Home തുടർകഥകൾ മോനേ… ഒരു പെറ്റ ഉമ്മയായ ഞാൻ അവൻ ചത്തുകിട്ടാൻ പ്രാർഥിച്ചിട്ടുണ്ട്… Part – 19

മോനേ… ഒരു പെറ്റ ഉമ്മയായ ഞാൻ അവൻ ചത്തുകിട്ടാൻ പ്രാർഥിച്ചിട്ടുണ്ട്… Part – 19

0

Part – 18 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കണ്മണി പറഞ്ഞ കഥ Part 19

ഞാൻ രവിയേട്ടൻ പറഞ്ഞ കോളനിയിലേക്ക് എന്റെ യാത്ര തിരിച്ചു… എന്റെ ഫോൺ റിങ് ചെയ്തു നോക്കുമ്പോൾ അതു അരുണിന്റെ കാൾ ആയിരുന്നു, രണ്ടു ദിവസമായി അവനെ മെസ്സേജോ  ഫോണോ ചെയ്‌തിട്ട്‌ എന്തായാലും അവന്റെ തെറി  ഇപ്പോൾ കേൾക്കാം  ഞാൻ ഫോൺ അറ്റൻഡ് ചെയ്തു കൊണ്ടു പറഞ്ഞു…..

“ഹലോ അരുൺ എവിടെയാടാ  നിന്നെ കുറിച്ചൊരു വിവരവുമില്ലല്ലോ ”

“എന്തു പറയുവാനാ നെൽസാ ഒരു ചെറിയ പണി കിട്ടിയിരിക്കുവാ… അന്ന്  സീതയുടെ അമ്മ വീട്ടിൽ ഞങ്ങൾ പോയതു നിനക്കു  ഓർമയില്ല ” എന്നവൻ ചോദിച്ചു??

“അന്ന് നീ ഡിന്നർ കൊണ്ടു വന്ന ദിവസം അല്ലെ “എന്നു ഞാനും ചോദിച്ചു?

അരുൺ  പറഞ്ഞു…….. “അതെ, സീതയുടെ അച്ഛന് ഒരു പനിയുണ്ടായിരുന്നു ഹോസ്പിറ്റലിൽ പോയി കോവിഡ്  ടെസ്റ്റ്‌ ചെയ്തപ്പോൾ പോസിറ്റീവ് റിസൾട്ട്‌ ആയിരുന്നു അതുകൊണ്ട് ഞങ്ങളും ഇപ്പോൾ ക്വാറന്റൈനിലാ ”

“നീ ധൈര്യമായിരിക്കു  ഇതു അത്രവലിയ പ്രശ്നമുള്ളതല്ല നല്ല  വിശ്രമം  നല്ല വ്യായാമം അതേയുള്ളു മരുന്നു. എന്തെങ്കിലും ആവശ്യമുണ്ടകിൽ വിളിക്കാൻ മടിക്കരുത്  ഞാൻ അങ്ങോട്ടൊന്നു വരണമെന്ന് കരുതിയതാ”

ഞാൻ ഇത്രയും പറഞ്ഞതീർന്നപ്പോൾ  അരുൺ പറഞ്ഞു…

“It’s ok man.. ഞാനും ഫാമിലിയും കൂടി ഈ ക്വാറന്റൈൻ അടിച്ചു പൊളിക്കാൻ തീരുമാനിച്ചു., നിന്റെ പാസ്സ്ന്റെ  കാര്യം ഞാൻ അങ്കിലിനോട് ചോദിച്ചു മിക്കവാറും നാളെ ശരിയാകും അതു നീ പോയി ഒന്നു വാങ്ങേണ്ടി വരും ”

അതു കേട്ടപ്പോളാണ് ഞാനും പാസ്സിനെ കുറിച്ചു അവനോടു സംസാരിച്ച കാര്യം ഓർമ വന്നതു അവനറിയില്ലല്ലോ കാര്യങ്ങൾ  എല്ലാം മാറിമറിഞ്ഞുവെന്ന് എന്തായാലും ഞാൻ  ഒരു നന്ദി വാക്കു പറഞ്ഞു…..  “താങ്ക്സ് എ  ലോട്ട് : പാസ്സ് റെഡിയാകുമ്പോൾ എന്നെ നീ ഒന്നു അറിയിച്ചേരെ ഞാൻ പോയി വാങ്ങികൊള്ളാം ”

