Home തുടർകഥകൾ ഞാൻ വെറും ജോലിക്കാരൻ ഞാൻ കൊന്നതും ചെയ്തതും എനിക്ക് വേണ്ടിയല്ല… Part – 17

ഞാൻ വെറും ജോലിക്കാരൻ ഞാൻ കൊന്നതും ചെയ്തതും എനിക്ക് വേണ്ടിയല്ല… Part – 17

0

Part – 16 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കണ്മണി പറഞ്ഞ കഥ Part 17

ഞങ്ങൾ  സാബു കിടക്കുന്ന റൂമിൽ എത്തി. ഒരു  vip യെ പോലെ ഉള്ളിൽ കിടന്നുറങ്ങുന്നു അണലി സാബു എന്ന രാക്ഷസൻ. ഞങ്ങൾ അകത്തു കയറി വാതിൽ അടച്ചു, പുറത്തു നിന്നിരുന്ന പോലീസ്കാരോട് ആരെയും കടത്തി വിടണ്ട എന്ന നിർദേശവും കൊടുത്തു. രവിയേട്ടൻ സാബുവിന്റെ അരികിലേക്ക് ചെന്നു അവനെ വിളിച്ചു ഉറക്കത്തിന്റെ പകുതി മയക്കത്തിൽ.  അവൻ ചോദിച്ചു?????

“സർ ആയിരുന്നോ ”
അതു കേട്ടു രവിയേട്ടൻ പറഞ്ഞു…. “നീ കരുതിയോ നിന്നെ കൊണ്ടു പോകാൻ  കാലൻ വന്നു വിളിക്കുവാനെന്നു  അങ്ങനെ പെട്ടന്നൊന്നും നീ മരിക്കില്ല അത്രക്ക് പാപങ്ങൾ  നീ ചെയ്തിട്ടില്ല  സാബു ”

അതു കേട്ടു സാബു പറഞ്ഞു………… “എനിക്കു മരിക്കാൻ പേടിയില്ല സാറെ പക്ഷെ ഇത്രയും കാലം എന്നെ ഉപോയോഗിച്ചു പലരും  പലതും ചെയ്യിപ്പിച്ചു ഇപ്പോൾ അവർക്ക് എന്നെ കൊല്ലണം. ഞാൻ ഒരിക്കലും അവരെ ചതിക്കത്തില്ലായിരുന്നു പക്ഷെ  അവർ എന്റെ കുടുംബത്തിൽ കയറി കളിച്ചു എന്നാൽ പിന്നെ അവർക്കൊരു പണി കൊടുക്കാമെന്നു  ഞാനും കരുതി,  അതിരിക്കട്ടെ എവിടെ ടീവി  കാരൻ ”

രവിയേട്ടൻ പറഞ്ഞു…….. ” ഇതാണ് നീ ചോദിച്ച ആൾ ”

എന്നെ കണ്ടതും സാബു ചോദിച്ചു??? “ഇയാൾ അല്ലേ എന്ന് രക്ഷിച്ചുയെന്നു സർ അന്നു പറഞ്ഞെ ”

“അതെ അന്നു പരിജയപെട്ടു ഇയാൾ ഇവിടെ പുതിയതായി ഒരു ചാനലിൽ ജോലി ചെയുന്നു മുൻപ് ഇയാൾ ഡൽഹിയിലായിരുന്നു.  അതുമാത്രമല്ല  ഒരു പുതിയ ആൾ റെക്കോർഡ് ചെയുന്നതാ നല്ലതെന്നു  എനിക്കു  തോന്നി ” എന്ന് രവിയേട്ടൻ പറഞ്ഞു

അതു കേട്ടുകൊണ്ട് സാബു പറഞ്ഞു………. ” ഞാനും അതു സാർനൊട് പറയാൻ ഇരിക്കുവായിരുന്നു ഇവിടെയുള്ള ആരും വേണ്ട കാരണം എല്ലാം അവന്റെയൊക്കെ എച്ചിൽ തീനി പട്ടികളാ കുറേ വേശ്യാനെറ്റും,  കോറോണമയും  ”

രവിയേട്ടൻ എന്നോട് ക്യാമറ സെറ്റ് ചെയ്യാൻ പറഞ്ഞു ഞാൻ അതുപോലെ അനുസരിച്ചു മൈക് സാബുവിന്റെ കോള്ളേർ പിടിപ്പിച്ചു രവിയേട്ടൻ അവനോടു ചോദ്യങ്ങൾ ചോദിക്കാൻ ആരംഭിച്ചു

“സാബു ഒരുപാട് കേസിൽ പ്രതിയാണ് ഈ കുറ്റ  കൃത്യങ്ങൾ നിങ്ങളുടെ നിലനിൽപ്പിനു വേണ്ടി ചെയ്യ്തതാണോ അതോ വേറെ ആർക്കെങ്കിലും അതിൽ പങ്കുണ്ടോ “രവിയേട്ടൻ അയാളോടു ചോദിച്ചു ???

