Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Bushara Mannarkkad
ഇളം തെന്നൽ.. ഭാഗം -10
നാളെ ഐഷുവിന്റെ വീട്ടിലേക് പോകേണ്ടുന്ന ദിവസമാണ്. നേരം പുലരാൻ അവൾ കാത്തിരുന്നു., 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഐഷുട്ടി.. നീ ഉറങ്ങിയില്ലേ ഷാനു ചോദിച്ചു. ഇല്ലാ അവൾ പറഞ്ഞു. നാളെ വീട്ടിലേക് പോകുന്ന സന്തോഷമാണോ.. അവൾ അതിനു മറുപടിയായി ചിരിച്ചു. അവളുടെ മുഖത്തെ ആനന്ദo അവൻ കാണുന്നുണ്ടായിരുന്നു.. എത്ര സുഗങ്ങളൊക്കെ ഉണ്ടായാലും സ്വന്തം വീട്ടിൽ പോകുന്നത് ഒന്ന് വേറെ തന്നെയാ. അല്ലെ ഐഷുട്ടി,
നാളെ എപ്പോഴാ പോകുന്നെ അവൾ ചോദിച്ചു. ആഹാ വീട്ടിൽ പോണ കാര്യം വന്നപ്പോൾ നീ എന്നോട് സമയം ഒക്കെ ചോദിക്കുന്നു ല്ലേ.. എപ്പോഴാ പോകേണ്ടത് ഐഷുട്ടിക്ക്. അവൻ കൊഞ്ചലോടെ ചോദിച്ചു. എനിക്ക് അങ്ങനെ ഒന്നും ഇല്ല.. പോകണം എന്നുണ്ട്, അത്രേ ഉള്ളു.. എല്ലാരേം കൂട്ടണം അവൾ പറഞ്ഞു. അതിനെന്താ.. നമ്മൾ എല്ലാരും പോകുന്നു.. രാവിലെ പത്തു മണിയോടെ പുറപ്പെടാമെന്ന് ഉപ്പ പറഞ്ഞിട്ടുണ്ട്.
മ്മ്മ് അവൾ മൂളി. ഐഷുട്ടിക്ക് ഇവിടുത്തെ ആളുകളെയും വീടും എല്ലാം ഇഷ്ടപ്പെട്ടോ, ഇനി എന്തെങ്കിലും കുറവ് നിന്റെ കാര്യങ്ങൾക്ക് ഉണ്ടോ.ഷാനു സ്നേഹത്തോടെ ചോദിച്ചു. എല്ലാം ഇഷ്ടായി, എല്ലാരേയും അവൾ പറഞ്ഞു. പിന്നെ കുറവ് ഒന്നുമില്ല. ഒരു ഖുർആൻ വേണമായിരുന്നു. അത് നാളെ വീട്ടിൽ പോകുമ്പോൾ അവിടെ നിന്നും കൊണ്ട് വരാം എന്ന് വിചാരിക്കുന്നുണ്ട്.
ഹ അതൊന്നും വേണ്ട. ന്റെ ഐഷുട്ടിക്ക് സമ്മാനമായി ഞാൻ ഒരു സാധനം വെച്ചിട്ടുണ്ട്. ഈ തിരക്കിനിടയിൽ മറന്നു പോയതാ അവൻ എഴുനേറ്റു അലമാര തുറന്നു അതിൽ നിന്നും ഒരു പൊതി എടുത്തു അവളുടെ കയ്യിൽ കൊടുത്തു. അവൾ അത് തുറന്നു നോക്കി. അതിൽ ഒരു വലിയ ഫോൺ ആയിരുന്നു. അവൾ എന്ത് പറയണമെന്ന് അറിയാതെ അത്ഭുതത്തോടെ നിന്നു.ഇത്രയും വലിയ ഫോൺ എന്തിനാ എനിക്ക് ഇത് എങ്ങനെ ഉപയോഗിക്കേണ്ടതെന്ന് പോലും അറിയില്ല. അവൾ മനസ്സിൽ പറഞ്ഞു. അവളുടെ മനസ്സ് വായിച്ച പോലെ അവൻ അത് വാങ്ങി അതിലെ ഓരോന്നും അവൾക് പരിചയപ്പെടുത്തി. ഖുർആനും ഹദീസും എല്ലാം അതിൽ ഉണ്ട്. അവൾ സന്തോഷം കൊണ്ട് വീർപ്പു മുട്ടി. അൽഹംദുലില്ലാഹ് റബ്ബേ.. ഇതിന് മാത്രം എന്ത് പുണ്യമാ ഞാൻ ചെയ്തത്.. അവൾ റബ്ബിനെ സ്തുതിച്ചു.
