Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Sini Sajeev
ഹരിനന്ദനം. പാർട്ട് – 9
മോളെ……..
നന്ദുവും ഹരിയും തിരിഞ്ഞു നോക്കി
അമ്മേ….
വിളിച്ചു കൊണ്ട് അവൾ അവർക്കരികിൽ എത്തി
മോൾ അമ്മയോട് ക്ഷമിക്കണം
അതിനെയൊന്നും ആവശ്യം ഇല്ല അമ്മേ…..
അമ്മയ്ക്കറിയാം മോളോട് ഈ അമ്മ ഒരുപാട് ക്രൂരതകൾ ചെയ്തെന്ന് മോളുടെ ചേട്ടൻ കാരണം എനിക്കൊരു കൊച്ചുമകൾ, കൊച്ചുമകൻ കിട്ടില്ല എന്നറിഞ്ഞപ്പോൾ ഒരുപാട് ദേഷ്യം തോന്നി അതാമോളോട് അമ്മ തീർത്തത്…. പക്ഷേ മോൾ തന്നെ കാരണം ആയി ഈ അമ്മയ്ക്ക് ഒരു കൊച്ചു മോനെ തരാൻ……
അവൾ അവരെ നോക്കി പുഞ്ചിരിച്ചു
അനുപമ അമ്മയോട് സ്നേഹമാണോ
അതെ മോളെ… പക്ഷേ…
എന്താ അമ്മേ…
അനുമോൾക്ക് എല്ലാവരെയും ഇഷ്ടവും സ്നേഹവും ആണ് പക്ഷെ മോളുടെ പേര് കേൾക്കുമ്പോൾ ദേഷ്യം വരും…
അനിയെ ഇനിയും നഷ്ടപ്പെടും എന്നുള്ള പേടി ആവും…….
അതൊന്നും സാരമില്ല അമ്മേ അനിയേട്ടനും അനുപമയും എന്നും സന്തോഷത്തോടെ ഇരുന്നാൽ മതി……
നന്ദു വാ പോകാം..
അത്രയും നേരം മിണ്ടാതിരുന്ന ഹരി വിളിച്ചു
ശരി അമ്മ പൊയ്ക്കോട്ടെ…
നന്നായി വരും…
അവർ അവളുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു
പോട്ടെ…
ശരി മോളെ…
ഹരിയും നന്ദുവും കാറിൽ കയറി പോകുന്നത് നോക്കി അവർ നിന്നു
****-
അനു നീ എന്താ ഈ കാട്ടിയെ… അവൾ…. നന്ദു അവൾ കാരണമാണ് നിനക്ക് എന്നെ കിട്ടിയത്… നിന്റെ കുഞ്ഞിനു അച്ഛനെ കിട്ടിയത് അത് നീ മറക്കരുത്…
അനിരുദ്ധ് അനുപമേ വഴക്കുപറഞ്ഞു
അനിയേട്ടൻ അവളുടെ പേര് എന്നോട് മിണ്ടരുത് എനിക്ക് പേടിയാ ഇനിയും അനിയേട്ടനെ എനിക്ക് നഷ്ടപ്പെടുമെന്ന്
എടീ അവൾ മനസ്സ് വച്ചിരുന്നെ ഒരിക്കലും നിനക്ക് എന്നെ കിട്ടില്ലായിരുന്നു അവൾക്കൊരു ജീവിതം ഉണ്ട് ഇപ്പോൾ ഹരി… അയാളെ വിട്ട് അവൾ വീണ്ടും എന്റെ അടുത്ത് വരുമെന്ന് നീ എന്തിനു പേടിക്കുന്നു…
എനിക്കറിയില്ല അനിയെട്ടാ..
