Home തുടർകഥകൾ ഭദ്ര ഒരു നിമിഷം തരിച്ചു നിന്നു പോയി. ഹൃദയമിടിപ്പ് വളരെ കൂടുന്നതായി തോന്നി… Part –...

ഭദ്ര ഒരു നിമിഷം തരിച്ചു നിന്നു പോയി. ഹൃദയമിടിപ്പ് വളരെ കൂടുന്നതായി തോന്നി… Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Athmika Ami

ഭദ്രയുടെ സ്വന്തം.  Part – 5

നീ ചെല്ല് ഞാൻ നടക്കട്ടെ അനു പോകാൻ തുടങ്ങി. എന്തിന് ഒരുമിച്ച് പോകാം. ഭദ്ര ഒന്നും മനസ്സിലാകാത്തത് പോലെ അനുവിനെ നോക്കി. ഒരിക്കൽ പ്രണയിച്ച അനുഭവമുള്ളതിൽ അനുവിന് സംഗതി പിടികിട്ടി.

അല്ലെടീ… ഞാൻ നടക്കുവാ.. അനു വേഗം സ്ഥലം വിട്ടു. ഇവൾക്കിത് എന്തു പറ്റി? ഭദ്ര സാറിന്റെ അടുത്തേക്ക് പോയി. എന്താ സാർ? തനിക്ക് സംശയം വല്ലതും ഉണ്ടോ? എന്തു സംശയം? അല്ല ഇന്നത്തെ ക്ലാസ്സിൽ കിളി പോയ പോലെ ഇരിക്കുന്നത് കണ്ടു. ആര് ഞാനോ?!! ഇല്ലല്ലോ !! എനിക്ക് എല്ലാം മനസ്സിലായിരുന്നു. ആണല്ലേ… ജീവൻ പരുങ്ങാൻ തുടങ്ങി.

ഭദ്രാ … ഞാൻ തുറന്ന് പറയുവാ ഒരു അദ്ധ്യാപകൻ വിദ്യാർത്ഥിയെ പ്രപോസ് ചെയ്യുന്നത് എത്രതോളം ബോർ ആണെന്നറിയില്ല. എന്നാലും പറയുവാ എനിക്ക് ഇയാളെ ഇഷ്ടമാണ്. പ്രണയിച്ച് നടക്കാനും അങ്ങനെ ഒന്നുമല്ല. തനിക്ക് ഇനിയും ഒരു വർഷം ഇവിടെ ഉണ്ട്. ഇയാളുടെ ഭാഗത്ത് നിന്നൊരു Yes അത്ര മാത്രെ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ. ബാക്കി ഒക്കെ അച്ഛനമ്മമാർ തീരുമാനിച്ചോട്ടെ…

ഭദ്ര ഒരു നിമിഷം തരിച്ചു നിന്നു പോയി. ഹൃദയമിടിപ്പ് വളരെ കൂടുന്നതായി തോന്നി. ആദ്യമായി ആണ് ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത്. സാർ അവൾ വിറച്ചു കൊണ്ട് വിളിച്ചു. ജീവന്റെ കണ്ണുകൾ പ്രതീക്ഷയോടെ വിടർന്നു.

I’m sorry നോ പറയാനുള്ള കാരണം എത്രത്തോളം ന്യായം ഉള്ളതാണെന്ന് എനിക്ക് അറിയില്ല. ഞാൻ ഒരു അമ്പലവാസിയാണ് വെജിറ്റേറിയൻ ആണ്. ജാതി, ജാതകം ഈ നൂറ്റാണ്ടിൽ ആരും പ്രണയിക്കുമ്പോൾ നോക്കാറില്ല. പക്ഷെ, ഈ ബന്ധം ഒരിക്കലും എന്റെ അച്ഛനും അമ്മയും അംഗീകരിക്കില്ല. അവരെ വിഷമിപ്പിച്ച് എനിക്ക് ഒന്നിനും പറ്റില്ല. അവരൊക്കെ പഴയ ചിന്താഗതിക്കാരാണ്. ഫ്രണ്ട്ലി ആണ് എനിക്ക് ഒരുപാട് സ്വാതന്ത്ര്യം ഒക്കെ തരുന്നുണ്ട്. പക്ഷെ, അതുപോലെ തന്നെ strictഉം ആണ്. ഞാൻ ഇങ്ങനെയൊക്കെചിന്തിക്കുന്നത് വളർന്നു വന്ന സാഹചര്യം കൊണ്ടാണ്. സാറിന് എന്നോട് ദേഷ്യം ഒന്നും തോന്നരുത്. അവൾ പക്വതയോടെ പറഞ്ഞു.

