Home തുടർകഥകൾ ഇനി നീ എന്റെ പെണ്ണിനെ ശല്യം ചെയ്താൽ പിന്നെ ഈ ലോകത്ത് നീ ഉണ്ടാവില്ല… Part...

ഇനി നീ എന്റെ പെണ്ണിനെ ശല്യം ചെയ്താൽ പിന്നെ ഈ ലോകത്ത് നീ ഉണ്ടാവില്ല… Part – 8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

ഹരിനന്ദനം. പാർട്ട്‌ – 8

ഹരിയേട്ടാ… എന്നെ വിട്ടിട്ടു പോകുമോ..

എടി പെണ്ണെ…. ഞാൻ ഒരിക്കലും നിന്നെ ഇട്ടേച്ചു പോവില്ല നീ അല്ലെ എന്നെ കളഞ്ഞിട്ടു പോയത്..

ഹരിയേട്ടാ.. എന്റെ അവസ്ഥ അതായിരുന്നു..

ഇനി പഴയത് ഒന്നും പറയണ്ട അങ്ങനെ ഒന്നും നമ്മുടെ ജീവിതത്തിൽ നടന്നില്ല നീ കണ്ട ഒരു സ്വപ്നം മാത്രമാണ് അത് കേട്ടോ

മ്മ്….
ഹരിയേട്ടാ…

എന്താടീ….

അശോക് എന്നെ വിളിച്ചിരുന്നു കഴിഞ്ഞദിവസം.. ചേട്ടനോട് പോലും ഞാൻ പറഞ്ഞില്ല..

എന്തിനു ഇനി അവൻ വിളിക്കുന്നത്…

അനുപമയുടെ ഡെലിവറി കഴിഞ്ഞു മോൻ ഉണ്ടായി അത് എന്നോട് പറയാൻ

ഇനി വിളിച്ചാൽ എടുക്കണ്ട ആ ചാപ്റ്റർ ക്ലോസ് ചെയ്തു..കേട്ടോ…

ഹരിയേട്ടാ… ഞാൻ ഒരു കാര്യം പറഞ്ഞാൽ നടത്തി തരുമോ..

എന്താ…നീ പറ..

എന്നെ വഴക്കു പറയരുത് അത് കേട്ടുകഴിഞ്ഞു..

ഇല്ല നീ പറ

പ്രോമിസ്..

അവൾ കൈനീട്ടി

…പ്രോമിസ്..

അവൻ കൈപ്പത്തി അവളുടെ കയ്യിൽ വെച്ചു.

എനിക്ക് ആ കുഞ്ഞിനെ ഒന്നു കാണണം..

ഏതു കുഞ്ഞിനെ…

അനിയേട്ടന്റെ…

അവൻ ദേഷ്യത്തോടെ അവളെ നോക്കി

നീ ഹോസ്റ്റലിലേക്ക് പൊയ്ക്കോ ഞാൻ ഇറങ്ങുകയാണ്…

ഹരിയേട്ടൻ എനിക്ക് വാക്ക് തന്നതാണ്.. പ്ലീസ് ഇനി ഒരിക്കലും ഞാൻ ഇങ്ങനെ ഒരു ആവശ്യം പറയില്ല…

അവൾ അപേക്ഷയോടെ അവനെ നോക്കി
അവളുടെ കണ്ണുകളിലേക്ക് അവൻ നോക്കി

മ്മ്… സമ്മതിച്ചു.. ശനിയാഴ്ച പോകാം.. നിന്നെ വിളിക്കാൻ വരണ്ട എന്ന് ഞാൻ ഉണ്ണിയോട് പറയാം..
ഹരിയേട്ടാ ഉണ്ണിയേട്ടൻ അറിയരുത്..

ഇല്ല..

താങ്ക്സ് ഹരിയേട്ടാ

നമുക്കിടയിൽ താങ്ക്സ് എന്തിനാടി

ഉണ്ണിയേട്ടൻ ഒരുപാട് ഹരിയേട്ടനെ വിളിക്കാൻ ട്രൈ ചെയ്തിരുന്നു കിട്ടിയില്ല..