അവള് അനിയെ കെട്ടിപ്പിടിച്ചു കരഞ്ഞു
അവന് അവളോട് സഹതാപം തോന്നി
♦️♦️♦️♦️♦️♦️
സ്കൂട്ടി പണി കഴിഞ്ഞു ഉണ്ണിയുടെ കയ്യിൽ കിട്ടി സ്ക്യൂട്ടിയുമായി അവൻ ഗൗരിയുടെ വീട്ടിലെത്തി.. ബെല്ലടിച്ചപ്പോൾ ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു
ഗൗരിയുടെ വീടല്ലേ…
അതെ….. ആരാ…മനസ്സിലായില്ല
വർക്ക്ഷോപ്പിൽ നിന്ന് വണ്ടി കിട്ടി അത് തിരിച്ചുനൽകാൻ വന്നത് ആണ്….
ഞാൻ മോളെ വിളിക്കാം
ഗൗരി… മോളെ
അമ്മേ ദാ വരുന്നു
ഉണ്ണി നോക്കിയപ്പോൾ ദാവണിയിൽ സുന്ദരിയായി ഗൗരി
അവൻ അവളെ നോക്കി നിന്നു
ഏയ് മാഷേ…
അവൾ തട്ടി വിളിച്ചപ്പോൾ ആണ് അവന് നോട്ടം മാറ്റിയത്
തന്റെ വണ്ടിയുമായി വന്നത് ആണ്…
നോക്കട്ടെ ശരിയായോ എന്ന്
അവൾ വണ്ടിയുടെ അടുത്തേക്ക് ചെന്നു
മോനെ ചായ..
അപ്പോഴേക്കും ഗൗരിയുടെ അമ്മ ചായയുമായി വന്നു
അവൻ അത് വാങ്ങി
സോറി മോനെ അവളുടെ കയ്യിൽ ആ തെറ്റ് അല്ലെ വണ്ടി ശരിയാക്കിയതിന് എത്ര രൂപയായി
അതൊന്നും സാരമില്ല ആന്റി എന്റെ കൈയിലും തെറ്റുണ്ട്… ഇവിടെ വേറെ ആരും ഇല്ലേ
എനിക്കും മാഷിനും ഒരു മോള് ഇവൾ…
ഗൗരിയുടെ അച്ഛൻ സ്കൂൾ മാഷാണ്.. സ്കൂളിൽ പോയേക്കുവാ ഇപ്പോൾ
എന്നാൽ ഞാൻ ഇറങ്ങട്ടെ
ശരി മോനേ
ഗൗരി മാഡം അടിയൻ ഇറങ്ങുക
….
ഓ അങ്ങനെ ആയിക്കോട്ടെ
അവൾ കൈയെടുത്ത് ആക്ഷൻ കാട്ടി
അവൻ കാറിനടുത്ത് എത്തിയതും അവൾ ഓടിവന്നു
ഏയ് മാഷേ..
അവൻ തിരിഞ്ഞു നോക്കി
താങ്ക്സ് ഉണ്ട് കേട്ടോ
വരവ് വെച്ചു
മാഷിന്റെ പേരെന്താ
നവീൻ .
ഇഷ്ടമുള്ളവർ ഉണ്ണി എന്ന് വിളിക്കും..
എന്നാ നവീൻ എന്ന് വിളിക്കാം എനിക്ക് ഇഷ്ടമില്ല
ഓ….
ഏയ് മാലിമുളക്….
എന്താ…..
നിന്റെ നമ്പർ ആണോ അന്ന് ഹോസ്പിറ്റലിൽ പറഞ്ഞുകൊടുത്തത്
ആണെങ്കിൽ
ആണെങ്കിൽ ഞാൻ വിളിച്ചോളാം
അവൻ കണ്ണിറുക്കി കാണിച്ചിട്ട് കാറിലേക്ക് കയറി
അവൾ അവനെ നോക്കി നിന്നു അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു…
💕❤️❤️❤️❤️🌹🌹
ഉണ്ണി വീട്ടിലേക്കാണ് പോയത് അവിടെ എത്തിയപ്പോൾ നന്ദുവും ഹരിയും എത്തിയിരുന്നു
നിങ്ങൾ എപ്പോൾ വന്നു
ഇപ്പൊ എത്തിയതേയുള്ളൂ
ഡാ അവളെവിടെ
ഡ്രസ്സ് മാറാൻ പോയി..
