Home തുടർകഥകൾ അമ്മുന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു ചുണ്ടുകൾ ചെറുതായി വിറക്കുന്നുമുണ്ട്… Part – 2

അമ്മുന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു ചുണ്ടുകൾ ചെറുതായി വിറക്കുന്നുമുണ്ട്… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 2

എനിക്ക് അവളോട്‌ ഉള്ളപോലെ അവൾക് എന്നോടും ഇഷ്ടം ഉണ്ടെന്ന് വിശ്വാസം ആയിരുന്നു. അതിൽ യാതൊരു സംശയവും തോന്നിയിരുന്നില്ല അല്ലെങ്കിൽ ഞാൻ മറിച്ചൊരു കാര്യം ചിന്തിച്ചിട്ടേയില്ല അല്ലെങ്കിൽ അങ്ങനെ ചിന്തിക്കാൻ ഞാൻ ധൈര്യപ്പെട്ടില്ല എന്നു പറയുന്നതാവും ശെരി.അതുകൊണ്ട് തന്നെ അവളോട്‌ അതേപ്പറ്റി സംസാരിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചില്ല. എന്റെ അച്ഛനോടോ അവളുടെ അച്ഛനോടോ അവൾ പറഞ്ഞു കൊടുത്താലോ എന്ന പേടിയും ഉണ്ടായിരുന്നു.

അവളോടുള്ള ഇഷ്ടവും പറയാനുള്ള ഭയവും പേറി നടന്നു വർഷങ്ങൾ കഴിഞ്ഞു പറഞ്ഞെ പറ്റൂ എന്ന അവസ്ഥ വന്നത് ആദിത്യന്റെ വരവോടെ ആണ് ഞാനും അവളും ഞങ്ങൾ പഠിച്ച സ്കൂളിൽ തന്നെ പ്ലസ് ടു വിനു ചേർന്നു ഒരേ ബാച്ച് അതിലേക്കു പുതിയായി വന്നു ചേർന്നതാണ് ആദിത്യൻ. ചെറിയ ക്ലാസ്സ്‌ മുതലേ എന്റെ സന്തതസഹചാരി ആയ അജിനെ കൂടാതെ രണ്ട് ചങ്കുകളേം കിട്ടി ജീൻസും സോണി സിറിയകും. സോണിയെ കൂടെ കൂട്ടാൻ കാരണം സോണിയുടെ ഇരട്ട സഹോദരി സ്റ്റെഫി അമ്മുവിന്റെ അടുത്ത കൂട്ടുകാരി ആണ് ഒരുമിച്ചു കളിച്ചു വളർന്നതാണെങ്കിലും 8 ക്ലാസ്സ്‌ മുതൽ അവൾ എന്നിൽ നിന്നും വളരെ അകന്നു പോയി സംസാരം തീരെ കുറവ് കളിക്കാൻ കൂടാറില്ല കാണുമ്പോ ഒരു ചിരിയിൽ ഒതുക്കും അമ്മയോടോ സുഭദ്രാമ്മയോടോ അവൾ എന്താ ഇങ്ങനെ ആയെന്ന് ചോദിക്കുമ്പോൾ പറയും അവള് വല്യ പെണ്ണായില്ലേ ശ്രീകുട്ടാന്ന്.

