Home തുടർകഥകൾ ശെരിക്കും അമ്മുവിനെ ആദ്യം കാണുന്ന പോലെ. 13 കാരന്റെ മനസ്സിൽ പ്രണയത്തിന്റെ വിത്ത് പാകിയ കാഴ്ച…...

ശെരിക്കും അമ്മുവിനെ ആദ്യം കാണുന്ന പോലെ. 13 കാരന്റെ മനസ്സിൽ പ്രണയത്തിന്റെ വിത്ത് പാകിയ കാഴ്ച… Part – 1

0

പ്രണയ കഥയിലെ വില്ലൻ ഭാഗം 1

രചന – ലക്ഷിത

ശേ.. 10 മിനിറ്റ് ആണ് ട്രാഫിക് ബ്ലോക്കിൽ പെട്ട് പോയത് ശ്രീരാഗ് അക്ഷമനായി അയാൾ തുടരെ തുടരെ watchil നോക്കി ടെൻഷനായി പോക്കറ്റിൽ കിടന്നു ഫോൺ റിങ് ചെയ്യുന്നു അതു അയാളെ കൂടുതൽ അസ്വസ്ഥനാക്കി സമയം 7.35 കഴിഞ്ഞു 7.45 ആണ് ട്രെയിൻ .” ഡാ ഒന്ന് പെട്ടന്ന് ” അയാൾ സ്റ്റേഷനിൽ തന്നെ ഡ്രോപ്പ് ചെയ്യാൻ കൂടെ വരുന്ന സുഹൃത്തും കോലീഗും ആയ സതീഷിനോടായ് പറഞ്ഞു ഇപ്പൊ ശെരിയാക്കിതരാം എന്ന ഭാവത്തോടെ അയാൾ കാറിന്റെ സ്പീഡ് കൂട്ടി 10 മിനിറ്റിനുള്ളിൽ സ്റ്റേഷനിൽ എത്തി സുഹൃത്തിനോട് യാത്ര പറഞ്ഞു ശ്രീരാഗ് പ്ലാറ്റുഫോം ലേക്ക് ഓടി കയറി അവനെ കാത്തു നിന്ന പോലെ ട്രെയിൻ അവൻ കയറിയതും ഓടി തുടങ്ങി ശ്രീ അവനു അനുവദിച്ചു കിട്ടിയ ബർത്ത് കണ്ടെത്തി ഇരുന്നു പോക്കറ്റിൽ മൊബൈൽ അപ്പോഴും റിങ് ചെയ്യുകയായിരുന്നു അയാൾ ഫോൺ. എടുത്തു ഡിസ്‌പ്ലേയിൽ കണ്ട പുഞ്ചിരിക്കുന്ന മുഖത്തു നോക്കി അയാളും പുഞ്ചിരിച്ചു അയാൾ കാൾ അറ്റൻഡ് ചെയ്തു

.” ഒത്തിരി ആയി ഞാൻ വിളിക്കുന്നു എന്തെ ഫോൺ എടുത്തില്ല”
“ഞാൻ ട്രെയിനിൽ കയറിട്ടു വിളിക്കാം എന്ന് പറഞ്ഞതല്ലേ ”

” അതെ…. ശ്രീയേട്ടൻ ടൈംന് എത്തിയോന്ന് അറിയാൻ വിളിച്ചതാ എന്റെ കെട്ടിയോന് അങ്ങനെ ഒരു കുഴപ്പം ഉണ്ടല്ലോ എല്ലാ ഇടത്തും വൈകി എത്തുന്ന രോഗം ”
ശ്രീ ചിരിച്ചു പോയി

” ലേറ്റ് ആയില്ല ടൈം നു എത്തി നാളെ രാവിലെ അവിടെ ഉണ്ടാകും ട്രെയിനിൽ ആയോണ്ട് ചിലപ്പോൾ ഇനി സിഗ്നൽ കിട്ടില്ലെന്ന്‌ വരും അതിനു ടെൻഷൻ ആകേണ്ട
ഓക്കേ ”

“മ്മ് ശെരി ”