നിന്നോട് പിണക്കത്തിൽ ആണ്
എന്തിനു
നമ്മൾ തമ്മിലുള്ള നാടകം ഞാൻ പൊട്ടിച്ചു
എടാ ദുഷ്ടാ നീ കാലുവാരി ഇല്ലേ
എന്തു ചെയ്യാനാ അളിയാ….
ഞാൻ അവളെ കണ്ടിട്ട് നിനക്ക് ഇട്ടു തരാം
അവൻ മുകളിലേക്ക് കയറിപ്പോയി മുകളിൽ ചെല്ലുമ്പോൾ അവൾ താഴേക്ക് വരാൻ നിൽക്കുവായിരുന്നു
നന്ദുട്ടി ഏട്ടൻ വന്നു…
അവൾ മുഖം തിരിച്ചു
എന്റെ അനിയത്തികുട്ടി ഏട്ടനോട് പിണക്കമാണോ
പോ എന്നോട് മിണ്ടാൻ വരണ്ട
എന്റെ ചക്കരക്കുട്ടി അല്ലേടാ വേറെ വഴിയില്ലായിരുന്നു നിന്നെ അവനുമായി അടുപ്പിക്കാൻ എന്നോട് ക്ഷമിക്കണം എന്റെ മോളൂട്ടി
ഇപ്പോൾ ക്ഷമിച്ചിരിക്കുന്നു
എന്റെ സുന്ദരിക്കുട്ടി
അവൻ അവളുടെ താടിയിൽ പിടിച്ചു
😘😘😘
ഹരിയുടെ നമ്പറിലേക്ക് പ്രൈവറ്റ് നമ്പറിൽ നിന്നും വീണ്ടും ഒരു കോൾ വന്നു
ഹലോ ആരാ ഇത്..
ഹരിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ….
ആരാടീ നീ
ചൂടാവാതെ എന്റെ ഹരി കുട്ടാ… നന്ദുവിനോട് ഭയങ്കര പഞ്ചാര ആണല്ലോ എന്നോട് എന്തിനാ ഇത്ര ദേഷ്യം… സ്നേഹം ഉള്ളവരോട് ദേഷ്യം കാണിക്കുന്നത് അപ്പോൾ എന്നോട് സ്നേഹം ആണ് അല്ലേ…
ആരാടി നീ…നേരിട്ട് വാടി …..
വരാം നാളെ ഉച്ചയ്ക്ക് ശംഖുമുഖം ബീച്ചിൽ വാ.. അവിടെ ഉണ്ടാവും ഞാൻ
അവൾ ഫോൺ കട്ട് ചെയ്തു അവൻ ദേഷ്യത്തോടെ ഫോണിലേക്ക് നോക്കി നിന്നു
എന്താ ഹരി..
ഒരു പ്രൈവറ്റ് നമ്പറിൽ നിന്നും ഒരു കോൾ 2 ഡേ ആയി വരുന്നുണ്ട്.. അവൾക്ക് എന്നെ ഇഷ്ടമാണെന്ന് നാളെ ബീച്ചിൽ വച്ച് കാണാം എന്ന്… അവളെ ഞാൻ ശരിക്കും കാണിച്ചു കൊടുക്കാം..