അരുൺ  അതറിയിക്കാം എന്നു പറഞ്ഞു കൊണ്ടു ഫോൺ കട്ട്‌ ചെയ്തു ഞാൻ ഏകദേശം ആ കോളനിക്ക് അടുത്തെത്തി . ഒരു മൽസ്യബന്ധന മേഖലയാണ് ഈ സ്ഥലം. എന്റെ കാറിന്റെ വേഗം കുറച്ചു രവിയേട്ടൻ പറഞ്ഞിരുന്ന റേഡിയോ പാർക്കും നോക്കി പതുക്കെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു അതികം താമസിക്കാതെ ഞാൻ അവിടെത്തി വലിയ ആൾത്തിരക്കില്ല എന്റെ ഫോണിൽ രവിയേട്ടൻ വിളിക്കുന്നുണ്ടായിരുന്നു ഞാൻ അതു അറ്റൻഡ് ചെയ്തു….

“ഹലോ സർ ഞാൻ അങ്ങോട്ടു വിളിക്കണം എന്നു കരുതിയതാ ”

രവിയേട്ടൻ പറഞ്ഞു…… “അതു സാരമില്ല നെൽസൺ എവിടെ വരായി എന്നറിയാൻ വിളിച്ചതാ ”

ഞാൻ പറഞ്ഞു….. “സാർ പറഞ്ഞ റേഡിയോ പാർക്കിന്റെ മുന്നിലുണ്ട് ”

അതു കേട്ടു രവിയേട്ടൻ പറഞ്ഞു…… “ആ ലെഫ്റ്റ് സൈഡിലെ  റോഡിലൂടെ  മുന്നോട്ടു പോകണം  അവിടെ ഒരു കടയുടെ അടുത്തായി ഒരു പ്രായമായ സ്ത്രീയും കുട്ടിയും നിൽപ്പുണ്ട് അവരുടെ അരികിൽ വണ്ടി നിർത്തിയാൽ മതി അവർ വണ്ടിയിൽ കയറും, ഇപ്പോൾ നെൽസൺ ചിന്തിക്കുന്നുണ്ടാവും ഞാൻ എങ്ങനെ ഇത്ര വ്യക്തമായി പറയുന്നുവെന്ന്. പേടിക്കണ്ട എന്റെ ഉത്തരവാദിത്തമാണ് നെൽസനും, ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം എന്നിട്ട് അവരെ ഡ്രോപ്പ് ചെയ്യേണ്ട സ്ഥലം അറിയിക്കാം ”

അത്രയും രവിയേട്ടൻ പറഞ്ഞപ്പോൾ എനിക്ക് മനസിലായി എന്റെ പിന്നിലും ആരോയുണ്ടന്ന്. അതും നന്നായി ഞാൻ ഒറ്റക്കല്ലല്ലോ അതികം വൈകാതെ ഞാൻ ആ കടയുടെ മുന്നിൽ എത്തി രവിയേട്ടൻ പറഞ്ഞത് പോലെ ആ സ്ത്രീയും കുട്ടിയും വണ്ടിയിൽ കയറി. അവർ എന്നോട് ചോദിച്ചു???  “മോൻ സാബുവിന്റെ കൂട്ടുകാരനാണോ ”

വല്ലാത്തൊരു ചോദ്യമായിപ്പോയി ?? കഴിഞ്ഞ മൂന്ന് ദിവസമായി ഒരു നൂറു തവണയെങ്കിലും ഞാൻ അവൻ ഒന്നു ചത്തുതുലയാൻ പ്രാത്ഥിച്ചിട്ടുണ്ട്.. ഇപ്പോൾ ഇതാ അവനെ പ്രസവിച്ച ഉമ്മ എന്നോട്  ചോദിക്കുന്നു അവന്റെ കൂട്ടുകാരനാണോ ഞാനെന്ന്,…..എന്റെ എല്ലാ വൈരാഗ്യവും മറന്നുകൊണ്ട് ആ ഉമ്മയോട് പറഞ്ഞു….

