Home തുടർകഥകൾ ഞാൻ കണ്ടതാണ് പർക്കിങ്ങ് ഏരിയയിൽ വച്ച് ജീവൻ സാർ ഭദ്രയെ പ്രപോസ് ചെയ്തത്…. Part –...

ഞാൻ കണ്ടതാണ് പർക്കിങ്ങ് ഏരിയയിൽ വച്ച് ജീവൻ സാർ ഭദ്രയെ പ്രപോസ് ചെയ്തത്…. Part – 6

0

Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Athmika Ami

ഭദ്രയുടെ സ്വന്തം.  Part – 6

അവധിക്കാലം ഭദ്ര കുഞ്ഞുവിന്റെയും, കണ്ണേട്ടന്റേയും, ചാരുവിന്റേയും ഒക്കെ കൂടെ അടിച്ചു പൊളിച്ചു. ഒന്നര മാസം വളരെ പെട്ടന്ന് കഴിഞ്ഞു പോയി. അവരൊക്കെ ഡൽഹിയിലേക്ക് തിരിച്ചു പോയി. നാളെ ഭദ്രക്ക് ഹോസ്റ്റലിലേക്ക് പോകണം മറ്റന്നാൾ ക്ലാസ്സ് തുടങ്ങും. അനുവും അവളും ഒരുമിച്ച് പോകാൻ ആണ് തീരുമാനിച്ചത്.

ട്രെയിനിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. ലേഡീസ് കംപാർട്ട്മെന്റിൽ ഭയങ്കര തിരക്ക് അതു കൊണ്ട് ജനറലിൽ കയറി. അനു കോഴിക്കോട് നിന്നാണ് കയറിയത്. ഭദ്രയ്ക്ക് വേണ്ടി സീറ്റും പിടിച്ച് വച്ചു. ഭദ്രയുടെ സ്റ്റേഷനു തൊട്ട് മുന്നേ ഉള്ള സ്റ്റേഷനിൽ നിന്നു അത്യാവശ്യം തിരക്കു തുടങ്ങി. ഭദ്രയ്ക്കു വേണ്ടി പിടിച്ചു വച്ച സീറ്റിൽ ആരോ വന്നിരുന്നു. ചേട്ടാ… ആളുണ്ട് തന്റെ അടുത്തിരിക്കുന്ന ആൺകുട്ടിയോട് അനു മടിച്ചു പറഞ്ഞു. ചേട്ടനോ ഒന്നു പോ ചേച്ചീ. അവൻ അവിടെ തന്നെ ഇരുന്നു. എന്റെ ഫ്രണ്ടിന് ഇരിക്കാൻ വേണ്ടി ഞാൻ പിടിച്ചു വച്ചതാ…

ശെടാ… ഈ സാധനം എനിക്ക് വീണു കിട്ടിയതല്ല ഇതിന്റെ പേര് ടിക്കറ്റ് ഇതുണ്ടേൽ എനിക്ക് എവിടെ വേണേലും ഇരിക്കാം. അനു പുച്ഛിച്ച് പുറത്തേക്ക് നോക്കി ഇരുന്നു.

ഭദ്ര അടുത്ത സ്റ്റേഷനിൽ നിന്നും കയറി. അച്ഛനും കുഞ്ഞുവും ആയിരുന്നു അവളെ കൊണ്ട് വിട്ടത്.
ഭദ്രയോട് കേറിയ പാടെ അനു കൈ കാണിച്ചു. ജനൽ വഴി അവർക്ക് ബൈ പറഞ്ഞു. ട്രെയിൻ നീങ്ങി തുടങ്ങി ഭദ്ര വാതിലിന്റെ അടുത്തു നിന്നും അനുവിന്റെ അടുത്തേക്ക് നീങ്ങി. ഭദ്രയുടെ ബാഗ് ഒക്കെ അനു സീറ്റിന്റെ അടിയിൽ വച്ചു. എന്നിട്ട്
തന്റെ അടുത്തിരിക്കുന്ന ആളെ കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് ഭദ്രയോട് ചുണ്ട് കോട്ടി. സാരില്ല ഭദ്ര കണ്ണുകൾ ചിമ്മി. ഇയാൾ ഇപ്പോൾ ഇറങ്ങും എന്ന് വച്ച് രണ്ടാളും കാത്തിരുന്നു. എവിടെ അവരുടെ സ്റ്റോപ്പിൽ തന്നെ ആയിരുന്നു അയാളും ഇറങ്ങിയത്.

സ്റ്റോപ്പിൽ ഇറങ്ങിയ അനു അവനെ ഒന്നു പുച്ഛിച്ച് നടന്നു. ഭദ്ര ചിരിച്ചു കൊണ്ട് കൂടെ നടന്നു.
ക്ലാസ്സ് തുടങ്ങി ജീവൻ സാറിനു പകരമായി ഒരു ടീച്ചർ ആയിരുന്നു വന്നത്. സിന്ദൂര മിസ്സ്.
സെക്കന്റ് ഇയർ ആയതു കൊണ്ട് കുറച്ച് കൂടി സ്വാതന്ത്ര്യം അവർക്ക് കിട്ടി. നല്ല അടിപൊളി ആയി കോളേജ് ലൈഫ് മുന്നോട്ടു പോയി തുടങ്ങി.
അന്ന് കോളേജ് വിട്ട് പോകുന്ന സമയം പെട്ടന്ന് നല്ല മഴ പെയ്തു.