എല്ലാം കേട്ടപ്പോൾ ജീവൻ അവളോട് ഒന്നു പുഞ്ചിരിച്ചു. താൻ പറഞ്ഞത് ശരിയാണ് എനിക്ക് ദേഷ്യവും വിഷമവും ഒന്നുമില്ല. ഒരു ഇഷ്ടം തോന്നി അത് പറഞ്ഞു അത്രമാത്രം. Leave it. ഇതിവിടെ തീർന്നു. നമ്മൾക്ക് പഴയത് പോലെ ഫ്രണ്ട്സ് ആകാം. ഭദ്രയ്ക്ക് അത് ആശ്വാസമായി. അവൾ ചിരിച്ചു കൊണ്ട് പോട്ടെ എന്ന് ചോദിച്ചു. ഭദ്ര നടന്ന് അകലുന്നത് തന്റെ ഹൃദയത്തിൽ നിന്ന് കൂടെയാണെന്ന് ജീവൻ തിരിച്ചറിഞ്ഞു.

തന്നെ ഹോസ്റ്റലിന്റെ വാതിൽക്കൽ കാത്തു നിൽക്കുന്ന അനുവിനെ ഭദ്ര കണ്ടു. അനു പുരികം പൊന്തിച്ച് നോക്കി എന്താണ്? എന്ത് ഭദ്ര ചുമൽ കുലുക്കി നേരെ റൂമിലേക്ക് പോയി. അവിടെ നിൽക്ക് മോളെ സത്യം പറ എന്തിനാ സാർ നിന്നെ വിളിച്ചെ.? അത് വല്ല സംശയവും ഉണ്ടോന്ന് ചോദിക്കാൻ അയ്യടാ… സംശയം ഉരുണ്ട് കളിക്കാതെ കാര്യം പറ ഭദ്രക്കുട്ടി…. നടന്നതൊക്കെ ഭദ്ര അനുവിനോട് പറഞ്ഞു. തേങ്ങാക്കൊല നിനക്ക് വട്ടാണ് ഭദ്ര ജാതിയും ജാതകവും അയ്യേ… ജീവൻ സാറിനു എന്താടീ ഒരു കുറവ്. അനൂ… നീ എന്താടാ പറയുന്നേ സാറിന് കുറവ് ഒന്നും ഉണ്ടായിട്ടല്ല. അത് നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല. ഈ പുറത്ത് കാണുന്ന അച്ഛനും അമ്മയുമല്ല തീരേ മോഡേൺ അല്ല. അവരെ ഞാൻ ഒരിക്കലും കുറ്റം പറയുന്നതല്ല. എന്റെ ജീവിതം തീരുമാനിക്കുള്ള മുഴുവൻ അവകാശവും അവർക്കാണ്.

പ്ലീസ് ഡാ നീ ഇങ്ങനെ ഒന്നും പറയല്ലേ.. ഭദ്ര ബാഗ് അവിടെ വച്ച് മുഖം കഴുകി. അനു തൊട്ടു പിറകിൽ വന്നു നിന്നു. ഈ ഒരു കാരണം മാത്രമോ ജീവൻ സാറിനോട് നോ പറയാൻ?! ഇതും ഉണ്ട്. അപ്പോൾ വേറെ എന്താ…. അനു പ്ലീസ്. നവീൻ ചേട്ടൻ ആണോ ? ഭദ്രയുടെ കണ്ണുകൾ മിഴിച്ചു വന്നു. അവൾ തല താഴ്ത്തി നിന്നു. ആണോന്ന്.? ഭദ്ര തല കുലുക്കി. എന്റെ ഭദ്രാ … നിനക്കിത് എന്താ? അനുവിന് ദേഷ്യം വന്നു. നീ പറയുന്നതിൽ എന്ത് ലോജിക് ആണ് ഉള്ളത്. അത് നിനക്ക് ഇനിയും വിടാൻ ആയിട്ടില്ലേ?! എത്ര വർഷമായി..? നീ പറയുന്ന പോലെ ഒന്നുമല്ല അനൂ.. പിന്നെ എന്താ… നീ സ്നേഹിക്കുന്ന കാര്യം പോലും അങ്ങേർക്കറിയില്ലല്ലോ.. അപ്പോൾ ഈ ജാതി അച്ഛൻ അമ്മ ഒന്നും പ്രശ്നമില്ലേ.