രാവിലെ വീട്ടിലേക് പോകാനുള്ള ഒരുക്കത്തിൽ അവൾ കൊറേ കൂടി നേരത്തെ എണീറ്റു. നിസ്കാരകുപ്പായത്തിൽ തന്നെ ഇരുന്നു ഫോൺ എടുത്തു. ഖുർആൻ ഓതി. സന്തോഷതാൽ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. ഇത്രയും ഭാഗ്യം തനിക് തന്ന അല്ലാഹുവിനെ അവൾ സ്തുതിചു കൊണ്ടേയിരുന്നു. റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ഷാനു വണ്ടിയുമായി പുറത്തു പോയി. ഷിഫാ എന്നത്തേയും പോലെ ഒരുക്കാൻ വന്നില്ല. ശാക്കിർ ഇന്ന് വരെയും ഒരു വാക്ക് പോലും മിണ്ടുകയും മുഖത്തു നോക്കിയത് പോലും അവൾ കണ്ടിട്ടില്ല. ശാദി പിന്നെ ഫുൾ ടൈം റൂമിൽ തന്നെ. അവളുടെ കയ്യിൽ വലിയ ഫോൺ ഉണ്ട്. അതിൽ നോക്കിയാ പുറത്തു വരുന്നത് തന്നെ. പഠിക്കാൻ ഒരുപാട് ഉണ്ട് അവൾക്.. ഷിഫായുമായി ശാദി വലിയ കൂട്ട് ഇല്ല. സൈനമ്മാ വിളിച്ചു നടക്കുന്നത് കാണാം.
എല്ലാരും കൂടി പോകേണ്ട കാര്യങ്ങൾ പറയുന്നു.ഷിഫാ എന്തിനോ വേണ്ടി ശാദിയെ അടിക്കാൻ ഓടുന്നുണ്ട്. ഉമ്മ ഷിഫായെ ചീത്ത പറയുന്നുണ്ട്. ഒരെണ്ണമേ ഉള്ളു. അതിന് എപ്പോഴും അടിയാ. ഒന്നായാൽ ഒലക്ക കൊണ്ട് അടിക്കണം എന്നാ ചൊല്ല്. ഷിഫാ അതും പറഞ്ഞു തിരിച്ചു വന്നു. ഐഷുവിനോടായി ഷിഫാ പറഞ്ഞു. ഇന്നലതെ ഹോംവർക്ക് ഒന്നും ചെയ്യാതെ ഫോണിൽ കളിച്ചു ഇരുന്നതാ. ഉമ്മയാണ് അവളെ ചീത്തയാക്കുന്നത്. എല്ലാത്തിനും സപ്പോർട്ട് നില്കും.
സാരല്യ അവൾ ചെറിയ കുട്ടിയല്ലേ.. ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു. എല്ലാരും പോകാൻ വേണ്ടി റെഡി ആയിക്കോളൂ ഉപ്പ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ ഉടനെ പറഞ്ഞു. ഷാനുക്ക കഴിക്കാൻ എത്തിയില്ല. ഐഷുവിന്റെ കണ്ണുകൾ പുറത്തേക് പോയി കൊണ്ടിരുന്നു. ശാക്കിർ കൈ കഴുകി പോകുമ്പോൾ ഉമ്മ പറഞ്ഞു. ഇനി ടൈം കളയാതെ ഒരുങ്ങി ഇറങ്ങാൻ നോക്ക്.. അവൻ തിരിഞ്ഞു നിന്നു. എങ്ങോട്ട് എന്ന ഭാവത്തിൽ ഉമ്മാനെ നോക്കി.
ഐഷുവിനു അവനെ വിളിക്കണമെന്നുണ്ട്. അവൻ ഇത് വരെ മിണ്ടാതെ നിൽക്കുന്നത് കൊണ്ട് പറയാൻ ഒരു പേടി. അവൾ ഒന്നും മിണ്ടിയില്ല. പെട്ടന്ന് തന്നെ ഉമ്മ പറഞ്ഞു. ഇത്താത്തന്റെ വീട്ടിലെക്ക് ഇന്ന് സൽക്കാരം ഉണ്ട്. എല്ലാവരെയും വിളിച്ചാ അവർ പോയത്. അവരെ ബുദ്ധിമുട്ട് ആക്കേണ്ട കരുതി ആരെയും വിളിക്കുന്നില്ല. നമുക്ക് ഇവിടെ ഉള്ളോർക്ക് പോകണം..
