Home തുടർകഥകൾ അടുക്കളയിൽ ലൈറ്റ് തെളിഞ്ഞത് അവൾ കണ്ടു. അവൾക്ക് ആകെ വെപ്രാളം തോന്നി… Part – 8

അടുക്കളയിൽ ലൈറ്റ് തെളിഞ്ഞത് അവൾ കണ്ടു. അവൾക്ക് ആകെ വെപ്രാളം തോന്നി… Part – 8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളംതെന്നൽ.. ഭാഗം – 8

ഒരു അപരിചിതത്വവും തോന്നാതെ അൽഹംദുലില്ലാഹ് എന്നും പറഞ്ഞു അവൾ അവന്റെ മാറിലേക് വീണു

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സുബ്ഹി നിസ്കാരത്തിനു വേണ്ടി അവളുടെ കൂടെ അവനും എഴുന്നേറ്റു. നിസ്കാരം കഴിഞ്ഞു അടുക്കളയിൽ പോകാൻ വേണ്ടി അവൾ എഴുന്നേറ്റു. നീ എവിടെ പോകുന്നു. ഷാനു ചോദിച്ചു. അടുക്കളയിൽ ഉമ്മാന്റെ അടുത്ത് അവൾ തല താഴ്ത്തി തന്നെ മറുപടി പറഞ്ഞു. ഇപ്പോഴൊന്നും ഇവിടെ ആരും ഉണരൂല. എട്ട് മണി ആകണം ഉമ്മ എഴുനേൽക്കാൻ.. നീ ദൃതി വെച്ച് എങ്ങും പോകേണ്ട. വേണേൽ കുറച്ചു നേരം കൂടി ഉറങ്ങിക്കോ നീ. ഇന്നലെ പകലിൽ ഉള്ള ക്ഷീണം, പിന്നേ രാത്രിയിൽ സംസാരിച്ചിരുന്നു പോയ ഉറക്കം, ഇന്ന് ഇനി ഉടുത്തൊരുങ്ങി നിൽക്കുന്ന അസ്വസ്ഥത, എല്ലാം കൂടി ക്ഷീണം ആകും. നീ ഒരല്പം കിടന്നോളു. അവൻ അവളെ ബെഡിലേക്ക് വിളിച്ചു.

സുബ്ഹി നിസ്കാരം കഴിഞ്ഞു കിടക്കുന്ന ശീലം ഇല്ല . ഉപ്പാക് അത് ഇഷ്ടമല്ല. സുബ്ഹിക്ക് ശേഷം ഉറങ്ങാൻ പാടില്ല എന്നാ ഉപ്പ പറയാറ്.. അവൾ പറഞ്ഞു.എന്നാൽ നമുക്ക് സംസാരിച്ചിരിക്കാം നീ വാ അവൻ പറഞ്ഞു. അവൾക് എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും ലജ്ജ കാരണം കൂടുതൽ സംസാരിക്കാൻ കഴിയുന്നില്ല..ഷാനുക്ക പറഞ്ഞ ക്ഷീണം എല്ലാം അയാൾക്കും ഉണ്ടാകുമല്ലോ. അപ്പോൾ ഞാൻ ഉറങ്ങാതെ സംസാരിച്ചിരുന്നാൽ ഇക്കാന്റെ ഉറക്കം നഷ്ടപ്പെടും. എന്തായാലും കിടക്കാൻ വയ്യ. ഇരുന്നു സംസാരിച്ചു ഇക്കാടെ ഉറക്കം കളയാനും വയ്യ. എന്ത് ചെയ്യണമെന്നറിയാതെ അവൾ നിന്നു.

നീ എന്താടാ ഒന്നും മിണ്ടാതെ നില്കുന്നത്. ഇന്നലത്തോടെ എന്റെ സംസാരം ഇയാൾക്കു മടുത്തോ.. അവൻ കള്ള ചിരിയോടെ ചോദിച്ചു. ഏയ്‌ ഇല്ല അവൾ നാണത്തോടെ അവനെ നോക്കി.എങ്കിൽ വാ നമുക്ക് പുറത്തു പോകാം. വീടും പരിസരവും ഒന്ന് നടന്നു കാണാം. അവൻ ഡോർ തുറന്നു പുറത്തിറങ്ങി. കൂടെ അവളും. ഹാളിൽ എത്തിയപ്പോഴേക്കും അടുക്കളയിൽ ലൈറ്റ് തെളിഞ്ഞത് അവൾ കണ്ടു. അവൾക്ക് ആകെ വെപ്രാളം തോന്നി. ഈ ഷാനുക്ക എന്തിനാ എന്നോട് ഇവിടെ ആരും ഇപ്പോൾ ഉണരില്ല എന്ന് കള്ളം പറഞ്ഞത്.. കുറച്ചു കൂടി എന്നോട് സംസാരിച്ചിരിക്കാൻ ആകുമോ.. എന്തായാലും ഷാനുക്കന്റെ കൂടെ പരിസരം കറങ്ങാൻ നില്കാതെ അവൾ അടുക്കളയിലേക്ക് ഓടി.