എടീ ചേട്ടൻ എന്റെ ബന്ധുവാണ് അച്ഛനും അമ്മയ്ക്കും ചേട്ടനെ ഇഷ്ടമാണ്. അവർ കണ്ടെത്തുന്ന ആൾ അങ്ങേരാകണം എന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. ഒരിക്കൽ എങ്കിലും ആളുകൾ സ്നേഹിച്ചു പോകില്ലേ … അതെ ഉള്ളൂ. എനിക്ക് ആദ്യമായി തോന്നിയ ഒരിഷ്ടം അത്ര മാത്രം. ഇപ്പോഴും ഞാൻ പറയുന്നു അച്ഛനും അമ്മയുമാണ് എന്റെ ജീവിതം തീരുമാനിക്കുക. നീ വിചാരിക്കുന്ന പോലെ നവീൻ ചേട്ടനെ മാത്രമേ വിവാഹം കഴിക്കു എന്നൊന്നു അല്ല ഞാൻ പറയുന്നത്. പെട്ടന്ന് ഒരാളെ ആ സ്ഥാനത്ത് കാണാൻ എനിക്ക് ഒരു ബുദ്ധിമുട്ട്. ജീവൻ സാറിനെക്കുറിച്ച് ഞാൻ അങ്ങനെ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. എനിക്ക് അങ്ങനെ ഒരു ഇഷ്ടമുണ്ട് ബാക്കി ഒക്കെ വിധിപോലെ നടക്കട്ടെ നവീൻ ചേട്ടനു വേറെ പ്രണയമുണ്ടോ എന്നു പോലും അറിയില്ല. ഭദ്ര നെടുവീർപ്പിട്ടു.

ജീവൻ സാറിനു ക്ലാസ്സ് എടുക്കുമ്പോൾ ഉള്ള ഉത്സാഹവും ആവേശവും ഒക്കെ കുറയുന്നതുപോലെ ഭദ്രയ്ക്ക് തോന്നി. അതിനുള്ള കാരണം ഞാൻ ആകുമോ എന്ന കുറ്റബോധം അവളിൽ നിറഞ്ഞു. പലരും ജീവൻ സാറോട് കാര്യം അന്വേഷിക്കാൻ തുടങ്ങി.
എല്ലാത്തിൽ നിന്നും ജീവൻ ഒഴിഞ്ഞു മാറി. ഇല്ല പാടില്ല പഴയ ജീവൻ ആയി മാറിയേ പറ്റൂ. എനിക്ക് അതിനു കഴിയും. ജീവൻ ആത്മവിശ്വാസത്തോടെ മനസ്സിൽ പറഞ്ഞു.

അങ്ങനെ ഫസ്റ്റ് ഇയർ പൂർണ്ണമാകുവാനായി നാളെ കൂട്ടിയെ ക്ലാസ്സുള്ളൂ. മറ്റന്നാൾ സീനിയേഴ്സിന്റെ ഫെയർവെൽ ഡേ അത് കഴിഞ്ഞ് സ്റ്റഡി ലീവ് പിന്നെ എക്സാം. എല്ലാം വളരെ പെട്ടന്നു കഴിഞ്ഞു.

കോളേജിലെ അവസാന പരീക്ഷ കഴിഞ്ഞ് അനുവിനെ ഹാളിനു പുറത്ത് കാത്തു നിൽക്കുക ആണ് അനു അപ്പോഴാണ് തനിക്ക് നേരെ വരുന്ന ജീവൻ സാറെ ഭദ്ര കാണുന്നത് എക്സാം എങ്ങനെ ഉണ്ടായിരുന്നു. നന്നായിരുന്നു. ഭദ്ര ചിരിച്ചു. ഞാൻ പോകുവാണ്. അടുത്ത വർഷം ഇവിടെ ഉണ്ടാകില്ല. നാട്ടിലെ കോളേജിലേക്ക് മാറ്റം കിട്ടിയിട്ടുണ്ട് തൃശ്ശൂർ. ഭദ്ര അത്ഭുതത്തോടെ സാറിനെ നോക്കി.

ഇവിടെ ഞാൻ അമ്മാവന്റെ വീട്ടിൽ ആണ് നിൽക്കുന്നത്. അമ്മ നാട്ടിലേക്ക് വിളിച്ച് കൊണ്ടിരിക്കുവാ പിന്നെ അങ്ങോട്ടേക്ക് പോകുന്നതാണ് കുറച്ച് കൂടെ നല്ലതെന്ന് തോന്നി.
അപ്പോൾ ശരി പിന്നെ കാണാം ബൈ. ബൈ സാർ ഭദ്രയ്ക്ക് കൂടുതൽ ഒന്നും ചോദിക്കാനും പറയാനും കഴിഞ്ഞില്ല.

ഹോസ്റ്റലിൽ ഹരി വന്നിരുന്നു അവളെ കൂട്ടികൊണ്ട് പോകാൻ. എല്ലാവരോടും യാത്ര പറഞ്ഞ് അനുവിനേയും കെട്ടിപ്പിടിച്ച് അവൾ നാട്ടിലേക്ക് പുറപ്പെട്ടു. അനുവും അച്ഛന്റെ കൂടെ വീട്ടിലേക്ക് പോയി.

തുടരും😇

( സപ്പോർട്ടിനു എല്ലാവർക്കും നന്ദി)

LEAVE A REPLY

Please enter your comment!
Please enter your name here