അവൻ ദേഷ്യത്തോടെ മുഷ്ടിചുരുട്ടി ഭിത്തിയിൽ ഇടിച്ചു
ഹരി നാളെ അവൾ വരുമല്ലോ വരട്ടെ എന്നിട്ട് തീരുമാനിക്കാം ബാക്കി നന്ദു ഒരിക്കലും ഇത് അറിയരുത് കേട്ടോ ഹരി
മ്മ്… ഹരി മൂളി
അവന്റെ മനസ്സിൽ അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു atheb മനസ്സ് ആയിരുന്നു ഉണ്ണിക്കുo
😡😡😡😡😡😡
ഹരിയും ഉണ്ണിയും ഒരുമിച്ചാണ് ബീച്ചിലെത്തിയത്… ഒരുപാട് പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നു.. അതിൽ നിന്നു കാൾ ചെയ്ത പെണ്ണിനെ എങ്ങിനെ കണ്ടുപിടിക്കുമെന്ന ടെൻഷൻ ആയിരുന്നു അവർ
പെട്ടന്ന് ഹരിയുടെ ഫോണിലേക്കു കാൾ വന്നു..
ഉണ്ണി … അവളാണ്…
നീ എടുക്ക്.. എന്നിട്ട് അവൾ എവിടെ നില്കുവാണെന്നു ചോദിക്…
ഹരി കാൾ എടുത്തു.
നീ പറഞ്ഞത് പോലെ ഞാൻ ബീച്ചിൽ വന്നു നീ എവിടെ നില്കുവാന്…
എന്റെ ഹരിക്കുട്ട… ഞാൻ പറഞ്ഞത് ഒറ്റയ്ക്കു വരാൻ അല്ലെ എന്തിനാ കൂടെ അയാളെയും കൂട്ടിയത്….
മരിയതയ്ക്കു മുന്നിലേക്ക് വാടി മറഞ്ഞു നില്കാതെ..
അവൻ ചുറ്റും നോക്കികൊണ്ട് പറഞ്ഞു..
വരാം…. അതിനു മുൻപ് നവീന്റെ കൈൽ ഫോൺ കൊടുക്..
ഹരി ഉണ്ണിയെ നോക്കി
എന്താടാ….
നിന്നോട് സംസാരിക്കണം എന്ന്..
അവൻ ഫോൺ വാങ്ങി
ആരാഡി നീ…
നിനക്ക് എന്നെ നല്ലപോലെ അറിയാം… ഇപ്പോ നീ അറിയണ്ട ഞാൻ ആരാണെന്നു അറിയാൻ സമയം ആയിട്ടില്ല… പകരം ഞാനൊന്നു നിന്നോട് ചോദിച്ചോട്ടെ
ആരെ വിശ്വസിച്ചു പെങ്ങളെ ഏല്പിച്ച നീ വീട്ടിൽ നിന്നിറങ്ങിയത്…
എടി…
അലാറത്തെടാ… വീട്ടിൽ ഇല്ലാതെ നിന്റെ തന്തയെയും തള്ളയും ഏൽപിച്ചോ… അതോ മാർകറ്റിൽ പോയ സെർവെന്റിനെ ഏൽപിച്ചോ അതോ തള്ളിയാൽ താഴേക്കു വീഴുന്ന ആ കിളവൻ സെക്യൂരിറ്റി യെ ഏൽപിച്ചോ… നിന്റെ വീട്ടിൽ ഇപ്പോൾ അവൾ മാത്രം…. നന്ദന ..
എടി….. നീ….. ആരാടീ..
എന്റെ പെങ്ങളെ എന്തെങ്കിലും ചെയ്താൽ നീ ഏതവൾ ആയാലും നിന്നെ ഞാൻ വച്ചേക്കില്ല നവീനാ പറയുന്നേ..
അതെനിക് അറിയാമെടാ നിന്റെ തന്ത ആ വിശ്വനാഥന്റെ മോൻ അല്ലെ നീ… അയാളുടെ സ്വഭാവം അല്ലെ നീ കാണിക്കു…. നീ ഒന്നോർത്തോ നിങ്ങളുടെയൊക്കെ പൊന്നോമന നന്ദന അവൾ ഇപ്പോ മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുവാ… അവളെ ജീവനോടെ വേണേ ചെല്ല് നീ…. നിന്റെ കുടുംബം ഇല്ലാതാക്കിയാലേ എനിക്ക് തൃപ്തിയാവു…
ഉണ്ണി … eന്താടാ..
