Home തുടർകഥകൾ സാബുവോ  അയാൾ എങ്ങനെ നമ്മളെ സഹായിക്കും അവനെ അല്ലേ നമുക്ക് കുടുക്കെണ്ടതു… Part – 16

സാബുവോ  അയാൾ എങ്ങനെ നമ്മളെ സഹായിക്കും അവനെ അല്ലേ നമുക്ക് കുടുക്കെണ്ടതു… Part – 16

0

Part – 15 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കണ്മണി പറഞ്ഞ കഥ Part 16

ഇനിയുള്ള കാര്യങ്ങൾ രവിയേട്ടന്റെ നിർദേശം പ്രകാരം പോകാം. സെൽവന്റെ ഫാമിലി ഡീറ്റെയിൽസ് കൺമണിയിൽ നിന്നും അറിയാൻ കഴിയും.. അരുണിനോട് തൽക്കാലം ഒന്നും പറയേണ്ട ഇങ്ങനെ കുറേ ചിന്തകളുമായി സോഫയിൽ ഇരുന്നു.എന്റെ മനസ്സ് വായിക്കുന്നത് പോലെ കണ്മണി പറഞ്ഞു…….

“സെൽവന്റെ സഹോദരൻ നാട്ടിൽ ഒരു കട നടത്തുകയാണ് കല്യാണം കഴിഞ്ഞു കുട്ടികളും കുടുംബവുമായി അവരുടെ കുടുംബ വീട്ടിലാണ് താമസം ”

ഞാൻ പറഞ്ഞു……. “എന്താണ് രവിയേട്ടനു വേണ്ടതെന്നു എനിക്കും അറിയില്ല അവസരം വരുമ്പോൾ ചോദിക്കാം കണ്മണി നീ കൂടെ ഉണ്ടാകുമല്ലോ ”

“തീർച്ചയായും ഞാൻ ഉണ്ടാകും എന്റെ മോക്ഷപ്രാക്തി നിങ്ങളിലൂടെ മാത്രമെ സാധ്യമാകു “എന്നു കണ്മണിയും പറഞ്ഞു

ആ ദിവസം പെട്ടന്ന് കടന്നു പോയി, പിറ്റേന്ന് രാവിലെ രവിയേട്ടന്റെ ഫോണും  പ്രദീക്ഷിച്ചു ഒരു ചായയും കുടിച്ചു കൊണ്ടു പതിവുപോലെ മെസേജ്കൾക്ക് റീപ്ലേയും കൊടുത്തു കൊണ്ടു ഇരുന്നു. ഞാൻ എന്റെ ടീവി ഓൺ ചെയ്തു ഓരോ ചാനലുകളും മാറ്റി കൊണ്ടേയിരുന്നു അപ്പോളാണ് ന്യൂസ്‌ ചാനലിൽ ഒരു ബ്രേക്കിംഗ് ന്യൂസ്‌ എന്റെ ശ്രദ്ധയിൽ പെട്ടതു………

“ആലപ്പുഴയ മെഡിക്കൽ കോളേജിൽ ഗുണ്ടാ ആക്രമണം, അണലി സാബുവിനെതീരെ വധ ശ്രമം ഒരു പോലീസകാരനുൾപ്പടെ ആറു പേർക്ക് ഗുരുതരമല്ലാത്ത പരിക്ക് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടി പകയെന്നു പോലീസിന്റെ പ്രാഥമിക നിഗമനം ”

എന്താണ് നടക്കുന്നത് അറിയില്ല ഇതിന്റെ എല്ലാം  പ്രത്യാഘാതം എന്താകും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല രവിയേട്ടനെ ഒന്നു വിളിച്ചാലോ എന്നു കരുതി ഫോൺ കൈയിൽ എടുത്തപ്പോളെക്കും അദ്ദേഹം എന്റെ ഫോണിൽ വിളിച്ചു…