ഞാൻ വരുന്നില്ല അവന്റ മറുപടി പെട്ടെന്ന് ആയിരുന്നു. സൽക്കാരം പോലും. അതിനു പോകാൻ പറ്റിയ ഒരു വീട്,, എന്നും പറഞ്ഞു അവൻ ചവിട്ടി തുള്ളി മുകളിലേക്കു കയറിപ്പോയി. ഐഷുവിനു അത് ഒരുപാട് സങ്കടം തോന്നി. പിന്നെ അവനെ കണ്ടാൽ അറിയാം. പണത്തിന്റെ നല്ല അഹങ്കാരം അവനിൽ ഉണ്ട്. എന്നാലും അവന്ന് പക്വത എത്താത്ത പ്രശ്നം ആണ്. എല്ലാം ശെരിയായികോളും, അവൾ സമാദാനിച്ചു.
ഉമ്മ പിന്നെ ഒന്നും പറയാതെ ഒരുങ്ങി തുടങ്ങി.
ഷിഫാ വന്നു ഐഷുവിന്റെ കൂടെ ഒരുങ്ങാനും ഒരുക്കാനും എല്ലാം കൂടി. അപ്പോഴേക്കും ഷാനു എത്തിയിരുന്നു. അവൻ വേഗം ബാത്റൂമിൽ കയറി ഫ്രഷ് ആയി. വലിയുമ്മ പോരുന്നില്ലല്ലോ അവര്ക് കൂട്ടിനു ശാക്കിറിനെ ഇവിടെ നിരത്താo ഉമ്മ വന്നു ഷാനുക്കാനോട് പറഞ്ഞു. ഷാനു സമ്മതിച്ചു. വെല്ലിമ്മക്ക് യാത്ര ചെയ്യാൻ കഴിയില്ല. പ്രായം കൂടി ശ്വാസ തടസ്സം ഉണ്ട്. ഹോസ്പിറ്റലിൽ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം പോകും. അല്ലാത്ത ചികിത്സകൾ ഒക്കെ നോക്കാൻ ഡോക്ടർ വീട്ടിൽ വരും ഉമ്മ ഐഷുവിനോട പറഞ്ഞു.
ഐഷു പിന്നെ ഒന്നും പറഞ്ഞില്ല. ശാക്കിർ പറഞ്ഞു പോയ വാക്കിന്റെ നീറ്റൽ ഉണ്ടെങ്കിലും അത് പുറത്തു കാട്ടിയില്ല. വെല്ലിമ്മയും ശാക്കിറുo ഒഴിച്ച് ബാക്കി എല്ലാവരും കൂടി യാത്ര പുറപ്പെട്ടു..
ഐഷുവിന്റെ വീട്ടിൽ ഉള്ളത് പോലെ മെച്ചപ്പെട്ട സൗകര്യം ഒരുക്കിയിരുന്നു. ഐഷുവിനോട് കാര്യമായി സംസാരിക്കാൻ നില്കാതെ തന്നെ വീട്ടുകാർ വന്നവരുടെ കാര്യം മാത്രം ശ്രദ്ദിക്കാൻ നിന്നു.അവര്ക് കുറവുകൾ വരരുതല്ലോ. അത് മാത്രം ആയിരുന്നു ഹംസക്കയുടെ മനസ്സിൽ..
സൽക്കാരം ഭംഗിയായി കഴിഞ്ഞു എല്ലാരും വീട്ടിലേക് തന്നെ മടങ്ങി.
അന്ന് രാത്രി കിടക്കാൻ ചെന്നപ്പോൾ ഷാനു പറഞ്ഞു. എനിക്ക് പോകാൻ ഇനി കുറഞ്ഞ ദിവസം മാത്രം ബാക്കിയുള്ളൂ. അവൾക് അത് കേട്ടപ്പോൾ വലിയ സങ്കടം തോന്നി. നാളെ ഒരു ഡേ ഫ്രീ ആയി നിൽക്കണം. അടുത്ത ദിവസം തൊട്ടു രണ്ടു ദിവസതെ ഹണിമൂൺ ആകാം. അവൻ പറഞ്ഞു. അതൊന്നും വേണ്ട.
ഫ്രീ ആയി ഇവിടെ നിന്നാൽ മതി എന്ന് പറയാൻ അവളുടെ മനസ്സ് കൊതിച്ചു. വലിയ ആളുകൾ അല്ലെ.. ഷാനുക്കടെ ആഗ്രഹം നടക്കട്ടെ. എന്തിനും കൂടെ നിൽക്കണം അവൾ സമ്മതത്തോടെ ചിരിച്ചു കൊണ്ട് മൂളി
(തുടരും )