ഡാ…നന്ദുട്ടി..
നന്ദുവിനെന്താ… അവൾ എന്താ പറയുന്നേ
നീ വാ…
ഹരിയുംഉണ്ണിയും കാറിലേക് കയറി… ഫുൾ സ്പീഡിൽ ഉണ്ണി മുന്നോട് എടുത്തു വണ്ടി
വൃന്ദാവനം വീടിനുമുന്നിൽ എത്തിയപ്പോൾ രാധിക നിലവിളിച്ചു കൊണ്ട് ഓടിവന്നു
കുഞ്ഞേ ഓടി വാ…
നന്ദു കുഞ്ഞു ഞരമ്പ് മുറിച്ചു… ശങ്കരേട്ടൻ സ്റ്റെയർ നു താഴേ ബോധമില്ലാതെ കിടക്കുവാ..
ഹരിയും ഉണ്ണിയും മുകളിലേക്കു ഓടി
രാധിക നന്ദുവിന്റെ കൈൽ തുണി മുറുക്കി കെട്ടിയിരുന്നു
ഞൻ മാർക്കറ്റിന് വന്നപ്പോ ഇതാ കണ്ടത് കുഞ്ഞേ..
നന്ദു… .. മോളെ… കണ്ണുതുറക്ക്
ഉണ്ണി അവളെ കുലുക്കി വിളിച്ചു
നന്ദുട്ടി …… ഹരിയുടെ കണ്ണുകൾ നിറഞ്ഞു തൂവി..
ഹരി വണ്ടിയെടുക്… നന്ദുവിനെ കൈകളിൽ എടുത്തുകൊണ്ടു ഉണ്ണി പറഞ്ഞു
ശങ്കരേട്ടനെയും വണ്ടിയിലേക് കയറ്റി… വണ്ടി സിറ്റി ഹോസ്പിറ്റലിൽ എത്തി
ഡോക്ടർ….
ഹരി അലറിക്കൊണ്ട് ഓടി..
നന്ദുവിനെ icu വിലേക് കയറ്റി
പാപ്പാ… എവിടെയാ… പെട്ടന്ന് സിറ്റി ഹോസ്പിറ്റലിൽ വാ… നമ്മുടെ നന്ദു…..
നന്ദുവിന് എന്ത് പറ്റി…
പെട്ടന്ന് വാ പപ്പാ… അമ്മയെക്കൂടി വിളിച്ചോണ്ട് വാ..
ഉണ്ണി കരഞ്ഞുകൊണ്ട് പറഞ്ഞു
Icu വിന്റെ വാതിൽ തുറന്നു
ഡോക്ടർ..
ഓപ്പറേഷൻ വേണം എത്രയും പെട്ടന്ന്… കൈലെ മെയിൻ വെയ്ൻ ആണ് കട്ട് ആയേക്കുന്നെ..
നവീൻ .. പോലീസിൽ അറിയിച്ചിലെ
മാധവൻ അങ്കിൾ ഇപ്പോ എത്തും..
Ok
ദാ ഇവിടെ sighn ചെയ്
സിസ്റ്റർ പറഞ്ഞു
പെട്ടന്ന് AB- ബ്ലഡ് വേണം.. ഹോസ്പിറ്റലിൽ സ്റ്റോക്ക് ഇല്ല.. കുറെ ബ്ലഡ് പോയിട്ടുണ്ട്..
ഡോക്ടർ എന്റെ AB- വാണ്
ഉണ്ണി പറഞ്ഞു
സിസ്റ്റർ പെട്ടന്ന് ചെക്ക് ചെയ്തിട്ട് ബ്ലഡ് എടുക്ക്
ഉണ്ണിയുമായി സിസ്റ്റർ icu വിലേക് കയറി
ഹരി അവിടെയുള്ള chairilek ഇരുന്നു
അവൾ ആരാണ്… എന്തിനു എന്റെ നന്ദുട്ടിയെ കൊല്ലാൻ ശ്രെമിക്കണം..
