Part – 17 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : S Surjith
കണ്മണി പറഞ്ഞ കഥ Part 18
രവിയേട്ടൻ പോക്കറ്റിൽ നിന്നും ഒരു പൊതി പുറത്തെടുത്തു എന്നിട്ട് ചോദിച്ചു??
“സാബു നിനക്കറിയുമോ ഇതിനുള്ളിൽ എന്താന്ന്??? അന്നു നീ ആ പെൺകുട്ടിയിൽ നിന്നും അപകരിച്ച സ്വർണ്ണം ഇതു പോരെ നിനക്കു എന്റെ ചോദ്യത്തിനുള്ള മറുപടി പറയാൻ ”
ഞാൻ ശെരിക്കും അന്താളിച്ചു പോയി രവിയേട്ടന്റെ സാമർഥ്യം അപാരം…തിരിച്ചു കിട്ടാൻ പാടുപെടും എന്നു ഞാൻ കരുതിയ കൺമണിയുടെ ആഭരണങ്ങൾ ഇതാ എന്റെ കണ്മുന്നിൽ,,, ഞാൻ സാബുവിന്റെ മുഖത്തെക്കു നോക്കി അവനും ഇതു കണ്ടു ഞെട്ടിയെന്നു തോന്നുന്നു.. അവന്റെ കണ്ണുകൾ നിറഞ്ഞു അവൻ രവിയേട്ടനോട് യാചിക്കുന്ന പോലെ പറഞ്ഞു….
“സാർ ഉമ്മയെയും എന്റെ മോളെയും ഇതിൽ ചേർക്കരുത്. അമ്മയില്ലാത്ത കുട്ടിയ,,,,, അവർ ഒരു തെറ്റും ചെയ്തിട്ടില്ല എല്ലാം ഞാൻ ചെയ്ത പാപങ്ങളാണു എന്തു ശിക്ഷയും എനിക്കു തരു ”
എന്നോട് ക്യാമറ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു കൊണ്ടു രവിയേട്ടൻ ഒരു പുച്ഛഭാവത്തോടെ പറഞ്ഞു…… “അപ്പോൾ നിനക്കുമുണ്ട് വേദനയും യാദനയും എടാ നീ കൊന്നു തള്ളിറ്റില്ലേ ഒരു പാട് അവർക്കുമുണ്ടായിരുന്നു ഉമ്മയും ഉപ്പയും കുടുംബവും. ഞാൻ നിന്റെ കുടുംബത്തെ ഈ കേസിൽ നിന്നും ഒഴിവാക്കാം നിന്റെ ബന്ധുക്കളെയും അവരെ വേറൊരു നാട്ടിൽ സുരക്ഷിതരുമാക്കം പക്ഷെ അതിനു എനിക്ക് നീ ഒരു സഹായം ചെയ്തു തരണം ”
“എന്തു സഹായം വേണം സാർ?? എന്തു വേണോ ഞാൻ ചെയ്യാം എന്റെ കുടുംബത്തിനു ഒരാപത്തും ഉണ്ടാകില്ലെന്ന് സാർ എനിക്കു ഒരു വാക്കു തന്നാൽ മതി “അത്രയും പറഞ്ഞു അവൻ കൈകൂപ്പി യാചിച്ചു..
രവിയേട്ടൻ സാബുവിന്റെ കൈയിൽ ഫോൺ കൊടുത്തിട്ടു പറഞ്ഞു…..
“നിന്റെ ഉമ്മയെ വിളിക്കണം എന്നിട്ട് ഒരാൾ വരുമെന്നും… അയാളുടെ കൂടെ വേരോടിതെക്ക് പോകാൻ ആവശ്യത്തിനുള്ള സാധനങ്ങൾ തയ്യാറാക്കിവെക്കാൻ പറഞ്ഞോ അവർ സുരക്ഷിതർ ആയെന്ന് ഉറപ്പാക്കിയതിനു ശേഷം എന്താ എന്റെ ആവശ്യമെന്നു ഞാൻ നിന്നോട് പറയാം”
സാബു രവിയേട്ടന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി അവൻ അതിൽ അവന്റെ ഉമ്മയെ വിളിച്ചു രവിയേട്ടൻ പറഞ്ഞത് മാത്രം അവരോടു പറഞ്ഞു . ഫോൺ കട്ട് ചെയ്തു കണ്മണി എന്നോട് പറഞ്ഞ കഥ അവൻ രവിയേട്ടനോടും പറഞ്ഞു. അതെല്ലാം കേട്ടതിനു ശേഷം ഒരു ദീർഘശ്വാസം എടുത്തു കൊണ്ടു രവിയേട്ടൻ ചോദിച്ചു???????