അത് ചുമ്മാ നിന്നെ കളിപ്പിച്ചത്ണ് ഞാനും അവനും കൂടി കളിച്ച നാടകമായിരുന്നു.. നിന്റെ മനസ്സിൽ ഞാൻ ഉണ്ടോ എന്നറിയാൻ നിന്നെ മാറ്റിയെടുക്കാൻ…
അവൻ പറഞ്ഞിട്ട് ഈ കോളേജിൽ തന്നെ ഞാൻ ജോയിൻ ചെയ്തത്

കള്ള ഏട്ടാ….. ഞാൻ കൊടുക്കുന്നുണ്ട്

അവൻ പുഞ്ചിരിച്ചു

നന്ദു നീ പൊയ്ക്കോ ഒരുപാട് ടൈം ആയില്ലേ

ശെരി ഹരിയേട്ടാ..

അവൾ നടന്നു പോകുന്നത് നോക്കി അവൻ നിന്നു പെട്ടെന്ന് അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.

ഹലോ ആരാണ്…

ഐ ലവ് യു..❤️❤️

അവൻ ഞെട്ടി ഫോണിലേക്ക് നോക്കി ഒരു പ്രൈവറ്റ് നമ്പറാണ്.

Who r u?

ഞാൻ ആരാണെന്ന് ഇപ്പോൾ അറിയേണ്ട എനിക്ക് ഹരിയെ ഒരുപാട് ഇഷ്ടമാണ്… താൻ എന്റെതാണ്…. ഇപ്പോൾ ഹരിയുടെ അടുത്തു നിന്നു പോയ അവൾക്ക് ഉള്ളതല്ല..
താൻ…

ആരാടി നീ… മുന്നിലേക്ക് വാടി

ഐ ലവ് യു ❤️❤️

അവൻ മറുപടി പറയുന്നതിനു മുമ്പ് കോൾ കട്ടായി അവൻ ചുറ്റും നോക്കി ആരെയും അവിടെ കണ്ടില്ല

അവൻ ആലോചിച്ചു ആരാവും അത്..

പിറ്റേന്ന് കോളേജിലെ മുറ്റത്തെത്തിയപ്പോൾ ഹരി മറ്റൊരു സാറിനോട് സംസാരിച്ചുകൊണ്ട് നിൽക്കുവായിരുന്നു അവളെ കണ്ടതും അവൻ അവൾക്ക് അരികിലേക്ക് വന്നു

നിങ്ങൾ സംസാരിക്ക് ഞാൻ ക്ലാസ്സ്‌ൽ ഉണ്ടാകും…

ദുർഗ പോകാൻ തുടങ്ങി

ദുർഗ .. നിക്ക് സംസാരിക്കാൻ ഒന്നും ഇല്ല ഈ ബോക്സ് നന്ദുവിന് കൊടുക്കാൻ വന്നതാണ്…

ഇതെന്താ….

നീ തുറന്നു നോക്ക്..

അവൻ ഒരു ചെറിയ ബോക്സ് അവൾക്ക് കൊടുത്തിട്ട് പോയി

എന്താടി അത്….

അറിയില്ല ദുർഗ നോക്കട്ടെ….

അപ്പോൾ പ്രീതിഷും കൂട്ടരും അവർക്കരികിലേക്ക് വന്നു

ഇപ്പോൾ നോക്കണ്ട നീ… ബാഗിൽ വയ്ക്കു…

ദുർഗ പറഞ്ഞു നന്ദു ബാഗിലേക്ക് ആ ബോക്സ് വെച്ചു. അപ്പോളേക്കും പ്രീതിഷ് അവർക്കരികിൽ എത്തിയിരുന്നു

എപ്പോഴും മൂവർസംഘം ആയിരുന്നല്ലോ ഒരാൾ എവിടെ

അത് നീ എന്തിനാ അറിയുന്നേ

ദുർഗ അവനോട് ദേഷ്യപ്പെട്ടു

മിണ്ടാതിരിക്ക്ടി… അവൻ മുരണ്ടു

എനിക്കിവളോടാണ് സംസാരിക്കേണ്ടത്.പുതിയ സാറുമായി നിനകെന്താടി ഒരു ചിരിയും സംസാരവും..