നന്ദുവിന് എന്തെങ്കിലും സംഭവിച്ചാൽ അവളെ കൊന്നിരിക്കും ഈ ഹരി..
അവൻ മുഷ്ടി ചുരുട്ടി..
എന്റെ പ്രാണൻ ആണ് അവൾ എടുക്കാൻ തുനിഞ്ഞത്.. എന്തിനാ ഇനിയും പരീക്ഷണം ഞങ്ങൾക്ക് തരുന്നേ
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
വിശ്വനാഥനും ഇന്ദിരാദേവിയും പെട്ടന്ന് തന്നെ എത്തി..
ഹരി മോനെ എന്താ പറ്റിയത്..
അറിയില്ല അങ്കിൾ ഞാനും ഉണ്ണിയും വീട്ടിൽ എത്തിയപ്പോൾ കണ്ടത് കൈയിലെ വെയിൻ മുറിഞ്ഞുകിടക്കുന്ന നന്ദുവിനെ ആണ്.. ശങ്കര ഏട്ടനും ബോധം ഇല്ലായിരുന്നു.. ശങ്കരേട്ടൻ ഐസിയുവിലാണ്… ശങ്കരേട്ടന് ബോധം വന്നാലെ എന്താണ് നടന്നതെന്ന് അറിയാൻ പറ്റൂ..
നന്ദു മോൾ… ഇപ്പോൾ എങ്ങിനെ ഉണ്ട്
ഇന്ദിരാ കരഞ്ഞുകൊണ്ട് ചോദിച്ചു
ഓപ്പറേഷൻ തീയേറ്ററില ആന്റി
മോളെ….
എന്റെ കുട്ടിക്ക് മാത്രം എന്താ ഇങ്ങനെ.. അവർ കരഞ്ഞുകൊണ്ട് താഴെക്കിരുന്നു…
ഉണ്ണി എവിടെ..
അവൻ ബ്ലഡ് കൊടുക്കാൻ പോയി..
ഉണ്ണി വരുമ്പോൾ വിശ്വനാഥൻ എഴുനേറ്റു ചെന്നു
മോനെ എന്താ നടന്നത്..
അറിയില്ല പപ്പാ… ആരോ കരുതിക്കൂട്ടി നടത്തുന്ന play ആണ്… ഹരിയെ വേണം.. പിന്നെ നമ്മുടെ കുടുമ്പം ഇല്ലാതാക്കണം… പാപ്പയ്ക് ശത്രു ഉണ്ടോ ഞൻ അറിയാത്ത ആരേലും..
ബിസിനെസ്സിൽ ശത്രുക്കൾ ഉണ്ട്..
ബിസിനെസ്സിൽ ഉള്ള ശത്രു അല്ല പപ്പാ.. പകരം നമ്മുടെ നെഞ്ച് കലങ്ങണം എന്നാഗ്രഹിക്കുന്ന ഒരു ശത്രു… എവിടെയോ മറഞ്ഞിരുന്നു കളിക്കുന്നു..
@@@
ഓപ്പറേഷൻ കഴിഞ്ഞു… നന്ദന സെഡേഷനിലാണ്… ബോധം വീണാൽ ഉടനെ റൂമിലേക്കു മാറ്റം…
ഡോക്ടർ ഒന്ന് കാണാൻ പറ്റുമോ..
അത്…. ഒരാൾ കേറി കണ്ടോളു..
ഇന്ദിരാ എഴുനേറ്റു..
അമ്മേ.. ഹരി കയറി കണ്ടോട്ടെ..
ചെയറിൽ കുനിഞ്ഞിരിക്കുന്ന ഹരിയെ നോക്കി ഉണ്ണി പറഞ്ഞു
ഹരി….