“അതെ ഉമ്മ ഞങ്ങൾ ഫ്രണ്ട്‌സാ എന്റെ പേര് നെൽസൺ  ഞാൻ കുറച്ചു നാൾ നാട്ടിൽ ഇല്ലായിരുന്നു, ഈ അടുത്താ  തിരിച്ചു  വന്നതു”……

“അതാ എനിക്ക് മോനെ മുഖപരിചയം ഇല്ലാതിരുന്നതു, മോനേ…  അവൻ ചെയ്ത പാപങ്ങളുടെ പ്രതിഫലം ആണ് ഇന്നു അവൻ അനുഭവിക്കുന്നത് , ഒരു പെറ്റ ഉമ്മയായ ഞാൻ അവൻ ചത്തുകിട്ടാൻ പ്രാർഥിച്ചിട്ടുണ്ട് ”  ആ ഉമ്മ കരഞ്ഞു കൊണ്ടു പറഞ്ഞു

ആ ഉമ്മയെ സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു……… “ഉമ്മ എല്ലാം വിധി ആയിരുന്നു നിങ്ങളെ ഇവിടെ നിന്നും രക്ഷിക്കാൻ സാബു എന്നോട്  ആവശ്യപ്പെട്ടു വേറെ എന്തു ആവശ്യമാണെങ്കിലും ഞാൻ നിരസിച്ചേനെ ഉമ്മയെയും മോളെയും ഉപേക്ഷിക്കാൻ എനിക്ക് മനസ്സ് വന്നില്ല  അതു കൊണ്ടു ഞാൻ വന്നതാ ”

ആ ഉമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു പറഞ്ഞു……. “മോനെ ഞാൻ ഒറ്റക്കായിരുന്നെങ്കിൽ ഭിക്ഷ എടുതാലും അവനൊപ്പം കഴിയില്ലായിരുന്നു ഈ പെങ്കൊച്ചിനെ ഓർത്താ ഞാൻ എല്ലാം സഹിച്ചു ആ വീട്ടിൽ കഴിഞ്ഞേ ”

ഞാൻ ആ കുട്ടിയുടെ മുഖത്തേക്ക് ഒന്നു നോക്കി എത്ര സൗമ്യമായ മുഖമാണ് ആ കുട്ടിയുടേത് ആ ഉമ്മയുടെ കൈയിൽ ചാരിയിരിക്കുന്നു ഞാൻ ആ കുട്ടിയോട് ചോദിച്ചു??  “മോളുടെ പേര് എന്താ ”

പക്ഷെ മറുപടി പറഞ്ഞത് ആ ഉമ്മ ആയിരുന്നു….. “മോളുടെ പേര് ആമിന,, മോൾ ജൻമനാ സംസാരിക്കില്ല  മോനെ ”

അതു കേട്ടു എനിക്കു ചെറിയൊരു വിഷമം ഉണ്ടായി ഒന്നുകൂടി അവളുടെ മുഖത്തേക്കൊന്നു നോക്കി ആമിന പുഞ്ചിരിക്കുന്നുണ്ടായിരുന്നു,,ഞാനും ഒന്നു പുഞ്ചിരിച്ചു. എന്റെ ഫോൺ റിങ് ചെയുന്നു നോക്കിയപ്പോൾ അതു രവിയേട്ടനായിരുന്നു. ഞാൻ ഫോൺ അറ്റൻഡ് ചെയ്തു “ഹലോ സാർ ”

രവിയേട്ടൻ ചോദിച്ചു?? “നെൽസൺ അവരുടെ
കൈയിൽ നിന്നും എല്ലാ ഗവണ്മെന്റ്  ഡോക്യുമെന്റ് വാങ്ങിക്കണം കൂടെ അവരുടെ ഫോണും എന്നിട്ട് താൻ അവരെ  തൽക്കാലം തന്റെ ഫ്ലാറ്റിൽ ഒന്നു ഡ്രോപ്പ് ചെയ്തിട്ട്  ഇയാളും അവിടെ വെയിറ്റ് ചെയ്തോ ഞാൻ വിളിക്കാം ”

അത്രയും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു, രവിയേട്ടൻ എന്നതിനാവും ഇവരെ എന്റെ ഫ്ലാറ്റിൽ കൊണ്ടു ആക്കാൻ പറഞ്ഞത് എന്താവും അടുത്ത പദ്ധതി?? ഞാൻ കൂടുതൽ ഒന്നും ചിന്തിക്കാൻ പോയില്ലേ അല്ലങ്കിലും എന്റെ ചിന്തക്കും അപ്പുറമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്…..