വാല് പോലെ പെണ്ണ് കൂടെ നടക്കുന്നത് ചിലപ്പോഴൊക്കെ ദേഷ്യം തോന്നിട്ടുണ്ടെങ്കിലും ഇപ്പൊ അവള് വലുതാവണ്ടായിരുന്നുന്നു തോന്നി പോയി. അവൾ പഴയ പോലെ എന്നോട് ഇടപെട്ടിരുന്നെങ്കിൽ ഒരിക്കലും അവളോട് ഇഷ്ടം ആണെന്ന് പറയാൻ ഇത്രേം ബുദ്ധിമുട്ട് എനിക്ക് തോന്നില്ലായിരുന്നു ക്ലാസ്സ്‌ തുടങ്ങി ദിവസങ്ങൾക്ക് ശേഷം ജിൻസാണ് എന്നോട് പറഞ്ഞെ ആദിത്യൻ പലപ്പോഴും അമ്മുനെ തന്നെ നോക്കി ഇരിക്കുന്നത് അവൻ കണ്ടിട്ടുണ്ടെന്ന് ആദ്യം ഞാൻ വിശ്വസിക്കാൻ കൂട്ടാക്കില്ല പിന്നെ പിന്നെ എനിക്കും തോന്നി തുടങ്ങി ക്ലാസ്സിൽ ഇരിക്കുമ്പോൾ മാത്രം അല്ല ഇന്റർവെൽ ടൈമിലും ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴും എല്ലാം അവന്റെ കണ്ണുകൾ അമ്മുവിന്റെ നേർക്കായിരുന്നു. എനിക്ക് അവന്റെ തല തല്ലി പൊട്ടിക്കാനാണ് ആദ്യം തോന്നിയത് ദേഷ്യം ഓരോ ദിവസവും കൂടി വന്നു ജിൻസ് പറഞ്ഞത് മറ്റവന്മാരും സംഗതി അറിഞ്ഞു നാക്കിനു ലൈസെൻസ് ഇല്ലാത്ത സോണിയുടെ സംസാരം കൂടി ആയപ്പോ എനിക്ക് അമ്മുനോടും ദേഷ്യം ആയി അവളോട്‌ ഇഷ്ടം തുറന്നു പറയാൻ ഉപദേശിച്ചതും പ്രോത്സാഹിപ്പിച്ചതും അജിനാണ് അവൻ തന്ന ധൈര്യത്തിലാണ് അന്ന് അവളോട്‌ അതു പറയാൻ വേണ്ടി ട്യൂഷൻ ക്ലാസ്സിലേക്ക് പോകുന്ന വഴി അവൾടേം സ്റ്റെഫിടേം പിന്നാലെ നമ്മൾ നാലു പേരും എസ്കോർട് പോകും പോലെ കുറച്ചകലം വിട്ടു സൈക്ലിളിൽ പോയത്.

ഒരു ബൈക്ക് വേഗത്തിൽ വന്നു അവരെ തട്ടി തട്ടിയില്ല എന്ന തരത്തിൽ അവരുടെ അടുത്ത് നിർത്തി അതിലിരുന്ന ഹെൽമെറ്റ്‌ ധരിച്ച ആൾ അമ്മുന്റെ കയ്യിലെ ബുക്കിലേക്ക് ഒരു പേപ്പർ കഷ്ണം വെച്ചു കൊടുത്തിട്ടു വന്നത് പോലെ പോയി ഞങ്ങൾ അടുത്തെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു ഞാൻ അമ്മുന്റെ കയ്യിൽ നിന്നും ആ കത്ത് പിടിച്ചു വാങ്ങി അമ്മുന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു ചുണ്ടുകൾ ചെറുതായി വിറക്കുന്നുമുണ്ട് സ്റ്റെഫി ഇവിടെ ഇപ്പൊ എന്താ നടന്നെ എന്ന ഭാവത്തിലാണ് നിൽപ്പ് ഞാൻ കത്ത് തുറന്നു വായിച്ചു ”എന്റെ മാത്രം അമൃത നിന്റെ കരി നീല കണ്ണുകളും മൂക്കിന് തുമ്പിലെ വെള്ളക്കൽ മൂക്കൂത്തിയും നിന്നെ പ്രണയിക്കാൻ എന്നെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു ഞാൻ ആ പ്രേരണയിൽ വീണു പോയി ഞാൻ നിന്നെ പ്രണയിക്കുന്നു ജീവിതാവസാനം വരെ നീ എന്റെ കൂടെ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു നിനക്ക് സമ്മതമാണോ? ആലോചിച്ചു ആണെന്നൊരു മറുപടി മാത്രം പറയുക സ്വന്തം…………. ”
എന്നോടൊപ്പം അവന്മാരും കത്ത് വായിക്കുന്നുണ്ടായിരു വായിച്ചു കഴിഞ്ഞതും ജീൻസും സോണിയും അടക്കി ചിരിക്കാൻതുടങ്ങി

