Home തുടർകഥകൾ സാറെ ഞാൻ ആദ്യമേ പറഞ്ഞില്ലേ ഈ കേസുമായി റഷീദിന് എന്തോ പങ്കുണ്ട്…. Part – 5

സാറെ ഞാൻ ആദ്യമേ പറഞ്ഞില്ലേ ഈ കേസുമായി റഷീദിന് എന്തോ പങ്കുണ്ട്…. Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Josbin Kuriakose

രക്തദാഹി THE SERIAL KILLER Part – 5

പേരാമ്പ്രയിൽ നിന്നുള്ള ഐ.ജി അനിൽകുമാറിൻ്റെയും സംഘത്തിൻ്റെയും യാത്ര മരണത്തിന് കീഴടങ്ങിയ സഹപ്രവർത്തകൻ രാഹൂൽ മാധവനെ ഒരു നോക്ക് കാണാൻ വേണ്ടി യായിരുന്നു.

പരിയാരം മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുന്ന രാഹൂൽ മാധവ് IPS -ൻ്റെ മൃതദേഹം പോസ്റ്റുമാർട്ട നടപടികൾ നാളെ രാവിലെ പത്തു മണിയ്ക്കേ നടക്കുവെന്ന് SIറഷീദ്
അനിൽ കുമാറിൻ്റെ ഫോണിൽ വിളിച്ചറിയിച്ചു.

സാർ വന്നാൽ മൃതദേഹം കാണാം
ചില കാര്യങ്ങൾ സാറിനോട് എനിയ്ക്കു സംസാരിക്കാനുണ്ട്.

റഷീദ് എനിയ്ക്കു നല്ല തലവേദനയാണ്
നമ്മുക്ക് നാളെ നേരിട്ടു സംസാരിക്കാം.

കൊലയാളിയുമായി ബന്ധിപ്പിയ്ക്കുന്ന എന്തു തെളിവു കിട്ടിയാലും എന്നെ അറിയിക്കണം.
റഷീദിൻ്റെ കോൾ കട്ടായപ്പോൾ.

CI ജിത്തു അനിൽ കുമാറിനോട് പറഞ്ഞു.
സാറെ നമ്മുക്ക് മൊത്തം തലവേദനയായല്ലേ
ജോസ് ടോമിൻ്റെ കേസ്
നമ്മുക്ക് ഇന്ന് നഷ്ട്ടമായത് മികച്ച ഒരു പോലിസ് ഓഫിസറെയാണ്.

ജോസ് ടോമിൻ്റെ കുടുംബത്തെ പൂർണ്ണമായി ഇല്ലായ്മ്മ ചെയ്യാൻ ആ കൊലയാളിയ്ക്കു കഴിഞ്ഞു. ജോസ് ടോമിൽ അവസാനിയ്ക്കുമെന്ന് നമ്മൾ കരുതിയത് രാഹൂൽ സാറിലൂടെ പോലിസിലേയ്ക്കു തിരിയുവാണോ?
രാഹൂൽ സാറിന് ശേഷം ഇനി നമ്മളാകുമോ?

രാഹൂൽ സാറിനെ കൊലയാളിയുമായി ബന്ധിപ്പിക്കുന്ന എന്ത് സംഭവമാണ് മുമ്പ് ഉണ്ടായിരിക്കുക. ?

ജിത്തു കൊലയാളിയുടെ വലയിലേയ്ക്കു നമ്മൾ സ്വയം കയറി ചെന്നു. അവൻ്റെ ഇരകളെ കൃത്യമായി അവൻ വകവരുത്തി.

അവൻ കോർട്ടിൽ കൃത്യമായി ഗോളുകൾ അടിച്ചു കൊണ്ടിരുന്നു ഒന്നും ചെയ്യാൻ കഴിയാതെ പ്രതിരോധം നഷ്ട്ടപ്പെട്ട കളിക്കാരപ്പോലെ നമ്മൾ അത് കണ്ടുനിന്നു.

നമ്മുടെ വലയിൽ വീണ ഗോളുകൾ ശത്രുവിൻ്റെതാണോ അതോ നമ്മുടെ കൂടെ നിന്ന് നമ്മളിൽ ആരോ അടിച്ച സെൽഫ് ഗോളുകളാണോയെന്ന് കണ്ടെത്തണം.