ഞാൻ ഫ്ലാറ്റിൽ എത്തി ഉമ്മയെയും ആമിന കുട്ടിയേയും മുകളിലേക്കു കൂട്ടി കൊണ്ടു പോയി അവർക്കു വേണ്ടി എന്റെ ഗസ്റ്റ്‌ റൂം തുറന്നു കൊടുത്തു രവിയേട്ടൻ പറഞ്ഞത് പോലെ എല്ലാ ഡോക്യുമെന്റും  ഉമ്മയുടെ കൈയിൽ നിന്നും ഞാൻ  വാങ്ങി കൂട്ടത്തിൽ ഒരു ഫിനാൻസ് കമ്പനിയുടെ എന്തോ പണയം വെച്ച ഒരു രസീതും. അതു ഞാൻ ഉമ്മക്കു തിരിച്ചു നൽകി കൊണ്ടു പറഞ്ഞു……

“ഉമ്മ ഇതിന്റെ ആവശ്യമില്ല, ഇതു ഉമ്മ സൂക്ഷിച്ചോ ”

അതു വാങ്ങി നോക്കിട്ടു ഉമ്മ പറഞ്ഞു……. ” അയ്യോ മോനെ ഇതു തേടാൻ ഒരിടവും എന്റെ വീട്ടിൽ ബാക്കില്ലായിരുന്നു, പണ്ടൊരിക്കൽ അവന്റെ തുണി കഴുകിയപ്പോൾ ഒരു പൊട്ടിയ മാലയും താലിയും കമ്മലും ഒരു കുഞ്ഞു മൂക്കുത്തിയും കിട്ടി അതിലെ മാല ഒരു ആവശ്യം വന്നപ്പോൾ ഞാൻ പണയംവെച്ചു അതിന്റെ രസീതാണിത് ”

എനിക്ക് ഒരു ചെറിയ സംശയം  മനസ്സിൽ വന്നു ഇതു കണ്മണിയുടേത് ആയിരിക്കുമോ, ആ രസീറ്റിലെ തീയതി ഒന്നു  നോക്കി ഏകദേശം അഞ്ചു മാസമായി  കൂടുതൽ അറിയാനുള്ള  ആകാംഷയോടെ  ഞാൻ ചോദിച്ചു????

” എന്നിട്ട് ആ  താലിയും ബാക്കിയുള്ള സ്വർണ്ണം ഇപ്പോൾ എവിടെയാ ”

ഉമ്മ പറഞ്ഞു….. ” താലിയും ബാക്കിയുള്ള സാധനങ്ങളും എന്റെ പക്കൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട് , എനിക്കറിയാം എന്റെ മകൻ ആരിൽ നിന്നോ അപകരിച്ചതാകുമെന്നു  എന്നിട്ടും ഈ  ചോരയുടെയും കണ്ണീരിന്റെയും പങ്ക് എന്റെ ആമിനക്കായി സൂക്ഷിച്ചു, താലിയുടെ മഹത്വം അതു  മുറിക്കപെട്ടവൾക്കേ  അറിയാൻ കഴിയു അതു കൊണ്ടു ഞാൻ ഒരു നിധി പോലെ എന്റെ പക്കൽ സൂക്ഷിക്കുന്നു ”

അത്രയും പറഞ്ഞു ആ ഉമ്മ അവരുടെ ബാഗിൽ അതു തിരയാൻ തുടങ്ങി, അതൊന്ന് കാണാൻ ഞാൻ ആകാംഷയോടെ ഇരുന്നു