“ഇതാ ആദിത്യന്റെ ബൈകാ ”
അജിൻ ആശ്വസിപ്പിക്കാൻ എന്നോണം എന്റെ തോളിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു എനിക്ക് കാൽ മുതൽ തല വരെ പെരുത്ത് കയറി ഞാൻ അവളെ ദേഷ്യത്തോടെ നോക്കി അമ്മു തലകുനിച്ചു നിന്ന് കണ്ണീർവരക്കുന്നു

“ക്ലാസ്സിൽ പോടീ നിന്ന് മോങ്ങാതെ ”
ഞാൻ അവളോടായി അലറി അവൾ ഞെട്ടി വിറച്ചു എന്നെ നോക്കി ഒരു നിമിഷം കൂടി നിന്ന ശേഷം ക്ലാസിലേക്ക് വേഗത്തിൽ നടന്നു അവളുടെ ഒപ്പം എത്താൻ സ്റ്റെഫിയും പിന്നാലെ ഓടുന്നുണ്ടായിരുന്നു
“ആദിത്യൻ അവനെ ഞാൻ “ഞാൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി,
“ബാ ക്ലാസ്സിൽ പോകാം ”
അജിൻ കാര്യം നിസാരമാക്കും പോലെ എന്റെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു

“അതെ അതാ നല്ലത് ”
സോണി ചിരി അടക്കാൻ പാട് പെട്ട്കൊണ്ട് പറഞ്ഞു അവന്റെ ആ തൊലിഞ്ഞ ചിരി വീണ്ടും എന്റെ ദേഷ്യം ഇരട്ടിപ്പിച്ചു അജിൻ സാരമില്ല എന്ന് കണ്ണടച്ച് കാണിച്ചു എനിക്കും തോന്നി ട്യൂഷൻ ക്ലാസ്സിൽ പോകുന്നതാ നല്ലത് ഇന്ന് ഗോപൻ സാർന്റെ മാത്‍സ് ക്ലാസ്സ്‌ ആണ് സാർ വീടിന്റ അയൽവക്കവും ചെന്നില്ലെങ്കിൽ എന്തായാലും വീട്ടിൽ അറിയും അച്ഛനോട് എങ്ങനേം പറഞ്ഞു നിക്കാം അമ്മ ഒരു രക്ഷേം ഉണ്ടാകില്ല. ക്ലാസ്സിലിരിക്കുമ്പോഴും ആദിത്യന്റെ കത്ത് വായിച്ചു കമന്റ്‌ പറയലായിരുന്നു ജീൻസും സോണിയും ചെയ്തോണ്ടിരുന്നേ ഗോപൻ സർ ഇന്റഗ്രേഷൻന്റെ പ്രോബ്ലം ചെയ്യുക്കുവായിരുന്നു ഞാൻ ഇടയ്ക്കിടെ അമ്മുവിനെ നോക്കി ക്ലാസ്സിൽ ശ്രദ്ധയില്ലാതെ വിഷമിച്ചിരിക്കുകയാരിരുന്നു അവൾ. ആദിത്യൻ ട്യൂഷൻ ക്ലാസ്സിൽ ഞങ്ങളോടൊപ്പം ഇല്ലാതിരുന്നത് എനിക്ക് കുറച്ചു ആശ്വാസം തന്നു ബാക്ക് ബഞ്ചിലെ ജിൻസിന്റേം സോണീടേം പിറുപിറുക്കൽ കാരണം സർ ഞങ്ങളെ ശ്രദിക്കാൻ തുടങ്ങി അജിന്റെ വാണിംഗ് കേട്ടു കുറച്ചു നേരം മിണ്ടാതിരുന്നെങ്കിലും പിന്നെ വീണ്ടും പഴയ പോലെ തന്നെ തുടർന്നു