സാറു പറഞ്ഞു വരുന്നത്. നമ്മുടെ കൂടെയുള്ളവരാണോ കൊലയാളി?

ചിലപ്പോൾ നമ്മുടെ കൂടെയുള്ളവരാം അതല്ലങ്കിൽ കൊലയാളിയ്ക്കു വേണ്ട സഹായം ചെയ്യുന്നത് നമ്മുടെ കൂടെയുള്ളവരാകാം.

സാറെ ഞാൻ ആദ്യമേ പറഞ്ഞില്ലേ ഈ കേസുമായി റഷീദിന് എന്തോ പങ്കുണ്ട്.

രശ്മി പീഡന കേസ് കൃത്യമായി അന്വേഷിച്ചതിൻ്റെ ഫലമായി ഒത്തിരി അനുഭവിച്ചവനാണ് റഷീദ്.പ്രതിയുടെ മോഹന വാഗ്ദാനങ്ങൾക്കും, ഭീക്ഷണിയ്ക്കു മുന്നിലും റഷീദ് വഴങ്ങാത്തതിൻ്റെ ഫലമാണ്
ഇന്നും അവന് സർവ്വീസിൽ സ്ഥാനക്കയറ്റം കിട്ടാതെ തുടരുന്നതും..

ജിത്തു നീ പറഞ്ഞതുപോലെ ചെറിയ സംശയം ഈ കേസുമായി ബന്ധപ്പെട്ട് റഷീദിനെയുണ്ട്.
കൃത്യമായ തെളിവുകൾ ഇല്ലാതെ അയാളെ നമ്മൾ സംശയിച്ചാൽ നമ്മുടെ സഹപ്രവർത്തകനോട് നമ്മൾ ചെയ്യുന്ന അനീതിയാകും.

ജിത്തു രാഹൂലിൻ്റെ മരണം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു ഞാൻ കാരണമാണ് അവൻ മരണത്തിലേയ്ക്കു പോയത്. സുഖമില്ലാതിരുന്നിട്ടും അവൻ എൻ്റെ വാക്കുകൾ അനുസരിച്ചു സ്വന്തം ജീവൻ മറന്നും കേസിൻ്റെ വിജയത്തിനായി അവൻ ആന്മാർത്ഥമായി മുന്നോട്ടു പോയി.

നീ പറഞ്ഞതുപ്പോലെ രാഹൂലിൻ്റെ മരണത്തിലൂടെ കൊലയാളി ലക്ഷ്യമിടുന്നത് എന്തായിരിക്കും.,

നികത്താനാവത്ത നഷ്ട്ടമാണ് രാഹൂലിൻ്റെ മരണത്തിലൂടെ ഡിപ്പാർട്ടുമെൻ്റിന് ഉണ്ടായിരിക്കുന്നത്..
———————————————————————–
പരിയാരം മെഡിക്കൽ കോളേജിലെത്തി രാഹൂലിൻ്റെ ജീവനറ്റ ശരീരത്തെ നോക്കി അനിൽ കുമാർ മനസ്സിൽ പറഞ്ഞു.

രാഹൂൽ
ഈ ലോകത്ത് നീ എനിയ്ക്കു അനുജന് തുല്ല്യമായിരുന്നു. രാഹൂലിൻ്റെ ഓർമ്മകൾ അനിൽ കുമാറിൻ്റെ കണ്ണുകൾ നിറച്ചു.
സഹപ്രവർത്തകർക്കു മുന്നിൽ തൻ്റെ സങ്കടം പിടിച്ചു നിർത്താൻ അനിൽ കുമാർ പ്രയാസപ്പെട്ടു…

CI ജിത്തുവിനും മറ്റ് സഹപ്രവർത്തകർക്കും വേണ്ട നിർദ്ദേശങ്ങൾ നല്കിയതിന് ശേഷം രാവിലെ മെഡിക്കൽ കോളേജിലേയ്ക്കു വരാമെന്ന് പറഞ്ഞു. അനിൽകുമാർ വിട്ടിലേയ്ക്കു പോയി.ഒരർത്ഥത്തിൽ സങ്കടത്തിൽ നിന്നുള്ള ഒളിച്ചോട്ടം.
————————————————————————-
മനസ്സിലെ സങ്കടങ്ങൾ കടിച്ചമർത്തി അനിൽ കുമാർ. എത്ര കിടന്നിട്ടും അയാൾക്കു ഉറങ്ങാൻ കഴിയുന്നില്ല.