“നീയൊക്കെ മനുഷ്യനാണോ നിന്നെയൊക്കെ ജീവനോടെ കത്തിച്ചു കൊല്ലണം. ഞാൻ ഇപ്പോൾ പോകുന്നു പിന്നെ തമിഴ് ഫാമിലിക്കു സംഭവിച്ചത് ആരോടും പറയേണ്ട. അതു മാത്രമേ നിന്റെ പേരിൽ സ്ട്രോങ്ങ് ആയി ചാർജ് ചെയ്യാൻ പറ്റു നിന്നെ കോടതി തൂക്കി കൊല്ലാൻ വിധിച്ചാൽ നീ നരകിക്കാതെ രക്ഷപെടില്ലേ “അത്രയും പറഞ്ഞു രവിയേട്ടൻ ഒന്നു ചിരിച്ചു
സാബു പറഞ്ഞു………. “ഞാൻ എത്ര വേണോ നരകിക്കാം സാർ എന്റെ കുടുബത്തിനെ രക്ഷിച്ചാൽ മതി ”
ഞങ്ങൾ ആ മുറിയിൽ നിന്നും പുറത്തു വന്നു രവിയേട്ടൻ അവിടെ നിന്നിരുന്ന പോലീസ് കാരനോട് പറഞ്ഞു……. “എടൊ ഒരു കാരണവശാലും പുറത്തുനിന്നും ആരെയും ഇവനെ കാണാൻ അനുവദിക്കരുത് പിന്നെ താനോ മറ്റാരെങ്കിലുമൊ ഫോണോ മറ്റോ ഇവന് ഉപയോഗിക്കാൻ കൊടുത്താൽ എല്ലാവരും പറയുംപോലെ തൊപ്പി തെറിപ്പിക്കൂല തന്റെ പാട്ട തല ഞാൻ തെറിപ്പിക്കും ”
രവിയേട്ടൻ ഒരു മാസ്സ് താകീതും കൊടുത്തു കൊണ്ടു ഞങ്ങൾ ഹോസ്പിറ്റലിനു പുറത്തേക്ക് നടന്നു. പോകും വഴിയിൽ ഞാൻ രവിയേട്ടനോട് പറഞ്ഞു…….
” സിറിന്റെ സാമർഥ്യം അപാരം മണിക്കൂറുകൾക്കകം ഞാൻ അസാദ്യം എന്നു ചിന്തിച്ച കാര്യങ്ങൾ സർ പുഷ്പം പോലെ സാധിച്ചു”
“എന്തു സാധിച്ചു നെൽസാ ” രവിയേട്ടൻ എന്നോട് ചോദിച്ചു???
“അല്ല സർ കാര്യങ്ങൾ ഇതു വരെ എത്തിച്ചില്ല പിന്നെ കൺമണിയുടെ ആഭരണങ്ങൾ വരെ കിട്ടിയില്ല ” എന്നു ഞാനും പറഞ്ഞു
ഒന്നു ചിരിച്ചു കൊണ്ടു രവിയേട്ടൻ എന്നോട് പറഞ്ഞു……. “അതാണോ ഇത്ര വലിയ കാര്യം ഇതാ നെൽസാ ഒന്നു നോക്കിക്കോ തന്റെ കമണിയുടെ ആഭരണങ്ങൾ ”
അത്രയും പറഞ്ഞു കൊണ്ടു രവിയേട്ടൻ പോക്കറ്റിൽ നിന്നും ആ പൊതി പുറത്തെടുത്തു എനിക്കു തന്നു. കൺമണിയുടെ ആഭരണങ്ങൾ ഒന്നു കണ്ടു കളയാമെന്നു കരുതി ഞാൻ അതു തുറന്നു എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല കാരണം അതു വെറുമൊരു പൊതി മാത്രമായിരുന്നു …. ഞാൻ രവിയേട്ടനൊട് ചോദിച്ചു????
“സാർ എന്താ ഇതു ”
ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു….
