജു പുച്ഛിച്ചു.
പക്ഷെ, അതോടെ നീ കോളേജിൽ പ്രശസ്തൻ ആയല്ലോ.. രോഹൻ അവന്റെ തോളിൽ കൈയ്യിട്ടു.

അവൻ കൈ തട്ടി കൊണ്ട് പറഞ്ഞു. അതാണല്ലോ അടുത്ത സസ്പെൻഷൻ കിട്ടാനുള്ള കാരണം പാർട്ടിയിൽ കേറത്തതിന്റെ ദേഷ്യം. ഒരു പാർട്ടിയിൽ പോയാൽ മറ്റവരു ശത്രു ആകും അത് വേണ്ട എന്ന് കരുതി രണ്ടിലും നിന്നില്ല. അതിന് സീനിയേഴ്സ് രണ്ടും കൂടെ ഒരുമിച്ച് പണിതു.
അതിനും കിട്ടി നല്ല പണി.

ഹാ ഇനി ഒരു സസ്പെൻഷൻ ഉണ്ടാകില്ലല്ലോ.? രോഹൻ അത് പറഞ്ഞപ്പോൾ സഞ്ജു മനസ്സിലാകാത്ത പോലെ നോക്കി. അടുത്തത് ടി.സി. തന്നു പറഞ്ഞു വിടും എന്നല്ലെ അയാൾ പറഞ്ഞത്. പോടാ.. രോഹനെ തള്ളിട്ട് സഞ്ജു നടന്നു.
നിൽക്ക് മോനെ.. രോഹൻ കൂടെ ക്ലാസ്സിലേക്ക് പോയി.
അനു ഹോസ്റ്റലിൽ എത്തിയപ്പോളും ഭദ്ര കിടക്കുവായിരുന്നു.
അനുവിനോട് കോളേജ് വിശേഷങ്ങൾ ഒക്കെ തിരക്കി.
പിന്നെ നോട്ട്സ് ഒക്കെ എഴുതി കിടന്നു.
സഞ്ജുവിന് തീരേ ഉറക്കു വന്നില്ല. ഭദ്രയെ കാണാത്തത്തിൽ അവന് ഒരു വല്ലാത്ത ഫീൽ.
സഞ്ജു രോഹനെ വിളിച്ചു.
എന്താ?? ഉറക്ക ചടവോടെ രോഹൻ ചോദിച്ചു.
എടാ നീ പഠിക്കുവാണോ.?
സഞ്ജു അവനെ ഒന്നു ആക്കി ചോദിച്ചു.
തമാശിക്കല്ലേ മോനെ
അത്യാവശ്യം വല്ലതുമാണേൽ പറ. രോഹൻ കോട്ടുവാ ഇട്ടു.

എടാ എനിക്ക് ഇപ്പോൾ ഭദ്രയെ കാണണം. സഞ്ജു കൊഞ്ചി. പൊന്നു മോനെ ഈ നട്ട പാതിരായ്ക്ക് ഗേൾസ് ഹോസ്റ്റൽ ചാടാൻ ഉള്ള ശേഷി ഒന്നും എനിക്ക് ഇല്ല നീ ഫോൺ വെച്ചോ. രോഹൻ കടുപ്പിച്ചു പറഞ്ഞു. ഹോസ്റ്റൽ ചാടാൻ ഒന്നുമല്ല അവളുടെ ഒരു ഫോട്ടൊ എങ്കിലും ഒപ്പിച്ച് താടാ. സഞ്ജു അപേക്ഷിച്ചു. അപ്പോൾ നീ പറയുന്നത് അനുവിനോട് ഞാൻ ഫോട്ടോ ചോദിച്ച് നിനക്ക് തരണം അല്ലേ. അതാണല്ലോ നിനക്ക് എളുപ്പം. സഞ്ജു ഇളിച്ചു.

ഒന്ന് പോയെടാ അവന്റെ ഒരു ആഗ്രഹം. എടാ പ്ലീസ് പ്ലീസ് പ്ലീസ്. ആ നോക്കട്ടെ.
എടാ അവൾ ഓൺലൈനിൽ ഇല്ല. സഞ്ജുവിന്റെ മുഖത്ത് നിരാശ പടർന്നു. തത്കാലം അവളുടെ ഡി.പി. അയച്ചിട്ടുണ്ട്. അതിൽ ഭദ്രയും ഉണ്ട്.
താങ്ക് യൂ അളിയാ… എൻ നൻപനെ പോൽ ആരും ഇല്ലിയേ … സഞ്ജു പാടാൻ തുടങ്ങി.
നിർത്തടാ വേഗം പോയി നോക്ക് ഇല്ലേൽ ഞാൻ അത് ഡിലീറ്റ് ആക്കും.

സഞ്ജു ഫോൺ കട്ടാക്കി വാട്ട്സ് അപ്പ് തുറന്നു.
അനുവിനെ കെട്ടിപിടിച്ചു നിൽക്കുന്ന ഭദ്ര.
അവൻ അവളെ സൂം ചെയ്ത് നോക്കി. ഭദ്രയുടെ കൂടെ തന്നേയും സങ്കൽപ്പിച്ച് അവൻ കുസൃതിയോടെ ചിരിച്ചു.
പിറ്റേന്നു ക്ലാസ്സിൽ എത്തിയ സഞ്ജുവിനെ രോഹൻ പുരികം പൊന്തിച്ചു നോക്കി. അവൻ നന്നായി ചിരിച്ചു കൊടുത്തു.
അവൾ എത്തിയോ അവൻ ആകാംക്ഷയോടെ ചോദിച്ചു.

അതിരിക്കട്ടെ മോന്റെ അടുത്ത പരിപാടി എന്താ? രോഹൻ ചോദിച്ചു ഞാൻ അവളോട് തുറന്നു പറയുവാൻ പോകുവാ
എന്റെ ഇഷ്ടം.
നീ അനുവിന് ആ സമയത്ത് കമ്പനി കൊടുത്താൽ മതി ഞാൻ തന്നെ പറഞ്ഞോളം.
ഓക്കെ നീ എപ്പഴാ പറയുന്നേ!?
വൈകീട്ട് മതി. വൈകുന്നേരം ആകാൻ സഞ്ജു ആകാംക്ഷയോടെ കാത്തിരുന്നു.

തുടരും😇

( സപ്പോർട്ടിനു നന്ദി. എല്ലാരും ജീവൻ സാറിനെ അന്വേഷിക്കുന്നതു കണ്ടു. സമയം ആകുമ്പോൾ എല്ലാവരും വരുട്ടോ😁😁
അഭിപ്രായങ്ങൾ പറയണേ..)

LEAVE A REPLY

Please enter your comment!
Please enter your name here