രാഹൂൽ തനിയ്ക്കു അവസാനമായി അയച്ച മെയിൽ പരിശോധിച്ചു.
ആ സന്ദേശത്തിലൂടെ അയാളുടെ കണ്ണുകൾ സഞ്ചരിക്കാൻ തുടങ്ങി.

സാർ
ജോസ് ടോമിൻ്റെ കുടുംബത്തെ വേട്ടയാടുന്ന കൊലയാളി. ജോസ്‌ ടോം പറഞ്ഞ കഥയിലെ മിനിയുടെ മൂത്ത മകനാണ് .

25 വർഷം മുമ്പ് പ്രീയപ്പെട്ടവരെ നഷ്ട്ടപ്പെട്ടു ഒറ്റയാനായവൻ്റെ പ്രതികാരത്തിൻ്റെ കഥ.

അച്ഛൻ മരിച്ചതിൻ്റെ മുറിവ് മനസ്സിൽ നിന്ന് ഉണങ്ങുന്നതിന് മുമ്പ് .കൂടപിറപ്പും ജന്മം നല്കിയ അമ്മയും നഷ്ടമായ ഒരു എട്ടു വയസ്സുകാരൻ്റെ പകയുടെ കഥ.

ജിഷ്‌ണു ഗോപാലൻ എന്ന 8 വയസ്സുകാരൻ കാത്തിരുന്ന 25 വർഷത്തെ പ്രതികാരത്തിൻ്റെ കഥ.

ടോം തോമസിൻ്റെ വീടിനടുത്ത് ഒരു കുഞ്ഞു വീട്ടിലായിരുന്നു ജിഷ്ണു ഗോപാലൻ്റെ അച്ഛനും അമ്മയും അനുജനു അടങ്ങുന്ന കുടുംബം.

മക്കൾക്കുവേണ്ടിയും ഭാര്യയ്ക്കുവേണ്ടിയും ജീവിയ്ക്കുന്ന ഒരു പാവം കൂലി പണിക്കാരനായിരുന്നു ജിഷ്ണുവിൻ്റെ അച്ഛൻ.

കൂലി പണി കഴിഞ്ഞു വരുമ്പോൾ അനുജനും അവനുമുള്ള പലഹാരം അച്ഛൻ്റെ കൈയിലുണ്ടാകും. മക്കളുമൊത്ത് കളിയ്ക്കാനും അവർക്കു സ്നേഹം വാരിക്കോരി കൊടുക്കാനും ആ അച്ഛനും അമ്മയ്ക്കും കഴിഞ്ഞിരുന്നു.

ജിഷ്ണു മൂന്നാം തരത്തിൽ പഠിയ്ക്കുമ്പോഴാണ് അവൻ്റെ സ്വർഗ്ഗത്തിലെയ്ക്കു, സന്തോഷത്തിലേയ്ക്കു വേദന സമ്മാനിച്ച് ആദ്യം അച്ഛനും പിന്നീട് അനുജനും അമ്മയും നഷ്ടമാകുന്നത്.

അച്ഛൻ്റെത് അപകട മരണവും എന്നാൽ അനുജൻ്റെയും അമ്മയുടെതും കൊലപാതകവും.

അച്ഛൻ്റെ നഷ്ടത്തോടെ ഇരുട്ടു വീണു തുടങ്ങിയ അവരുടെ ജീവിതത്തിലെയ്ക്കു പ്രകാശമായി വന്നതായിരുന്നു ടോം തോമസിൻ്റെ കരങ്ങൾ

അതുകൊണ്ടാവാണം
തൻ്റെ
2 വയസ്സുള്ള കുഞ്ഞിന് സുഖമില്ലാതെ വന്നപ്പോൾ സഹായത്തിനായി ടോം തോമസിൻ്റെ വീട്ടിലേയ്ക്കു ആ സ്ത്രി പോയതും.

ആ അമ്മയ്ക്കു ഒപ്പം എട്ടു വയസ്സുകാരനായ ജിഷ്ണുവും കൂട്ടിന് പോയി. ടോം തോമസിൻ്റെ വീടിന് മുന്നിലെ മാവിൽ നിറഞ്ഞു നിന്നിരുന്ന മാമ്പഴത്തിൽ അവൻ്റെ കണ്ണുകൾ സഞ്ചരിച്ചു.
അമ്മയെ ആ വീട്ടിലേയ്ക്കു പറഞ്ഞയച്ചു.