ഐഷുട്ടി ഷാനു പതുക്കെ വിളിച്ചു. അത് കേട്ട് ഒന്ന് തിരിഞ്ഞു നോക്കി ചിരിയോടെ അവൾ പോയി.
അടുക്കളയിൽ നോക്കിയപ്പോൾ പരിജയമില്ലാത്ത മുഖം കണ്ടു. അവൾ ശബ്ദം അനക്കി. കൂടുതൽ പ്രായം തോന്നിക്കാത്ത ഒരു ചെറുപ്പക്കാരി. അവർ പെട്ടന്ന് തിരിഞ്ഞു നോക്കി. റബ്ബുൽ ആലമീനായ തമ്പുരാനെ.. ആരാ അടുക്കളയിൽ വന്നിരിക്കുന്നത്.. അതും ഇത്രയും നേരത്തെ. മോള് പോയി റൂമിൽ ഇരിക്. എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നേ. അത്ഭുതത്തോട് കൂടി അവർ അവളെ നോക്കി സ്നേഹത്തോടെ പറഞ്ഞു.. ഞാൻ ചായ ഇടാൻ വന്നതാ.

അവൾ പറഞ്ഞു. ചായ ഇടാനൊന്നും ഇവിടുത്തെ ആരും അടുക്കളയിൽ ഒന്നും കയറില്ല. എല്ലാം ഓർഡർ ചെയ്യും. ഓരോരുത്തരും എഴുനെല്കുമ്പോഴേക്കും എല്ലാം ഞാൻ മുറിയിൽ എത്തിക്കും. എഴുനേറ്റു വന്നവർ ആണെങ്കിൽ ഡൈനിങ് ടേബിളിൽ എത്തിക്കും. ഷാനുവിനും ഷാക്കിറിനും സമദാജിക്കും റൂമിൽ എത്തണം ചായ. ഉമ്മയും ഷിഫായും എഴുനേറ്റു വരും. പിന്നെ ശാദി മോൾക് ചില സമയം കുശുമ്പ് കൂടുതലാ അപ്പോൾ കൊണ്ട് പോയി കൊടുക്കണം. അടുക്കളയിലെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ഞാൻ തന്നെ. പിന്നെ സഹായത്തിനു വേറെയും ആളുകൾ ഉണ്ട്. അവർ വരുമ്പോഴേക്കും കുറച്ചു വൈകും. ഞാൻ ഇവിടെ അടുത്തയോണ്ട് നിസ്കാരം കഴിഞ്ഞ ഉടനെ ഇവിടെ എത്തും.

അവരുടെ സംസാരo കേട്ട് ഐഷു അവരുടെ അടുത്ത് നിന്നു.. ഞാനും സഹായിക്കാം അവൾ അവരുടെ അടുത്തേക്ക് ചെന്നു. അയ്യോ വേണ്ട.. മോള് പോയി ഉറങ്ങിക്കോ. ഇതാ ചായ ഷാനുവിന് കൊണ്ട് കൊടുക്ക്. മോള്ക്കുള്ളതും ഉണ്ട്. രണ്ടു കപ്പ്‌ ചായയും എടുത്തു അവർ അവളുടെ കയ്യിൽ കൊടുത്തു. ഒന്ന് മാത്രം എടുത്തു അവൾ ഷാനുക്കയെ തിരിഞ്ഞു. സിറ്റ്ഔട്ടിൽ പത്രം നോക്കുന്ന ഷാനുവിന്റ് അടുത്തേക്ക് ചായയുമായി അവൾ നടന്നു. ഇതാ ചായ അടുത്ത് ചെന്നു അവൾ പറഞ്ഞു. പുഞ്ചിരിയോടെ അവളെ നോക്കി അവൻ ചായ ചുണ്ടിൽ ചേർത്ത് ഒന്ന് മുത്തി.

റസിയാത്ത എവിടെ.. എന്നും ചായ കൊണ്ട് തരുന്ന അവരുടെ ഡ്യൂട്ടി നീ ഏറ്റെടുത്തോ? അവൻ ചിരിയോടെ ചോദിച്ചു. അവൾ ഒന്ന് മൂളി.. അവൾ അവിടെ നിന്നും തിരിഞ്ഞതും ഓരോരുത്തരായി എഴുന്നേറ്റു വരുന്നു. എല്ലാവരും അവളെ കണ്ടു അത്ഭുതം കൂറി. എന്തിനാ ഇത്രയും നേരത്തെ എഴുന്നേറ്റു വന്നത്.. കുറച്ചു കൂടി കിടന്നൂടായിരുന്നോ. ഇവിടെ ആരും ഈ ടൈമിൽ നീക്കൂല.

ഇന്ന് ഫങ്ക്ഷൻ ഉള്ളതല്ലേ.. ഇപ്പോൾ ഒരുങ്ങിയാൽ മാത്രമെ എട്ട് മണിക്ക് ഇറങ്ങാൻ പറ്റൂ. അത് കൊണ്ട് ഇന്ന് കിടന്നാൽ ശെരിയാവില്ല. ഷിഫാ പറഞ്ഞു. ഐഷു കുളിക്കാൻ നോക്ക് വേഗം അവൾ അതും പറഞ്ഞു തിടുക്കം കൂട്ടി..ഐഷു ചായ കുടിച്ചു റൂമിൽ കയറി..

റൂമിലെ ഓരോ സദനത്തിനും ഷാനുക്കന്റെ സുഗന്ധമാണെന്ന് അവൾക് തോന്നി. തനിക് കിട്ടിയ ഏറ്റവും വലിയ നിധിയാണ് തന്റെ ഷാനുക്ക. അവൾ മനസ്സിന്റെ സന്തോഷം വീട്ടുകാരെ അറിയിക്കാനുള്ള സന്തോഷതാൽ കുളിക്കാൻ കയറി.. ഇന്ന് നടക്കുന്ന ഫങ്ക്ഷനിൽ ഇടേണ്ടുന്ന ഡ്രസ്സ്‌ എടുത്തു തിരിച്ചും മറിച്ചും ഭംഗി നോക്കി ഷിഫാ അവളെ ഒരുക്കാൻ റെഡി ആയി നിന്നു.

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here