കുട ചൂടി നടന്നു തുടങ്ങിയ ഭദ്രയുടെ കുടയിലേക്ക് ആരോ ഓടികേറി. ഞാൻ കുട എടുത്തില്ല എന്നെ ബസ് സ്റ്റോപ്പിൽ ആക്കിയ മതി. ആദ്യം ഭദ്ര അയാളെ ഒന്ന് നോക്കി പിന്നെ ഒന്നും പറയാതെ പറഞ്ഞ സ്ഥലത്ത് ഇറക്കി വിട്ടു.
അനു എല്ലാം കണ്ട് അവളെ നോക്കി നിന്നു.
അവൾ ഇളിച്ചു കൊണ്ട് അനുവിന്റെ അടുത്തേക്ക് നടന്നു.

സഞ്ജൂ നീ ഇത് ആരുടെ കൂടെയാ വന്നത്?
അതാ ആ പെൺകുട്ടി ഒരു ലിഫ്റ്റ് തന്നു.
ഏത്? രോഹൻ എത്തി നോക്കി. എഹ് ഇവർ നമ്മുടെ കോളേജിൽ ആണോ?!! രോഹൻ ആശ്ചര്യപ്പെട്ടു.

എന്താ സഞ്ജയ് അവനെ ഒന്നു നോക്കി. അന്ന് ട്രെയിനിൽ കണ്ടിരുന്നു പറഞ്ഞില്ലേ അത് ഇവരായിരുന്നു. പക്ഷെ, കോളേജിൽ ആണെന്ന് പ്രതീക്ഷിച്ചില്ല. ഫസ്റ്റർ ഇയേർസ് ആയിരുക്കുവോ?
രോഹന് സംശയമായി.
മണ്ടാ അതിന് അവർക്ക് ക്ലാസ്സ് തുടങ്ങിയിട്ടില്ലല്ലോ? സഞ്ജു ചിരിച്ചു.
ഏഹ് അപ്പൊ കഴിഞ്ഞ ഒരു വർഷം ഞാൻ അവരെ കണ്ടിരുന്നില്ലല്ലോ?
അയ്യോ പാവം ഈ കോഴിക്കുട്ടിയുടെ കണ്ണുകൾ ഇതുവരെ അവരെ ശ്രദ്ധിച്ചില്ല അല്ലേ.. സഞ്ജു അവനെ കളിയാക്കി. പോട രോഹൻ അവനെ പുച്ഛിച്ചു.

പക്ഷെ, ഞാൻ കണ്ടിട്ടുണ്ട്. സഞ്ജു അവർ പോകുന്നത് നോക്കി പറഞ്ഞു.
ഓഹ് നീ പിന്നെ കോളേജിലെ പെൺപിള്ളാരുടെ കണ്ണിലുണ്ണിയും എല്ലാ തല്ലു കൊള്ളിത്തരത്തിനും മുന്നിൽ ഉള്ള ആണല്ലോ. രോഹൻ പറഞ്ഞു. അതു കൊണ്ട്.. എനിക്ക് അറിയണമെന്ന് ഉണ്ടോ? ആ മഴ തോർന്നു വാ പോകാം.

സഞ്ജു വണ്ടിയെടുത്തു. പോകുന്ന വഴിയിൽ രോഹൻ പിന്നെയും ചോദിച്ചു. നിനക്കെങ്ങനെ അറിയാം എന്നാ പറഞ്ഞത്. അവൾ എക്സാമിന് എന്റെയടുത്താ ഇരിക്കാറ്. എന്നിട്ട് വല്ലോം പറഞ്ഞ് തരുവോ! എപ്പോൾ നീ എക്സാമിന് പാസ്സ് ആകുമല്ലേ ടാ ദ്രോഹി. രോഹൻ ടെൻഷൻ അടിക്കാൻ തുടങ്ങി. ആ അടിപൊളി Mcom ന് പഠിക്കുന്ന അവൾ എനിക്ക് എന്ത് തേങ്ങ പറഞ്ഞ് തരാനാണ്. സഞ്ജു അവനെ ഒന്ന് നോക്കി. ഓഹ് ഇതാണോ ഇത്ര വല്ല്യ കാര്യം രോഹൻ താത്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.