അവൻ മാമ്പഴം നോക്കി
ആ മാവിൻ ചുവട്ടിലൂടെ നടന്നു. ടോം തോമസിൻ്റെ വീടിനുള്ളിൽ നിന്ന് അനുജൻ്റെ കരച്ചിൽ കേട്ടാണ് അവൻ ആ വീട്ടിലേയ്ക്കു ഓടി കയറുന്നത്.

അവൻ്റെ കണ്ണുകളിൽ കണ്ട കാഴ്ച ഹൃദയം മുറിഞ്ഞു പോകുന്നതായിരുന്നു.അമ്മയും കുഞ്ഞനുജനും രക്തത്തിൽ കുളിച്ചു കിടക്കുന്നു അവരുടെ അടുത്തായി ടോം തോമസും.

മൂന്നു ശരീരങ്ങൾക്കും അടുത്തായി കൈയിൽ കത്തിയുമായി ജോസ് ടോമും.

ജിഷ്ണുവിനെ കണ്ട ജോസ് ടോം അവനു നേരെ പാഞ്ഞുചെന്നു എന്നാൽ അവനെ പിടിയ്ക്കാൻ അയാൾക്കു കഴിഞ്ഞില്ല.

എല്ലാം നഷ്ടമായി ഒറ്റയാനായി ആ എട്ടു വയസ്സുകാരൻ മരണത്തെ ഭയന്നു ലക്ഷ്യമില്ലാതെ ഓടി. കുടിയാന്മലയിൽ നിന്ന് ലക്ഷ്യമില്ലാത അവൻ അന്ന് പോയത് കാടിനുള്ളിലേയ്ക്കാണ് ഒന്നു രണ്ടു ദിവസം ആ കാട്ടിൽ പേടിച്ചു കരഞ്ഞു അവനവിടെ കഴിഞ്ഞു. കാട്ടുമൃഗങ്ങൾ അവനെ ഉപദ്രവിച്ചില്ല. കാട്ടുപഴങ്ങൾ കഴിച്ചവൻ വിശപ്പടക്കി.

ലക്ഷ്യമില്ലാതെ കാട്ടിൽ നിന്ന് അവൻ നടന്നു നീങ്ങിയത് മാട്ടറയെന്ന ചെറു ഗ്രാമത്തിലേയ്ക്കു.

വിശന്നൊട്ടിയ വയറുമായി സെൻ്റ് മേരിസ് ചർച്ചിലേയ്ക്കു അവൻ കയറിച്ചെന്നു.
പള്ളി വികാരി അവന് ഭക്ഷണം കൊടുത്തു. അവൻ്റെ വിവരങ്ങൾ തിരക്കി.

ഫാദർ ജോർജിനോട് അവൻ എല്ലാം തുറന്നു പറഞ്ഞു.

ഫാദർ
ജോർജാണ് അവനെ ആദ്യം കൂട്ടുപുഴയുള്ള ആശ്രമത്തിൽ എത്തിയ്ക്കുന്നതും.

കൂട്ടുപുഴയും കുടിയാന്മലയും തമ്മിൽ അധികം ദൂരമില്ലാത്തതിനാൽ ജിഷ്ണുവിനെ തേടി ജോസ് വരുമെന്ന് ഭയന്ന് ഫാദർ ജോർജ് പിന്നീട് അവനെ മൈസൂരിലേയ്ക്കു സ്ഥലം മാറ്റുന്നതും അവൻ്റെ വിദ്യാഭ്യാസവും സംരക്ഷണവും ഫാദർ ഏറ്റെടുക്കുന്നതും.

പ്രീയപ്പെട്ടവരുടെ നഷ്ട്ടം അവൻ്റെ വിദ്യാഭ്യാസത്തെയും ബാധിച്ചു. പഠിയ്ക്കാൻ കഴിയാതെ ആരോടും മിണ്ടാൻ കഴിയാത്ത ഒരു മാനസിക അസ്ഥയായിരുന്നു അവന്.

എന്നാൽ ഫാദർ ജോർജിൻ്റെ ശ്രമഫലമായി ജിഷ്ണുവിനെ നോർമൽ ജീവിതത്തിലേയ്ക്കു കൊണ്ടുവരാൻ കഴിഞ്ഞു.