“ശ്രീരാഗ് പ്രോബ്ലം എന്തായി ” സാർ എന്നോടായി ചോദിച്ചു ഞാൻ ക്ലാസ്സിൽ താല്പര്യം ഇല്ലാത്ത പോലെ പതിയെ
എഴുന്നേറ്റു നിന്ന്
“അവന്റെ ജീവിതം മൊത്തം പ്രോബ്ലം ആയി ഇരിക്കുവാ അപ്പോഴാ ഇങ്ങേരുടെ വക പുതിയ പ്രോബ്ലം”
സോണി ഞങ്ങൾ കേൾക്കാൻ മാത്രം പാകത്തിൽ അതു പറഞ്ഞു ജീൻസും ചിരിക്കാൻ തുടങ്ങി അവന്റെ പറച്ചിൽ കേട്ട് ഞാൻ പല്ലു കടിച്ച് അവനെ നോക്കി പേടിപ്പിച്ചു ആ തെണ്ടികളുടെ കിണി കാരണം സാർ അടുത്ത് വന്ന് നോട്ട് ബുക്ക്‌ വാങ്ങി നോക്കി അതിൽ ക്വിസ്റ്റൈൻ പോലും എഴുതാത്തത് കണ്ടു അവൻ മാരുടെയും ബുക്ക്‌

പരിശോദിച്ചു അജിൻ ഒഴിച്ച് എല്ലാവരുടെയും അവസ്ഥ ഒന്ന് തന്നെ എന്നെയും സോണിയെയും ജിൻസിനേം ഗെറ്റ്ഔട്ട്‌ അടിച്ചു ഇറങ്ങി പോകാൻ നേരം സോണി സാറിന്നോടായി പറഞ്ഞു
” സാർ അജിൻ ഹോം വർക്ക്‌ ചെയ്തില്ലായിരുന്നു നേരത്തെ സാർ ചോദിച്ചപ്പോൾ അവൻ ചെയ്തുന്നു പറഞ്ഞു ഇരുന്നു “സാർ അജിന്റെ ബുക്ക്‌ പരിശോദിച്ചു അവനെയും ഗെറ്റ് ഔട്ട്‌ ആക്കി അങ്ങനെ നമ്മൾ നാലു പേർ സൈക്കിൾ സ്റ്റാൻഡിനു അടുത്ത് നിന്ന് ക്ലാസ്സ്‌ കഴിയാൻ കാത്തുനിന്ന് “എനിക്ക് അവനെ അടിക്കണം ”
ഞാൻ ആരോടെന്നു ഇല്ലാതെ പറഞ്ഞു

” ഡാ അതൊക്കെ വല്യ പ്രശ്നം ആകും ” അജിൻ എന്നെ പിന്തിരിപ്പിക്കാൻ നോക്കി
” നിന്റെ പെണ്ണിനു ലവ് ലെറ്റർ കൊടുത്തതല്ലേ രണ്ട് പൊട്ടിക്കുന്നതിൽ യാതൊരു കുഴപ്പോം ഇല്ല ”
സോണി ഫുൾ സപ്പോർട്

” അതു ശെരിയാ”
ജീൻസും സോണിടെ പക്ഷത്ത് ചേർന്നു പിന്നെ എനിക്ക് ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല അവനെ തല്ലാൻ ഞാൻ തീരുമാനിച്ചു. അജിൻ പിന്നേം എന്റെ മനസ് മാറ്റാൻ നോക്കി ഞാൻ ചെവി കൊണ്ടില്ല മനസ്സിൽ ഉറപ്പിച്ചു. ആദിത്യനെ തല്ലാൻ പ്ലാൻ ചെയ്‌തെങ്കിലും എവിടെവെച്ചു എങ്ങനെ നടപ്പാക്കും എന്നതിനെ കുറിച്ച് വല്യ ധാരണ ഒന്നും ആർക്കും ഉണ്ടായിരുന്നില്ല
“സ്കൂളിൽ വെച്ച് നടക്കില്ല പിന്നെ എവിടെ ” അജിൻ വീണ്ടും പിന്തിരിപ്പിക്കാൻ ഉള്ള ശ്രമം എന്നോണം പറഞ്ഞു
“അതു പറ്റില്ല ”
ജീൻസും പിന്താങ്ങി സോണിയും പറ്റില്ലാന്നുള്ള രീതിയിൽ തലയാട്ടി
“അതു മതി”
കാര്യം നടന്നില്ലങ്കിലോ എന്ന് കരുതി ഞാൻ പറഞ്ഞു