അയാൾ സീറ്റിലേക്ക് ചാരി ഇരുന്നു ബാഗിൽ നിന്നും മിനറൽ വാട്ടർ എടുത്തു ഒരു കവിൾ കുടിച് തിരികെ വച്ചു ഒന്ന് കൂടി നേരെ ഇരുന്നുകൊണ്ടു .മറ്റു യാത്രക്കാരെ വെറുതെ ഒന്ന് ശ്രദ്ധിച്ചു എതിരെ വിന്ഡോ സൈഡിൽ ഇരിക്കുന്ന ആളിനെ എവിടെയോ കണ്ടിട്ടുള്ള പോലെ ഒരു തോന്നൽ അവൻ ലാപ്ടോപ്പിൽ എന്തോ തിരക്കിട്ട പണിയിൽ ആണ് അതിലേക്കു തന്നെ മുഖം പുഴ്ത്തി ഇരിക്കുവാണ് ഹെഡ് സെറ്റ് വെച്ചിട്ടുണ്ട് പുറത്തുള്ളതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തിൽ ആണ് ഇരിപ്പ് ശ്രീരാഗ് വീണ്ടും വീണ്ടും ഓർക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഒരുപാട് കഠിന ശ്രമം വേണ്ടാതെ തന്നെ അവനെ ഓർത്തെടുക്കാനായി ഉള്ളിൽ ചെറിയ ഒരു ഭയം നാമ്പിട്ടപോലെ ശ്രീയുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു .ഉറപ്പിക്കാനായി ഒന്ന് കൂടി ആ മുഖത്തേക്ക് നോക്കി ഇടത്തെ പുരികത്തെ മാർക്ക്‌ അതു അവൻ തന്നെ എന്ന് വിളിച്ചു പറഞ്ഞു.

ശ്രീരാഗ് അവന്റെ മുഖം ഒളിപ്പിക്കാൻ ഒരു വഴി തേടി ഒരു അഭയസ്ഥാനം എന്നോണം ആണ് അപ്പർ ബിർത്തിൽ കയറി കണ്ണടച്ച് കിടന്നതു വകതിരിവില്ലാത്ത പ്രായത്തിൽ അറിയാതെ പറ്റിപ്പോയതാണെങ്കിലും അത്‌കൊണ്ടു അവനുണ്ടായ നഷ്ടങ്ങൾ വളരെ വലുതാണ് അതൊക്കെ തനിക്കു ഒരിക്കലും നേരെ ആക്കാൻ സാധിക്കില്ല ആ ദേഷ്യം അവനില്ലാതിരിക്കുമോ അവൻ എന്നെ എന്തെങ്കിലും ചെയ്യുമോ എന്നല്ല എനിക്ക് പേടി അന്ന് അങ്ങനെ ഒക്കെ നടന്നതിന് ശേഷം നീ എന്ത് നേടി എന്ന അവന്റെ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ല തലകുനിച്ചു നിന്ന് പറ്റിപ്പോയി മാപ്പ് എന്നു പറയാനേ പറ്റു ഓർക്കുംതോറും ഉള്ളിൽ ഒരു നീറ്റൽ വേദന ഓർമ്മകൾ ശ്വാസം മുട്ടിച്ചപ്പോൾ ശ്രീരാഗ് കണ്ണുകൾ മുറുക്കെ അടച്ചു അപ്പോൾ
ട്രൈനേക്കാൾ വേഗതയുണ്ടായിരുന്നു അവന്റെ ഓർമകൾക്

“ഏട്ടാന്ന് വിളിക്ക് ഏട്ടാന്ന് വിളിക്ക് ഇല്ലെങ്കിൽ ഇപ്പൊ ഞാൻ ഇതെടുത് താഴെ ഇടും ”
ആറോ ഏഴോ പ്രായം വരുന്ന രണ്ടു കുട്ടികൾ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും സ്കൂളിൽ നിന്നും വരുന്ന വഴി പുഴയിലെ പാലത്തിനു നടുവിൽ വെച്ച് അവളുടെ ബാഗ് തട്ടി പറിച്ചെടുത്തു പുഴയിലേക്ക് ഏറിയും എന്ന് ഭീഷണി പെടുത്തിക്കൊണ്ട് അവളെ നോക്കി നിന്ന് വെല്ലുവിളിക്കുകയാണവൻ ഇല്ലെന്നു അവൾ വിലങ്ങനെ തലയാട്ടി അവൻ ബാഗ് താഴേക്കു ഇടുമോ എന്ന് പേടിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അവൾ പേടിയോടെ താഴേക്ക് നോക്കി ഇടവപ്പാതിയിൽ നിറഞ്ഞൊഴുകുന്ന പുഴ അവളുടെ ഭയം വളർധിപ്പിച്ചു

“വിളിക്കില്ലേ നീ ഇപ്പൊ ഞാൻ ഇതു ഇടും” അവൻ വീണ്ടും ഭീഷണി പ്പെടുത്തി

“ഇടല്ലേ ഏട്ടാ”