അല്പസമയം കഴിഞ്ഞു ഉമ്മ ഒരു പൊതിയുമായി വന്നു അതവർ തുറന്നു…. എനിക്കു അരികിൽ കണ്മണിയുടെ വിതുമ്പൽ ഞാൻ കേട്ടു.. അതിൽ നിന്നും സെൽവൻ അവൾക്കു നൽകിയ സ്നേഹോപഹാരങ്ങലാണ് എന്റെ കണ്മുന്നിലെന്നു മനസ്സിലായി കണ്മണി അവളുടെ കൈകൾ കൊണ്ടു അതെല്ലാം സ്പർശിക്കാൻ ശ്രമിക്കുന്നു അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നതു ഞാൻ കണ്ടു. എന്റെ ഫോൺ റിങ് ചെയുവാൻ തുടങ്ങി അതു രവിയേട്ടനാകും എന്നു കരുതി ഞാൻ എന്റെ ഫോണിലേക്കു നോക്കി, പക്ഷെ അതു രേണുവിന്റെ കാൾ ആയിരുന്നു അതു അറ്റൻഡ് ചെയ്തു കൊണ്ടു പറഞ്ഞു……

“ഹലോ രേണു സുഖമാണോ ”

അവൾ പറഞ്ഞു “സുഖമായി പോകുന്നു, നിന്റെ കാർ ഇന്ന് ഹോസ്പിറ്റലിൽ കണ്ടു ഞാൻ കരുതി നീ എന്നെ കാണാൻ വന്നതാകുമെന്നു.. ഹഹഹ ”

“എന്റെ ഒരു കൂട്ടുകാരനെ ഒന്നു ഡ്രോപ്പ് ചെയ്തതാ നീ അന്ന് പറഞ്ഞില്ലേ സെൽവന്റെ കാര്യം തിരക്കാൻ അങ്ങോട്ട്‌ വരണ്ടാന്നു അതു കൊണ്ടു നിന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി”….എന്നു പറഞ്ഞു കൊണ്ടു ഞാനൊന്ന് ചിരിച്ചു

അതു കേട്ടു രേണു പറഞ്ഞു….. “സെൽവന്റെ കാര്യത്തിനായി മാത്രമേ നിനക്കു എന്ന കാണാൻ വരാൻ കഴിയുള്ളു…. മ്മ്മ്മ്മ്…. എന്തായാലും അതു പറയാൻ വേണ്ടി കൂടിയ ഇപ്പോൾ വിളിച്ചേ അവന്റെ സർജറി ഡേറ്റ് ഇന്നു ഫിക്സ് ചെയ്തു. അയാളുടെ ബ്രദർ എത്തിയോ ”

അവളോട് എന്തു പറയും എല്ലാം രവിയേട്ടൻ ഏറ്റതാ ഇവൾക്ക് എന്തു മറുപടി കൊടുക്കണം പെട്ടെന്നൊരു ബുദ്ധി തോന്നി ഞാൻ പറഞ്ഞു…..

“എന്തു പറയാനാ രേണു ലോക്ക് ഡൌൺ കാരണം അവർക്കു പാസ്സ് ഒന്നും റെഡിയായില്ല അതു കൊണ്ടു വെയിറ്റ് ചെയുകയാ ”

രേണു പറഞ്ഞു……”അങ്ങനെയാണോ ഞാൻ എങ്കിൽ രവിയേട്ടനോട് ഒന്നു ചോദിച്ചു നോക്കാം ചിലപ്പോൾ ചേട്ടന് പാസിന്റെ കാര്യത്തിന് എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറ്റിയാലോ ”

പിന്നെയും കുഴപ്പിക്കുന്നു… മ്മ്മ്മ്…. വരുന്നിടത്തു വെച്ചു കാണാമെന്നു കരുതി ഞാൻ പറഞ്ഞു……

“എങ്കിൽ രേണു രവിയേട്ടന്റെ ഫോൺ നമ്പർ എനിക്കു അയച്ചു തരുമോ ഞാൻ പുള്ളിയെ വിളിക്കാം രേണു പാസിന്റെ കാര്യത്തിനു ഞാൻ വിളിക്കുമെന്നു പുള്ളിയോട് ഒന്നു പറഞ്ഞിരുന്നാൽ മതി ”

എന്നാൽ രവിയേട്ടനെ വിളിച്ചത്തിനു ശേഷം വിളിക്കാം എന്നു പറഞ്ഞു രേണു ഫോൺ കട്ട്‌ ചെയ്തു……

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here