അത് നീ അറിയണ്ട..

അറിയണം നീ എന്റെ പെണ്ണാ…

അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ..

ആരു തീരുമാനിച്ചാലും നീ എന്റെ പെണ്ണാ.. നിന്നെ ഞാൻ ആഗ്രഹിച്ചെങ്കിൽ ഞൻ നേടിയിരിക്കും..പ്രീതിഷ് ആ പറയുന്നത്…

നീ പോടാ…
നീ വാ ദുർഗ … അവൾ തിരിഞ്ഞു..
പെട്ടന്ന് അവൻ അവളുടെ കൈൽ കടന്നു പിടിച്ചു..

അങ്ങനെ പോയാലോ…

വിടെടാ… അവൾ കൈ കുതറിച്ചു..
അവൻ അവളുടെ കൈൽ മുറുക്കി പിടിച്ചു

ദുർഗ കൈ പിടിച്ചു വിടുവിക്കാൻ നോക്കി അവൻ മറ്റേ കൈ കൊണ്ട് അവളെ തള്ളി മാറ്റി..

ഡാ എല്ലാരും ശ്രെദ്ധിക്കുന്നു…

ലിജോ പ്രീതിഷ്നോട് പറഞ്ഞു

അവൻ കൈവിട്ടു..

നിന്നെ ഞാൻ എടുത്തോളാം..
അവൻ ക്ലാസ്സിലേക്ക് പോയി..

മുകളിൽ നിന്നു ഹരി ഇതു കാണുന്നുണ്ടായിരുന്നു.. അവന്റെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു..

കുട്ടുകാരുമൊത്തു പാർട്ടി കഴിഞ്ഞു വീട്ടിലേയ്ക്ക് പോവുകയായിരുന്നു പ്രീതിഷ് പെട്ടെന്നാണ് അവന്റെ ബൈകിനു മുന്നിൽ ഒരു ബുള്ളറ്റ് വന്നു നിന്നത് അതിൽനിന്ന് ഹെൽമെറ്റ് ധാരിയായ ഒരു മനുഷ്യൻ ഇറങ്ങി..

ആരടാ നീ
രാത്രി വണ്ടിക്ക് മുന്നിൽ

അവൻ ചോദിച്ചു തീരുംമുൻപ് കരണം നോക്കി അടികിട്ടി കഴിഞ്ഞിരുന്നു.. അവൻ റോഡിലേക്ക് തെറിച്ചുവീണു.. പ്രീതിഷ്ന് തിരിച്ചടിക്കാൻ സമയം കിട്ടും മുൻപ് അവന്റെ കൈ പിടിച്ചു തിരിച്ചു കഴിഞ്ഞിരുന്നു ആ മനുഷ്യൻ..

ഈ കൈ കൊണ്ട് അല്ലേ നീ എന്റെ പെണ്ണിന്റെ കയ്യിൽ പിടിച്ചത് ഇനി കൈ കൊണ്ട് ഇനി ആരോടും ഇങ്ങനെ ചെയ്യരുത്…

അവന്റെ തൊണ്ടയിൽ നിലവിളി കുരുങ്ങി

അമ്മേ………

ഇനി നീ എന്റെ പെണ്ണിനെ ശല്യം ചെയ്താൽ പിന്നെ ഈ ലോകത്ത് നീ ഉണ്ടാവില്ല…

അയാൾ അവനെ റോഡിലേക്ക് തള്ളിയിട്ടു

വേദനയിൽ പുളയുകയായിരുന്നു അപ്പോൾ പ്രീതിഷ്
പെട്ടന്ന് തന്നെ അയാൾ ബുള്ളറ്റിൽ കയറിപ്പോയി..