അവൾ വിങ്ങി പൊട്ടി ആ വിളിയിൽ അവൻ സംതൃപ്തനായി പുച്ഛ ഭാവത്തോടെ ബാഗ് അവളുടെ നേർക്കു ഇട്ട് കൊടുത്തു അവൾ അതു പിടക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു ബാഗ് താഴെ വീണു അവളെ നോക്കി കളിയാക്കികൊണ്ടു അവൻ മുന്നേ നടന്നു ബാഗും എടുത്തു അവൾ പിന്നാലെയും ശ്രീപെട്ടന്ന്കണ്ണ് തുറന്നു ‘അമ്മു’ അവൻ പിറുപിറുത്തു

അമ്മു അവൾ എന്റെ ആരായിരുന്നു.അച്ഛൻ സുഹൃത്തിന്റെ മകൾ അയൽവാസി ക്ലാസ്സ്‌മേറ്റ് ആദ്യ പ്രണയം എന്നൊന്നും പറഞ്ഞു അവസാനിപ്പിക്കാൻ പറ്റുമോ ഇല്ല എന്റെ ജീവൻ അങ്കണവാടിയിൽ പോകുന്ന കാലംതൊട്ടേ എന്റെ കൂടെ കൂടിയതാ എന്റെ അമ്മു 10 മാസത്തെ പ്രായ വത്യാസമേ ഉള്ളു എങ്കിലും ഒരുമിച്ചു ഒരു ക്ലാസ്സിലാണ് പഠിച്ചിരുന്നതെങ്കിലും ശ്രീയേട്ടാ എന്നാ അവൾ വിളിച്ചിരുന്നത് അങ്ങനെ വിളിക്കാത്തപ്പോഴോക്കെ ഞാൻ അവളെ ഉപദ്രവിച്ചിരുന്നു. പഠിക്കാനും കളിക്കാനും കുരുത്തക്കേട് കാണിക്കാനും എല്ലാത്തിനും ഒരുമിച്ചു.

ശ്രീയേട്ടാന്നുള്ള വിളിയിൽ ഞാൻ ഒരു വല്യേട്ടൻ ചമഞ്ഞു നടന്നു യുപി ക്ലാസ്സിൽ എത്തിയപ്പോൾ അവളേം കൊണ്ട് നടക്കുന്നത് ഒരു ബാധ്യത ആയി തോന്നി തുടങ്ങി അപ്പോഴും അവളെന്റെ പിന്നാലെ വാല് പോലെ കൂടെ വന്നു. 7 ക്ലാസ്സ്‌ കഴിഞ്ഞുള്ള മധ്യവേനൽ അവധികാലത്തു കർപ്പൂരമാവിൽ കുരങ്ങൻമാരെ പോലെ കയറി ഇറങ്ങി കൊണ്ടിരുന്നപ്പോഴാണ് അവൾ വയർ പൊത്തി പിടിച്ചു കരഞ്ഞു കൊണ്ട് മരത്തിൽ നിന്ന് ഊർന്ന് ഇറങ്ങിയത് അവളുടെ വലിയ വായിലെ കരച്ചിൽ കണ്ടാണ് സുഭദ്രാമ്മയെ ( അമ്മുന്റെ അമ്മ )വിളിച്ചു കൊണ്ട് വന്നത് അവർ ഒന്നും പറയാതെ അവളെ കൂട്ടി കൊണ്ട് പോയി പിന്നെ കുറച്ച് ദിവസം അമ്മുനെ പുറത്തൊന്നും കണ്ടില്ല അവിടേക്ക് പോകണ്ടാന്നു എന്റെ അമ്മേട വക കർശന നിർദേശവും.

ദിവസങ്ങൾക്കു ശേഷം അമ്മുന്റെ വീട്ടിൽ ഒരു ചടങ്ങ് നടന്നു നിറപറയുടെയും നിലവിളക്കിന്റേം മുന്നിൽ എന്റെ അമ്മു മാമ്പഴ കളർ പാട്ടുപാവാട അണിഞ്ഞു കൈ നിറയെ കുപ്പി വളകളും വാലിട്ടെഴുതിയ കണ്ണുകളും ആയി നാണിച്ചു ഇരിക്കുന്ന അമ്മു. അവൾക്കു ഇത്രയും ഭംഗി ഉണ്ടായിരുന്നോ എന്നു എനിക്ക് സംശയം തോന്നി ശെരിക്കും അമ്മുവിനെ ആദ്യം കാണുന്ന പോലെ. 13 കാരന്റെ മനസ്സിൽ പ്രണയത്തിന്റെ വിത്ത് പാകിയ കാഴ്ച

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here