ഒന്നു രണ്ട് വർഷത്തോളം മുടങ്ങി പോയിരുന്ന അവൻ്റെ വിദ്യാഭ്യാസം പുനരാരംഭിച്ചു.

ഈ കാലയളവിൽ ജോസ് ടോം അറിയപ്പെടുന്ന വക്കീലായി.വാർത്തകൾ കൊണ്ട് പത്ര താളുകളിൽ നിറഞ്ഞു നിന്നു.

പത്ര താളുകളിൽ നിറഞ്ഞു നില്ക്കുന്ന ജോസ് ടോമിൻ്റെ ചിത്രങ്ങൾ അവൻ പലപ്പോഴും വികൃതമാക്കി തൻ്റെ പക മനസ്സിൽ വളർത്തിയെടുത്തു.

മൈസൂർ സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ്ടുവിന് ഉന്നത വിജയം നേടി ഫാദർ ജോർജിൻ്റെ നിർദ്ദേശപ്രകാരം ജിഷ്ണു ഡൽഹിയിൽ ഉപരി പഠനത്തിന് ചേർന്നു.
പാർട്ട് ടൈമായി അവൻ ജോലികൾ ചെയ്തു.

പീ.ജി പഠനം പൂർത്തിയാക്കി അവൻ മൈസൂരിൽ വരുമ്പോഴാണ് ജോസ് ടോമിൻ്റെ സഹോദരി
ഹിമ ബാംഗ്ലൂരിൽ പഠിയ്ക്കുന്നതായി അവന് അറിയാൻ കഴിഞ്ഞത്.

ഒരു വർഷത്തോളം അവൻ അവൾക്കു പുറകെയായിരുന്നു. ജോസ് ടോമിന് ഹിമയോട് തീരാത്ത സ്നേഹമാണെന്ന് തിരിച്ചറിഞ്ഞു അവൻ.

ആ തിരിച്ചറിവ് ഹിമയുടെ കൊലപാതകത്തിയേക്കു അവനെ നയിച്ചു.

ജോസ് ടോമിന് സമ്മാനിച്ച ആദ്യ വേദനയായിരുന്നു, സങ്കടമായിരുന്നു ഹിമയുടെ കൊലപാതകം. ഒരു തെളിവും ബാക്കി വയ്ക്കാതെ അവൻ്റെ കൈകൾ കൊണ്ട് ഹിമയുടെ മരണം അവൻ ഉറപ്പുവരുത്തി.

ജോസ് ടോമിൻ്റെ സന്തോഷത്തിലെയ്ക്കു അവൻ സമ്മാനിച്ച നഷ്ട്ടത്തിൻ്റെ ആദ്യ ഇരയായിരുന്നു ഹിമ.

ഹിമയുടെ മരണശേഷം.
ഓരോ വേട്ടയ്ക്കു ശേഷവും പുലി പതുങ്ങുന്നപ്പോലെ
അവൻ മടങ്ങി പോയി ഡൽഹിയ്ക്കു.ജോസ് ടോമിന് നല്കാൻ കഴിയുന്ന നഷ്ടത്തെ, വേദനയെ തിരഞ്ഞു.

അവൻ്റെ കണ്ണുകൾ സഞ്ചരിച്ചത് ജോസ് ടോമിൻ്റെ വേദനകൾക്ക് ഒപ്പമായിരുന്നു.
ഓരോ കൊലപാതകത്തിലൂടെ അവൻ ലക്ഷ്യമിട്ടതും ദാഹിച്ചതും ജോസ് ടോമിൻ്റെ രക്തത്തിനു വേണ്ടിയാണ്.!

പാതി വായിച്ച
രാഹൂലിൻ്റെ സന്ദേശത്തിലൂടെ
കൊലയാളിയും രാഹൂലും തമ്മിലുള്ള ബന്ധം തിരയാൻ
അനിൽ കുമാർ ചിന്തകളിൽ നിന്ന് ചിന്തകളിലേയ്ക്കു സഞ്ചരിച്ചു.!
അയാളുടെ മനസ്സിൽ നിരവധി ചോദ്യങ്ങൾ മിന്നി മാഞ്ഞു
ഇനിയും തുടരുമോ കൊലപാതകങ്ങൾ ?

തുടരും.

ജോസ്ബിൻ കുര്യാക്കോസ് പോത്തൻ

LEAVE A REPLY

Please enter your comment!
Please enter your name here