പിറ്റേന്ന് കോളേജിലെത്തിയ നന്ദുവിനെയും കൂട്ടുകാരികളെയും കാത്തിരുന്നത് ഈ വാർത്തയായിരുന്നു..

എന്നാലും ആരാ അവനിട്ടു പണി കൊടുത്തത്

അലീന ചോദിച്ചു

ആരായാലും നന്നായി അവനു രണ്ട് അടിയുടെ ആവശ്യം ഉണ്ടായിരുന്നു

ദുർഗ പറഞ്ഞു

അലീന അപ്പോൾ ദുർഗ പറഞ്ഞത് സപ്പോർട്ട് ചെയ്തെങ്കിലും അവളുടെ മനസ്സിൽ സംശയം നിറഞ്ഞുനിന്നിരുന്നു

നന്ദു രാവിലെ ഒമ്പതര ആകുമ്പോൾ ഹോസ്റ്റലിനെ ഫ്രണ്ടിൽ ഇറങ്ങി നിൽക്ക്

ശരി ഹരിയേട്ടാ…

ദുർഗയോട് പറഞ്ഞിട്ട് അവൾ പുറത്തേക്കിറങ്ങി കാറുമായി ഹരി കാത്തുനിൽപ്പുണ്ടായിരുന്നു

അവൾ കാറിലേക്ക് കയറി

അപ്പോൾ പോകാം അല്ലേ മൈ വൈഫ്

വൈഫ്‌ ഓ…

എന്താ വൈഫ്‌ അല്ലേ

ആണോ

അതെ…..

ആരു പറഞ്ഞു..

ആരു പറയണം
എടി കാന്താരി നന്ദുട്ടി നിന്നെ എനിക്ക് പറഞ്ഞത് ആണ് ഇനി ആരും മാറ്റുവാൻ വരില്ല അങ്ങനെ വല്ലോം ഇനി നീ എനിക്ക് നഷ്ടപ്പെട്ട ഹരി പിന്നെ ഇല്ല…

ഹരിയേട്ടാ അങ്ങനെയൊന്നും പറയരുത്….

അവൾ അവന്റെ കയ്യിൽ പിടിച്ചു

My sweet moluse ഇനി പറയില്ല കേട്ടോ

അവൻ അവളുടെ കൈ പിടിച്ചു ചുംബിച്ചു…

അയ്യടാ വിട്ടേ…

അവൾ കൈ വലിച്ചു

വിടില്ല… ഇങ്ങനെ എന്നും ചേർത്തുപിടിക്കും…

അവൻ അവളുടെ തോളിൽ പിടിച്ചു നെഞ്ചോട് ചേർത്തു..

ഹരിയേട്ടാ…

എന്താടി…

പോകേണ്ടേ…

പോണോ..

പോണം…

എന്നാ പോകാം.

അവൻ കാർ സ്റ്റാർട്ട് ചെയ്തു

അനിരുദ് ന്റെ വീട്ടിലെത്തിയപ്പോൾ അനിരുദ്ധ് ബൈക്ക് കഴുകി കൊണ്ടിരിക്കുകയായിരുന്നു

അവരെ കണ്ടതും അവൻ അവര്കരുകിലേക് വന്നു

നന്ദു …..

സുഖമാണോ അനിയേട്ട…

അതെ…… സുഖം..

അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു…

അനുപമ എവിടെ…

അവൾ അകത്തുണ്ട്..

അശോകും അമ്മയും..

അശോക് പുറത്തുപോയി അമ്മ അടുക്കളയിൽ എന്തോ ജോലിയില..

നിങ്ങൾ കയറി വാ…..

ഹരി എന്തുണ്ട് വിശേഷം..

Fine..

അവർ അകത്തേക്ക് കയറാൻ തുടങ്ങി..