ഞാൻ ആ കാൾ അറ്റൻഡ് ചെയ്തുകൊണ്ടു പറഞ്ഞു……. “ഗുഡ് മോർണിംഗ് സർ ”
രവിയേട്ടനും പറഞ്ഞു……. “ഗുഡ് മോർണിംഗ്  നെൽസൺ സുഖമാണോ എനിക്കു നെൽസന്റെ ഒരു സഹായം വേണം ഒരാൾക്ക് ഒരു കൗൺസിലിംഗ് കൊടുക്കണം  ”
ഞാൻ ചോദിച്ചു????? “ആർക്കാണ് സർ ”

“അതെല്ലാം വഴിയേ അറിയിക്കാം, നെല്സനു കഴിയുമെങ്കിൽ ഞാൻ പറയുന്ന സ്ഥലത്തു ഇപ്പോൾ വരാൻ പറ്റുമോ “എന്നു രവിയേട്ടൻ ചോദിച്ചു???
ഞാൻ പറഞ്ഞു…………. ” നോ  പ്രോബ്ലം സർ എവിടെയാ ഞാൻ വരേണ്ടതു ”

രവിയേട്ടൻ പറഞ്ഞു……. “മെഡിക്കൽ കോളേജിൽ ”

അതു കേട്ട് ഞാൻ ഒരു ഞെട്ടലോടെ ചോദിച്ചു…… “ഇപ്പോൾ ഞാൻ ന്യൂസിൽ കണ്ടത്തെയുള്ളൂ  അവിടെന്തോ പ്രശ്നങ്ങൾ അതെല്ലാം തീർന്നോ ”

രവിയേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു…… “നെൽസനു പേടിയുണ്ടോ.. ഹഹഹ… അതെല്ലാം രാത്രിയിലെ സംഭവങ്ങൾ അല്ലേ ഇപ്പോൾ അതെല്ലാം ഓക്കേ നെൽസൺ ”

ഞാൻ പറഞ്ഞു,,,,.. “പേടി ഉണ്ടായിട്ടല്ല ന്യൂസിൽ കണ്ടത് കൊണ്ടു ചോദിച്ചു അത്രമാത്രം ഞാൻ ഉടനെ എത്താം സർ ”

“എന്നാൽ ശെരി നെൽസാ ” എന്നും പറഞ്ഞു കാൾ കട്ട്‌ ചെയ്തു

ഞാൻ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു, ആർക്കാകും കൗൺസിലിംഗ് ചിലപ്പോൾ രവിയേട്ടൻന്റെ വല്ല ബന്ധുക്കൾക്കോ ഫ്രഡ്സിനോ ആകും. കഴിഞ്ഞ മൂന്നു ദിവസങ്ങളായി എന്റെ  സമയം മുഴുവൻ കണ്മണിക്കൊപ്പം അവളുടെ മോക്ഷത്തിനായി വിനിയോഗിക്കുന്നു അതിൽ ഒരു വിഷമവും എനിക്കില്ല.  ഈ ദിവസങ്ങക്കിടയിൽ ഞാൻ പലപ്പോഴും  ചിന്തിച്ചു അവൾ കൊല്ലപെട്ടില്ലായിരുന്നെകിൽ!!!!  അവളിപ്പോൾ. നിറവയുരുമായി ജനിക്കാൻ പോകുന്ന കുഞ്ഞിനേയും താലോലിച്ചു ഇരുന്നെന്നെ അവളുടെ വിധി..ഞാൻ ഹോസ്പിറ്റലിൽ എത്തി. എന്നെയും കാത്തു രവിയേട്ടൻ പുറത്തു ജീപ്പിൽ ഇരിപ്പുണ്ടായിരുന്നു എന്റെ കാർ കണ്ടത് കൊണ്ടാകാം അദ്ദേഹം പുറത്തേക്കു ഇറങ്ങി എന്റെ അടുത്തേക്ക് വന്നു എന്നോട് കാറിൽ ഇരിക്കാൻ കൈകൊണ്ടു ആഗ്യം കാണിച്ചു