സാബു പറഞ്ഞു…… “ഞാൻ വെറും ജോലിക്കാരൻ ഞാൻ കൊന്നതും ചെയ്തതും എനിക്ക് വേണ്ടിയല്ല അച്ചായൻ  പറഞ്ഞിട്ടാണ് ”

രവിയേട്ടൻ ചോദിച്ചു??? “ആരാ നിന്റെ അച്ചായൻ  ”

“അതു…..സാർ.. ചാണ്ടിച്ചായൻ  മുൻ മന്ത്രിയുടെ സഹോദരൻ  ” സാബു പറഞ്ഞു

അതു കേട്ടതും രവിയേട്ടൻ ചെറുതായി ഒന്നു ഞെട്ടിയെന്നു തോന്നുന്നു  അതു പുറത്തു കാട്ടാതെ ചോദിച്ചു ??? ”  അയാളും നിങ്ങളുമായുള്ള ബന്ധം,  നിങ്ങൾ എത്ര നാളായി അയാൾക്ക്‌ വേണ്ടി ജോലി ചെയുന്നു ”

സാബു പറഞ്ഞു……. ” എന്റെ ഇരുപതാം വയസിൽ അച്ചായന്റെ തോട്ടത്തിൽ ആയിരുന്നു…. ആഴ്ചയിലോ മാസത്തിലോ അയാൾ അവിടെ വരുമായിരുന്നു അയാൾക്ക്‌ പെണ്ണ് എന്നാൽ ഒരുതരം ഭ്രാന്തയിരുന്നു അയാൾക്ക്‌ പ്രായം കൂടിയപ്പോൾ  കൊച്ചു  പെൺ കുട്ടികളോടായി താല്പര്യം. അങ്ങനെ ഒരിക്കൽ ഒരു കുട്ടി ആ എസ്റ്റേറ്റ് വീട്ടിൽ വെച്ചു മരിച്ചു. ആ ശവം മറവ് ചെയ്യാൻ എന്നെ ഏല്പിച്ചു അതു പോകുന്ന  വഴിയിൽ കളയാമെന്നു കരുതി ഞാനും അയാളുടെ കൂടെ  ഇവിടെ വന്നു. എന്നാൽ അയാൾ   വരുന്ന വഴിയിൽ ഒരു ശവം നശിപ്പിക്കാൻ ഒരു പുതിയ പദ്ധതി നോക്കാമെന്നു  പറഞ്ഞു ഇവിടത്തെ പന്നി ഫാംമിൽ കൊണ്ടു വന്നു എന്നിട്ട് ശവം നുറുക്കി പന്നിക്കും വളർത്തു നായ്കൾക്കും  കൊടുത്തു അതിൽ അയാൾ കണ്ട ലാഭം എന്നേക്കുമായി ആ ശവം നശിക്കും ഒരു തെളിവും കാണില്ല . അതിൽ പിന്നെ എന്നെ  അയാളുടെ കൂടെ കൂട്ടി..  പല ബിസ്സിനെസ്സ് ഉണ്ടായിരുന്ന അച്ചായന് ശത്രുക്കളും ഉണ്ടായിരുന്നു അവരെയൊക്കെ ഒതുക്കുന്നതിനായി ഒരു ഗാങ് ഉണ്ടാക്കി രാഷ്ട്രീയ സ്വാധീനം ഉള്ളതിനാലും പണമുള്ളതിനാലും ഞാനും എന്റെ ഗാങ്ങും വിലസി നടന്നു. അച്ചായൻ ആവശ്യം പെൺകുട്ടികൾ പിന്നെ ബിസിനസ്‌  ഞങ്ങൾ അത്തിനുള്ള സഹായങ്ങൾ  ചെയ്തു കൊണ്ടിരുന്നു. പെൺകുട്ടികളുടെ  ആവശ്യം കഴിഞ്ഞാൽ കൊല്ലുകയായിരുന്നു അച്ചായന്റെ രീതി ”

രവിയേട്ടൻ കേട്ടുകൊണ്ടിരുന്നു ഞാൻ അടുത്ത ചോദ്യം എന്താകും എന്ന് ചിന്തയിൽ ആയിരുന്നു പക്ഷെ സാബു തുടർന്ന് പറഞ്ഞു……

“സാറിന്റെ മകളെ ശവമായിട്ടാണ് അയാൾ ഞങ്ങൾക്ക് തന്നതു ആ കുട്ടിയുടെ തല മാത്രം സാറിന് നൽകാൻ അയാൾ നിർദേശിച്ചു അതു ഞങ്ങൾ അതെ പടി അനുസരിച്ചു ”