അതു മാത്രമല്ല. പിന്നെ എന്താണ്? രോഹൻ അവനെ ശ്രദ്ധിച്ചു. മോന്റെ വീട് എത്തി ഇറങ്ങുന്നില്ലേ ? സഞ്ജൂ ബാക്കി പറ എന്താടാ.
എടാ നീ ആരോടും പോയി പറയാൻ ഒന്നും നിൽക്കണ്ട. നീ പറ മോനെ സഞ്ജൂ. എക്സാം ഹാളിൽ വച്ചു അവളെ ഒന്ന് ശ്രദ്ധിച്ചു എന്നത് സത്യം ആണ്. പക്ഷെ, പിന്നെ ആണ് അറിഞ്ഞത് അവൾ ജീവൻ സാറിന്റെ ലൈൻ ആണെന്ന്. !! ഏത് കഴിഞ്ഞ തവണ ഉണ്ടായിരുന്ന സാറോ?!! രോഹൻ അന്തം വിട്ടു. അതെ ഡാ. നീ ഇത് എങ്ങനെ അറിഞ്ഞു?.!

ഞാൻ കണ്ടതാണ് പർക്കിങ്ങ് ഏരിയയിൽ വച്ച് ജീവൻ സാർ ഭദ്രയെ പ്രപോസ് ചെയ്തത്. അവൾ നോ പറഞ്ഞാൽ ഞാൻ അവളെ ഒന്നു ലൈൻ അടിക്കാം എന്നു കരുതി. അവൾ നോ പറഞ്ഞു. ശേഷം പറഞ്ഞ കാരണങ്ങൾ അത് ഒന്നൂടെ എന്നെ ആകർഷിച്ചു.

നിനക്ക് വട്ടാണ് സഞ്ജൂ അതിന് മാത്രം അവൾക്ക്
എന്താ ഉള്ളത്. എടാ എന്റെ പെണ്ണ് നിന്റെ പെങ്ങൾ അങ്ങനെ ഒന്നും പറയാൻ പാടില്ല. ഓ ശരി ശരി. രോഹൻ സമ്മതിച്ചു. അത് മാത്രമല്ല. സഞ്ജു തുടർന്നു. ഞാൻ എക്സാം ഹാളിൽ ഏത് പെൺകുട്ടികളുടെ കൂടെ ഇരുന്നാലും ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടും. പക്ഷെ, ഇവൾ ഞാൻ അടുത്തിരുന്നതു പോലും അറിഞ്ഞില്ല. വെറും ജാടാ രോഹൻ പുരികം ചുളിച്ചു. പോടാ എനിക്ക് എന്തോ അങ്ങനെ തോന്നിയില്ല. എന്തോക്കെയോ കാരണങ്ങൾ ഉണ്ട്. അല്ലാതെ ജീവൻ സാറിനോട് അവൾ നോ പറയണം എന്ന് ഞാൻ ആഗ്രഹിക്കുവോടാ.!! അന്ന് അങ്ങനെ കണ്ടപ്പോൾ എനിക്ക് എന്താ അങ്ങനെ ഒക്കെ തോന്നിയത് !! സഞ്ജു ആലോചിച്ചു.
എന്നാ ശരിയെടാ നാളെ കാണാം സഞ്ജു വീട്ടിലേക്ക് പോയി.

ഹോസ്റ്റലിൽ എത്തിയപ്പോൾ അനു ചോദിച്ചു എടീ നിനക്ക് സഞ്ജയ്‌യെ നേരിട്ട് പരിചയം ഉണ്ടോ? ഇല്ല ഞാൻ പരിചയപ്പെടാൻ നിന്നില്ല. എക്സാമിന് എന്റെ അടുത്തായിരുന്നു. അവൻ ഭയങ്കര തല്ലുണ്ടാക്കുന്ന ടീം അല്ലേ?

നീ എന്താ ഭദ്ര അങ്ങനെ പറഞ്ഞത്. നിനക്ക് ഓർമ്മയില്ലേ ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ബസിൽ കണ്ടക്ടറുമായി തല്ലൊക്കെ ഉണ്ടാക്കിയത്.
ആ ഉണ്ട് അനു ഓർത്തു കൊണ്ടു പറഞ്ഞു.
പക്ഷെ ഒരുപാട് ആരാധികമാരൊക്കെ ഉണ്ട് അവന്. അതിന് നിനക്ക് എന്താ അനൂ… ഹേയ് ഒന്നൂല്ല… അവൻ നിന്റെ കുടയിൽ കേറിയപ്പോൾ അവിടെ

ഉള്ള പെൺപിള്ളാരൊക്കെ നിന്നെ നോക്കുന്നത് ഞാൻ കണ്ടു. അനു ചിരിച്ചു. ആണോ… ഭദ്ര ഒന്നു പുഞ്ചിരിച്ചു.

പിറ്റേന്ന് രോഹൻ അനുവിനേയും ഭദ്രയേയും പരിചയപ്പെട്ടു. കൂടെ സഞ്ജയ് ഉം ഉണ്ടായിരുന്നു.
അവൻ ഭദ്രയെ ആയിരുന്നു ശ്രദ്ധിക്കുന്നത്.

തുടരും😇

( സപ്പോർട്ടിനു നന്ദി)

LEAVE A REPLY

Please enter your comment!
Please enter your name here