ഹരിയുടെ കണ്ണുകൾ ചുവന്നിരുന്നു കണ്ണുകളിൽ കണ്ണുനീർ താളം കെട്ടി നില്കുന്നു..
ഹരി.. എഴുനേല്ക്… ഒരാൾക്കു കയറി കാണാം..
അവൻ പതിയെ എഴുനേറ്റു..
ഉണ്ണി … എനിക്ക് അവളെ ഇങ്ങനെ കാണാനുള്ള ശക്തി ഇല്ല…
ഡാ…… ഉണ്ണി ഹരിയെ കെട്ടിപിടിച്ചു
നീ ചെല്ല്.. പോയി കണ്ടിട്ട് വാ..
അവൻ icu വിലേക് കയറിപ്പോകുന്നത് നോക്കി ഉണ്ണി നിന്നു
നന്ദു …..
ഹരി വിളിച്ചു
ഏയ്യ്…. വിളിക്കണ്ട… ആ കുട്ടി സെഡേഷനിലാണ്… സിസ്റ്റർ പറഞ്ഞു
അവന്റെ കണ്ണുകളിൽ നിന്നു ഒരു തുള്ളി കണ്ണുനീർ അവളുടെ കൈൽ വീണു
പതിയെ നന്ദു മീഴികൾ തുറന്നു
ഹ…. രി.. യേട്ടാ
മോളെ…… അവൻ അവൾക് അരികിൽ ഇരുന്നു
ഹരിയേട്ടാ….. ഞാൻ… എവിടെയാ….. എന്താ പറ്റിയെ…
അവൾ ഓർക്കാൻ ശ്രെമിച്ചു പെട്ടെന്ന് പേടിച്ചു കണ്ണുകൾ മുറുക്കി അടച്ചു…
ഹരിയേട്ടാ…. എന്നെ കൊല്ലും.. എനിക്ക് പേടിയാ…
ഇപ്പോ ഒന്നും ഓർക്കണ്ട… ഉറങ്ങിക്കോ..
ഹരിയേട്ടൻ എന്റെ അടുത്തുന്നു പോവല്ലേ എനിക്ക്….. എനിക്ക് പേടിയാ
ഇല്ലടാ….. അവൻ കുനിഞ്ഞു അവളുടെ നെറ്റിയിൽ ഉമ്മ വച്ചു
&&&&&&*
ശങ്കരേട്ടന് ബോധം വീണു..
ഹരിയും ഉണ്ണിയും ശങ്കരേട്ടൻ കിടക്കുന്ന റൂമിൽ ചെന്നു..
ശങ്കരേട്ടാ……
കുഞ്ഞേ……. നന്ദുമോൾ… കുഞ്ഞിന് ഒന്നും പറ്റിയില്ലല്ലോ..
ഇല്ല അവൾക് കുഴപ്പമില്ല..
എന്താ ശങ്കരേട്ടാ സംഭവിച്ചത്..
അയാളുടെ കണ്ണുകൾ കണ്ടപ്പോൾ പേടിപ്പെടുത്തുന്ന എന്തോ സമ്പവിച്ചുവെന്നു അവർക്ക് തോന്നി…. ♦️♦️♦️♦️♦️♦️♦️♦️♦️♦️
ആരാവും ആ മറഞ്ഞിരുന്നു play ചെയ്യുന്ന പുതിയ ശത്രു?????
നന്ദുവിനെയും കുടുംബംത്തെയും തകർക്കാൻ അവതരിച്ചത് ആരാവും???? ഹരിയെ നന്ദുവിന് നഷ്ടപ്പെടുമോ???? കാത്തിരുന്നു കാണാം അല്ലെ???
തുടരും….
എല്ലാവരും ഒരു അഭിപ്രായം പറഞ്ഞാൽ ഒരുപാട് സന്തോഷം ആയിരുന്നു
സിനി സജീവ് ❤️❤️