രവിയേട്ടൻ ഡോർ തുറന്നു കാറിനുള്ളിൽ കയറി എന്നിട്ട് എന്നോട് ചോദിച്ചു???”  നെൽസനു  ബുദ്ധിമുട്ടയോ ”

ഞാൻ പറഞ്ഞു…… “ഇല്ല സർ ഒരു ബുദ്ധിമുട്ടുമില്ല, പിന്നെ ആർക്കാണ് കൗൺസിലിംഗ് ”

രവിയേട്ടൻ പറഞ്ഞു……… “ആർക്കും കൗൺസിലിംഗ് വേണ്ട നെൽസ, ഞങ്ങൾക്ക് ലക്ഷ്യത്തിൽ എത്താൻ ഒരു ആളെ സഹായം വേണമെന്ന് പറഞ്ഞില്ലേ ആ ആളിനെ കാണാൻ പോകുകയാണ് അതു മറ്റാരുമല്ല  അണലി സാബുവണ് ”

അതു  കേട്ടു ഞാൻ ഒന്നു ഞെട്ടികൊണ്ടു ചോദിച്ചു??? ” സാബുവോ  അയാൾ എങ്ങനെ നമ്മളെ സഹായിക്കും അവനെ അല്ലേ നമുക്ക് കുടുക്കെണ്ടതു ”

രവിയേട്ടൻ പറഞ്ഞു…………. “കടിച്ച പാമ്പിനെ കൊണ്ടു വിഷം എടുക്കാൻ ഞാൻ ഒരു ശ്രമം ഞാൻ ഇന്നലെ നടത്തി അതിൽ ഞാൻ വിജയിച്ചു ഇപ്പോൾ അവനു അവന്റെ മേലാളൻമാരെ കുടുക്കണം കാരണം ഇന്നലെ അവരാണ് അവനെ കൊല്ലാൻ ആളെ അയച്ചതെന്നു അവൻ വിശ്വസിക്കുന്നു  ഇന്നു രാവിലെ അവന് എന്നെ കാണണം എന്നു പറഞ്ഞു ഞാൻ വന്നു കണ്ടു എന്തിനാണ് എന്നെ കാണണം എന്ന ചോദ്യത്തിന് അവൻ പറഞ്ഞു അവന്റെ കൺവെൻഷൻ ഒരു മീഡിയക്കാരൻ  റെക്കോർഡ് ചെയ്തു പബ്ലിസിറ്റി കൊടുക്കണം അതിനായി ഞാൻ സെലക്ട്‌ ചെയ്ത റിപ്പോട്ടറണ് നെൽസൺ സൊ ബി ആ റിപ്പോർട്ടർ ഫോർ സാബു  പിന്നേ ബാക്കിയുള്ളവരോടു ഞാൻ പറഞ്ഞിരിക്കുന്നത്  നിങ്ങൾ ഒരു ക്രമിനോളജിസ്റ്റു എന്നാണ്  അവർക്കു മുന്നിൽ അതുപോലെയും ”

ഇത്രയും കേട്ടത്തിനു ശേഷം ഞാൻ പറഞ്ഞു….. “എല്ലാം സർ  പറയുന്ന പോലെ”

എന്തായാലും ഇന്നലെത്തെ ഹോസ്പിറ്റലിൽ ആക്രമണം ആസൂത്രണം രവിയേട്ടന്റെ ബുദ്ധിയന്നു മനസിക്കാൻ വലിയ പാടില്ലായിരുന്നു. ജീപ്പിൽ നിന്നും ഒരു ബാഗ് എനിക്കു നൽകി, അതിൽ ഒരു ക്യാമറയാണെന്നും അവന്റെ റൂമിൽ എത്തിയിട്ട് പുറത്തെടുത്താൽ മതിയെന്നും രവിയേട്ടൻ ഉപദേശിച്ചു , ഞങ്ങൾ സാബുവിനെ കാണാൻ ഹോസ്പിറ്റലിനു ഉള്ളിലേക്ക് നടന്നു…..

തുടരും…….

LEAVE A REPLY

Please enter your comment!
Please enter your name here