“നെൽസാ അവനെ കൊണ്ടു സത്യം പറയിപ്പിക്കാൻ വേണ്ടി ഞാൻ കളിച്ച നാടകം അവന്റെ ഉമ്മയും മകളും ഒരു കോളനിയിലാണ് അവിടെ പോയി അവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാനൊന്നും ഒരു സർക്കിൾ ആയ ഞാൻ വിചാരിച്ചാൽ നടക്കില്ല. അതും ഒരു തെളിവ് പോലും ഇല്ലാത്ത ഈ കേസിനു പക്ഷെ എനിക്ക് അറിയാമായിരുന്നു അവനു അവന്റെ മോളും ഉമ്മയുമാണ് വീക് പോയിന്റ് അവൻ ഇവിടെ അഡ്മിറ്റ് ആയതിനു ശേഷം ഇവിടെ നിന്നിരുന്ന പോലീസ്കാരൻ അയാളുടെ ഫോൺ സാബുവിനു കൊടുക്കുമായിരുന്നു അങ്ങനെ അവൻ പുറത്തെ വിശേഷങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു ഇന്നലെ രാത്രി ആ പോലീസിനും ഒരു ചെറിയ പണി ഗുണ്ടാ ആക്രമണത്തിൽ കൊടുത്തു. ഇനി നെൽസൺ വേണം ആ കോളനയിൽ പോയി അവന്റെ ഉമ്മയെയും മകളെയും കൂട്ടികൊണ്ട് ഞാൻ പറയുന്നിടത്തു വരാൻ അവിടുള്ളോർ കാക്കി അലെർജിയുള്ള കൂട്ടത്തിലാ ”
അതു കേട്ടപ്പോൾ ചെറിയൊരു ഭയം എന്താകും രവിയേട്ടന്റെ അടുത്ത പ്ലാൻ? രവിയേട്ടൻ പറഞ്ഞു….
“നിങ്ങൾക്കു അറിയുമോ എന്റെ അച്ഛൻ ഒരു പ്രവാസി യായിരുന്നു അദ്ദേഹം കുടുംബം നോക്കിയതും സമ്പാദിച്ചതും അറബികളുടെ പൈസ കൊണ്ടാണ് എന്തിനു ഏറെ ഇന്നു കേരളത്തിൽ വർഗീയത പറയുന്ന 98% പേരുടെയും ചരിത്രം പരിശോദിച്ചാൽ എവിയെങ്കിലും ഒരു ശതമാനമെങ്കിലും അറബി പണത്തിന്റെ പങ്കുകാണാൻ കഴിയാതിരിക്കില്ല. രാഷ്ട്രീയ കാരുടെ പൊതു താൽപര്യങ്ങൾക്കു വേണ്ടി മതം ഉപയോഗിക്കുന്നു. അഭ്യസ്ഥ വിദ്യരായ നമ്മുടെ പുതിയ തലമുറ അതേറ്റു പറയുന്നു… ഒരു “ദാവൂദോ “, “കസാബോ” മുസ്ലിം ആയതു കൊണ്ടു ബാക്കിയുള്ള എല്ലാവരെയും ആ കണ്ണിൽ കാണുന്ന നമ്മുടെ പുതിയ തലമുറ എല്ലാ മതസ്ഥരിലും കാണും അതു പോലുള്ളവർ .. നമുക്ക് നമ്മുടേതായ സംസ്കാരമുണ്ട്, നമുക്കുള്ളിലെ മനുഷ്യത്വം നശിപ്പിക്കരുത് സാബു ചെയ്ത തെറ്റുകൾക്ക് അവനെ പെറ്റ അമ്മയും അവന്റെ ചോരയിൽ പിറന്ന കുഞ്ഞിനേയും ഇന്നു സയായിച്ചില്ലകിൽ അവർക്കുള്ളിലും വെറുപ്പായിരിക്കും ഈ നാടിനോടും നാട്ടുക്കാരോടും, അതു കൊണ്ടു തീർച്ചയായും നമ്മൾ അവരെ സഹായിക്കണം ”
രവിയേട്ടന്റെ വാക്കുകൾ നൂറു ശതമാനം ശെരിയാണു..ഞാൻ എന്റെ ഉള്ളിലെ ഭയപ്പാടും നീരസവും മാറ്റിക്കൊണ്ട് ആ അമ്മയെയും കുഞ്ഞിനേയും കൂട്ടികൊണ്ട് വരാൻ രവിയേട്ടൻ പറഞ്ഞ സ്ഥലത്തെക്കു യാത്ര തിരിച്ചു…..
തുടരും………