രവിയേട്ടൻ  വികാരങ്ങൾ അടക്കിപ്പിടിച്ചു കൊണ്ടു ചോദിച്ചു????? “എന്തിനാടാ എന്നോട് മാത്രം നിന്റെ അച്ചായൻ ആ ദയവു കാട്ടിയെ ”
“അതു സാർനെ  പേടിപ്പിക്കാൻ ഇന്റലിജൻസ് റിപ്പോർട്ട്‌ പ്രകാരം ഞാൻ അറസ്റ്റിൽ ആയാൽ എല്ലാം പുറത്തു വരുമെന്നും അയാൾ കുടുങ്ങു മെന്നും അറിയാമായിരുന്നു സാർനെ സ്വാധീനിക്കാൻ പല ശ്രമങ്ങളും അയാൾ  നടത്തി. നിങ്ങളെയെല്ലാം മുന്നിൽ അച്ചായൻ ഒരു മാന്യതയുടെ  ആ മുഖംമൂടി കീറാതിരിക്കാൻ ബുദ്ധി പരമായി അയാൾ കരുക്കൾ നീക്കി നിങ്ങളുടെ മുന്നിൽ കുറ്റവാളി ഞാൻ ആയിരുന്നു ”

രവിയേട്ടൻ ചോദിച്ചു?????  “നിന്റെ അച്ഛായെന്റെ പന്നി ഫാം എവിടെയടാ ”
സാബു മറുപടി പറഞ്ഞു…… ” അതൊരു തെങ്ങിൻ തോട്ടമാ കുറച്ചു വലിയ ഏരിയ അതു ഇവിടെ അടുത്താ കടും പിടിച്ചു കിടക്കുന്നു അവിടെ ആരും അങ്ങനെ വരാറില്ല അയാളുടെ കുടുംബക്കാരു പോലും. നിങ്ങളാരും വിചാരിക്കുന്ന വ്യക്തി അല്ലാ അച്ചായൻ അയാളുടെ ബന്ധങ്ങൾ പുറനാട്ടിലുമുണ്ട് മനുഷ്യ മാസം തിന്നുന്ന പട്ടികൾ അയാളുടെ  പന്നി ഫാമിലുണ്ട്. ജീവനോടെ മനുഷ്യനെ കൊടുത്താലും അതു കടിച്ചു കീറി തിന്നും. അച്ചായന്റെ പാറ മടയിലേക്കുള്ള മുരുന്നു സൂക്ഷിക്കുന്ന സ്ഥലം. പിന്നെ ഞാനും പിള്ളേരും ചിലപ്പോൾ അവിടെ പോകും അത്രേയുള്ളൂ ”

രവിയേട്ടൻ   ഞാൻ ഒരിക്കലും പ്രധീക്ഷിക്കാത്തെ ഒരു ചോദ്യം  ചോദിച്ചു?????  നീയും സെൽവനു ആയി എന്തു ബന്ധം ”

“ഏതു സെൽവൻ ” സാബു ചോദിച്ചു

രവിയേട്ടൻ പറഞ്ഞു……. ”  ഒരു രാത്രിയിൽ ആ പാലത്തിന്റെ മുകളിൽ വെച്ചു  നിങ്ങൾ കൊല്ലാൻ ശ്രമിച്ച  ബൈക്കിൽ വന്ന ചെറുപ്പക്കാരനെയും അവന്റെ ഭാര്യയും ഓർമ്മയുണ്ടോ   ”

സാബു ചോദിച്ചു??? ” അവനെ  എനിക്കു ഒരു മുൻപരിചയവുമില്ല ഞാനും പിള്ളേരും പൊടിയും സാധനവും  കൊണ്ടു വന്ന വഴിയായിരുന്നു ഞങ്ങളുടെ വണ്ടി ഇടിച്ചു അവൻ  വീണു പിള്ളേർ നല്ല മൂഡിലായിരുന്നു അവർ രണ്ടു കൊട്ട് കൊടുത്തു അത്രേയുള്ളൂ….. അല്ല  സാറെ അതു ഞങ്ങളാണെന്ന് എങ്ങനെ അറിഞ്ഞു ”

“അതൊക്ക അറിയൂമെട സാബു..  അവൻ അന്ന് ചത്തില്ല … വൈഫ് മിസ്സിംഗ്‌ ആണെന്ന്  ഒരു കംപ്ലയിന്റ് കിട്ടി അവൻ പറഞ്ഞ ലക്ഷണം വെച്ചു നോക്കുമ്പോൾ നീ  ആകാനെ ചാൻസ് ഉള്ളു എന്നിട്ട് ആ പെൺകുട്ടി എവിടെ ” രവിയേട്ടൻ  ഒന്നും അറിയാത്തതു പോലെ ചോദിച്ചു??

“അവളെ നമുക്ക് കിട്ടിയില്ല സാറെ അവനെയും കളഞ്ഞിട്ടു നമ്മൾ അപ്പോളേ അവിടം  വിട്ടു”  സാബു പറഞ്ഞു…..

“എടാ സാബു… നീ അവളെയും നിന്റെ അച്ഛായെന്റെ പട്ടിക്കു  കൊടുത്തോ.. ഉള്ളത് പറയടാ എന്തായാലും ഇത്രയും സമ്മതിച്ചതല്ലേ നിന്റെ സ്വന്തം കണക്കിലും വല്ലതും വേണ്ട സാബു ” എന്ന് രവിയേട്ടൻ പറഞ്ഞു

സാബു രവിയേട്ടന്റെ കണ്ണിലേക്കു നോക്കിയിരുന്നു

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here