നിൽക്കവിടെ…

ഹരിയും നന്ദുവും ചുറ്റും നോക്കി…

വാതിൽക്കൽ അനുപമ.. ദേഷ്യത്തോടെ നില്കുന്നു

അനു…….. അനിരുദ്ധ് വിളിച്ചു

ഇവളെന്താ ഇവിടെ…
ഇനിയും ഇവിടെ കയറിപ്പറ്റൻ വന്നതാണോ…

അനു നീ ഒന്ന് മിണ്ടാതിരിക്…

നിങ്ങൾ മിണ്ടാതിരിക്… നീ എന്തിനാ വന്നത്..
അവൾ നന്ദുവിനോട് ചോദിച്ചു

ഞൻ കുഞ്ഞിനെ ഒന്ന് കാണാൻ വന്നത് ആണ്..

എന്റെ കുഞ്ഞിനെ വഴിയിൽ കൂടി പോകുന്നവര്ക്ക് കാണാൻ പ്രേദർശനം വച്ചേക്കുവല്ല..

അനു… അനിരുദ്ധ് ദേഷ്യത്തോടെ വിളിച്ചു..

നിങ്ങൾ ഇവളെ വിളിച്ചു വരുത്തിയത് അണ് അല്ലെ…

നിങ്ങൾ സൂക്ഷിച്ചു സംസാരിക്കണം….
ഹരി ദേഷ്യപ്പെട്ടു.. നന്ദു അവന്റെ കൈൽ അമർത്തി പിടിച്ചു.. ഒന്നും മിണ്ടല്ലേ..

അവൻ ദേഷ്യം കടിച്ചമർത്തി..

ഇനിയും അനിയേട്ടന്റെ പിറകെ വന്നേക്കുവാ അവൾ… നിങ്ങൾ ഇങ്ങോട്ട് വാ മനുഷ്യ..

അനിയെ അകത്തേക്ക് തള്ളിയിട്ടു അവർക്കു മുന്നിൽ അനുപമ വാതിൽ വലിച്ചടച്ചു..

നന്ദുവിന് അപമാനവും സങ്കടവും തോന്നി..

നിന്നോട് ഞൻ പറഞ്ഞതല്ലേ ഇവിടെ വാരണ്ടാന്നു… കേട്ടില്ല… ഇപ്പൊ സമാധാനം ആയില്ലേ..

സോറി ഹരിയേട്ടാ… അവളുടെ കണ്ണുകൾ നിറഞ്ഞു..

എന്തെങ്കിലും കേട്ടാൽ ഉടനെ കരയാൻ ഒരുത്തി….. എന്റെ പഴയ നന്ദു ഇങ്ങനെ അല്ല കേട്ടോ…
നീ വാ നമുക്ക് പോകാം അവളോട് പോകാൻ പറ..

പെട്ടന്ന് കല്യാണം നടത്തി തരാൻ അങ്കിൾ നോട്‌ പറയാം ഞാൻ…

അവൾ മുഖമുയർത്തി അവനെ നോക്കി..

അല്ല അപ്പോൾ സ്വന്തമായി ഒരു കുഞ്ഞിനെ താലോലികലോ.. അല്ലെ..

പോ ചെക്കാ…
അവൾ അവന്റെ കൈൽ നുള്ളി…

നോവ്ന്നു പെണ്ണെ..

നോവട്ടെ…… അവൾ ചിരിച്ചു..

ദൈവമേ നന്ദി…. ഒന്ന് ചിരിച്ചല്ലോ…. ഇനി പോകാം അല്ലെ..

പോകാം…

മോളെ ഒന്ന് നിൽക്..

ഹരിയും നന്ദുവും തിരിഞ്ഞ് നോക്കി…

അനിരുദ്ധിന്റെ അമ്മ…

എന്തിനാവും അവർ നന്ദുവിനെ വിളിച്ചത്…. അനുപമ എന്തിനാവും നന്ദുവിനെ അപമാനിച്ചത്…

തുടരും……

സിനി സജീവ് 😍😍

എല്ലാവരും കമന്റ്‌ ആയി സപ്പോർട്ട് ചെയ്യണേ നിങ്ങളുടെ ലൈക്‌ കമന്റ്‌ ആണ് ഇനിയും എഴുതാൻ ഉള്ള പ്രേചോതനം

LEAVE A REPLY

Please enter your comment!
Please enter your name here