Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Bushara Mannarkkad
ഇളം തെന്നൽ.. ഭാഗം -9
ഇന്ന് ഫങ്ക്ഷനിൽ ഇടേണ്ടുന്ന ഡ്രസ്സ് തിരിച്ചുo മറിച്ചും ഭംഗി നോക്കി ഷിഫാ അവളെ ഒരുക്കാൻ റെഡി ആയി നിന്നു..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വലിയ ഹാളിൽ ഒരുക്കിയ സ്റ്റേജിൽ കയറ്റി നിർത്തി പല നിലക്കുള്ള ഫോട്ടോകൾ വീഡിയോകൾ, ഷാനുക്കന്റെ കുടുംബങ്ങളുടെ ഓരോരുത്തരുടെയും കൂടെ, പിന്നെ ദൂരെ നിന്നും വന്നെത്തിയ ഫ്രണ്ട്സുകൾ അവരുടെ കുടുംബങ്ങൾ,, അങ്ങനെ തിരിയാനും മറിയാനും സമയമില്ലാതെ അവൾ അവന്റ കൂടെ ഫാഷൻ ഷോക്ക് നിൽകുമ്പോലെ ആകെ വിഷമിച്ചു.
അവളുടെ ഇഷ്ടങ്ങൾ മാനിച്ചു ഒരുപാട് കാര്യങ്ങൾ ഷാനു മനപ്പൂർവം ഒഴിവാകുന്നുണ്ടായിരുന്നു. ഇടക്ക് ഷാനുവിന്റെ സ്നേഹത്തോടെ യുള്ള ഒരു നോട്ടമുണ്ട്. അതിൽ അവൾ സങ്കടം മറന്നു. അവൻ കൂടെയുള്ള സന്തോഷം അവളുടെ മുഖതുണ്ടായിരുന്നു..
പിന്നെ ശിഫയുടെ വീട്ടുകാരുടെ കൂടെ, ശാദി മോളുടെ ഫ്രണ്ട്സുകളുടെ കൂടെ, പിന്നെ ആളുകളുടെ തിരക്കുകൾക്കുള്ളിലൂടെ ഐഷു കണ്ടു അവളുടെ ഉമ്മയുo ഉപ്പയും അവളുടെ കുഞ്ഞനിയത്തിമാരും അയൽവാസികളും കുടുംബങ്ങളും എല്ലാവരും കൂടി ഹാളിലേക് വരുന്നു. എല്ലാവരും അവരെ സ്വീകരിച്ചു തിരുത്തുന്നു. ഐഷുവിന്റെ മുഖം പാല്നിലാവ് പോലെ തെളിഞ്ഞു. അവൾക്ക് സ്റ്റേജിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തേക് ഓടാൻ തിടുക്കം തോന്നി. അപ്പോഴേക്കും ഷിഫാ അവരെ സ്റ്റേജിലേക് ക്ഷണിച്ചു. കദീജാത്ത കയറാൻ മടി കാണിച്ചു നിന്നു. ഹംസക്ക ഒന്നും നോക്കാതെ മകളുടെ അടുത്തേക്ക് ഓടി കയറി. മോളേ കെട്ടിപിടിച്ചു മുത്തി. അപ്പോഴേക്കും ഷിഫാ ഇറങ്ങി വന്നു കദീജാത്തയെയും കയ്യിൽ പിടിച്ചു കയറ്റിയിരുന്നു. പിന്നെ അനിയത്തികളും എല്ലാരും കൂടി ആകെ ആഘോഷമാക്കി.. വന്നവർ പലരും ഐഷുവിന്റെ ഭാഗ്യത്തെ വാഴ്ത്തികൊണ്ടിരുന്നു.. ഷാനുക്ക എല്ലാരോടും മിണ്ടിയെന്നു വരുത്തി..
പിന്നേ ഭക്ഷണവും കേക്ക് മുറിക്കൽ,, എല്ലാ തിരക്കുകളും കഴിഞ്ഞു വീട്ടുകാർ മടങ്ങി പോകുമ്പോൾ ഐശുവിന്റ മുഖം മങ്ങി. അവരുടെ കൂടെ പോയി ഈ സ്വപ്ന ലോകത്ത് നിന്ന് അവളുടെ വീട്ടിൽ എത്തി അവളുടെ സാധാ ഡ്രെസ്സിൽ ഒന്ന് ഫ്രീ ആകാൻ അവളുടെ മനസ്സ് കൊതിച്ചു. ഇനി നാളെ ഞങ്ങൾ വരില്ല. രണ്ടു ദിവസം കഴിഞ്ഞു ഇവിടുത്തെ പരിപാടി കഴിയുന്ന പിറ്റേന്ന് നിങ്ങൾ എല്ലാരും കൂടി ഞങ്ങളുടെ വീട്ടിൽ വരണം എന്ന് മാന്യമായി തന്നെ എല്ലാരേം ക്ഷണിച്ചു ഹംസക്ക പോകാൻ ഇറങ്ങി..
എല്ലാവരും വന്നു യാത്ര പറഞ്ഞു പോയി.. മൂന്നു ദിവസത്തെ ഫങ്ക്ഷൻ കഴിഞ്ഞു.. ഐഷു ശെരിക്കും തളർന്നിരുന്നു.
വീട്ടിൽ വന്നു കൂടിയ വിരുന്നുകാരെല്ലാം പോയി. ആ വലിയ വീട് ശൂന്യമായി. വീട്ടിൽ ഷനുകയും, ഷിഫായും, ഉമ്മയും, ഉപ്പയും, ശാക്കിറും, ശാദിയും ഐഷുവും, വെല്ലിമ്മയും, മാത്രം ബാക്കിയായി.
നാളെ ഐഷുവിന്റെ വീട്ടിലേക് പോകേണ്ടുന്ന ദിവസമാണ്. ഐശുവിന്റ മനസ്സിൽ ഒരുപാട് സന്തോഷം അലയടിച്ചു. നേരം പുലരാൻ അവൾ കാത്തിരുന്നു.
(തുടരും )