“പോടാ നടക്കണ കാര്യം പറ ”
ജിൻസ് എന്നെ കാളിയാക്കണ പോലൊരു പറച്ചിൽ എന്താ എന്ന ഭാവത്തിൽ ഞാൻ നോക്കിയപ്പോ അവൻ പറഞ്ഞു തുടങ്ങി
“നമ്മടെ ക്ലാസ്സിൽ നമ്മൾ കുറച്ചു പേരു ഒഴിച്ച് എല്ലാവരും അവന്റെ ടീംസ് ആണ് സ്കൂളിൽ വെച്ച് അടിച്ചാൽ അവമ്മാരെ മാത്രം നോക്കിയാ പോരാ കോമേഴ്‌സ് ഹ്യുമാനിറ്റീസ് എല്ലാ ക്ലാസ്സിലെ തെണ്ടികളും കാണും” “ശെരിയാ വോളിബാൾ ടീമിൽ ഉള്ള എല്ലാവരും ആയിട്ടും അവൻ നല്ല ക്ലോസ് ആണ് അടിക്കാൻ പോയാ നമുക്ക് എത്ര കിട്ടുംന്ന് ഒരു പിടിയും കാണില്ല”
അജിൻ ആണ് അത്രേം പറഞ്ഞേ
“അതാ സ്കൂളിന് പുറത്തു വെച്ച് ആയാലും ഇതേ പ്രശ്നമാ”
സോണി പറഞ്ഞു

“അല്ലാതെ പേടിച്ചിട്ടല്ല അല്ലേ? ”
ജിൻസ് ചോദിച്ചു
“എനിക്ക് എന്ത് പേടി ”
സോണി വിടാൻ ഭാവം ഇല്ലാതെ നിന്നു
” ഓഹ് ഒരു പേടി ഇല്ലാത്തവൻ ”
ജിൻസ് സോണിയെ കളിയാക്കിക്കൊണ്ടിരുന്നു അവന്മാര് അടി വെക്കും എന്ന് ആയപ്പോ ഞാൻ ഇടപെട്ടു
“ഡാ…. പൊട്ടന്മാരെ നമ്മൾ എന്താ പ്ലാൻ ചെയ്യാൻ തൊടങ്ങിയെ”
“സോറി അളിയാ നമ്മൾ മാറ്ററീന്നേ പോയി” ജിൻസ് ക്ഷമാപണം നടത്തി ചർച്ചക്ക് ശേഷം തീരുമാനം ആയി ആദിത്യൻ വോളിബാൾ പ്രാക്ടീസ് നു വൈകുന്നേരം പോകും അതു കഴിഞ്ഞു 7 മണിയോട് കൂടെ മാത്രമേ വീട്ടിലേക്കു പോകു ഈ വിലപ്പെട്ട വിവരം തന്നത് അജിൻ ആണ്

‘കൊച്ച് കള്ളാ അവനെ പറ്റി ഉള്ള ഇൻഫർമേഷൻ എല്ലാം അറിഞ്ഞു വെച്ചോണ്ടാ അല്ലേ നീ ഇത്രേം നേരം മിണ്ടാതിരുന്നേ” ജിൻസ് അജിനെ കളിയാക്കി

” അപ്പൊ അവൻ വീട്ടി പോണ വഴി കുരിശടി കഴിഞ്ഞിട്ട് ഉള്ളടിത് നോക്കാം ”
സോണിടെ അഭിപ്രായം ആയിരുന്നു കുരിശടി ജംഗ്ഷൻ കഴിഞ്ഞു ഉള്ള കുറച്ചു ദൂരം വീടുകൾ ഒന്നും അധികം ഇല്ലാത്ത പറമ്പ് ആണ് റോഡിലൂടെ വല്ലപ്പോഴും മാത്രം വരുന്ന വണ്ടികൾ ആരും അറിയില്ല.മനസ്സിൽ ഉറപ്പിച്ചു നാളെ വൈകുന്നേരം. ആ തീരുമാനം എന്റേം അമ്മുന്റേം ആദിത്യന്റെയും പിന്നീടുള്ള ജീവിതം ഇത്രയും മാറ്റി മാറ്റിമറിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here